Just In
- 1 min ago
ബ്രിട്ടന്റെ ഫിലിപ്പ് രാജകുമാരന്റെ അന്ത്യയാത്ര അദ്ദേഹത്തിന്റെ വ്യക്തി മുദ്ര പതിഞ്ഞ പ്രത്യേക ലാൻഡ് റോവറിൽ
- 11 hrs ago
കൈനിറയെ ഫീച്ചറും, ആഢംബരവും; ടൈഗൂണില്‍ പ്രതീക്ഷവെച്ച് ഫോക്സ്വാഗണ്
- 12 hrs ago
പുനരുധാരണത്തിലൂടെ പുതുജീവൻ നേടി ടൊയോട്ട ക്വാളിസ്; വീഡിയോ
- 12 hrs ago
അരുണാചലിന്റെ റോഡുകൾ ഇളക്കി മറിച്ച് ഹൈനെസ് CB 350; 2021 ഹാണ്ട സൺചേസേർസ് റാലി ആദ്യ ദിന വീഡിയോ
Don't Miss
- News
രാജ്യസഭ തിരഞ്ഞെടുപ്പ്; യുഡിഎഫിന് 2 വോട്ട് കുറയും, ജോണ്‍ ബ്രിട്ടാസും സിപിഎം പരിഗണയില്‍
- Lifestyle
കഠിനാധ്വാനം വിജയം കാണുന്ന രാശിക്കാര്‍; രാശിഫലം
- Finance
പച്ചക്കറി വില കത്തിക്കയറിയോ... ഇല്ല! ഈ വിഷുവിന് വിലക്കയറ്റമില്ലാത്ത പച്ചക്കറി വിപണി, കീശയ്ക്ക് ആശ്വാസം
- Movies
കല്യാണം പോലും കഴിച്ചിട്ടില്ല, പ്രശ്നങ്ങള്‍ വേറെയും ഉണ്ട്; ഫിറോസിനെതിരെ ആരോപണങ്ങളുമായി വനിതാ മത്സരാര്‍ഥികള്‍
- Sports
രാജസ്ഥാന് വന്‍ തിരിച്ചടി; ബെന്‍ സ്റ്റോക്ക്സ് ഐപിഎല്ലില്‍ നിന്ന് പുറത്ത്
- Travel
മസാല തേനില്‍ പ്രസിദ്ധമായ നാട്..എല്ലാവര്ക്കും കാറ്..യൂറോപ്പിലെ ആദ്യ ആസൂത്രിത നഗരം...
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പ്രതീക്ഷകൾ ഏറെ; കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ് ജനുവരി ഏഴിന് ഇന്ത്യയിൽ അവതരിപ്പിക്കും
കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ് 2021 ജനുവരി ഏഴിന് ജീപ്പ് ഇന്ത്യയിൽ അവതരിപ്പിക്കും. അത് സംബന്ധിക്കുന്ന വിവരങ്ങൾ ഒരു ടീസർ ചിത്രത്തിലൂടെയാണ് കമ്പനി പുറത്തുവിട്ടത്.

പുതിയ മോഡലിനായുള്ള അനൗദ്യോഗിക ബുക്കിംഗും ഡീലർമാർ സ്വീകരിക്കാൻ തുടങ്ങിയിട്ടുമുണ്ട്. കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ അന്താരാഷ്ട്ര അരങ്ങേറ്റത്തിന് ഏതാനും മാസങ്ങൾക്ക് ശേഷമാണ് വാഹനം ഇന്ത്യയിലേക്ക് വരുന്നത്.

പുതുക്കിയ ഇന്റീരിയറും പുറംമോടിയുമാണ് ഇത്തവണ എസ്‌യുവിയുടെ പ്രധാന പരിഷ്ക്കരണത്തിന് വിധേയമാകുന്നത്. 2017-ലാണ് കോമ്പസ് ആദ്യമായി രാജ്യത്ത് ചുവടുവെച്ചത്. എന്നിരുന്നാലും ഇന്ത്യൻ വിപണിയിൽ ശക്തമായ ചുവടുപിടിക്കാൻ കാറിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
MOST READ: സണ്‍റൂഫ് ഫീച്ചറുമായി റെനോ കിഗര്‍; സ്‌പൈ ചിത്രങ്ങള്‍

ഈ വിഭാഗത്തിലെ കടുത്ത മത്സരം കണക്കിലെടുക്കുമ്പോൾ പുതിയ മിഡ്-ലൈഫ് മേക്കോവർ വിൽപ്പനയിൽ പുരോഗതി കൈവരിക്കാൻ അമേരിക്കൻ എസ്‌യുവി നിർമാതാക്കളെ സഹായിച്ചേക്കാം.

സ്റ്റൈലിംഗിന്റെ കാര്യത്തിൽ ജീപ്പ് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിൽ ഇന്റഗ്രേറ്റഡ് എൽഇഡി ഡിആർഎല്ലുകളുള്ള പുതുക്കിയ ഹെഡ്‌ലൈറ്റുകൾ, ഹണികോമ്പ് പോലുള്ള ഉൾപ്പെടുത്തലുകളുള്ള പുതുക്കിയ സെവൻ സ്ലാറ്റ് ഗ്രിൽ, ട്വീക്ക്ഡ് ഫോക്സ് സ്കിഡ് പ്ലേറ്റുള്ള പുതിയ ഫ്രണ്ട് ബമ്പർ, പുതിയ ഫോഗ് ലൈറ്റ് ഹൗസിംഗ് ഉള്ള വലിയ എയർ ഡാം എന്നിവയെല്ലാം ഉൾപ്പെടും.
MOST READ: ഹെക്‌ടർ പ്ലസ് ഏഴ് സീറ്റർ എസ്‌യുവി രണ്ട് വേരിയന്റുകളിൽ; വിലയിലും മാറ്റം

വശങ്ങളിൽ എസ്‌യുവിക്ക് പുതിയ അലോയ് വീലുകളും ലഭിക്കും. ഈ മാറ്റങ്ങൾക്ക് പുറമെ എസ്‌യുവിയുടെ വശത്തും പിൻഭാഗത്തും മറ്റ് വലിയ വ്യത്യാസങ്ങളൊന്നും തന്നെ ഉണ്ടാകില്ല.

ഇന്റീരിയറിൽ ഒരു വലിയ മാറ്റം പുതിയ ഫ്ലോട്ടിംഗ് 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമുള്ള റസ്റ്റൈൽ ചെയ്ത ഡാഷ്‌ബോർഡും അതിനു താഴെയായി സ്ഥാപിച്ചിരിക്കുന്ന പുതിയ എസി വെന്റുകളും HVAC കൺട്രോളുരളും ആയിരിക്കും.
MOST READ: വാഹനരേഖകള്‍ പുതുക്കാന്‍ കൂടുതല്‍ സമയം; നടപടി കൊവിഡ് പശ്ചാത്തലത്തില്‍

പുതിയ ടച്ച്‌സ്‌ക്രീനിൽ എഫ്‌സിഎയുടെ യുകണക്ട് 5 ഇൻഫോടൈൻമെന്റ് സിസ്റ്റത്തിന്റെ രൂപത്തിലായിരിക്കും പരിചയപ്പെടുത്തുക. സംയോജിത ആമസോൺ അലക്സാ സപ്പോർട്ട്, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ പിന്തുണ എന്നിവ ഉൾക്കൊള്ളാനും ഓവർ-ദി-എയർ (ഒടിഎ) അപ്‌ഡേറ്റുകൾ സ്വീകരിക്കാനും ഇത് പ്രാപ്‌തമായിരിക്കും.

കൂടാതെ കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ഡാഷ്‌ബോർഡിൽ ഡബിൾ-സ്റ്റിച്ചഡ് ലെതർ ഉൾപ്പെടുത്തലുകളും ബ്രഷ്‌ഡ് അലുമിനിയം പോലുള്ള ട്രിമും ഉൾക്കൊള്ളുന്ന മെച്ചപ്പെട്ട മെറ്റീരിയലുകളും ജീപ്പ് ഉപയോഗിക്കും. കൂടാതെ പാക്കേജിന്റെ ഒരു ഭാഗം പുതിയ ത്രീ-സ്‌പോക്ക് സ്റ്റിയറിംഗ് വീലും വലിയ, പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ആയിരിക്കും.
MOST READ: വരാനിരിക്കുന്ന ജീപ്പ് ഏഴ് സീറ്റർ എസ്‌യുവി കോമ്പസ് നെയിംപ്ലേറ്റ് ഉപയോഗിക്കില്ല

അന്താരാഷ്ട്ര വിപണിയിൽ കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ് പുതിയ എഞ്ചിനുകളുമായി വരുമ്പോൾ ഇന്ത്യയിലെ മോഡൽ നിലവിലെ യൂണിറ്റുകൾ മുന്നോട്ട് കൊണ്ടുപോകും. അതായത് 173 bhp കരുത്തിൽ 350 Nm torque ഉത്പാദിപ്പിക്കുന്ന അതേ 2.0 ലിറ്റർ ഡീസൽ എഞ്ചിൻ തന്നെയാകും കമ്പനി വാഗ്ദാനം ചെയ്യുക.

അതോടൊപ്പം 1.4 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനും ജീപ്പ് കോമ്പസിൽ തെരഞ്ഞെടുക്കാൻ സാധിക്കും. ഇത് 163 bhp പവറും 250 Nm torque ഉം വികസിപ്പിക്കാൻ പ്രാപ്‌തമാണ്. രണ്ട് എഞ്ചിനുകളും സ്റ്റാൻഡേർഡായി ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായാണ് എത്തുന്നത്.

എന്നാൽ പെട്രോൾ എഞ്ചിനുള്ള കോമ്പസിന് ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഓപ്ഷനും ഡീസലിന് ഒമ്പത് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഓപ്ഷനും ലഭിക്കും. ഇന്ത്യയിൽ എത്തുമ്പോൾ ജീപ്പ് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ് ഹ്യുണ്ടായി ട്യൂസോൺ, സ്‌കോഡ കരോഖ് എന്നിവയിൽ നിന്ന് മത്സരം നേരിടേണ്ടിവരും.