ഫോക്‌സ്‌വാഗൺ വെന്റോയുടെ പകരക്കാരനാവാൻ വിർചസ് ഇന്ത്യയിലേക്ക്

ജർമൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗൺ 2021 അവസാനത്തോടെ ഇന്ത്യയിൽ ഒരു പുതിയ മിഡ്-സൈസ് സെഡാൻ വിപണിയിലെത്തിക്കുമെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. മോഡലിന്റെ പിൻഗാമിയായി എത്തുന്നത് തെരഞ്ഞെടുത്ത അന്താരാഷ്ട്ര വിപണികളിലുള്ള വിർചസ് ആകുമെന്നാണ് അഭ്യൂഹങ്ങൾ.

ഫോക്‌സ്‌വാഗൺ വെന്റോയുടെ പകരക്കാരനാവാൻ വിർചസ് ഇന്ത്യയിലേക്ക്

അതിന്റെ ഭാഗമായി പുതിയ വിർചസ് ഇന്ത്യൻ‌ നിരത്തുകളിൽ‌ ഒന്നിലധികം തവണ പരിശോധനയും നടത്തിയിരുന്നു. MQB AO പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ഫോക്‌സ്‌വാഗൺ സെഡാൻ ഒരുങ്ങിയിരിക്കുന്നതും.

ഫോക്‌സ്‌വാഗൺ വെന്റോയുടെ പകരക്കാരനാവാൻ വിർചസ് ഇന്ത്യയിലേക്ക്

ഇത് ടി-ക്രോസിനും പുതിയ പോളോയ്ക്കും അടിവരയിടുന്ന അതേ വാസ്‌തുവിദ്യയാണ് എന്നതും ശ്രദ്ധേയമാണ്. ഇന്ത്യൻ മോഡൽ വളരെയധികം പ്രാദേശികവൽക്കരിച്ച MQB AO IN പ്ലാറ്റ്ഫോമായിരിക്കും ഉപയോഗിക്കുകയെന്നാണ് സൂചന.

MOST READ: മാഗ്നൈറ്റിനെ ആഗോള വിപണിയില്‍ എത്തിക്കാനൊരുങ്ങി നിസാന്‍; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

ഫോക്‌സ്‌വാഗൺ വെന്റോയുടെ പകരക്കാരനാവാൻ വിർചസ് ഇന്ത്യയിലേക്ക്

ടൈഗൺ മിഡ്-സൈസ് എസ്‌യുവിയിൽ ആദ്യം അരങ്ങേറ്റം കുറിച്ചേക്കാം. 2021 പകുതിയോടെ ടൈഗൺ രാജ്യത്ത് വിപണിയിലെത്തും. ഹ്യുണ്ടായി വേർണ, മാരുതി സുസുക്കി സിയാസ്, ഹോണ്ട സിറ്റി എന്നിവയ്‌ക്കെതിരെയാണ് പുതിയ വിർചസ് സ്ഥാനം പിടിക്കുക.

ഫോക്‌സ്‌വാഗൺ വെന്റോയുടെ പകരക്കാരനാവാൻ വിർചസ് ഇന്ത്യയിലേക്ക്

1.0 ലിറ്റർ 3 സിലിണ്ടർ ടർബോചാർജ്ഡ്, 1.5 ലിറ്റർ 4 സിലിണ്ടർ ടർബോചാർജ്ഡ് എന്നിങ്ങനെ 2 പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാലാകും സെഡാൻ വാഗ്ദാനം ചെയ്യുക. ആദ്യത്തേത് 108 bhp കരുത്തിൽ 175 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

MOST READ: പുതുമകളുമായി 2021 മോഡൽ കിയ റിയോ; ഇനി അമേരിക്കൻ വിപണിയിലും

ഫോക്‌സ്‌വാഗൺ വെന്റോയുടെ പകരക്കാരനാവാൻ വിർചസ് ഇന്ത്യയിലേക്ക്

അതേസമയം മറുവശത്ത് 4 സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ യൂണിറ്റ് 147 bhp പവറും 250 Nm torque ഉം വികസിപ്പിക്കും. 1.0 ലിറ്റർ എഞ്ചിൻ 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് എന്നിവയുമായി എത്തുമ്പോൾ 1.5 ലിറ്റർ എഞ്ചിൻ 7 സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ഗിയർബോക്സ് നൽകും.

ഫോക്‌സ്‌വാഗൺ വെന്റോയുടെ പകരക്കാരനാവാൻ വിർചസ് ഇന്ത്യയിലേക്ക്

പുതിയ ഫോക്‌സ്‌വാഗൺ വിർചസിന് 2,650 മില്ലീമീറ്റർ നീളമുള്ള വീൽബേസാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഇത് പുതുതലമുറ പോളോ ഹാച്ച്ബാക്കിനേക്കാൾ 80 മില്ലീമീറ്റർ കൂടുതലാണ്. ഇതിന്റെ നീളം 4.48 മില്ലീമീറ്റർ, 1,751 മില്ലീമീറ്റർ വീതി, 1,468 മില്ലീമീറ്റർ ഉയരം എന്നിങ്ങനെയാണ്.

MOST READ: ഗ്രാവിറ്റാസിന്റെ പ്രൊഡക്ഷന്‍ പതിപ്പിനെ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി ടാറ്റ

ഫോക്‌സ്‌വാഗൺ വെന്റോയുടെ പകരക്കാരനാവാൻ വിർചസ് ഇന്ത്യയിലേക്ക്

521 ലിറ്റർ ശേഷിയുള്ള ലഗേജ് ഇടമാണ് ഫോക്‌സ്‌വാഗൺ വിർചസ് സെഡാനിന്റെ മറ്റൊരു പ്രത്യേകത. കൂടാതെ മിഡ്-സൈസ് സെഡാനിൽ മാന്യമായ സുഖസൗകര്യങ്ങളും ഫീച്ചറുകളുമാണ് ജർമൻ ബ്രാൻഡ് നൽകുക എന്നതും ശ്രേണിയിൽ വാഹനത്തിന്റെ മാറ്റുകൂട്ടും.

ഫോക്‌സ്‌വാഗൺ വെന്റോയുടെ പകരക്കാരനാവാൻ വിർചസ് ഇന്ത്യയിലേക്ക്

ഡാഷ്‌ബോർഡിൽ ഓൾ ഡിജിറ്റൽ 10.25 ഇഞ്ച് സജീവ വിവര പ്രദർശനവും മിറർലിങ്ക്, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുമായി പൊരുത്തപ്പെടുന്ന 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഉണ്ടാകും.

MOST READ: മോഹന്‍ലാലിനും സുരേഷ് ഗോപിക്കും പിന്നാലെ ടൊയോട്ട വെല്‍ഫയര്‍ സ്വന്തമാക്കി ഫഹദ് ഫാസില്‍

ഫോക്‌സ്‌വാഗൺ വെന്റോയുടെ പകരക്കാരനാവാൻ വിർചസ് ഇന്ത്യയിലേക്ക്

തീർന്നില്ല, അതോടൊപ്പം സെഡാന് ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ലെതർ സീറ്റുകൾ, മൾട്ടി-ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ തുടങ്ങിയവയും ലഭിക്കുന്നുണ്ട്. അതേസമയം ഇന്ത്യയിൽ വെന്റോയുടെ റീബാഡ്‌ജ് മോഡലായ റാപ്പിഡിന് പുതുതലമുറ മോഡൽ ഉണ്ടാകില്ലെന്നും സ്കോഡ സ്ഥിരീകരിച്ചിട്ടുണ്ട്.

ഫോക്‌സ്‌വാഗൺ വെന്റോയുടെ പകരക്കാരനാവാൻ വിർചസ് ഇന്ത്യയിലേക്ക്

പുതിയ റാപ്പിഡ് 2021-ൽ വിപണിയിൽ എത്തുമോയെന്ന് ട്വിറ്ററിൽ ഉയർന്ന ചോദ്യത്തിന് മറുപടിയായി, സ്കോഡ ഇന്ത്യയുടെ സെയിൽസ്, സർവീസ്, മാർക്കറ്റിംഗ് ഡയറക്ടർ ഇന്ത്യയിൽ പുതിയ റാപ്പിഡ് എത്തില്ലെന്ന മറുപടി നൽകി. എന്നാൽ 2021 അവസാനത്തോടെ MQB A0 (IN) പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി ഒരു വലിയ സെഡാൻ പുറത്തിറക്കുമെന്നാണ് കമ്പനിയുടെ വിശദീകരണം.

Most Read Articles

Malayalam
English summary
Volkswagen Virtus Could Replace Vento Sedan In India. Read in Malayalam
Story first published: Wednesday, December 30, 2020, 17:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X