250 അഡ്വഞ്ചര്‍ മലേഷ്യയില്‍ അവതരിപ്പിച്ച് കെടിഎം; വില 3.90 ലക്ഷം രൂപ

കെടിഎം 250 അഡ്വഞ്ചര്‍ ഇന്ത്യയില്‍ അവതരിപ്പിച്ച ശേഷം ഓസ്ട്രിയന്‍ കമ്പനി ഇപ്പോള്‍ മലേഷ്യയില്‍ ക്വാര്‍ട്ടര്‍ ലിറ്റര്‍ അഡ്വഞ്ചര്‍ കമ്പനി അവതരിപ്പിച്ചു.

250 അഡ്വഞ്ചര്‍ മലേഷ്യയില്‍ അവതരിപ്പിച്ച് കെടിഎം; വില 3.90 ലക്ഷം രൂപ

തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യത്തെ പുതിയ മോട്ടോര്‍സൈക്കിളിന് MYR 21,500 ആണ് എക്‌സ്‌ഷോറൂം വില (ഏകദേശം 3.90 ലക്ഷം രൂപ). ഇന്ത്യയില്‍ 2.48 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്‌സ്‌ഷോറൂം വില.

250 അഡ്വഞ്ചര്‍ മലേഷ്യയില്‍ അവതരിപ്പിച്ച് കെടിഎം; വില 3.90 ലക്ഷം രൂപ

250 ഡ്യൂക്ക് മോഡലില്‍ നിന്ന് കെടിഎം കടമെടുത്ത എഞ്ചിനാണ് അഡ്വഞ്ചര്‍ പതിപ്പിന് കരുത്ത് നല്‍കുന്നത്. കെടിഎം 250 അഡ്വഞ്ചര്‍ അതേ 249 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് ഉപയോഗിക്കുന്നത്.

MOST READ: മിനി കണ്‍ട്രിമാന്‍ S JCW സ്വന്തമാക്കി യുവരാജ്; ചിത്രങ്ങള്‍ വൈറലാക്കി ആരാധകര്‍

250 അഡ്വഞ്ചര്‍ മലേഷ്യയില്‍ അവതരിപ്പിച്ച് കെടിഎം; വില 3.90 ലക്ഷം രൂപ

ഈ എഞ്ചിന്‍ 9,000 rpm-ല്‍ 30 bhp കരുത്തും 7,000 rpm-ല്‍ 24 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ആറ് സ്പീഡ് ഗിയര്‍ബോക്സുമായിട്ടാണ് എഞ്ചിന്‍ ജോടിയാക്കിയാക്കിയിരിക്കുന്നത്.

250 അഡ്വഞ്ചര്‍ മലേഷ്യയില്‍ അവതരിപ്പിച്ച് കെടിഎം; വില 3.90 ലക്ഷം രൂപ

പവര്‍-അസിസ്റ്റ് സ്ലിപ്പര്‍ ക്ലച്ച് സ്റ്റാന്‍ഡേര്‍ഡായി മോട്ടോര്‍ സൈക്കിളില്‍ വരുന്നു, ഇത് സുഗമമായ ജെര്‍ക്ക് ഫ്രീ ക്ലച്ച് ലെസ് ഡൗണ്‍ഷിഫ്റ്റുകള്‍ ഉറപ്പാക്കുന്നു.

MOST READ: പുതുതലമുറ സ്‌കോര്‍പിയോയുടെ അരങ്ങേറ്റ വിവരങ്ങള്‍ വെളിപ്പെടുത്തി

250 അഡ്വഞ്ചര്‍ മലേഷ്യയില്‍ അവതരിപ്പിച്ച് കെടിഎം; വില 3.90 ലക്ഷം രൂപ

ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തുന്ന അതേ ഫീച്ചറുകളും, സവിശേഷതകളുമായിട്ടാണ് മലേഷ്യയിലും ബൈക്ക് വില്‍പ്പനയ്ക്ക് എത്തുക. ഇന്ത്യന്‍ വിപണിയില്‍ പുതിയ 250 അഡ്വഞ്ചര്‍ അതിന്റെ വലിയ മോഡലായ 390 അഡ്വഞ്ചറിന് താഴെയായി ഇടംപിടിക്കും.

250 അഡ്വഞ്ചര്‍ മലേഷ്യയില്‍ അവതരിപ്പിച്ച് കെടിഎം; വില 3.90 ലക്ഷം രൂപ

ആദ്യമായി അഡ്വഞ്ചര്‍-ടൂറര്‍ വാങ്ങുന്നവരെ ലക്ഷ്യമിട്ടാണ് എന്‍ട്രി ലെവല്‍ മോഡല്‍ വിപണിയില്‍ എത്തുന്നത്. 250 അഡ്വഞ്ചര്‍ നിരവധി സവിശേഷതകളും ഉപകരണങ്ങളും വാഗ്ദാനം ചെയ്യുന്നു, വലിയ പതിപ്പില്‍ നിന്ന് ഡിസൈന്‍ സൂചകങ്ങളും കടമെടുക്കുന്നു.

MOST READ: കൂട്ടുകച്ചവടത്തിനില്ല; ഫോർഡും മഹീന്ദ്രയും വേർപിരിഞ്ഞു

250 അഡ്വഞ്ചര്‍ മലേഷ്യയില്‍ അവതരിപ്പിച്ച് കെടിഎം; വില 3.90 ലക്ഷം രൂപ

250 അഡ്വഞ്ചറിന്റെ മൊത്തത്തിലുള്ള രൂപകല്‍പ്പന അതിന്റെ ഉയര്‍ന്ന 390 അഡ്വഞ്ചറിനോട് സാമ്യമുള്ളതാണെങ്കിലും, അവ തമ്മില്‍ വ്യത്യാസമുണ്ടാക്കാന്‍ സഹായിക്കുന്നതിന് കുറച്ച് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

250 അഡ്വഞ്ചര്‍ മലേഷ്യയില്‍ അവതരിപ്പിച്ച് കെടിഎം; വില 3.90 ലക്ഷം രൂപ

എല്‍ഇഡി ടെയില്‍ ലാമ്പ്, എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, എല്‍സിഡി ഡിസ്‌പ്ലേ, 14.5 ലിറ്റര്‍ ഫ്യുവല്‍ ടാങ്ക് ശേഷി, 855 mm സീറ്റ് ഉയരം, സ്ലിം സീറ്റുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് പുതിയ കെടിഎം 250 അഡ്വഞ്ചറിലെ സവിശേഷതകള്‍.

MOST READ: ഹോണ്ട BR-V മുതൽ റെനോ ക്യാപ്ച്ചർ വരെ; ഈ വർഷം നിരത്തൊഴിഞ്ഞ അഞ്ച് കാറുകൾ

250 അഡ്വഞ്ചര്‍ മലേഷ്യയില്‍ അവതരിപ്പിച്ച് കെടിഎം; വില 3.90 ലക്ഷം രൂപ

ക്രമീകരിക്കാവുന്ന വിന്‍ഡ്‌സ്‌ക്രീനും ബൈക്കിന് ലഭിക്കുന്നു. 156 കിലോഗ്രാമാണ് ബൈക്കിന്റെ ഭാരം. മുന്‍വശത്ത് 43 mm WP അപ്പ്‌സൈഡ്-ഡൗണ്‍ ഫോര്‍ക്കുകളും 170 mm ട്രോവല്‍ ആന്‍ഡ് മോണോ ഷോക്ക് സസ്‌പെന്‍ഷന്‍ സജ്ജീകരണവും ഉള്‍പ്പെടുന്നു.

250 അഡ്വഞ്ചര്‍ മലേഷ്യയില്‍ അവതരിപ്പിച്ച് കെടിഎം; വില 3.90 ലക്ഷം രൂപ

റിയര്‍ സസ്പെന്‍ഷനില്‍ പ്രീലോഡ് അഡ്ജസ്റ്റബിളിറ്റിയും 177 mm പരമാവധി ട്രാവല്‍ വാഗ്ദാനം ചെയ്യുന്നു. മുന്‍വശത്ത് ഒരു വലിയ 320 mm ഡിസ്‌കും പിന്നില്‍ 230 mm ഡിസ്‌കും ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നു, ഡ്യുവല്‍-ചാനല്‍ (സ്വിച്ചബിള്‍) എബിഎസും പിന്തുണയ്ക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #കെടിഎം #ktm
English summary
KTM 250 Adventure launched in Malaysia. Read in Malayalam.
Story first published: Friday, January 1, 2021, 13:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X