നിസാനുമായി പങ്കാളിത്തം പ്രഖ്യാപിച്ച് നിപ്പോണ്‍ പെയിന്റ്

പെയിന്റ്, കോട്ടിംഗ് വ്യവസായ വിഭാഗത്തിലെ ഏഷ്യയിലെ ഒന്നാം നമ്പര്‍ ബ്രാന്‍ഡായ നിപ്പോണ്‍ പെയിന്റുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ജാപ്പനീസ് നിര്‍മ്മാതാക്കളായ നിസാന്‍.

നിസാനുമായി പങ്കാളിത്തം പ്രഖ്യാപിച്ച് നിപ്പോണ്‍ പെയിന്റ്

രണ്ട് ബ്രാന്‍ഡുകളും രാജ്യത്ത് മൂന്ന് വര്‍ഷത്തെയ്ക്കുള്ള കരാറാണ് ഒപ്പിട്ടിരിക്കുന്നത്. പങ്കാളിത്തത്തിന്റെ ഭാഗമായി, രാജ്യത്തുടനീളമുള്ള നിസാന്‍ വര്‍ക്ക് ഷോപ്പുകള്‍ക്ക് ഓണ്‍ലൈനില്‍ പെയിന്റ് ഓര്‍ഡര്‍ ചെയ്യാനും നിപ്പോണില്‍ നിന്ന് നേരിട്ട് സാധനങ്ങള്‍ സ്വീകരിക്കാനും കഴിയും.

നിസാനുമായി പങ്കാളിത്തം പ്രഖ്യാപിച്ച് നിപ്പോണ്‍ പെയിന്റ്

ബോഡിഷോപ്പിനായി പെയിന്റ് വാങ്ങുന്നതിനായി ഡീലര്‍മാര്‍ വാഹന നിര്‍മ്മാതാക്കളിലേക്ക് എത്തുന്നതിന്റെ മറ്റൊരു ഘട്ടം ഇത് ഒഴിവാക്കും. പ്രക്രിയ വളരെ വേഗത്തിലാക്കാനും കൂടാതെ ഡീലര്‍മാര്‍ക്കും മികച്ച രീതിയില്‍ ആസൂത്രണം ചെയ്യാനും ഇതുവഴി സാധിക്കും. ഡ്രോപ്പ് ഷിപ്പ്‌മെന്റ് മോഡല്‍ എന്നാണ് കമ്പനി ഇതിനെ വിളിക്കുന്നത്.

MOST READ: മോഹന്‍ലാലിനും സുരേഷ് ഗോപിക്കും പിന്നാലെ ടൊയോട്ട വെല്‍ഫയര്‍ സ്വന്തമാക്കി ഫഹദ് ഫാസില്‍

നിസാനുമായി പങ്കാളിത്തം പ്രഖ്യാപിച്ച് നിപ്പോണ്‍ പെയിന്റ്

ബോഡി ഷോപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി നിപ്പോണ്‍ അതിന്റെ ടോപ്പ്-സ്‌പെക്ക് നക്‌സ്-പ്രീമില ശ്രേണി ഉത്പ്പന്നങ്ങള്‍ പ്രത്യേകമായി നല്‍കും. ഓട്ടോമോട്ടീവ് ബോഡി, പെയിന്റ് ഷോപ്പുകള്‍ക്കായി ദ്രുതവും ഉയര്‍ന്ന നിലവാരമുള്ളതും ചെലവ് കുറഞ്ഞതുമായ പെയിന്റ് നന്നാക്കലും പരിഹാരങ്ങളും നല്‍കുന്ന ഒരു പ്രീമിയം സംവിധാനമാണ് നാക്‌സ്-പ്രീമില പെയിന്റ് ഉത്പ്പന്നം.

നിസാനുമായി പങ്കാളിത്തം പ്രഖ്യാപിച്ച് നിപ്പോണ്‍ പെയിന്റ്

കമ്പനി പറയുന്നതനുസരിച്ച്, നക്‌സ്-പ്രീമില ഉത്പ്പന്നം അന്തര്‍ദ്ദേശീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്, ഇത് OEM ബ്രാന്‍ഡുകള്‍ അംഗീകരിക്കുന്നു. മികച്ച വര്‍ണ്ണ പൊരുത്തപ്പെടുത്തല്‍ ശേഷിയുള്ള ക്ലാസ് ജാപ്പനീസ് സാങ്കേതികവിദ്യയില്‍ ഇത് മികച്ചത് ഉപയോഗിക്കുന്നു. രാജ്യത്തെ നിസാന്‍ കാറുകളുടെ മികച്ച അറ്റകുറ്റപ്പണി പെയിന്റ് ഉറപ്പാക്കുന്നു.

MOST READ: ഹൈനസ് CB350-യുടെ കാത്തിരിപ്പ് കാലയളവ് വെളിപ്പെടുത്തി ഹോണ്ട

നിസാനുമായി പങ്കാളിത്തം പ്രഖ്യാപിച്ച് നിപ്പോണ്‍ പെയിന്റ്

നിസാന്‍ നിലവില്‍ രണ്ട് മോഡലുകള്‍ രാജ്യത്ത് വില്‍ക്കുന്നു. സെഗ്മെന്റ്-ബെസ്റ്റ് എഞ്ചിന്‍ പ്രകടനം വാഗ്ദാനം ചെയ്യുന്ന കിക്‌സും രാജ്യത്ത് ഏറ്റവും താങ്ങാനാവുന്ന കോംപാക്ട് എസ്‌യുവിയായി അടുത്തിടെ പുറത്തിറക്കിയ മാഗ്‌നൈറ്റും ഇതില്‍ ഉള്‍പ്പെടുന്നു.

നിസാനുമായി പങ്കാളിത്തം പ്രഖ്യാപിച്ച് നിപ്പോണ്‍ പെയിന്റ്

അടുത്തിടെ ടയര്‍ നിര്‍മാതാക്കളായ സിയറ്റുമായും കമ്പനി പങ്കാളിത്തം പ്രഖ്യാപിച്ചിരുന്നു. മാഗ്‌നൈറ്റിന് ടയര്‍ വിതരണം ചെയ്യുന്നതിന് നിസാന്‍ മോട്ടോറുമായി പങ്കാളിത്തമുണ്ടെന്ന് ടയര്‍ നിര്‍മ്മാതാക്കളായ സിയറ്റ് അറിയിച്ചു.

MOST READ: ഗ്രാവിറ്റാസിന്റെ പ്രൊഡക്ഷന്‍ പതിപ്പിനെ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി ടാറ്റ

നിസാനുമായി പങ്കാളിത്തം പ്രഖ്യാപിച്ച് നിപ്പോണ്‍ പെയിന്റ്

ശ്രേണിയിലെ ഏറ്റവും വില കുറഞ്ഞ മോഡലായാണ് മാഗ്‌നൈറ്റിനെ നിസാന്‍ വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. 4.99 ലക്ഷം രൂപയാണ് മോഡലിന്റെ പ്രാംരഭ എക്‌സ്‌ഷോറൂം വില.

നിസാനുമായി പങ്കാളിത്തം പ്രഖ്യാപിച്ച് നിപ്പോണ്‍ പെയിന്റ്

XE, XL, XV, XV പ്രീമിയം എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് മാഗ്‌നൈറ്റ് വിപണിയില്‍ എത്തുക. 360 ഡിഗ്രി ക്യാമറ, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ സപ്പോര്‍ട്ട്, 7 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ജെബിഎല്‍ സൗണ്ട് സിസ്റ്റം തുടങ്ങിയ സെഗ്മെന്റ് ഫസ്റ്റ് സവിശേഷതകളുമായിട്ടാണ് വാഹനം വിപണിയില്‍ വില്‍ക്കുന്നത്.

MOST READ: പുതുമകളുമായി 2021 മോഡൽ കിയ റിയോ; ഇനി അമേരിക്കൻ വിപണിയിലും

നിസാനുമായി പങ്കാളിത്തം പ്രഖ്യാപിച്ച് നിപ്പോണ്‍ പെയിന്റ്

ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ ഓഫറിലെ സുരക്ഷാ സവിശേഷതകളില്‍ ഉള്‍പ്പെടും. പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ അവതരിപ്പിക്കുന്ന എതിരാളികളില്‍ നിന്ന് വ്യത്യസ്തമായി, മാഗ്‌നൈറ്റ് പെട്രോള്‍ മാത്രമുള്ള മോഡലായിരിക്കും.

നിസാനുമായി പങ്കാളിത്തം പ്രഖ്യാപിച്ച് നിപ്പോണ്‍ പെയിന്റ്

ട്രൈബറില്‍ നിന്നുള്ള 1.0 ലിറ്റര്‍ ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ അല്ലെങ്കില്‍ പുതിയ 1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ യൂണിറ്റ് ഉപയോഗിച്ച് ഇത് വാഗ്ദാനം ചെയ്യും.

Most Read Articles

Malayalam
കൂടുതല്‍... #നിസ്സാൻ #nissan
English summary
Nissan India & Nippon Paint Partners To Supply Workshop Inventory. Read in Malayalam.
Story first published: Thursday, December 31, 2020, 8:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X