ടിവിഎസ് ജുപ്പിറ്ററിന് 125 വേരിയന്റ് ഒരുങ്ങുന്നു; അരങ്ങേറ്റം മെയ് മാസത്തോടെ

ഹൊസൂർ ആസ്ഥാനമായുള്ള ഇരുചക്ര വാഹന നിർമാതാക്കളായ ടിവിഎസ് നിരയിൽ നിന്നും ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്‌കൂട്ടറാണ് ജുപ്പിറ്റർ.

ടിവിഎസ് ജുപ്പിറ്ററിന് 125 വേരിയന്റ് ഒരുങ്ങുന്നു; അരങ്ങേറ്റം മെയ് മാസത്തോടെ

ഇത് വളരെ താങ്ങാവുന്നതും പ്രായോഗികവുമായ ഒരു സ്‌കൂട്ടർ തന്നെയാണ്. നിലവിൽ 110 സിസി എഞ്ചിൻ ഉപയോഗിച്ച് മാത്രമാണ് ജുപ്പിറ്റർ വിൽപ്പനയ്ക്ക് എത്തുന്നത്. എന്നാൽ ജുപ്പിറ്ററിന്റെ ഒരു 125 സിസി മോഡൽ അണിയറയിൽ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ.

ടിവിഎസ് ജുപ്പിറ്ററിന് 125 വേരിയന്റ് ഒരുങ്ങുന്നു; അരങ്ങേറ്റം മെയ് മാസത്തോടെ

നിലവിൽ ടിവിഎസിന് എൻ‌ടോർഖ് എന്ന ഒരു മോഡൽ മാത്രമാണ് 125 സിസി ഓഫറായി എത്തുന്നത്. സ്പോർട്ടി സ്റ്റൈലിംഗും കിടിലൻ ഫീച്ചറും അണിനിരത്തുന്ന ഈ സ്‌കൂട്ടർ യുവ ഉപഭോക്താക്കൾക്കിടയിലെ ജനപ്രിയ മോഡൽ കൂടിയാണ്.

MOST READ: 2021 ഡാകര്‍ റാലി: 43-ാം പതിപ്പിന് തിരിതെളിയാന്‍ ദിവസങ്ങള്‍ മാത്രം

ടിവിഎസ് ജുപ്പിറ്ററിന് 125 വേരിയന്റ് ഒരുങ്ങുന്നു; അരങ്ങേറ്റം മെയ് മാസത്തോടെ

ഇത് ഒരു പൂർണ ഡിജിറ്റൽ എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും അതിൽ ബ്രാൻഡിന്റെ സ്മാർട്ട് കണക്റ്റ് ടെക്കും അവതരിപ്പിക്കുന്നുണ്ട്. ബ്ലൂടൂത്ത് ഉപയോഗിച്ച് ടിവിഎസ് കണക്റ്റ് സ്മാർട്ട്‌ഫോൺ അപ്ലിക്കേഷൻ വഴി സ്‌കൂട്ടറിലേക്ക് കണക്റ്റുചെയ്യാൻ ഈ സവിശേഷത ഉപഭോക്താക്കളെ അനുവദിക്കുന്നു.

ടിവിഎസ് ജുപ്പിറ്ററിന് 125 വേരിയന്റ് ഒരുങ്ങുന്നു; അരങ്ങേറ്റം മെയ് മാസത്തോടെ

ഇൻസ്ട്രുമെന്റ് കൺസോളിൽ ടേൺ-ബൈ-ടേൺ നാവിഗേഷൻ നിർദ്ദേശങ്ങളും എസ്എംഎസ്/ കോൾ അലേർട്ടും ലഭിക്കും. കൂടാതെ അവസാനമായി പാർക്ക് ചെയ്തിരിക്കുന്ന സ്ഥാനം, സവാരി സ്ഥിതിവിവരക്കണക്കുകൾ എന്നിവപോലുള്ള ധാരാളം വിവരങ്ങളും അപ്ലിക്കേഷന് കാണിക്കാൻ കഴിയും.

MOST READ: 250 അഡ്വഞ്ചര്‍ മലേഷ്യയില്‍ അവതരിപ്പിച്ച് കെടിഎം; വില 3.90 ലക്ഷം രൂപ

ടിവിഎസ് ജുപ്പിറ്ററിന് 125 വേരിയന്റ് ഒരുങ്ങുന്നു; അരങ്ങേറ്റം മെയ് മാസത്തോടെ

എന്നാൽ പ്രീമിയം ഉപകരണങ്ങൾ കാരണം എൻ‌ടോർഖിന് താരതമ്യേന ഉയർന്ന വിലയാണുള്ളത്. അതേസമയം ജുപ്പിറ്ററിന്റെ സൂക്ഷ്മ രൂപകൽപ്പനയെ കൂടുതൽ ഇഷ്ടപ്പെടുന്ന ഒരു വിഭാഗവും നമുക്കിടയിലുണ്ട്. ഹോണ്ട ആക്‌ടിവ കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവും കൂടുതൽ വിൽപ്പന നേടുന്ന സ്‌കൂട്ടറാണ് ജുപ്പിറ്റർ.

ടിവിഎസ് ജുപ്പിറ്ററിന് 125 വേരിയന്റ് ഒരുങ്ങുന്നു; അരങ്ങേറ്റം മെയ് മാസത്തോടെ

ഒരു ചെറിയ എൽസിഡി സ്ക്രീനും ഉയർന്ന വേരിയന്റുകളിൽ സ്മാർട്ട്ഫോൺ കണക്റ്റിവിറ്റിയുമുള്ള അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമാണ് ജുപ്പിറ്ററിൽ വാഗ്ദാനം ചെയ്യുന്നത്. ഇത് എൻ‌ടോർഖിനേക്കാൾ കുറഞ്ഞ വിലയ്ക്ക് 125 സിസി സെഗ്മെന്റിൽ ഒരു ഓപ്ഷനാക്കി മാറ്റാനും ടി‌വി‌എസിനെ സഹായിക്കും.

MOST READ: ഇന്ത്യയിലെ ആദ്യ ഡീലർഷിപ്പ് ഡൽഹിയിൽ; സിട്രൺ C5 എയർക്രോസിന്റെ അരങ്ങേറ്റം അടുക്കുന്നു

ടിവിഎസ് ജുപ്പിറ്ററിന് 125 വേരിയന്റ് ഒരുങ്ങുന്നു; അരങ്ങേറ്റം മെയ് മാസത്തോടെ

കൂടുതൽ ശക്തമായ സ്കൂട്ടർ‌ ആഗ്രഹിക്കുന്ന ആളുകൾ‌ക്ക് മികച്ച തെരഞ്ഞെടുപ്പായിരിക്കും ജുപ്പിറ്ററിന്റെ 125 പതിപ്പ്. റിപ്പോർട്ടുകൾ പ്രകാരം ജുപ്പിറ്റർ 125 ന് എൻ‌ടോർഖിന്റെ അതേ 124.8 സിസി എഞ്ചിൻ തന്നെയാകും കമ്പനി സമ്മാനിക്കുക.

ടിവിഎസ് ജുപ്പിറ്ററിന് 125 വേരിയന്റ് ഒരുങ്ങുന്നു; അരങ്ങേറ്റം മെയ് മാസത്തോടെ

ഈ മോട്ടോർ പരമാവധി 9.38 bhp കരുത്തിൽ 10.5 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. നിലവിൽ ജുപ്പിറ്ററിന് 109.7 സിസി എഞ്ചിനാണ് ലഭ്യമാകുന്നത്. ഇത് 7.47 bhp പവറും 8.4 Nm torque ഉം ആണ് വികസിപ്പിക്കുന്നത്.

MOST READ: സോയി ഇല‌ക്‌ട്രിക്കിന് പുതിയ വെൻ‌ചർ‌ എഡിഷൻ സമ്മാനിച്ച് റെനോ

ടിവിഎസ് ജുപ്പിറ്ററിന് 125 വേരിയന്റ് ഒരുങ്ങുന്നു; അരങ്ങേറ്റം മെയ് മാസത്തോടെ

ടിവിഎസ് ജുപ്പിറ്ററിന് നിലവിൽ 62,577 മുതൽ 70,802 രൂപ വരെയാണ് എക്സ്ഷോറൂം വില. 125 സിസി വേരിയന്റിന് അല്പം ഉയർന്ന വില തന്നെ പ്രതീക്ഷിക്കാം. അതായത് 110 സിസി മോഡലുകളേക്കാൾ ഏകദശം 2,500 കൂടുതൽ.

ടിവിഎസ് ജുപ്പിറ്ററിന് 125 വേരിയന്റ് ഒരുങ്ങുന്നു; അരങ്ങേറ്റം മെയ് മാസത്തോടെ

ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ ശക്തമായ മത്സരം നേരിടുന്ന 125 സിസി സെഗ്മെന്റിൽ സ്കൂട്ടർ ഹോണ്ട ആക്ടിവ 125, സുസുക്കി ആക്സസ് 125, ഹീറോ ഡെസ്റ്റിനി 125 എന്നിവയ്‌ക്കെതിരെ ജുപ്പിറ്റർ മാറ്റുരയ്ക്കും.

Most Read Articles

Malayalam
English summary
TVS Jupiter 125cc Model In The Works Launch Soon. Read in Malayalam
Story first published: Saturday, January 2, 2021, 9:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X