മാഗ്നൈറ്റ് കോംപാക്ട്-എസ്‌യുവി ഡെലിവറികൾ ആരംഭിച്ച് നിസാൻ

രാജ്യത്ത് മാഗ്നൈറ്റ് കോംപാക്ട്-എസ്‌യുവി ഡെലിവറികൾ നിസാൻ ആരംഭിച്ചു. ഇന്ത്യയിലെ കോംപാക്ട്-എസ്‌യുവി വിഭാഗത്തിലെ ഏറ്റവും പുതിയ മോഡലാണ് നിസാൻ മാഗ്നൈറ്റ്. സെഗ്‌മെന്റിൽ വിൽക്കുന്ന ഏറ്റവും താങ്ങാവുന്ന വാഹനം കൂടിയാണിത്.

മാഗ്നൈറ്റ് കോംപാക്ട്-എസ്‌യുവി ഡെലിവറികൾ ആരംഭിച്ച് നിസാൻ

പവർ ഓൺ വീൽ യൂട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോ ഡൽഹിയിൽ ഡെലിവറികൾ ആരംഭിച്ചതായി വ്യക്തമാക്കുന്നു. വീഡിയോയിൽ ഉപഭോക്താവിന് കൈമാറുന്ന മോഡൽ നാച്ചുറലി ആസ്പിരേറ്റഡ് എഞ്ചിനുമായി വരുന്ന XV വരൈന്റാണ്.

മാഗ്നൈറ്റ് കോംപാക്ട്-എസ്‌യുവി ഡെലിവറികൾ ആരംഭിച്ച് നിസാൻ

XE, XL, XV, XV പ്രീമിയം എന്നീ നാല് വേരിയന്റുകളിലാണ് പുതിയ നിസാൻ മാഗ്നൈറ്റ് വാഗ്ദാനം ചെയ്യുന്നത്. നിസാൻ മാഗ്നൈറ്റ് 4.99 ലക്ഷം രൂപയുടെ പ്രത്യേക ആമുഖ വിലയ്ക്ക് വിൽക്കുന്നു.

MOST READ: സ്യൂട്ട്കേസിനുള്ളിൽ ഒരു കുഞ്ഞൻ കാർ; പരിചയപ്പെടാം മൂന്ന് പതിറ്റാണ്ടായിട്ടും പുറത്തിറങ്ങാത്ത മസ്ദയുടെ ആശയത്തെ

മാഗ്നൈറ്റ് കോംപാക്ട്-എസ്‌യുവി ഡെലിവറികൾ ആരംഭിച്ച് നിസാൻ

നിസാൻ മാഗ്നൈറ്റിന്റെ ടോപ്പ്-സ്പെക്ക് XV പ്രീമിയം വേരിയൻറ് 9.35 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്ക് എത്തുന്നു. അഞ്ച് മോണോടോൺ, മൂന്ന് ഡ്യുവൽ-ടോൺ സ്കീം എന്നിങ്ങനെ മൊത്തം എട്ട് കളർ ഓപ്ഷനുകളിലാണ് മാഗ്നൈറ്റ് വാഗ്ദാനം ചെയ്യുന്നത്.

മാഗ്നൈറ്റ് കോംപാക്ട്-എസ്‌യുവി ഡെലിവറികൾ ആരംഭിച്ച് നിസാൻ

രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകൾക്കൊപ്പം പുതിയ നിസാൻ മാഗ്നൈറ്റ് ലഭ്യമാണ്. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കിയ ലോ-സ്‌പെക്ക് 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ 71 bhp കരുത്തും 96 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

MOST READ: വോൾവോ FMX സീരീസ് ട്രക്കുകളുടെ 300 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസ്; കൗതുകമുണർത്തുന്ന പരസ്യ വീഡിയോ

മാഗ്നൈറ്റ് കോംപാക്ട്-എസ്‌യുവി ഡെലിവറികൾ ആരംഭിച്ച് നിസാൻ

ടോപ്പ്-സ്പെക്ക് 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ 99 bhp കരുത്തും, 160 Nm torque എന്നിവ സൃഷ്ടിക്കുന്നു. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ CVT ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി എഞ്ചിൻ യോജിക്കുന്നു.

മാഗ്നൈറ്റ് കോംപാക്ട്-എസ്‌യുവി ഡെലിവറികൾ ആരംഭിച്ച് നിസാൻ

എൽഇഡി ഹെഡ്‌ലാമ്പുകളും 'L' ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകളും വലിയ ഫ്രണ്ട് ഗ്രില്ലുമാണ് ഇതിലുള്ളത്. എസ്‌യുവിക്ക് ചുറ്റുമുള്ള ബ്ലാക്ക്-ഔട്ട് ബോഡി ക്ലാഡിംഗ്, ഡ്യുവൽ-ടോൺ അലോയി വീലുകൾ, എൽഇഡി സ്പ്ലിറ്റ്-ടെയിൽ‌ലൈറ്റുകൾ, രണ്ട് അറ്റത്തും ഫോക്സ് സ്കിഡ് പ്ലേറ്റുകൾ, മേൽക്കൂര റെയിലുകൾ, വിൻഡോ ലൈനിന് ചുറ്റുമുള്ള സിൽവർ ആക്സന്റുകൾ, ബ്ലാക്ക്-ഔട്ട് ഒ‌ആർ‌വി‌എം എന്നിവ മറ്റ് സവിശേഷതകൾ.

MOST READ: കാലത്തിനു മുന്നിൽ കുലുങ്ങാതെ ഇന്നും തലയുയർത്തി നിൽക്കുന്ന ഏറ്റവും പഴക്കം ചെന്ന കാർ ബ്രാൻഡുകൾ

മാഗ്നൈറ്റ് കോംപാക്ട്-എസ്‌യുവി ഡെലിവറികൾ ആരംഭിച്ച് നിസാൻ

അകത്ത് മെച്ചപ്പെട്ട കണക്റ്റിവിറ്റിയും സൗകര്യവും പ്രദാനം ചെയ്യുന്ന നിരവധി സവിശേഷതകളോടെ നിസാൻ മാഗ്നൈറ്റ് പായ്ക്ക് ചെയ്തിരിക്കുന്നു. 360 ഡിഗ്രി പാർക്കിംഗ് ക്യാമറ പോലുള്ള ചില സെഗ്‌മെന്റ് ഫസ്റ്റ് സവിശേഷതകളും ഇതിലുണ്ടാകും.

മൗണ്ട്ഡ് കൺട്രോളുകളുള്ള മൾട്ടിഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, ഫാക്ടറി ഫിറ്റഡ് സൺറൂഫ്, സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ബ്രാൻഡിന്റെ കണക്റ്റഡ് സാങ്കേതികവിദ്യ എന്നിവയെ പിന്തുണയ്ക്കുന്ന 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയാണ് മറ്റ് ഫീച്ചറുകൾ.

MOST READ: പൊലീസ് വാഹനങ്ങൾക്കും നിയമം ബാധകം; ബുൾബാറുകളും വിൻഡോ കർട്ടനുകളും പാടില്ലെന്ന് ലോക്നാഥ് ബെഹ്റ

മാഗ്നൈറ്റ് കോംപാക്ട്-എസ്‌യുവി ഡെലിവറികൾ ആരംഭിച്ച് നിസാൻ

നിസാൻ, ഡാറ്റ്സൻ എന്നിവരുടെ കീഴിൽ വിൽക്കുന്ന എല്ലാ മോഡലുകൾക്കും രാജ്യത്ത് വിലവർധന ലഭിക്കുമെന്ന് അനുബന്ധ വാർത്തകളിൽ കമ്പനി അറിയിച്ചു. അടുത്ത വർഷം മുതൽ പുതിയ വിലകൾ പ്രാബല്യത്തിൽ വരുമെന്ന് കമ്പനിയുടെ പ്രസ്താവനയിൽ പറയുന്നു.

Most Read Articles

Malayalam
English summary
Nissan Begins Deliveries Of Magnite Compact SUV In India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X