കാലത്തിനു മുന്നിൽ കുലുങ്ങാതെ ഇന്നും തലയുയർത്തി നിൽക്കുന്ന ഏറ്റവും പഴക്കം ചെന്ന കാർ ബ്രാൻഡുകൾ

കാറുകൾ ഇന്ന് എല്ലാവരുടെയും ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. വ്യക്തിഗത ഗതാഗതത്തിനായി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരു രീതിയാണിത്.

കാലത്തിനു മുന്നിൽ കുലുങ്ങാതെ ഇന്നും തലയുയർത്തി നിൽക്കുന്ന ഏറ്റവും പഴക്കം ചെന്ന കാർ ബ്രാൻഡുകൾ

ലോകത്തിലെ ആദ്യത്തെ ഗ്യാസോലിൻ പവർ കാർ 1886 -ൽ മെർസിഡീസ് ബെൻസ് നിർമ്മിച്ചതായി നമ്മളിൽ പലർക്കും അറിയാമെങ്കിലും, ഇതിന് മുമ്പും അതായത് 1810 വരെയുള്ള കാലഘട്ടങ്ങളിലുണ്ടായിരുന്ന കാർ ബ്രാൻഡുകളുമുണ്ട്.

കാലത്തിനു മുന്നിൽ കുലുങ്ങാതെ ഇന്നും തലയുയർത്തി നിൽക്കുന്ന ഏറ്റവും പഴക്കം ചെന്ന കാർ ബ്രാൻഡുകൾ

അവയിൽ പലതും കാലത്തിന്റെ പരീക്ഷണത്തിൽ നിലകൊള്ളുന്നു, ഏകദേശം 200 വർഷത്തിനുശേഷം ഇപ്പോഴും നിലനിൽക്കുന്നു. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഏഴ് കാർ ബ്രാൻഡുകൾ ഇതാ:

MOST READ: കരുത്തുറ്റ ഡീസല്‍ എഞ്ചിനുമായി ടൊയോട്ട ഫോര്‍ച്യൂണര്‍ ലെജന്‍ഡര്‍; എതിരാളി ഗ്ലോസ്റ്റര്‍

കുറിപ്പ്: ഈ ബ്രാൻഡുകളിൽ പലതും തുടക്കത്തിൽ കാർ നിർമ്മാതാക്കളായിരുന്നില്ല, എന്നാൽ കാലക്രമേണ ഓട്ടോമോട്ടീവ് വിഭാഗത്തിലേക്ക് വ്യാപിക്കുകയും അതിന്റെ ഭാഗമായി ഒന്ന് അല്ലേങ്കിൽ മറ്റൊരു തരത്തിൽ തുടരുകയും ചെയ്തവയാണ്.

കാലത്തിനു മുന്നിൽ കുലുങ്ങാതെ ഇന്നും തലയുയർത്തി നിൽക്കുന്ന ഏറ്റവും പഴക്കം ചെന്ന കാർ ബ്രാൻഡുകൾ

7. റെനോ

1899 -ൽ ഫ്രാൻസിലെ ഫെർണാണ്ട്, ലൂയിസ്, മാർസെൽ റെനോ എന്നീ മൂന്ന് സഹോദരന്മാർ റെനോ സ്ഥാപിച്ചു. രൂപകൽപ്പനയും നിർമ്മാണവും ലൂയിസ് റെനോ കൈകാര്യം ചെയ്തപ്പോൾ, ഫെർണാണ്ടും മാർസലും കമ്പനിയുടെ ബിസിനസ്, മാനേജുമെന്റ് വശങ്ങൾ ശ്രദ്ധിച്ചു.

കാലത്തിനു മുന്നിൽ കുലുങ്ങാതെ ഇന്നും തലയുയർത്തി നിൽക്കുന്ന ഏറ്റവും പഴക്കം ചെന്ന കാർ ബ്രാൻഡുകൾ

തുടക്കം മുതൽ ഒരു കാർ ബ്രാൻഡാണെങ്കിലും റെനോ, മറ്റ് വിഭാഗങ്ങളായ ട്രക്കുകൾ, ബസുകൾ, വാണിജ്യ ചരക്ക് വാഹനങ്ങൾ എന്നിവയിലേക്ക് പ്രവർത്തനം വ്യാപിച്ചു. ഒന്നാം ലോകമഹായുദ്ധസമയത്ത് കമ്പനി മറ്റ് കാർഷിക, വ്യാവസായിക യന്ത്രങ്ങൾക്കൊപ്പം സൈനിക വിമാന എഞ്ചിനുകൾ നിർമ്മിച്ചു.

MOST READ: ചരിത്രം കുറിക്കാൻ ആപ്പിൾ; സെൽഫ് ഡ്രൈവിംഗ് കാറിന്റെ അരങ്ങേറ്റം 2024-ൽ

കാലത്തിനു മുന്നിൽ കുലുങ്ങാതെ ഇന്നും തലയുയർത്തി നിൽക്കുന്ന ഏറ്റവും പഴക്കം ചെന്ന കാർ ബ്രാൻഡുകൾ

ഇന്ന്, ലോകത്തിലെ ഏറ്റവും വലിയ കാർ കമ്പനികളിലൊന്നാണ് റെനോ, ഇന്ത്യ ഉൾപ്പെടെ ലോകത്തെ നൂറിലധികം രാജ്യങ്ങളിൽ ബ്രാന്റിന്റെ സാന്നിധ്യമുണ്ട്.

കാലത്തിനു മുന്നിൽ കുലുങ്ങാതെ ഇന്നും തലയുയർത്തി നിൽക്കുന്ന ഏറ്റവും പഴക്കം ചെന്ന കാർ ബ്രാൻഡുകൾ

6. ലാൻഡ് റോവർ

1896 -ൽ സ്ഥാപിതമായ ഇംഗ്ലണ്ടിലെ ആദ്യത്തെ കാർ ബ്രാൻഡാണ് ലാൻഡ് റോവർ. എന്നിരുന്നാലും, സ്ഥാപിതമായ സമയത്ത് കമ്പനിയെ ലങ്കാഷയർ സ്റ്റീം മോട്ടോർ കമ്പനി എന്നാണ് വിളിച്ചിരുന്നത്. 1978 -ൽ ഈ പേര് ‘ലാൻഡ് റോവർ' എന്ന് മാറ്റുന്നതിനുമുമ്പ്, ബ്രാൻഡ് നിരവധി മാറ്റങ്ങൾക്ക് വിധേയമായി.

MOST READ: ഫോക്‌സ്‌വാഗന്റെ ജെറ്റ ബ്രാൻഡ് ഇന്ത്യയിലേക്ക് എത്തിയേക്കും; ലക്ഷ്യം കുറഞ്ഞ വിലയുള്ള മോഡലുകൾ

കാലത്തിനു മുന്നിൽ കുലുങ്ങാതെ ഇന്നും തലയുയർത്തി നിൽക്കുന്ന ഏറ്റവും പഴക്കം ചെന്ന കാർ ബ്രാൻഡുകൾ

കമ്പനി തുടക്കത്തിൽ സ്റ്റീം ലോൺ മൂവറുകൾ നിർമ്മിച്ചു, പിന്നീട് നീരാവി ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാനുകളുടെ ഉത്പാദനം ആരംഭിക്കുകയായിരുന്നു. കമ്പനി ഒരു ബ്രിട്ടീഷ് ഐക്കണായി കണക്കാക്കപ്പെടുന്നു, ഇന്നുവരെ, രാജകുടുംബത്തെ ഇത് സേവിക്കുന്നു.

കാലത്തിനു മുന്നിൽ കുലുങ്ങാതെ ഇന്നും തലയുയർത്തി നിൽക്കുന്ന ഏറ്റവും പഴക്കം ചെന്ന കാർ ബ്രാൻഡുകൾ

5. സ്കോഡ ഓട്ടോ

സ്കോഡ ഓട്ടോ 1885 -ൽ സ്ഥാപിതമായതാണ്, തുടക്കത്തിൽ ഇതിനെ ലോറിൻ & ക്ലെമെന്റ് എന്നാണ് വിളിച്ചിരുന്നത്. ബോഹെമിയ രാജ്യത്തിൽ നിന്നാണ് കമ്പനി പ്രവർത്തിച്ചിരുന്നത്, തുടക്കത്തിൽ സൈക്കിളുകളും മോട്ടോർ സൈക്കിളുകളും ബ്രാൻഡ് നിർമ്മിച്ചിരുന്നു.

MOST READ: കെടിഎം 490 സിസി ട്വിൻ സിലിണ്ടർ ബൈക്കുകൾ വികസിപ്പിക്കാനൊരുങ്ങി ബജാജ്

കാലത്തിനു മുന്നിൽ കുലുങ്ങാതെ ഇന്നും തലയുയർത്തി നിൽക്കുന്ന ഏറ്റവും പഴക്കം ചെന്ന കാർ ബ്രാൻഡുകൾ

സ്കോഡ വർക്ക്സ് വാങ്ങുന്നതിനുമുമ്പ്, 1905 -ലാണ് കമ്പനി ആദ്യമായി കാറുകൾ നിർമ്മിക്കാൻ തുടങ്ങിയത്. പിന്നീട് കമ്പനി ‘സ്കോഡ ഓട്ടോ' എന്ന് പുനർനാമകരണം ചെയ്തു.

കാലത്തിനു മുന്നിൽ കുലുങ്ങാതെ ഇന്നും തലയുയർത്തി നിൽക്കുന്ന ഏറ്റവും പഴക്കം ചെന്ന കാർ ബ്രാൻഡുകൾ

വർഷങ്ങൾ കൊണ്ട് സ്കോഡ ലോകത്തിലെ ഏറ്റവും വലിയ കാർ ബ്രാൻഡുകളിലൊന്നായി മാറി. 2000 -ൽ കമ്പനി ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായി.

കാലത്തിനു മുന്നിൽ കുലുങ്ങാതെ ഇന്നും തലയുയർത്തി നിൽക്കുന്ന ഏറ്റവും പഴക്കം ചെന്ന കാർ ബ്രാൻഡുകൾ

4. മെർസിഡീസ് ബെൻസ്

ഇന്ന് നമുക്കറിയാവുന്ന 'മെർസിഡീസ് ബെൻസ്' എന്ന ബ്രാൻഡ് സാങ്കേതികമായി നിലവിൽ വന്നത് 1926 -ലാണ്. എന്നിരുന്നാലും, 1890 -ൽ സ്ഥാപിതമായ ഡൈംലർ, 1883 -ൽ സ്ഥാപിതമായ ബെൻസ് & സീ എന്നീ രണ്ട് കമ്പനികൾ തമ്മിലുള്ള സഹകരണമാണ് ഈ ബ്രാൻഡ്.

കാലത്തിനു മുന്നിൽ കുലുങ്ങാതെ ഇന്നും തലയുയർത്തി നിൽക്കുന്ന ഏറ്റവും പഴക്കം ചെന്ന കാർ ബ്രാൻഡുകൾ

1883 -ൽ സൂചിപ്പിച്ചതുപോലെ കാൾ ബെൻസ്, മാക്സ് റോസ്, ഫ്രീഡ്രിക്ക് വിൽഹെം എന്നിവരാണ് ബെൻസ് & സീ സ്ഥാപിച്ചത്. മൂന്ന് വർഷത്തിന് ശേഷം മൂവരും ‘ബെൻസ് പേറ്റന്റ് മോട്ടോർവാഗൺ' നിർമ്മിച്ചു. ലോകത്തിലെ ആദ്യത്തെ ഗ്യാസോലിൻ പവർ വാഹനം എന്ന് ഇത് അറിയപ്പെടുന്നു.

കാലത്തിനു മുന്നിൽ കുലുങ്ങാതെ ഇന്നും തലയുയർത്തി നിൽക്കുന്ന ഏറ്റവും പഴക്കം ചെന്ന കാർ ബ്രാൻഡുകൾ

1890 -ൽ ഗോട്‌ലീബ് ഡൈംലറും വിൽഹെം മേബാക്കും ചേർന്നാണ് ഡൈംലർ സ്ഥാപിച്ചത്. കമ്പനി പെട്രോൾ എഞ്ചിനുകൾ നിർമ്മിച്ചു. പിന്നീട് 1926 -ൽ രണ്ട് കമ്പനികളും ലയിച്ച് ‘മെർസിഡീസ് ബെൻസ്' രൂപീകരിച്ചു.

കാലത്തിനു മുന്നിൽ കുലുങ്ങാതെ ഇന്നും തലയുയർത്തി നിൽക്കുന്ന ഏറ്റവും പഴക്കം ചെന്ന കാർ ബ്രാൻഡുകൾ

3. ഒപെൽ ഓട്ടോമൊബൈൽസ് GmbH

1862 -ൽ ഒരു തയ്യൽ മെഷീൻ നിർമ്മാതാവായി ആദ്യമായി സ്ഥാപിതമായ മറ്റൊരു ജർമ്മൻ കമ്പനിയാണ് ഒപെൽ. കമ്പനി 1886 -ൽ സൈക്കിളുകളിലേക്കും പിന്നീട് 1899 -ൽ കാറുകളിലേക്കും പ്രവർത്തനം വ്യാപിച്ചു. ഏതാനും വർഷങ്ങൾക്കുശേഷം, ശ്രദ്ധ പൂർണ്ണമായും വാഹനങ്ങളിലേയ്ക്ക് മാറ്റി, തയ്യൽ മെഷീൻ നിർമ്മാണ പ്രക്രിയ നിർത്തിവച്ചു.

കാലത്തിനു മുന്നിൽ കുലുങ്ങാതെ ഇന്നും തലയുയർത്തി നിൽക്കുന്ന ഏറ്റവും പഴക്കം ചെന്ന കാർ ബ്രാൻഡുകൾ

1913 ആയപ്പോഴേക്കും ജർമ്മനിയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായി ഒപെൽ മാറി, 1930 -ൽ യൂറോപ്പിലെ ഏറ്റവും വലിയ കാർ നിർമ്മാതാവായി.

കാലത്തിനു മുന്നിൽ കുലുങ്ങാതെ ഇന്നും തലയുയർത്തി നിൽക്കുന്ന ഏറ്റവും പഴക്കം ചെന്ന കാർ ബ്രാൻഡുകൾ

2. ടട്ര

ചെക്ക് റിപ്പബ്ലിക്കിൽ നിന്നുള്ള ആദ്യത്തെ വാഹന ബ്രാൻഡാണ് ടട്ര. 1851 -ൽ സ്ഥാപിതമായ ഈ ബ്രാൻഡിനെ തുടക്കത്തിൽ ഇഗ്നാറ്റ്സ് ഷുസ്താല & കോംപ് എന്നാണ് വിളിച്ചിരുന്നത്.

കാലത്തിനു മുന്നിൽ കുലുങ്ങാതെ ഇന്നും തലയുയർത്തി നിൽക്കുന്ന ഏറ്റവും പഴക്കം ചെന്ന കാർ ബ്രാൻഡുകൾ

1919 -ൽ ‘ടട്ര' എന്ന പേരിൽ എത്തുംവരെ കമ്പനി നിരവധി പേരുമാറ്റങ്ങൾക്ക് വിധേയമായി. എന്നിരുന്നാലും, അവരുടെ ആദ്യത്തെ കാർ 1897 -ൽ പുറത്തിറങ്ങി, അതിനെ പ്രസിഡന്റ് ഓട്ടോമൊബൈൽ എന്ന് വിളിച്ചിരുന്നു.

കാലത്തിനു മുന്നിൽ കുലുങ്ങാതെ ഇന്നും തലയുയർത്തി നിൽക്കുന്ന ഏറ്റവും പഴക്കം ചെന്ന കാർ ബ്രാൻഡുകൾ

തുടക്കത്തിൽ കാറുകൾ നിർമ്മിക്കുന്ന കമ്പനി രണ്ടാം ലോകമഹായുദ്ധസമയത്ത് ജർമ്മനിക്കായി ട്രക്കുകളും ടാങ്ക് എഞ്ചിനുകളും നിർമ്മിക്കുന്നതിലേക്ക് വ്യാപിപ്പിച്ചു. 1999 -ൽ കമ്പനി തങ്ങളുടെ കാർ നിർമാണ ബിസിനസ് അവസാനിപ്പിച്ചു, ഇപ്പോൾ ഓൾ-വീൽ ഡ്രൈവ് ട്രക്കുകളിൽ വിദഗ്ധരാണ് ബ്രാൻഡ്.

കാലത്തിനു മുന്നിൽ കുലുങ്ങാതെ ഇന്നും തലയുയർത്തി നിൽക്കുന്ന ഏറ്റവും പഴക്കം ചെന്ന കാർ ബ്രാൻഡുകൾ

1. പൂഷോ

ലോകത്തിലെ ഏറ്റവും പഴയ കാർ ബ്രാൻഡാണ് പൂഷോ. 1810 -ൽ സ്ഥാപിതമായ ഈ കമ്പനി അർമാൻഡ് പൂഷോ ഒരു കോഫി മിൽ കമ്പനിയായി ആരംഭിച്ചതാണ്. 1882 -ൽ കാറുകൾ നിർമ്മിക്കുന്നതിനുമുമ്പ് 1830 -ൽ കമ്പനി മോട്ടോർ സൈക്കിൾ ഉൽ‌പാദനത്തിലേക്ക് തിരിഞ്ഞു.

കാലത്തിനു മുന്നിൽ കുലുങ്ങാതെ ഇന്നും തലയുയർത്തി നിൽക്കുന്ന ഏറ്റവും പഴക്കം ചെന്ന കാർ ബ്രാൻഡുകൾ

ബ്രാൻഡിന്റെ ആദ്യ കാർ ലിയോൺ സെർപോളറ്റുമായി സഹകരിച്ചാണ് നിർമ്മിച്ചത്, എന്നിരുന്നാലും ഇത് അത്ര വിജയിച്ചില്ല. പിന്നീട് 1890 -ൽ ഇരുവരും പാൻഹാർഡ്-ഡൈംലർ എഞ്ചിൻ ഉപയോഗിച്ച് വൻതോതിലുള്ള നിർമ്മാണത്തിനായി തങ്ങളുടെ ആദ്യത്തെ കാർ നിർമ്മിച്ചു. ബ്രാൻഡ് ഇപ്പോൾ PSA ഗ്രൂപ്പിന്റെ ഭാഗമാണ്.

Most Read Articles

Malayalam
English summary
Oldest Car Brands In The World From 1810 Till Now. Read in Malayalam.
Story first published: Wednesday, December 23, 2020, 10:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X