ഹോണ്ട BR-V മുതൽ റെനോ ക്യാപ്ച്ചർ വരെ; ഈ വർഷം നിരത്തൊഴിഞ്ഞ അഞ്ച് കാറുകൾ

2020 എന്ന സംഭവബഹുലമായ ഒരു സമാപിക്കുമ്പോൾ, ഇന്ത്യൻ വിപണിയിലുണ്ടായിരുന്ന ചില കാറുകളുടെ വിൽപ്പനയ്ക്കും തിരശീലവീണു. ഇതിനോടകം തന്നെ ഉത്‌പാദനം നിർത്തിവെച്ച നിരവധി കാറുകളും ഇരുചക്ര വാഹനങ്ങളും നമുക്കിടയിലുണ്ട്.

ഹോണ്ട BR-V മുതൽ റെനോ ക്യാപ്ച്ചർ വരെ; ഈ വർഷം നിരത്തൊഴിഞ്ഞ അഞ്ച് കാറുകൾ

അതിൽ പ്രധാനപ്പെട്ട അഞ്ച് കാറുകൾ ഏതെല്ലാമെന്ന് നമുക്ക് നോക്കാം. വർഷത്തിന്റെ തുടക്കത്തോടെയാണ് BR-V എസ്‌യുവിയെ ഒഴിവാക്കാൻ ഹോണ്ട തീരുമാനമെടുത്തത്. തുടർന്ന് എസ്‌യുവിയെ പുതിയ ബിഎസ്-VI നിലവാരത്തിലേക്ക് കമ്പനി പുതുക്കിയില്ല.

ഹോണ്ട BR-V മുതൽ റെനോ ക്യാപ്ച്ചർ വരെ; ഈ വർഷം നിരത്തൊഴിഞ്ഞ അഞ്ച് കാറുകൾ

2015 അവസാനത്തോടെയാണ് ഹോണ്ട BR-V മോഡലിനെ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്യ തുടർന്ന് 2016 മെയ് മാസത്തോടെ വാഹനം വിൽപ്പനയ്ക്ക് എത്തുകയും ചെയ്‌തു. എങ്കിലും രാജ്യത്ത് ഉയർന്ന വിൽപ്പന നേടുന്നതിൽ 'സ്യൂഡോ-എസ്‌യുവി' പരാജയപ്പെട്ടു. അതിനാൽ തന്നെ ഒരു തിരിച്ചുവരവിന് ഒരു സാധ്യതയും ഇല്ലാത്ത വാഹനമാണിത് എന്നതും ശ്രദ്ധേയമാണ്.

MOST READ: അരങ്ങേറ്റത്തിന് മുന്നോടിയായി നിരത്തിലിറങ്ങി ജീപ്പ് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ്

ഹോണ്ട BR-V മുതൽ റെനോ ക്യാപ്ച്ചർ വരെ; ഈ വർഷം നിരത്തൊഴിഞ്ഞ അഞ്ച് കാറുകൾ

ഹ്യുണ്ടായി നിരയിൽ നിന്നും ഇക്കൊല്ലം നിരത്തൊഴിഞ്ഞ ഒരു മിടുക്കനായിരുന്നു എക്സെന്റ് സബ്-4 മീറ്റർ സെഡാൻ. കോംപാക്റ്റ് സെഡാന്റെ പിൻഗാമിയായി കമ്പനി ഈ വർഷം തുടക്കത്തിൽ ഓറയെയും പരിചയപ്പെടുത്തി.

ഹോണ്ട BR-V മുതൽ റെനോ ക്യാപ്ച്ചർ വരെ; ഈ വർഷം നിരത്തൊഴിഞ്ഞ അഞ്ച് കാറുകൾ

എക്സെന്റ് യഥാർത്ഥത്തിൽ രണ്ടാം തലമുറ ഹ്യുണ്ടായി i10 ൽ നിന്ന് ഉത്ഭവിച്ചപ്പോൾ വിപണിയിൽ ഏറെ പ്രതീക്ഷകൾ ഉണ്ടായിരുന്നു കമ്പനിക്ക്. അങ്ങനെ മോശമല്ലാത്ത പ്രകടവും വിൽപ്പന കണക്കുകളിൽ തെളിയിക്കാൻ മോഡലിനായിരുന്നു.

MOST READ: നിസാനുമായി പങ്കാളിത്തം പ്രഖ്യാപിച്ച് നിപ്പോണ്‍ പെയിന്റ്

ഹോണ്ട BR-V മുതൽ റെനോ ക്യാപ്ച്ചർ വരെ; ഈ വർഷം നിരത്തൊഴിഞ്ഞ അഞ്ച് കാറുകൾ

ബിഎസ്-VI കംപ്ലയിന്റ് 1.2 ലിറ്റർ പെട്രോൾ, 1.2 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിവയായിരുന്നു വാഹനത്തിന്റെ ഹൃദയവും. പുതിയ ചട്ടങ്ങൾക്ക് അനുസരിച്ച് പുതുക്കിയിരുന്നെങ്കിലും ഓറയ്ക്കായി പിൻമാറകയായിരുന്നു എക്സെന്റ്.

ഹോണ്ട BR-V മുതൽ റെനോ ക്യാപ്ച്ചർ വരെ; ഈ വർഷം നിരത്തൊഴിഞ്ഞ അഞ്ച് കാറുകൾ

2020-ൽ ഇന്ത്യൻ വിപണികളിൽ നിന്ന് രണ്ട് മോഡലുകൾ നിർത്താനാണ് നിസാൻ തീരുമാനമെടുത്തത്. ബിഎസ്-VI മാനദണ്ഡങ്ങൾ കർശനമായി നടപ്പിലാക്കിയതിനാൽ മൈക്രാ ഹാച്ച്ബാക്കിനെയും സണ്ണി സെഡാനെയും വിപണിയിൽ നിന്ന് പിൻവലിക്കാനായിരുന്നു ബ്രാൻഡ് തയാറായത്.

MOST READ: ഫോക്‌സ്‌വാഗൺ വെന്റോയുടെ പകരക്കാരനാവാൻ വിർചസ് ഇന്ത്യയിലേക്ക്

ഹോണ്ട BR-V മുതൽ റെനോ ക്യാപ്ച്ചർ വരെ; ഈ വർഷം നിരത്തൊഴിഞ്ഞ അഞ്ച് കാറുകൾ

ജാപ്പനീസ് ബ്രാൻഡ് ഒരു പതിറ്റാണ്ട് മുമ്പാണ് ഇന്ത്യയിൽ മൈക്ര പുറത്തിറക്കിയത്. തുടർന്ന് കാർ 2014 ൽ മിഡ് ലൈഫ് അപ്‌ഡേറ്റും 2017 ൽ അടുത്ത ഫെയ്‌സ്‌ലിഫ്റ്റും ഹാച്ച്ബാക്കിനായി അവതരിപ്പിച്ചു.

ഹോണ്ട BR-V മുതൽ റെനോ ക്യാപ്ച്ചർ വരെ; ഈ വർഷം നിരത്തൊഴിഞ്ഞ അഞ്ച് കാറുകൾ

പ്രീമിയം സി-സെഗ്മെന്റ് സെഡാൻ ശ്രേണിയിലേക്ക് 2011-ലാണ് കമ്പനി സണ്ണിയെ പരിചയപ്പെടുത്തുന്നത്. 2017 ൽ കാറിന് ഒരു അപ്‌ഡേറ്റ് നൽകി. 1.5 ലിറ്റർ പെട്രോളും 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളുമായിരുന്നു കാറിന്റെ പ്രധാന ആകർഷണവും. എന്തായാലും ആധുനികയുഗത്തിൽ എസ്‌യുവികളിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കുന്നതിനാൽ ഇവയെല്ലാം നിർത്തലാക്കുകയായിരുന്നു നിസാൻ.

ഹോണ്ട BR-V മുതൽ റെനോ ക്യാപ്ച്ചർ വരെ; ഈ വർഷം നിരത്തൊഴിഞ്ഞ അഞ്ച് കാറുകൾ

റെനോ ഇന്ത്യ തങ്ങളുടെ പ്രധാന ഉൽപ്പന്നങ്ങളിലൊന്നായ ക്യാപ്ച്ചർ ക്രോസ്ഓവർ എസ്‌യുവിയെയും ഈ വർഷം തുടക്കത്തോടെ നിർത്തലാക്കി. വിപണിയിൽ കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാനാവാതെ പോയ വാഹനത്തിന്റെ പിൻമാറ്റം അത്ര അതിശയകരമൊന്നുമല്ലായിരുന്നു.

ഹോണ്ട BR-V മുതൽ റെനോ ക്യാപ്ച്ചർ വരെ; ഈ വർഷം നിരത്തൊഴിഞ്ഞ അഞ്ച് കാറുകൾ

2017-ൽ അവതരിപ്പിച്ച മോഡലൽ മാരുതി എസ്-ക്രോസ്, നിസാൻ കിക്‌സ്, കിയ സെൽറ്റോസ് തുടങ്ങിയ മിഡ്-സൈസ് എസ്‌യുവികളുമായാണ് പ്രധാനമായും മത്സരിച്ചത്. അപ്പോൾ തന്നെ പരാജയത്തിന്റെ കാര്യം മനസിലാക്കാമല്ലോ.

ഹോണ്ട BR-V മുതൽ റെനോ ക്യാപ്ച്ചർ വരെ; ഈ വർഷം നിരത്തൊഴിഞ്ഞ അഞ്ച് കാറുകൾ

എങ്കിലും ഇന്ത്യയിൽ സ്വാധീനം ചെലുത്താനായില്ലെങ്കിലും അന്താരാഷ്ട്ര തലത്തിൽ ക്യാപ്‌ച്ചറിന് ചെറുതല്ലാത്ത ഒരു ആരാധകവൃന്ദം തന്നെയുണ്ട്. അതിനാലാണ് ഈ വർഷം ആദ്യം എസ്‌യുവിയുടെ 2020 പതിപ്പ് റെനോ അവതരിപ്പിച്ചത്. എന്നാൽ ഇനി ഇന്ത്യയിലേക്ക് എത്താനുള്ള സാധ്യതകൾ വളരെ വിരളമാണ്.

Most Read Articles

Malayalam
English summary
Top Five Cars Discontinued From India In 2020. Read in Malayalam
Story first published: Thursday, December 31, 2020, 15:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X