റാപ്പിഡിന് പുതിയ മോഡൽ ഇല്ല, ഒരുങ്ങുന്നത് മറ്റൊരു പ്രീമിയം സെഡാൻ; സ്ഥിരീകരിച്ച് സ്കോഡ

ആഭ്യന്തര വിപണിയിലെ തങ്ങളുടെ പുതിയ ഉൽ‌പ്പന്ന ഗവേഷണ-വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ സ്കോഡ ഇന്ത്യയെ ഫോക്സ്‍വാഗൺ ചുമതലപ്പെടുത്തിയിരുന്നു. അതിന്റെ ഭാഗമായി ഇന്ത്യ 2 പദ്ധതിയും രൂപം കൊണ്ടു.

റാപ്പിഡിന് പുതിയ മോഡൽ ഇല്ല, ഒരുങ്ങുന്നത് മറ്റൊരു പ്രീമിയം സെഡാൻ; സ്ഥിരീകരിച്ച് സ്കോഡ

ഫോക്സ്‍വാഗന്റെ MQB A0 IN പ്ലാറ്റ്ഫോം പ്രാദേശികവൽക്കരിക്കുന്നതിൽ സാകോഡയുടെ പൂനെ സാങ്കേതിക കേന്ദ്രം കഴിഞ്ഞ കുറച്ച് വർഷങ്ങളായി തീവ്രമായി പ്രവർത്തിച്ചു വരികയാണ്.

റാപ്പിഡിന് പുതിയ മോഡൽ ഇല്ല, ഒരുങ്ങുന്നത് മറ്റൊരു പ്രീമിയം സെഡാൻ; സ്ഥിരീകരിച്ച് സ്കോഡ

ശരിക്കും MQB A0 IN പ്ലാറ്റ്ഫോം ഇന്ത്യക്കായുള്ള ഫോക്സ്‍വാഗൺ, സ്കോഡ ബ്രാൻഡുകളുടെ ഇടത്തരം ഉൽപ്പന്ന തന്ത്രങ്ങളുടെ നട്ടെല്ലുകൂടിയാണ്. അതായത് ഭാവിയിൽ വരാനിരിക്കുന്ന മോഡലുകളെല്ലാം അങ്ങേയറ്റം പ്രാദേശികവത്ക്കരിച്ച ഈ വാസ്‌തുവിദ്യയെ അടിസ്ഥാനമാക്കിയാകും ഒരുങ്ങുകയെന്ന് സാരം.

MOST READ: ഗ്രാവിറ്റാസിന്റെ പ്രൊഡക്ഷന്‍ പതിപ്പിനെ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി ടാറ്റ

റാപ്പിഡിന് പുതിയ മോഡൽ ഇല്ല, ഒരുങ്ങുന്നത് മറ്റൊരു പ്രീമിയം സെഡാൻ; സ്ഥിരീകരിച്ച് സ്കോഡ

ഫോക്സ്‍വാഗൺ വെന്റോയെ അടിസ്ഥാനമാക്കിയുള്ള നിലവിലുള്ള സ്കോഡ റാപ്പിഡ് സെഡാൻ‌ ഏകദേശം 10 വർഷമായി ആഭ്യന്തര വിപണിയിലെ സാന്നിധ്യമാണ്. അതിനാൽ തന്നെ മോഡലിന്റെ പുതുതലമുറ ആവർത്തനം അണിയറയിൽ ഒരുങ്ങുന്നുവെന്ന അഭ്യൂഹങ്ങളും ശക്തമായി പുറത്തുവന്നു.

റാപ്പിഡിന് പുതിയ മോഡൽ ഇല്ല, ഒരുങ്ങുന്നത് മറ്റൊരു പ്രീമിയം സെഡാൻ; സ്ഥിരീകരിച്ച് സ്കോഡ

എന്നാൽ അതിനുള്ള വ്യക്തമായ ഉത്തരം ഇപ്പോൾ കമ്പനിയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുകയാണ്. പുതിയ റാപ്പിഡ് 2021-ൽ വിപണിയിൽ എത്തുമോയെന്ന് ട്വിറ്ററിൽ ഉയർന്ന ചോദ്യത്തിന് മറുപടിയായി, സ്കോഡ ഇന്ത്യയുടെ സെയിൽസ്, സർവീസ്, മാർക്കറ്റിംഗ് ഡയറക്ടർ ഇന്ത്യയിൽ പുതിയ റാപ്പിഡ് എത്തില്ലെന്ന മറുപടി നൽകി.

MOST READ: മോഹന്‍ലാലിനും സുരേഷ് ഗോപിക്കും പിന്നാലെ ടൊയോട്ട വെല്‍ഫയര്‍ സ്വന്തമാക്കി ഫഹദ് ഫാസില്‍

റാപ്പിഡിന് പുതിയ മോഡൽ ഇല്ല, ഒരുങ്ങുന്നത് മറ്റൊരു പ്രീമിയം സെഡാൻ; സ്ഥിരീകരിച്ച് സ്കോഡ

എന്നാൽ റാപ്പിഡിന്റെ പുതുതലമുറയ്ക്കായി സ്കോഡ 2021 അവസാനത്തോടെ MQB A0 (IN) പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി ഒരു വലിയ സെഡാൻ പുറത്തിറക്കും. ഈ പുതിയ സെഡാൻ നിലവിലുള്ള റാപ്പിഡിനെ മാറ്റിസ്ഥാപിക്കുമോ അതോ പുതിയ മോഡലായി വിൽക്കുമോ എന്ന് കണ്ടറിയണം.

റാപ്പിഡിന് പുതിയ മോഡൽ ഇല്ല, ഒരുങ്ങുന്നത് മറ്റൊരു പ്രീമിയം സെഡാൻ; സ്ഥിരീകരിച്ച് സ്കോഡ

നിലവിലുള്ള റാപ്പിഡിന് നല്ല ഡിമാൻഡാണ് ഇന്ത്യയിലുള്ളത്. അതിനാൽ തന്നെ വിപണിയിൽ നിന്നും ഈ മോഡലിനെ പിൻവലിക്കുന്നത് സ്കോഡക്ക് തിരിച്ചടിയായേക്കും. എന്നിരുന്നാലും വരാനിരിക്കുന്ന പുതിയ സെഡാനെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ഇപ്പോൾ ലഭ്യമല്ല.

MOST READ: ആവശ്യക്കാര്‍ കൂടി; മാഗ്നൈറ്റിന്റെ കാത്തിരിപ്പ് കാലയളവ് 9 മാസമായി ഉയര്‍ത്തി നിസാന്‍

റാപ്പിഡിന് പുതിയ മോഡൽ ഇല്ല, ഒരുങ്ങുന്നത് മറ്റൊരു പ്രീമിയം സെഡാൻ; സ്ഥിരീകരിച്ച് സ്കോഡ

പക്ഷേ വരാനിരിക്കുന്ന വിഷൻ ഇൻ കൺസെപ്റ്റ് അടിസ്ഥാനമാക്കിയുള്ള കോംപാക്‌ട് ക്രോസ്ഓവർ പോലുള്ള ഇന്ത്യ-നിർദ്ദിഷ്ട ഡിസൈൻ ഭാഷ്യം അത് സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതോടൊപ്പം ഫീച്ചർ, സാങ്കേതികവിദ്യകൾ എന്നിവയും ഇരുമോഡലുകളും പങ്കിട്ടേക്കാം.

റാപ്പിഡിന് പുതിയ മോഡൽ ഇല്ല, ഒരുങ്ങുന്നത് മറ്റൊരു പ്രീമിയം സെഡാൻ; സ്ഥിരീകരിച്ച് സ്കോഡ

MQB A0 IN പ്ലാറ്റ്ഫോം ടിഎസ്ഐ ടർബോചാർജ്ഡ് ഡയറക്ട് ഇഞ്ചക്ഷൻ പെട്രോൾ എഞ്ചിനുകളാണ് വാഗ്ദാനം ചെയ്യുക. ഇന്ത്യയ്‌ക്കായുള്ള പുതിയ സ്‌കോഡ സെഡാൻ 1.0 ലിറ്റർ ടി‌എസ്‌ഐ, 1.5 ലിറ്റർ ടി‌എസ്‌ഐ യൂണിറ്റുകൾ സ്വീകരിക്കാൻ സാധ്യതയുണ്ട്.

MOST READ: മുഖംമിനുക്കിയ കോമ്പസ് എസ്‌യുവിയുടെ ആദ്യ ടീസർ പങ്കുവെച്ച് ജീപ്പ്

റാപ്പിഡിന് പുതിയ മോഡൽ ഇല്ല, ഒരുങ്ങുന്നത് മറ്റൊരു പ്രീമിയം സെഡാൻ; സ്ഥിരീകരിച്ച് സ്കോഡ

അതോടൊപ്പം മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകൾ എന്നിവയും കമ്പനി ഓഫർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ രണ്ട് ആവർത്തനങ്ങളെ അപേക്ഷിച്ച് വലിപ്പത്തിൽ വളർന്ന ഏറ്റവും പുതിയ ഹോണ്ട സിറ്റിക്കെതിരെ പുതിയ സ്കോഡ സെഡാൻ അവതരിപ്പിക്കും.

റാപ്പിഡിന് പുതിയ മോഡൽ ഇല്ല, ഒരുങ്ങുന്നത് മറ്റൊരു പ്രീമിയം സെഡാൻ; സ്ഥിരീകരിച്ച് സ്കോഡ

പ്രീമിയം സി-സെഗ്മെന്റ് സെഡാൻ വിഭാഗത്തിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറാണ് സിറ്റി. ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെങ്കിലും ഫോക്‌സ്‌വാഗണും ഈ മോഡലിനെ റീബാഡ്‌ജിംഗിന് വിധേയമാക്കിയേക്കും.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
New Gen Skoda Rapid Not Coming To India. Read in Malayalam
Story first published: Wednesday, December 30, 2020, 11:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X