സമ്പൂർണ വൈദ്യുതീകരണത്തിലേക്ക് ബി‌എം‌ഡബ്ല്യുവും

ജർമൻ ആഢംബര കാർ നിർമാതാക്കളായ ബി‌എം‌ഡബ്ല്യു 2023 ഓടെ തങ്ങളുടെ നിരയിലെ മോഡലുകളുടെ 20 ശതമാനമെങ്കിലും വൈദ്യുതീകരിക്കാനുള്ള ശ്രമത്തിലാണ്.

സമ്പൂർണ വൈദ്യുതീകരണത്തിലേക്ക് ബി‌എം‌ഡബ്ല്യുവും

ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനം വർധിപ്പിക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നതെന്ന് ബി‌എം‌ഡബ്ല്യു സിഇഒ ഒലിവർ സിപ്‌സെയാണ് വ്യക്തമാക്കിയിരിക്കുന്നത്.

സമ്പൂർണ വൈദ്യുതീകരണത്തിലേക്ക് ബി‌എം‌ഡബ്ല്യുവും

ചാർജിംഗ് ഇൻഫ്രാസ്ട്രക്ചറിന്റെ വിപുലീകരണം വേഗത്തിലാക്കുകയെന്ന കമ്പനിയുടെ ലക്ഷ്യവും സിപ്സെ പറഞ്ഞു. ഇലക്ട്രിക് മൊബിലിറ്റിയിലേക്ക് പരിധിയില്ലാതെ മാറുന്നതിന് 15,000 സ്വകാര്യവും 1,300 പബ്ലിക് ചാർജിംഗ് പോയിന്റുകളും ഇന്നത്തെ കണക്കനുസരിച്ച് ഓരോ ആഴ്ചയും പ്രവർത്തനക്ഷമമാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

MOST READ: അണിയറയില്‍ നിരവധി പദ്ധതികള്‍; ഇബൈക്ക്‌ഗോയുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ഹീറോ

സമ്പൂർണ വൈദ്യുതീകരണത്തിലേക്ക് ബി‌എം‌ഡബ്ല്യുവും

എന്നാൽ കമ്പനി നിലവിൽ അതിൽ നിന്ന് വളരെ ദൂരെയാണെന്നും ഒലിവർ സിപ്‌സെ സ്ഥിരീകരിക്കുന്നു. നിലവിലെ കണക്കനുസരിച്ച് ബി‌എം‌ഡബ്ല്യു ഇന്ത്യൻ വിപണിയിൽ ഒരു പൂർണ ഇലക്ട്രിക് കാറില്ല.

സമ്പൂർണ വൈദ്യുതീകരണത്തിലേക്ക് ബി‌എം‌ഡബ്ല്യുവും

പകരം ബവേറിയൻ ആഢംബര വാഹന നിർമാതാവ് 3 സീരീസ് ഗ്രാൻ ലിമോസിൻ അടുത്ത മാസം ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ്. ഇത് അടിസ്ഥാനപരമായി 3 സീരീസ് സെഡാന്റെ ലോംഗ് വീൽബേസ് പതിപ്പാണ്.

MOST READ: നോട്ട് ഹാച്ച്ബാക്കിന്റെ ഓള്‍-വീല്‍ ഡ്രൈവ് പതിപ്പിനെ അവതരിപ്പിച്ച് നിസാന്‍

സമ്പൂർണ വൈദ്യുതീകരണത്തിലേക്ക് ബി‌എം‌ഡബ്ല്യുവും

വരാനിരിക്കുന്ന പുതിയ മോഡലിലേക്ക് നോക്കിയാൽ 2961 മില്ലീമീറ്റർ നീളമുള്ള വീൽബേസാണ് ഏറ്റവും ശ്രദ്ധേയമാകുന്ന ഘടകം. ഇത് സ്റ്റാൻഡേർഡ് മോഡലിനേക്കാൾ 110 മില്ലീമീറ്റർ അധിക നീളമാണുള്ളത്.

സമ്പൂർണ വൈദ്യുതീകരണത്തിലേക്ക് ബി‌എം‌ഡബ്ല്യുവും

കൂടാതെ, 3 സീരീസ് ഗ്രാൻ ലിമോസിൻ സ്റ്റാൻഡേർഡ് 3 സീരീസിനേക്കാൾ 120 മില്ലീമീറ്റർ നീളവും അൽപ്പം ഉയരവുമുള്ളതായിരിക്കും. ദൈർഘ്യമേറിയ വീൽബേസ് പിന്നിലെ യാത്രക്കാർക്ക് 43 മില്ലീമീറ്റർ അധിക ലെഗ് റൂം നൽകും.

MOST READ: പ്രതീക്ഷകൾ ഏറെ; കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ് ജനുവരി ഏഴിന് ഇന്ത്യയിൽ അവതരിപ്പിക്കും

സമ്പൂർണ വൈദ്യുതീകരണത്തിലേക്ക് ബി‌എം‌ഡബ്ല്യുവും

അതേസമയം വലിയ പിൻ ഡോറുകൾ അകത്തേക്കും പുറത്തേക്കും പ്രവേശിക്കുന്നത് എളുപ്പമാക്കുന്നു. മികച്ച കുഷ്യനിംഗും ബോൾസ്റ്ററിംഗും ഉപയോഗിച്ച് പിൻ സീറ്റ് സൗകര്യവും ബിഎംഡബ്ല്യു മെച്ചപ്പെടുത്തിയിട്ടുണ്ട്.

സമ്പൂർണ വൈദ്യുതീകരണത്തിലേക്ക് ബി‌എം‌ഡബ്ല്യുവും

എഞ്ചിൻ ഓപ്ഷനിൽ കമ്പനി മാറ്റങ്ങളൊന്നും വരുത്തുമെന്ന് പ്രതീക്ഷിക്കുന്നില്ല. ലോംഗ്-വീൽബേസ് പതിപ്പ് അതേ 2.0 ലിറ്റർ ടർബോ പെട്രോൾ, ഡീസൽ എഞ്ചിനുകൾ വഹിക്കും. ആദ്യത്തേത് 258 bhp കരുത്തിൽ 400 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

MOST READ: അൾട്രാ കോംപാക്‌ട് ഇലക്ട്രിക് കാർ പുറത്തിറക്കി ടൊയോട്ട

സമ്പൂർണ വൈദ്യുതീകരണത്തിലേക്ക് ബി‌എം‌ഡബ്ല്യുവും

ഓയിൽ ബർണർ യൂണിറ്റ് പരമാവധി 193 bhp പവറും 400 Nm torque ഉം വികസിപ്പിക്കാൻ പ്രാപ്‌തമായിരിക്കും. 3 സീരീസിന്റെ ലോംഗ്-വീൽബേസ് പതിപ്പിന് സ്റ്റാൻഡേർഡ് സെഡാനേക്കാൾ ഉയർന്ന വിലയുണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന.

സമ്പൂർണ വൈദ്യുതീകരണത്തിലേക്ക് ബി‌എം‌ഡബ്ല്യുവും

ഇതിനായി നിലവിൽ 42.30 മുതൽ 49.30 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്. എന്തായാലും ബി‌എം‌ഡബ്ല്യു 3 സീരീസ് സെഡാന്റെ ലോംഗ്-വീൽബേസ് പതിപ്പായ ഗ്രാൻ ലിമോസിൻ 2021 ജനുവരി 21-ന് ഇന്ത്യയിൽ അവതരിപ്പിക്കും.

{document1

Malayalam
കൂടുതല്‍... #ബിഎംഡബ്ല്യു #bmw
English summary
BMW Reportedly Working On Electrifying 20 Percent Portfolio By 2023. Read in Malayalam
Story first published: Tuesday, December 29, 2020, 9:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X