Just In
- 10 hrs ago
കൈനിറയെ ഫീച്ചറും, ആഢംബരവും; ടൈഗൂണില്‍ പ്രതീക്ഷവെച്ച് ഫോക്സ്വാഗണ്
- 10 hrs ago
പുനരുധാരണത്തിലൂടെ പുതുജീവൻ നേടി ടൊയോട്ട ക്വാളിസ്; വീഡിയോ
- 10 hrs ago
അരുണാചലിന്റെ റോഡുകൾ ഇളക്കി മറിച്ച് ഹൈനെസ് CB 350; 2021 ഹാണ്ട സൺചേസേർസ് റാലി ആദ്യ ദിന വീഡിയോ
- 11 hrs ago
പരീക്ഷണയോട്ടവുമായി ഹണ്ടര്‍ 350; അവതരണം ഉടനെന്ന് റോയല്‍ എന്‍ഫീല്‍ഡ്
Don't Miss
- Lifestyle
കഠിനാധ്വാനം വിജയം കാണുന്ന രാശിക്കാര്‍; രാശിഫലം
- Finance
പച്ചക്കറി വില കത്തിക്കയറിയോ... ഇല്ല! ഈ വിഷുവിന് വിലക്കയറ്റമില്ലാത്ത പച്ചക്കറി വിപണി, കീശയ്ക്ക് ആശ്വാസം
- News
ബിജെപിക്ക് അധികാരം ലഭിച്ചാൽ ഗൂർഖകളുടെ പ്രശ്നങ്ങൾ പരിഹരിക്കും; അമിത് ഷാ
- Movies
കല്യാണം പോലും കഴിച്ചിട്ടില്ല, പ്രശ്നങ്ങള്‍ വേറെയും ഉണ്ട്; ഫിറോസിനെതിരെ ആരോപണങ്ങളുമായി വനിതാ മത്സരാര്‍ഥികള്‍
- Sports
രാജസ്ഥാന് വന്‍ തിരിച്ചടി; ബെന്‍ സ്റ്റോക്ക്സ് ഐപിഎല്ലില്‍ നിന്ന് പുറത്ത്
- Travel
മസാല തേനില്‍ പ്രസിദ്ധമായ നാട്..എല്ലാവര്ക്കും കാറ്..യൂറോപ്പിലെ ആദ്യ ആസൂത്രിത നഗരം...
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മഹീന്ദ്രയുടെ എഞ്ചിൻ, പുതുക്കിയ മുഖം; അറിയാം 2021 ഫോർഡ് ഇക്കോസ്പോർട്ടിലെ മാറ്റങ്ങൾ
എട്ട് വർഷങ്ങൾക്ക് മുമ്പ് എന്താണ് സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവിയെന്ന് ഇന്ത്യയെ പഠിപ്പിച്ച വാഹന മായിരുന്നു ഫോർഡ് ഇക്കോസ്പോർട്ട്. എന്നാൽ അന്നുമുതൽ ഇന്നുവരെ മോഡലിന് ഒരു തലമുറ മാറ്റം സമ്മാനിക്കാൻ കമ്പനി തയാറായില്ല എന്നത് ശ്രദ്ധേയമാണ്.

എന്നാൽ ഈ പരാതികളെല്ലാം വേറൊരു ഫെയ്‌സ്‌ലിഫ്റ്റിലൂടെ മറികടക്കാനാണ് അമേരിക്കൻ വാഹന നിർമാതാക്കളുടെ ലക്ഷ്യം. കാലഹരണപ്പെട്ടതായി തോന്നുന്ന ഇക്കോസ്പോർട്ടിന് പുതുജീവനേകാൻ ഈ പുതുക്കൽ സഹായിക്കുമെന്നാണ് ഏവരുടെയും പ്രതീക്ഷ.

ഫോർഡ് ഇതുവരെ ഈ വാർത്ത സ്ഥിരീകരിച്ചിട്ടില്ലെങ്കിലും 2021 ഫോർഡ് ഇക്കോസ്പോർട്ടിനെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ വിശദീകരിക്കാം.
MOST READ: വാഹനരേഖകള്‍ പുതുക്കാന്‍ കൂടുതല്‍ സമയം; നടപടി കൊവിഡ് പശ്ചാത്തലത്തില്‍

1. ഡിസൈൻ
2021 ഫോർഡ് ഇക്കോസ്പോർട്ട് രൂപകൽപ്പന ചെയ്യുന്നത് മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ഇറ്റാലിയൻ ഹൈ-എൻഡ് കാർ ഡിസൈൻ കമ്പനിയായ പിനിൻഫറീനയാണ്. അടുത്തിടെ വരാനിരിക്കുന്ന ഫോർഡ് സി-സെഗ്മെന്റ് എസ്‌യുവിയുടെ ഗ്രില്ലിന്റെ ചിത്രം ഇൻറർനെറ്റിൽ പ്രചരിച്ചിരുന്നു.

എന്നാൽ ഇത് ഫെയ്‌സ്‌ലിഫ്റ്റ് ഇക്കോസ്പോർട്ടിന്റേതായിരുന്നു എന്നതാണ് കൗതുകകരം. 2021 എസ്‌യുവിയുടെ മുൻവശം പൂർണമായും പുനർരൂപകൽപ്പന ചെയ്യുമെന്ന് ഈ ചിത്രം സൂചന നൽകുന്നു.
MOST READ: പേര് മാറ്റത്തിനൊരുങ്ങി പുതുതലമുറ സ്‌കോര്‍പിയോ; കൂടുതല്‍ വിവരങ്ങള്‍

ഒരു വലിയ റേഡിയേറ്റർ ഗ്രിൽ ട്രിപ്പിൾ എൽഇഡി ഡിആർഎൽ സജ്ജീകരണത്തോടുകൂടിയതാകും പുതുക്കിയ ഇക്കോസ്പോർട്ടിന്റെ മുൻവശം. അതേസമയം സ്ലീക്കർ ജോഡി ഹെഡ്‌ലാമ്പുകളും ഫോർഡ് വാഗ്ദാനം ചെയ്യും.

2. എഞ്ചിൻ
ഫോർഡ്-മഹീന്ദ്ര പങ്കാളിത്തത്തിന്റെ ഭാഗമായി 2021 ഫോർഡ് ഇക്കോസ്പോർട്ട് 1.2 ലിറ്റർ എംസ്റ്റാലിയൻ ടിജിഡി ടർബോ-പെട്രോൾ എഞ്ചിൻ ഉപയോഗിച്ച് അവതരിപ്പിക്കും. അതായത് XUV300 സ്പോർട്‌സിൽ ഉൾപ്പെടുത്തിയിരിക്കുന്ന അതേ യൂണിറ്റാകും ഇതെന്ന് ചുരുക്കം.
MOST READ: ഹെക്ടർ പ്ലസിന് ADAS സംവിധാനവും 4WD സവിശേഷതയുമൊരുക്കാൻ എംജി

ഈ എഞ്ചിൻ പരമാവധി 130 bhp കരുത്തും 230 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. അതോടൊപ്പം ഇക്കോസ്പോർട്ടിലെ നിലവിലെ 1.5 ലിറ്റർ ഡീസലും നിലനിർത്താം.

3. അവതരണം
ഫോർഡ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും 2021 ഫെബ്രുവരിയിൽ 2021 ഇക്കോസ്പോർട്ട് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്നാണ് കമ്പനി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

4. പ്രതീക്ഷിക്കുന്ന വില
നിലവിലെ കണക്കനുസരിച്ച് ഫോർഡ് ഇക്കോസ്‌പോർട്ടിന്റെ വില 8.19 ലക്ഷം രൂപ മുതൽ 11.70 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. എന്നിരുന്നാലും ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ വിലയിൽ ചെറിയ വർധനവിന് വിപണി സാക്ഷ്യംവഹിക്കും.

5. എതിരാളി മോഡലുകൾ
ഇന്ന് ഇന്ത്യൻ വിപണിയിൽ ഏറ്റവും മത്സരാധിഷ്ഠിതമായ വിഭാഗമാണ് സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവകളുടേത്. ലോഞ്ച് ചെയ്തുകഴിഞ്ഞാൽ ഇക്കോസ്പോർട്ട് മഹീന്ദ്ര XUV300, ടാറ്റ നെക്സോൺ, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, മാരുതി സുസുക്കി വിറ്റാര ബ്രെസ, ടൊയോട്ട അർബൻ ക്രൂയിസർ, നിസാൻ മാഗ്നൈറ്റ് എന്നിവയോടാകും മാറ്റുരയ്ക്കുക.