Just In
- 5 hrs ago
സിഎൻജി കരുത്തിൽ മാരുതി മാത്രമല്ല ബെൻസും അധികം ചെലവില്ലാതെ ഓടിക്കാം
- 7 hrs ago
പ്രീമിയത്തോടൊപ്പം സ്പോർട്ടിയും, ഒക്ടാവിയയ്ക്ക് പുതിയ സ്പോർട്ലൈൻ വേരിയന്റ് സമ്മാനിച്ച് സ്കോഡ
- 10 hrs ago
പുതുതലമുറ അരങ്ങേറ്റത്തിന് സജ്ജം; നിവലിലെ RC390 വെബ്സൈറ്റില്‍ നിന്നും നീക്കംചെയ്ത് കെടിഎം
- 23 hrs ago
കിയയുടെ പുത്തൻ ഏഴ് സീറ്റർ എംപിവിക്ക് ഇലക്ട്രിക് തേർഡ് റോ ആക്സസ് ലഭിക്കാൻ സാധ്യത
Don't Miss
- Finance
സിറോ ബാലന്‍സ് അക്കൗണ്ട് ഉടമകളില്‍ നിന്നും എസ്ബിഐ 5 വര്‍ഷത്തിനിടെ ഈടാക്കിയത് 300 കോടി രൂപ
- News
രാജ്യദ്രോഹ കുറ്റം: സൗദിയില്‍ മൂന്ന് സൈനികരുടെ വധശിക്ഷ നടപ്പാക്കി
- Sports
IPL 2021: കെകെആര്‍ x എസ്ആര്‍എച്ച്, വാര്‍ണറോ, മോര്‍ഗനോ? ടോസ് ഉടന്‍
- Movies
എങ്ങനെ പോസ് ചെയ്യണമെന്ന് മമ്മൂക്ക പറഞ്ഞു തന്നു; ആ വൈറൽ ഫോട്ടോയെ കുറിച്ച് മഞ്ജു വാര്യർ
- Lifestyle
വ്യക്തിജീവിതത്തില്‍ നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക് സ്വന്തം
- Travel
യൂക്കാലി തോട്ടത്തിലെ ടെന്റിലുറങ്ങാം... മൂന്നാറില്‍ ടെന്റ് ടൂറിസവുമായി കെഎസ്ആര്‍ടിസി
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പുതുതലമുറ സ്കോര്‍പിയോയുടെ അരങ്ങേറ്റ വിവരങ്ങള്‍ വെളിപ്പെടുത്തി
പുതുതലമുറ സ്കോര്‍പിയോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് മഹീന്ദ്ര. 2021-ല്‍ സമാരംഭിക്കുന്നതിന് മുന്നോടിയായി ഇന്ത്യയില്‍ നിരവധി തവണ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.

വാഹനത്തിന്റെ അരങ്ങേറ്റം സംബന്ധിച്ച് ഏതാനും വിരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഈ മോഡലിന് പിന്നാലെ പുതുതലമുറ XUV500-യും കമ്പനി അവതരിപ്പിച്ചേക്കും.

മുമ്പ് സൂചിപ്പിച്ചതുപോലെ പുതുതലമുറ മഹീന്ദ്ര സ്കോര്‍പിയോ പല അവസരങ്ങളിലും കണ്ടെത്തിയിട്ടുണ്ട്, ഇത് ഇന്ത്യയിലുടനീളം വിപുലമായ പരീക്ഷണയോട്ടം നടത്തി വരുകയാണ്. കാര്യമായ രൂപകല്‍പ്പന മാറ്റങ്ങള്‍, സവിശേഷതകള്‍, ഫീച്ചറുകള്‍, അകത്തും പുറത്തും നിരവധി അപ്ഡേറ്റുകള് എന്നിവയെല്ലാം വാഹനത്തില്‍ പ്രതീക്ഷിക്കാം.
MOST READ: മിനി കണ്ട്രിമാന് S JCW സ്വന്തമാക്കി യുവരാജ്; ചിത്രങ്ങള്‍ വൈറലാക്കി ആരാധകര്‍

എഞ്ചിന് സംവിധാനത്തിലും വലിയ മാറ്റം തന്നെ പ്രതീക്ഷിക്കാം. ഈ വര്‍ഷം തന്നെ വാഹനം വിപണിയില്‍ എത്തിക്കാനായിരുന്നു ആദ്യം കമ്പനി പദ്ധതിയിട്ടിരുന്നതെങ്കിലും പിന്നീട് ആ ശ്രമം മാറ്റുകയായിരുന്നു.

ഡിസൈനില്‍ ഉള്‍പ്പടെ നിരവധി മാറ്റങ്ങളോടൊയാകും വാഹനം വിപണിയില്‍ എത്തുക. ലാഡര്‍ ഫ്രെയിം ചാസി ഉപയോഗിക്കുന്നത് തുടരും. കൂടാതെ ഉയര്‍ന്ന വകഭേദങ്ങളില്‍ ഓപ്ഷനായി ഫോര്‍ വീല്‍ ഡ്രൈവും ലഭ്യമായേക്കും.
MOST READ: ഹോണ്ട BR-V മുതൽ റെനോ ക്യാപ്ച്ചർ വരെ; ഈ വർഷം നിരത്തൊഴിഞ്ഞ അഞ്ച് കാറുകൾ

കാല്‍നട യാത്രക്കാര്‍ക്ക് സുരക്ഷയൊരുക്കുന്ന രീതിയിലാണ് മുന്‍വശം ഡിസൈന്‍ ചെയ്തിരിക്കുന്നത്. പുതിയ ബോഡി പാനലുകളും ക്യാരക്ടര്‍ ലൈനുകളും വാഹനത്തില്‍ ഇടംപിടിച്ചേക്കും.

പുനര്‍രൂപകല്‍പ്പന ചെയ്തിട്ടുള്ള ടെയില്‍ ലാമ്പുകളാണ് വാഹനത്തിന്റെ പിന്നിലെ സവിശേഷത. പുറമേയുള്ള സവിശേഷതകള്‍ പോലെ തന്നെ അകത്തളത്തിലും കാര്യമായ മാറ്റം ഉള്‍വശത്തും പ്രതീക്ഷിക്കാം.
MOST READ: ഫാസ്ടാഗ് നാളെ മുതല്‍ നിര്‍ബന്ധമില്ല; സമയപരിധി നീട്ടി

അതേസമയം അകത്തളത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ എന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവയുള്‍പ്പെടെയുള്ള നവീകരിച്ച ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പുതുക്കിയ സെന്റര്‍ കണ്‍സോള്‍, മറാസോയില്‍ കണ്ടിരിക്കുന്ന ക്യാബിന് സമാനമായിരിക്കും.

സ്റ്റിയറിംഗ് വീലും ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും എംപിവിയുമായി പങ്കിടും. ബിഎസ് VI നിലവാരത്തിലുള്ള 2.0 ലിറ്റര്‍ ടര്‍ബോ ഡീസല്‍, 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാകും വാഹനത്തിന്റെ കരുത്ത്.
MOST READ: ഫോക്സ്വാഗൺ വെന്റോയുടെ പകരക്കാരനാവാൻ വിർചസ് ഇന്ത്യയിലേക്ക്

ഈ ഡീസല്‍ എഞ്ചിന് രണ്ട് രീതിയില്‍ ട്യൂണ്‍ ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അടിസ്ഥാന വകഭേദത്തില്‍ 120 bhp കരുത്തും 320 Nm torque ഉം ലഭിക്കും. അതേസമയം ഉയര്‍ന്ന വകഭേദത്തില്‍ 140 bhp കരുത്തും 320 Nm torque ഉം ഉത്പാദിപ്പിക്കുന്നതാകും എഞ്ചിന്.

ആറ് സ്പീഡ് മാനുവല്‍ ആയിരിക്കും ഗിയര്‍ബോക്സ്. കൂടാതെ ഉയര്‍ന്ന വകഭേദങ്ങളില്‍ ഓപ്ഷനായി ഫോര്‍ വീല്‍ ഡ്രൈവും ലഭ്യമായേക്കും. നിലവില്‍, മഹീന്ദ്ര സ്കോര്‍പിയോ റിയര്‍-വീല്‍ ഡ്രൈവ് ഓപ്ഷനില്‍ മാത്രമേ ലഭ്യമാകൂ.

ഇതിനെല്ലാം പുറമേ, വാഹനത്തിന്റെ പേരിലും മാറ്റം ഉണ്ടായേക്കുമെന്നാണ് സൂചന. നേരത്തെ കമ്പനി സ്കോര്‍പിയോ സ്റ്റിംഗ് എന്ന പേര് രജിസ്റ്റര്‍ ചെയ്തപ്പോള്‍, ഇത്തവണ അത് സ്കോര്പിയോണ് എന്നൊരു പേര് രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ട് വന്നിരുന്നു.