പുതുമകളുമായി 2021 മോഡൽ കിയ റിയോ; ഇനി അമേരിക്കൻ വിപണിയിലും

കുറച്ച് മാസങ്ങൾക്ക് മുമ്പ് അന്താരാഷ്ട്ര വിപണികളിൽ എത്തിയ കിയ റിയോയുടെ 2021 മോഡൽ യുഎസ് വിപണിയിലും അരങ്ങേറ്റം കുറിച്ചു. ഒരു മിഡ്-ലൈഫ് അപ്‌ഡേറ്റ് ആയതിനാൽ തന്നെ പുതുമകൾ പുറംമോടിയിൽ മാത്രമായി ഒതുങ്ങിയിരിക്കുകയാണ്.

പുതുമകളുമായി 2021 മോഡൽ കിയ റിയോ; ഇനി അമേരിക്കൻ വിപണിയിലും

എന്നിരുന്നാലും ഈ പരിഷ്ക്കരണങ്ങൾ ഏറെ സ്വാഗതാർഹമാണ് എന്ന കാര്യത്തിൽ തർക്കമൊന്നുമില്ല. യൂറോപ്യൻ വിപണിയിൽ എത്തിയ മോഡലിനെപോലെ വാഹനത്തിന്റെ മുൻവശത്തെ പുനരവലോകനങ്ങളാണ് ഏറെ ശ്രദ്ധേയമാകുന്നത്.

പുതുമകളുമായി 2021 മോഡൽ കിയ റിയോ; ഇനി അമേരിക്കൻ വിപണിയിലും

സെഡാൻ, ഹാച്ച്ബാക്ക് മോഡലുകളിൽ എത്തുന്ന 2021 കിയ റിയോയ്ക്ക് പുതുക്കിയ ഫ്രണ്ട് ഗ്രില്ലും പുതിയ മെഷ് പാറ്റേൺ ഉപയോഗിച്ച് നവീകരിച്ച സെൻട്രൽ എയർ ഇൻലറ്റും ലഭിക്കുന്നു.

MOST READ: റാപ്പിഡിന് പുതിയ മോഡൽ ഇല്ല, ഒരുങ്ങുന്നത് മറ്റൊരു പ്രീമിയം സെഡാൻ; സ്ഥിരീകരിച്ച് സ്കോഡ

പുതുമകളുമായി 2021 മോഡൽ കിയ റിയോ; ഇനി അമേരിക്കൻ വിപണിയിലും

മെലിഞ്ഞ ഹെഡ്‌ലാമ്പുകൾ, സ്‌പോർട്ടി ക്യാരക്ടർ ലൈനുകൾ, ബിസി ബമ്പർ, റാപ്റൗണ്ട് എൽഇഡി ടെയിൽ ലാമ്പുകൾ, സ്‌കൾപ്പഡ് ബൂട്ട്, റാക്ക്ഡ് വിൻഡ്ഷീൽഡ്, ബ്ലാക്ക് ബി പില്ലറുകൾ തുടങ്ങിയവയാണ് റിയോ സെഡാനിലും ഹാച്ച്ബാക്ക് ഗൈസുകളിലും ഇടംപിടിച്ചിരിക്കുന്നത്.

പുതുമകളുമായി 2021 മോഡൽ കിയ റിയോ; ഇനി അമേരിക്കൻ വിപണിയിലും

അപ്‌ഡേറ്റുചെയ്‌ത കിയ റിയോ മോഡലുകളുടെ പ്രാരംഭ വില 16,050 ഡോളറാണ്. മുൻഗാമിയേക്കാൾ ഏകദേശം 200 ഡോളർ വരെ വർധനവാണ് 2021 ആവർത്തനത്തിന് ഉണ്ടായിരിക്കുന്നത്.

MOST READ: ഗ്രാവിറ്റാസിന്റെ പ്രൊഡക്ഷന്‍ പതിപ്പിനെ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി ടാറ്റ

പുതുമകളുമായി 2021 മോഡൽ കിയ റിയോ; ഇനി അമേരിക്കൻ വിപണിയിലും

വാഹനത്തിന്റെ അകത്തളത്തിൽ വയർലെസ് ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുമുള്ള എട്ട് ഇഞ്ച് വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും റിയോയുടെ പ്രത്യേകതയാണ്.

പുതുമകളുമായി 2021 മോഡൽ കിയ റിയോ; ഇനി അമേരിക്കൻ വിപണിയിലും

അടിസ്ഥാന LX വേരിയന്റിന് 3.5 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഡിസ്പ്ലേ, 15 ഇഞ്ച് സ്റ്റീൽ വീലുകൾ, നാല് സ്പീക്കർ ഓഡിയോ സിസ്റ്റം, പവർ വിൻഡോകൾ, എയർ കണ്ടീഷനിംഗ് സിസ്റ്റം എന്നിവയും കിയ മോട്ടോർസ് വാഗ്‌ദാനം ചെയ്യുന്നുണ്ട്.

MOST READ: മോഹന്‍ലാലിനും സുരേഷ് ഗോപിക്കും പിന്നാലെ ടൊയോട്ട വെല്‍ഫയര്‍ സ്വന്തമാക്കി ഫഹദ് ഫാസില്‍

പുതുമകളുമായി 2021 മോഡൽ കിയ റിയോ; ഇനി അമേരിക്കൻ വിപണിയിലും

ടോപ്പ്-എൻഡ് 2021 കിയ റിയോ S വേരിയന്റ് തെരഞ്ഞെടുക്കുകയാണെങ്കിൽ യുഎസ്ബി ചാർജിംഗ് പോർട്ട്, ഫ്രണ്ട് സെന്റർ ആംസ്ട്രെസ്റ്റ്, ക്രൂയിസ് കൺട്രോൾ, കീലെസ് എൻട്രി, കാർ അലാറം തുടങ്ങിയവ സവിശേഷതകൾ ഉപഭോക്താക്കൾക്ക് ലഭിക്കും.

പുതുമകളുമായി 2021 മോഡൽ കിയ റിയോ; ഇനി അമേരിക്കൻ വിപണിയിലും

കൂടാതെ 1,800 ഡോളർ അധികം മുടക്കുകയാണെങ്കിൽ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, എൽഇഡി ഹെഡ്‌ലാമ്പുകൾ, സിറിയസ് സാറ്റലൈറ്റ് റേഡിയോ, 4.2 ഇഞ്ച് ഇൻസ്ട്രുമെന്റ് ഡിസ്‌പ്ലേ, പുഷ് ബട്ടൺ സ്റ്റാർട്ട് / സ്റ്റോപ്പ്, സ്പ്ലിറ്റ് പിൻ സീറ്റ്, 15 ഇഞ്ച് അലോയ് വീലുകൾ എന്നിവയുൾപ്പെടെ നിരവധി പുതിയ സവിശേഷതകൾ പ്രാപ്തമാക്കുന്ന ഒരു സാങ്കേതിക പാക്കേജും ഇതിലുണ്ട്.

പുതുമകളുമായി 2021 മോഡൽ കിയ റിയോ; ഇനി അമേരിക്കൻ വിപണിയിലും

ഡ്രൈവർ അസിസ്റ്റീവ് സിസ്റ്റങ്ങളായ ലെയ്ൻ ഫോളോവിംഗ് അസിസ്റ്റ്, ലെയ്ൻ ഡിപ്പാർച്ചർ മുന്നറിയിപ്പ്, ഹൈ ബീം അസിസ്റ്റ്, റിയർ ഒക്യുപന്റ് അലേർട്ട്, പെഡസ്ട്രിയൻ ഡിറ്റക്ഷൻ, ഫോർവേഡ് കോളിഷൻ ഒഴിവാക്കൽ എന്നിവയും കിയ റിയോ വാഗ്ദാനം ചെയ്യുന്നു.

പുതുമകളുമായി 2021 മോഡൽ കിയ റിയോ; ഇനി അമേരിക്കൻ വിപണിയിലും

അഞ്ച് ഡോറുകളുള്ള റിയോ ഹാച്ച്ബാക്കിന് സെഡാന് സമാനമായ അപ്‌ഡേറ്റുകൾ നേടിയിട്ടുണ്ടെങ്കിലും S വേരിയന്റിന് 16,990 ഡോളറിൽ നിന്നാണ് വില ആരംഭിക്കുന്നത്.

Most Read Articles

Malayalam
English summary
2021 Kia Rio Launched In The US. Read in Malayalam
Story first published: Wednesday, December 30, 2020, 13:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X