ഹെക്‌ടർ പ്ലസ് ഏഴ് സീറ്റർ എസ്‌യുവി രണ്ട് വേരിയന്റുകളിൽ; വിലയിലും മാറ്റം

എം‌ജി ഹെക്‌ടർ പ്ലസ് ഏഴ് സീറ്റർ എസ്‌യുവിയുടെ വില മോറിസ് ഗാരേജസ് 2021 ജനുവരിയിൽ പ്രഖ്യാപിക്കും. സൂപ്പർ, ഷാർപ്പ് എന്നീ രണ്ട് വേരിയന്റുകളിൽ മാത്രമായിരിക്കും മോഡലിനെ കമ്പനി വിൽപ്പനയ്ക്ക് എത്തിക്കുക.

ഹെക്‌ടർ പ്ലസ് ഏഴ് സീറ്റർ എസ്‌യുവി രണ്ട് വേരിയന്റുകളിൽ; വിലയിലും മാറ്റം

രണ്ടാം നിരയിൽ 50:50 സ്പ്ലിറ്റ് റേഷ്യോ ഉള്ള ക്യാപ്റ്റൻ സീറ്റുകളുള്ള ആറ് സീറ്റർ പതിപ്പിൽ നിന്ന് വ്യത്യസ്തമായി ഏഴ് സീറ്റർ മോഡലിന് രണ്ടാം നിരയിൽ 60:40 സ്പ്ലിറ്റ് റേഷ്യോ ഉള്ള ബെഞ്ച് ടൈപ്പ് സീറ്റുകളാകും ഉണ്ടാവുക.

ഹെക്‌ടർ പ്ലസ് ഏഴ് സീറ്റർ എസ്‌യുവി രണ്ട് വേരിയന്റുകളിൽ; വിലയിലും മാറ്റം

രണ്ടാം നിര സീറ്റുകളുടെ സ്ലൈഡിംഗ് പ്രവർത്തനം മൂന്നാം നിര സീറ്റുകളിലെ യാത്രക്കാർക്ക് ലെഗ് റൂം ക്രമീകരണം സുഗമമാക്കും. അതോടൊപ്പം ഏഴ് സീറ്റർ ഹെക്ടർ പ്ലസിൽ‌ എം‌ജി ചെറിയ മാറ്റങ്ങളുംം‌ വരുത്തിയേക്കാം.

MOST READ: മഹീന്ദ്രയുടെ എഞ്ചിൻ, പുതുക്കിയ മുഖം; അറിയാം 2021 ഫോർഡ് ഇക്കോസ്പോർട്ടിലെ മാറ്റങ്ങൾ

ഹെക്‌ടർ പ്ലസ് ഏഴ് സീറ്റർ എസ്‌യുവി രണ്ട് വേരിയന്റുകളിൽ; വിലയിലും മാറ്റം

എൽഇഡി റിയർ ഫോഗ് ലാമ്പുകൾ, എൽഇഡി ടെയിൽലാമ്പുകൾ, മേൽക്കൂര റെയിലുകൾ, സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള 10.4 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ്, 4 സ്പീക്കറുകളുള്ള ഓഡിയോ സിസ്റ്റം, രണ്ട് ട്വീറ്ററുകൾ എന്നിവയെല്ലാം വാഹനത്തിലെ പ്രധാന സവിശേഷതകളായിരിക്കും.

ഹെക്‌ടർ പ്ലസ് ഏഴ് സീറ്റർ എസ്‌യുവി രണ്ട് വേരിയന്റുകളിൽ; വിലയിലും മാറ്റം

അതോടൊപ്പം റിയർ എസി വെന്റുകൾ, ക്രോം ഇന്റീരിയർ ഡോർ ഹാൻഡിലുകൾ, ക്രൂയിസ് കൺട്രോൾ, ഇലക്ട്രോണിക് സ്റ്റൈബിലിറ്റി പ്രോഗ്രാം, ഇബിഡിയുള്ള എബിഎസ്, ഫ്രണ്ട്, റിയർ ഡിസ്ക് ബ്രേക്കുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, ക്യാമറ എന്നിവയും എസ്‌യുവിയിൽ ഇടംപിടിക്കും.

MOST READ: ഫോഴ്സ് ഗൂര്‍ഖയുടെ അവതരണം വൈകും; എതിരാളി മഹീന്ദ്ര ഥാര്‍

ഹെക്‌ടർ പ്ലസ് ഏഴ് സീറ്റർ എസ്‌യുവി രണ്ട് വേരിയന്റുകളിൽ; വിലയിലും മാറ്റം

ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പ്, ഹീറ്റഡ് മിററുകൾ, പനോരമിക് സൺറൂഫ്, മൊബൈൽ സെൻസിംഗ് വൈപ്പറുകൾ, 360 ഡിഗ്രി വ്യൂ ക്യാമറ, 8 നിറങ്ങളിൽ മൂഡ് ലൈറ്റിംഗ്, PU-ലെതർ അപ്ഹോൾസ്റ്ററി, 7.0 ഇഞ്ച് MID, റിമോട്ട് കാർ പ്രവർത്തനങ്ങൾ എന്നിവയെല്ലാം ടോപ്പ്-എൻഡ് ഷാർപ്പ് വേരിയന്റിലായിരിക്കും ലഭ്യമാവുക.

ഹെക്‌ടർ പ്ലസ് ഏഴ് സീറ്റർ എസ്‌യുവി രണ്ട് വേരിയന്റുകളിൽ; വിലയിലും മാറ്റം

തീർന്നില്ല, സൺഗ്ലാസ് ഹോൾഡർ, 4-വേ ടോപ്പ് എൻഡ് ഷാർപ്പ് ട്രിമിൽ ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന കോ-ഡ്രൈവർ സീറ്റ്, 6 എയർബാഗുകൾ, ഇലക്ട്രിക് ഹാൻഡ്‌ബ്രേക്ക് എന്നീ ഫീച്ചറുകളും ഷാർപ്പ് വേരിയന്റിൽ ലഭ്യമായേക്കും.

MOST READ: വാഹനരേഖകള്‍ പുതുക്കാന്‍ കൂടുതല്‍ സമയം; നടപടി കൊവിഡ് പശ്ചാത്തലത്തില്‍

ഹെക്‌ടർ പ്ലസ് ഏഴ് സീറ്റർ എസ്‌യുവി രണ്ട് വേരിയന്റുകളിൽ; വിലയിലും മാറ്റം

റിപ്പോർട്ടുകൾ പ്രകാരം ചൈനീസ് ഉടമസ്ഥയിലുള്ള ബ്രിട്ടീഷ് കാർ നിർമാതാവ് ഹെക്ടർ പ്ലസ് 6 സീറ്റർ മോഡലിൽ ഒരു പുതിയ സാവി വേരിയൻറ് ചേർക്കാൻ തയാറെടുക്കുകയാണ്. ഗ്ലോസ്റ്ററിൽ കണ്ടതുപോലെ ADAS (നൂതന ഡ്രൈവർ സഹായ സംവിധാനങ്ങൾ), 4WD സിസ്റ്റം എന്നിവയ്ക്കൊപ്പം പുതിയ വേരിയൻറ് നിരത്തിലെത്തും.

ഹെക്‌ടർ പ്ലസ് ഏഴ് സീറ്റർ എസ്‌യുവി രണ്ട് വേരിയന്റുകളിൽ; വിലയിലും മാറ്റം

അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഫ്രന്റൽ കൊളീഷൻ വാർണിംഗ്, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ ഡിപ്പാർച്ചർ വാർണിംഗ്, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ, ഹാൻഡ്സ് ഫ്രീ ഓട്ടോ പാർക്കിംഗ് എന്നിവയുൾപ്പെടെ നിരവധി നൂതന സവിശേഷതകൾ ADAS ഉൾക്കൊള്ളുന്നു.

ഹെക്‌ടർ പ്ലസ് ഏഴ് സീറ്റർ എസ്‌യുവി രണ്ട് വേരിയന്റുകളിൽ; വിലയിലും മാറ്റം

എസ്‌യുവിയുടെ എഞ്ചിൻ ഓപ്ഷനുകളിൽ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല. അതിൽ 1.5 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ, ഫിയറ്റ്-സോഴ്‌സ്ഡ് 2.0 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിവയാണ് എസ്‌യുവിയ്ക്ക് കരുത്ത് നൽകുക.

ഹെക്‌ടർ പ്ലസ് ഏഴ് സീറ്റർ എസ്‌യുവി രണ്ട് വേരിയന്റുകളിൽ; വിലയിലും മാറ്റം

നിലവിൽ ഹെക്ടർ പ്ലസിന്റെ ഇന്ത്യയിലെ പ്രാരംഭ വില 13.73 ലക്ഷം രൂപയും ടോപ്പ് എൻഡ് വേരിയന്റിന് 18.68 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. എന്നാൽ പുതിയ ഏഴ് സീറ്റർ മോഡലിന്റെ വില അഞ്ച് സീറ്ററിനും ആറ് സീറ്ററിനും ഇടയിലാകുമെന്നാണ് ലഭിക്കുന്ന സൂചന.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
Hector Plus 7 Seater Will Only Be Launched In 2 Variants. Read in Malayalam
Story first published: Monday, December 28, 2020, 12:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X