മുഖംമിനുക്കിയ കോമ്പസ് എസ്‌യുവിയുടെ ആദ്യ ടീസർ പങ്കുവെച്ച് ജീപ്പ്

വരാനിരിക്കുന്ന കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ടീസർ ചിത്രം പങ്കുവെച്ച് ജീപ്പ്. ബ്രാൻഡിന്റെ ഇന്ത്യൻ വെബ്‌സൈറ്റിലാണ് എസ്‌യുവിയുടെ മുൻവശത്തിന്റെ ചിത്രം കമ്പനി പുറത്തുവിട്ടിരിക്കുന്നത്.

മുഖംമിനുക്കിയ കോമ്പസ് എസ്‌യുവിയുടെ ആദ്യ ടീസർ പങ്കുവെച്ച് ജീപ്പ്

വരാനിരിക്കുന്ന പുതുക്കിയ കോമ്പസിന് പുതിയ ഡാർക്ക് ഗ്രീൻ കളർ ഓപ്ഷനും ലഭിക്കുമെന്ന് ചിത്രം വ്യക്തമാക്കുന്നു. എസ്‌യുവി 2021 ജനുവരി ഏഴിന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്നും ജീപ്പ് അറിയിച്ചിട്ടുണ്ട്.

മുഖംമിനുക്കിയ കോമ്പസ് എസ്‌യുവിയുടെ ആദ്യ ടീസർ പങ്കുവെച്ച് ജീപ്പ്

തെരഞ്ഞെടുത്ത നഗരങ്ങളിലെ ജീപ്പ് ഡീലർഷിപ്പുകൾ മിഡ് സൈസ് എസ്‌യുവിക്കായി ബുക്കിംഗ് സ്വീകരിക്കാനും തുടങ്ങിയിട്ടുണ്ട്. എന്നാൽ ഇതുസംബന്ധിച്ചുള്ള ഔദ്യോഗിക വിശദാംശങ്ങളൊന്നും ഇതുവരെ ബ്രാൻഡ് പുറത്തുവിട്ടിട്ടില്ല.

MOST READ: സമ്പൂർണ വൈദ്യുതീകരണത്തിലേക്ക് ബി‌എം‌ഡബ്ല്യുവും

മുഖംമിനുക്കിയ കോമ്പസ് എസ്‌യുവിയുടെ ആദ്യ ടീസർ പങ്കുവെച്ച് ജീപ്പ്

പുതുക്കിയ എസ്‌യുവിയുടെ ഉത്പാദനം ജനുവരി ആദ്യം മുതൽ മഹാരാഷ്ട്രയിലെ പൂനെയ്ക്ക് പുറത്തുള്ള രഞ്ജംഗാവോണിലുള്ള ഫിയറ്റ് ക്രിസ്‌ലർ ഓട്ടോമൊബൈൽസ് (എഫ്‌സി‌എ) നിർമാണ കേന്ദ്രത്തിൽ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതും.

മുഖംമിനുക്കിയ കോമ്പസ് എസ്‌യുവിയുടെ ആദ്യ ടീസർ പങ്കുവെച്ച് ജീപ്പ്

കഴിഞ്ഞ മാസം ചൈനയിൽ നടന്ന 2020 ഗ്വാങ്‌ഷൗ ഇന്റർനാഷണൽ മോട്ടോർ ഷോയിലാണ് പുതിയ മോഡൽ അരങ്ങേറ്റം കുറിച്ചത്. 2021 കോമ്പസ് അതിന്റെ പുറംമോടിയിൽ സൂക്ഷ്മമായ പരിഷ്ക്കരണങ്ങളോടൊപ്പം ഇന്റീരിയറിലും നിരവധി കൂട്ടിച്ചേർക്കലുകൾ ഉൾക്കൊള്ളിക്കും.

MOST READ: നോട്ട് ഹാച്ച്ബാക്കിന്റെ ഓള്‍-വീല്‍ ഡ്രൈവ് പതിപ്പിനെ അവതരിപ്പിച്ച് നിസാന്‍

മുഖംമിനുക്കിയ കോമ്പസ് എസ്‌യുവിയുടെ ആദ്യ ടീസർ പങ്കുവെച്ച് ജീപ്പ്

പുതിയ ഫെയ്‌സ്‌ലിഫ്റ്റഡ് കോമ്പസിന് ചെറുതായി പുതുക്കിയ ഹെഡ്‌ലാമ്പ് ക്ലസ്റ്ററുകൾ ലഭിക്കുന്നതാണ് ശ്രദ്ധേയം. അവ മുമ്പത്തേതിനേക്കാൾ മെലിഞ്ഞതാണ്. ഹെഡ്‌ലൈറ്റ് ഉൾപ്പെടുത്തലുകൾ പോലും വ്യത്യസ്‌തമാണ്. കൂടാതെ മോഡൽ നിരയിലുടനീളം എൽഇഡി യൂണിറ്റുകളും ലഭ്യമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മുഖംമിനുക്കിയ കോമ്പസ് എസ്‌യുവിയുടെ ആദ്യ ടീസർ പങ്കുവെച്ച് ജീപ്പ്

നിലവിലെ മോഡലിൽ നിന്ന് ക്രോം ഉൾപ്പെടുത്തലുകളുള്ള ഏഴ് സ്ലോട്ട് ഗ്രിൽ മുന്നോട്ട് കൊണ്ടുപോയെങ്കിലും ഹണികോമ്പ് മെഷിന് സിൽവർ ആക്സന്റുകൾ ലഭിക്കുന്നു. ഫ്രണ്ട് ബമ്പറും കമ്പനി പുനർ‌നിർമിച്ചു. അതിനാൽ‌ ഫോഗ് ലാമ്പ് ഹൗസിംഗുകളും ഉൾപ്പെടുത്തിയിരിക്കുന്നത് മനോഹരമാണ്.

MOST READ: ഹെക്‌ടർ പ്ലസ് ഏഴ് സീറ്റർ എസ്‌യുവി രണ്ട് വേരിയന്റുകളിൽ; വിലയിലും മാറ്റം

മുഖംമിനുക്കിയ കോമ്പസ് എസ്‌യുവിയുടെ ആദ്യ ടീസർ പങ്കുവെച്ച് ജീപ്പ്

പിന്നിൽ‌ ചെറുതായി പുനർ‌രൂപകൽപ്പന ചെയ്‌ത ബമ്പർ‌ ഡിഫ്യൂസർ‌ ഒഴികെ കാര്യമായ‌ മാറ്റങ്ങളൊന്നും തന്നെയില്ല. ഇതിന് ഒരേ ജോഡി എൽഇഡി ടെയിൽ ‌ലൈറ്റുകൾ ലഭിക്കുന്നു എന്നകാര്യം സ്വാഗതാർഹമാണ്.

മുഖംമിനുക്കിയ കോമ്പസ് എസ്‌യുവിയുടെ ആദ്യ ടീസർ പങ്കുവെച്ച് ജീപ്പ്

അതേസമയം പുതിയ ബ്ലാക്ക്-ഔട്ട് ഫ്രണ്ട് ബമ്പർ, ബ്ലാക്ക് ഔട്ട് ഫ്രണ്ട് ഗ്രിൽ, ഹൂഡിൽ റെഡ് / ബ്ലാക്ക് ഡെക്കലുകൾ, ഫ്രണ്ട് ബമ്പറിൽ ചുവപ്പ് നിറത്തിലുള്ള സിഗ്നേച്ചർ ടൗൺ ഹുക്കുകൾ എന്നിവ കോമ്പസിന്റെ ട്രെയ്‌ൽഹോക്ക് പതിപ്പിൽ മാത്രമായി ജീപ്പ് വാഗ്ദാനം ചെയ്തേക്കും.

MOST READ: ഫോഴ്സ് ഗൂര്‍ഖയുടെ അവതരണം വൈകും; എതിരാളി മഹീന്ദ്ര ഥാര്‍

മുഖംമിനുക്കിയ കോമ്പസ് എസ്‌യുവിയുടെ ആദ്യ ടീസർ പങ്കുവെച്ച് ജീപ്പ്

ക്യാബിനകത്ത് സോഫ്റ്റ്-ടച്ച് മെറ്റീരിയലുകൾ ധാരാളം രൂപകൽപ്പന ചെയ്ത ഡാഷ്‌ബോർഡും പുതിയ ഫ്ലോട്ടിംഗ് 10.1 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റവുമുള്ള കൂടുതൽ പ്രീമിയം അനുഭവമായിരിക്കും ഇത്തവണ ഒരുക്കുക. ഈ യൂണിറ്റ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, FCA-യുടെ ഏറ്റവും പുതിയ UConnect 5 സാങ്കേതികവിദ്യ എന്നിവയുമായി പൊരുത്തപ്പെടുന്നു.

മുഖംമിനുക്കിയ കോമ്പസ് എസ്‌യുവിയുടെ ആദ്യ ടീസർ പങ്കുവെച്ച് ജീപ്പ്

ഡബിൾ-സ്റ്റിച്ചഡ് ലെതർ അപ്‌ഹോൾസ്റ്ററി, പുതിയ 3-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, 360 ഡിഗ്രി പാർക്കിംഗ് ക്യാമറ എന്നിവയും മറ്റ് നിരവധി പ്രധാന സവിശേഷതകളും ഉൾപ്പെടുന്നു.

മുഖംമിനുക്കിയ കോമ്പസ് എസ്‌യുവിയുടെ ആദ്യ ടീസർ പങ്കുവെച്ച് ജീപ്പ്

ജീപ്പ് നിലവിലെ കോമ്പസിലെ എഞ്ചിൻ ഓപ്ഷനുകൾ നിലനിർത്താൻ സാധ്യതയുണ്ട്. 1.4 ലിറ്റർ ടർബോ പെട്രോൾ യൂണിറ്റും 2.0 ലിറ്റർ നാല് സിലിണ്ടർ മൾട്ടിജെറ്റ് ഡീസൽ യൂണിറ്റും ഇതിൽ ഉൾപ്പെടുന്നു. ആദ്യത്തേത് 161 bhp പവറും 250 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

മുഖംമിനുക്കിയ കോമ്പസ് എസ്‌യുവിയുടെ ആദ്യ ടീസർ പങ്കുവെച്ച് ജീപ്പ്

മറുവശത്ത് ഡീസൽ പതിപ്പ് 173 bhp കരുത്തിൽ 350 Nm torque വികസിപ്പിക്കും. രണ്ട് യൂണിറ്റുകളും സ്റ്റാൻഡേർഡായി 6 സ്പീഡ് മാനുവൽ ഗിയർബോക്സുമായി ജോടിയാക്കുന്നു. പെട്രോൾ യൂണിറ്റിന് 7 സ്പീഡ് ഡിസിടിയും ഡീസൽ യൂണിറ്റിന് 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സും തെരഞ്ഞെടുക്കാൻ സാധിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
2021 Jeep Compass Facelift India First Official Image Teased. Read in Malayalam
Story first published: Tuesday, December 29, 2020, 10:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X