ഹൈനസ് CB350-യുടെ കാത്തിരിപ്പ് കാലയളവ് വെളിപ്പെടുത്തി ഹോണ്ട

2020-ലെ ഏറ്റവും വലിയ ഇരുചക്ര വാഹന ലോഞ്ചുകളില്‍ ഒന്നായിരുന്നു ഹോണ്ട ഹൈനസ് CB350-യുടേത്. കഴിഞ്ഞ മാസം മോഡലിന്റെ 4,000 യൂണിറ്റുകള്‍ വിറ്റഴിക്കാനും കമ്പനിക്ക് സാധിച്ചു.

ഹൈനസ് CB350-യുടെ കാത്തിരിപ്പ് കാലയളവ് വെളിപ്പെടുത്തി ഹോണ്ട

നിലവില്‍ ബിഗ് വിംഗ് റീട്ടെയില്‍ ചാനല്‍ വഴി മാത്രമാണ് ഹൈനസ CB350-യുടെ വില്‍പ്പന നടക്കുന്നത്. ഇന്ത്യയില്‍ ബൈക്ക് ലോഞ്ച് ചെയ്തപ്പോള്‍ അത് അഞ്ച് ബിഗ് വിംഗ് ഷോറൂമുകളില്‍ മാത്രമേ ലഭ്യമായിരുന്നുള്ളൂ, എന്നാല്‍ ഇപ്പോള്‍ കമ്പനി രാജ്യത്തുടനീളം ബിഗ് വിംഗ് ഷോറൂമുകളുടെ എണ്ണം വിപുലീകരിക്കാനൊരുങ്ങുകയാണ്.

ഹൈനസ് CB350-യുടെ കാത്തിരിപ്പ് കാലയളവ് വെളിപ്പെടുത്തി ഹോണ്ട

റോയല്‍ എന്‍ഫീല്‍ഡ് അടക്കിവാണിരുന്ന ശ്രേണി ലക്ഷ്യമിട്ടാണ് ഹൈനസ് CB350 വിപണിയില്‍ എത്തുന്നത്. മോഡലിന്റെ പ്രധാന എതിരാളി റോയല്‍ എന്‍ഫീല്‍ഡ് മീറ്റിയോര്‍ 350 ആണ്.

MOST READ: മോഹന്‍ലാലിനും സുരേഷ് ഗോപിക്കും പിന്നാലെ ടൊയോട്ട വെല്‍ഫയര്‍ സ്വന്തമാക്കി ഫഹദ് ഫാസില്‍

ഹൈനസ് CB350-യുടെ കാത്തിരിപ്പ് കാലയളവ് വെളിപ്പെടുത്തി ഹോണ്ട

മീറ്റിയോര്‍ 350-യുടെ കാത്തിരിപ്പ് കാലാവധി നിലവില്‍ പല നഗരങ്ങളിലും നാല് മാസം വരെയാണ്. അതേസമയം ഹോണ്ട ഹൈനസ് CB350-യുടെ കാത്തിരിപ്പ് കാലയളവ് താരതമ്യേന കുറവാണ്, കൃത്യമായി പറഞ്ഞാല്‍ ഒരു മാസത്തോളം മാത്രമാണെന്നാണ് മിക്ക ഡീലര്‍മാരും വെളിപ്പെടുത്തിയിരിക്കുന്നത്.

ഹൈനസ് CB350-യുടെ കാത്തിരിപ്പ് കാലയളവ് വെളിപ്പെടുത്തി ഹോണ്ട

DLX, DLX പ്രോ എന്നീ രണ്ട് വേരിയന്റുകളിലാണ് ബൈക്ക് വിപണിയില്‍ എത്തുക. ഇതില്‍ DLX പതിപ്പിന് 1.85 ലക്ഷം രൂപയും DLX പ്രോ പതിപ്പിന് 1.90 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.

MOST READ: ആവശ്യക്കാര്‍ കൂടി; മാഗ്നൈറ്റിന്റെ കാത്തിരിപ്പ് കാലയളവ് 9 മാസമായി ഉയര്‍ത്തി നിസാന്‍

ഹൈനസ് CB350-യുടെ കാത്തിരിപ്പ് കാലയളവ് വെളിപ്പെടുത്തി ഹോണ്ട

റെട്രോ സ്റ്റൈലില്‍ ക്ലാസിക് ലുക്കിലാണ് ഹൈനസ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, സിംഗിള്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ക്രോം ഫിനിഷിങ്ങിലുള്ള ഫെന്‍ഡറുകള്‍, അല്‍പ്പം ഉയര്‍ന്ന് നില്‍ക്കുന്ന ക്രോമിയം ഫിനിഷിങ്ങിലുള്ള എക്സ്ഹോസ്റ്റ്, അലോയി വീലുകള്‍, മികച്ച ഡിസൈനിലുള്ള ടെയില്‍ ലാമ്പ് എന്നിവയാണ് പ്രധാന ഡിസൈന്‍ സവിശേഷതകള്‍.

ഹൈനസ് CB350-യുടെ കാത്തിരിപ്പ് കാലയളവ് വെളിപ്പെടുത്തി ഹോണ്ട

ഫീച്ചറുകളുടെ കാര്യത്തിലും എതിരാളികളെക്കാള്‍ ഒരു പിടി മുന്നിലാണ് ഹൈനസ്. സ്മാര്‍ട്ട് ഫോണ്‍ വോയ്സ് കണ്‍ട്രോള്‍ സിസ്റ്റവും ഈ ബൈക്കില്‍ ഒരുക്കിയിട്ടുണ്ട്.

MOST READ: പരീക്ഷണയോട്ടം നടത്തി മാരുതി ബലേനോ; ഹൈബ്രിഡ് ആണോ എന്ന് വാഹനപ്രേമികള്‍

ഹൈനസ് CB350-യുടെ കാത്തിരിപ്പ് കാലയളവ് വെളിപ്പെടുത്തി ഹോണ്ട

ഇതുവഴി ഫോണിലെത്തുന്ന കോളുകള്‍ സ്വീകരിക്കാനും, നാവിഗേഷന്‍, സംഗീതം, മെസേജുകള്‍ തുടങ്ങിയവയെല്ലാം ഉപയോഗിക്കാനും സാധിക്കും. ശ്രേണിയില്‍ ഈ സംവിധാനം ഒരുക്കുന്ന ആദ്യ ബൈക്കാണിത്.

ഹൈനസ് CB350-യുടെ കാത്തിരിപ്പ് കാലയളവ് വെളിപ്പെടുത്തി ഹോണ്ട

പുതിയ 348 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ഹോണ്ട ഹൈനസിന് കരുത്തേകുന്നത്. ഇത് 20.78 bhp പവറില്‍ 30 Nm torque ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. സ്ലിപ്പര്‍ ക്ലച്ചും ജോടിയാക്കിയ അഞ്ച് സ്പീഡാണ് ഗിയര്‍ബോക്സ്.

MOST READ: നോട്ട് ഹാച്ച്ബാക്കിന്റെ ഓള്‍-വീല്‍ ഡ്രൈവ് പതിപ്പിനെ അവതരിപ്പിച്ച് നിസാന്‍

ഹൈനസ് CB350-യുടെ കാത്തിരിപ്പ് കാലയളവ് വെളിപ്പെടുത്തി ഹോണ്ട

മുന്‍വശത്ത് ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ഇരട്ട ഹൈഡ്രോളിക് ഷോക്കുകളുമാണ് സസ്‌പെന്‍ഷന്‍ ഡ്യൂട്ടികള്‍ കൈകാര്യം ചെയ്യുന്നത്. പ്രേഷ്യസ് റെഡ് മെറ്റാലിക്, പേള്‍ നൈറ്റ് സ്റ്റാര്‍ ബ്ലാക്ക്, മാറ്റ് മാര്‍ഷല്‍ ഗ്രീന്‍ മെറ്റാലിക് എന്നീ മൂന്ന് നിറങ്ങളിലാണ് DLX വേരിയന്റ് എത്തുന്നത്.

ഹൈനസ് CB350-യുടെ കാത്തിരിപ്പ് കാലയളവ് വെളിപ്പെടുത്തി ഹോണ്ട

അത്‌ലറ്റിക് ബ്ലൂ മെറ്റാലിക്, സ്പിയര്‍ സില്‍വര്‍ മെറ്റാലിക് വിത്ത് പേള്‍ നൈറ്റ് സ്റ്റാര്‍ ബ്ലാക്ക്, മാറ്റ് മാസീവ് ഗ്രേ വിത്ത് മാറ്റ് സ്റ്റീല്‍ ബ്ലാക്ക് മെറ്റാലിക് നിറങ്ങളിലാണ് DLX പ്രോ എത്തുന്നത്.

ഹൈനസ് CB350-യുടെ കാത്തിരിപ്പ് കാലയളവ് വെളിപ്പെടുത്തി ഹോണ്ട

വര്‍ഷാവസാനം ആയതോടെ മോഡലിന് അടുത്തിടെ ക്യാഷ്ബാക്ക് ഓഫറുകള്‍ പ്രഖ്യാപിച്ചിരുന്നു. ഹോണ്ടയുടെ മറ്റ് മോഡലുകളില്‍ നേരത്തെ തന്നെ ഓഫറുകള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഹൈനസിന് ഇപ്പോഴാണ് ഓഫറുമായി രംഗത്തെത്തുന്നത്.

ഹൈനസ് CB350-യുടെ കാത്തിരിപ്പ് കാലയളവ് വെളിപ്പെടുത്തി ഹോണ്ട

ബൈക്ക് വാങ്ങുമ്പോള്‍ 5,000 രൂപ വരെ ക്യാഷ്ബാക്കാണ് ഹോണ്ട വാഗ്ദാനം ചെയ്യുന്നത്. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഇഎംഐ ഇടപാടുകളില്‍ മാത്രമേ ഈ കിഴിവ് ബാധകമാകൂ. ഈ ഓഫര്‍ ഡിസംബര്‍ 31 വരെ ലഭ്യമാണ്.

ഹൈനസ് CB350-യുടെ കാത്തിരിപ്പ് കാലയളവ് വെളിപ്പെടുത്തി ഹോണ്ട

സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ്, യെസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഫെഡറല്‍ ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയുടെ കാര്‍ഡുകളില്‍ മാത്രമേ ഓഫര്‍ ലഭ്യമാകു. ഹോണ്ടയ്ക്ക് പുറമെ, മറ്റ് നിരവധി നിര്‍മ്മാതാക്കളും തങ്ങളുടെ ഉത്പ്പന്നങ്ങള്‍ക്ക് വര്‍ഷാവസാന കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

Most Read Articles

Malayalam
English summary
Honda Revealed H’ness CB350 Waiting Period. Read in Malayalam.
Story first published: Tuesday, December 29, 2020, 17:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X