ഗ്രാവിറ്റാസിന്റെ പ്രൊഡക്ഷന്‍ പതിപ്പിനെ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി ടാറ്റ
2020 ഓട്ടോ എക്സ്പോയിലാണ് ഗ്രാവിറ്റാസിനെ ടാറ്റ മോട്ടോര്‍സ് വാഹനപ്രേമികള്‍ക്കായി പരിചയപ്പെടുത്തുന്നത്. ഉടന്‍ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും വാഹനത്തിനായുള്ള കാത്തിരിപ്പ് നീളുകയാണ്.

എന്തായാലും വാരും വര്‍ഷം ടാറ്റയില്‍ നിന്നും വിപണിയില്‍ എത്തുന്ന പ്രധാന അവതരണങ്ങളില്‍ ഒരു മോഡലാകും ഗ്രാവിറ്റാസ്. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് മോഡലിന്റെ പ്രൊഡക്ഷന്‍ പതിപ്പിനെ 2021 ജനുവരി 26-ന് അവതരിപ്പിക്കുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ടാറ്റ.

ഗ്രാവിറ്റാസ് അതിന്റെ ഡിസൈനും മെക്കാനിക്കലുകളും അഞ്ച് സീറ്റുകളുള്ള ഹാരിയറുമായി പങ്കിടുകയും ചെയ്യും. ഹാരിയറിന് മുകളിലാകും വാഹനം സ്ഥാനം പിടിക്കുക. വാഹനത്തിന്റെ പരീക്ഷണയോട്ടത്തിന്റെ ചിത്രങ്ങള്‍ നിരവധി തവണ പുറത്തുവരുകയും ചെയ്തിട്ടുണ്ട്.

എംജി ഹെക്ടര്‍ പ്ലസ് ആണ് വിപണിയില്‍ ഗ്രാവിറ്റാസിന്റെ മുഖ്യഎതിരാളി. ടാറ്റയും ജാഗ്വാര്‍ ലാന്‍ഡ് റോവറും സംയുക്തമായി വികസിപ്പിച്ച ഒമേഗ പ്ലാറ്റ്ഫോമിലാണ് ഗ്രാവിറ്റാസും ഒരുങ്ങുന്നത്.

ആറ്, ഏഴ് സീറ്റ് ഘടനയില്‍ വാഹനം വിപണിയില്‍ ലഭ്യമാകും. ആറ് സീറ്റര്‍ പതിപ്പിന് രണ്ടാം നിരയില്‍ ക്യാപ്റ്റന്‍ സീറ്റുകളും ഏഴ് സീറ്റര്‍ മോഡലില്‍ രണ്ടാമത്തെയും മൂന്നാമത്തെയും വരിയില്‍ ബെഞ്ച് തരത്തിലുള്ള സീറ്റുകള്‍ ഉണ്ടാകും.

ഹാരിയറുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഗ്രാവിറ്റസിന് 63 mm നീളവും 80 mm ഉയരവുമുണ്ട്. എന്നിരുന്നാലും, രണ്ട് എസ്‌യുവികള്‍ക്കും വീല്‍ബേസും (2,741 mm) വീതിയും (1,894 mm) സമാനമാണ്.

2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ ക്രയോടെക് ഡീസല്‍ എഞ്ചിനാണ് ഗ്രാവിറ്റാസിന് കരുത്തേകുന്നത്. ഈ എഞ്ചിന്‍ 170 bhp കരുത്തും 350 Nm torque ഉം ഉ്തപാദിപ്പിക്കും. സ്റ്റാന്‍ഡേര്‍ഡായി ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ജോടിയാക്കും.

ഹ്യുണ്ടായിയില്‍ നിന്ന് ലഭ്യമാക്കുന്ന ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഉയര്‍ന്ന വകഭേദങ്ങളില്‍ ഓപ്ഷനായി നല്‍കിയേക്കും.

ഇക്കോ, സിറ്റി, സ്പോര്‍ട് എന്നിങ്ങനെ മൂന്ന് ഡ്രൈവിങ് മോഡുകളും വാഹനത്തില്‍ ലഭിക്കും. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 15 ലക്ഷം രൂപ മുതല്‍ 22 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം.

2021 ജനുവരിയോടെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ആള്‍ട്രോസിന്റെ കരുത്തുറ്റ ടര്‍ബോ വേരിയന്റും വിപണിയില്‍ എത്തുമെന്ന് ടാറ്റ വ്യക്തമാക്കി കഴിഞ്ഞു. പുതുവര്‍ഷത്തില്‍ ബ്രാന്‍ഡില്‍ നിന്നും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു മോഡല്‍കൂടിയാണിത്.

കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ഇതിനോടകം തന്നെ വാഹനത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ടെയില്‍ലാമ്പിന് അടുത്തായി നല്‍കിയിരിക്കുന്ന ബാഡ്ജിംഗ് ആണ് ഇത് സംബന്ധിച്ച് സൂചനകള്‍ നല്‍കുന്നത്.


Click it and Unblock the Notifications








