മാഗ്നൈറ്റിനെ ആഗോള വിപണിയില്‍ എത്തിക്കാനൊരുങ്ങി നിസാന്‍; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

ഇന്ത്യന്‍ വാഹന വിപണിയില്‍ നിസാന്റെ തലവര തെളിയുന്നുവെന്ന് വേണമെങ്കില്‍ പറയാം. മാഗ്നൈറ്റ് എന്നൊരു മോഡലിലൂടെ വിപണിയില്‍ തിരിച്ചുവരവിനൊരുങ്ങുകയാണ് ഇപ്പോള്‍ ബ്രാന്‍ഡ്.

മാഗ്നൈറ്റിനെ ആഗോള വിപണിയില്‍ എത്തിക്കാനൊരുങ്ങി നിസാന്‍; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

ഇന്ന് ഏറ്റവും കൂടുതല്‍ മത്സരം നടക്കുന്ന ശ്രേണിയാണ് കോംപാക്ട് എസ്‌യുവി. ഈ ശ്രേണിയിലേക്കാണ് മാഗ്നൈറ്റിനെ നിസാന്‍ അവതരിപ്പിച്ചിരിക്കുന്നത്. ശ്രേണിയില്‍ 5 ലക്ഷം രൂപയില്‍ താഴെ വില നല്‍കി മാഗ്നൈറ്റിനെ അവതരിപ്പിക്കാന്‍ നിസാന് സാധിച്ചു.

മാഗ്നൈറ്റിനെ ആഗോള വിപണിയില്‍ എത്തിക്കാനൊരുങ്ങി നിസാന്‍; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

ഇത് തന്നെയായിരുന്നു ആ വാഹനത്തിന്റെ അവതരണത്തിലെ ഹൈലൈറ്റ്. ഏതായാലും 15,000 -ല്‍ അധികം ബുക്കിംഗുകള്‍ ഇതിനോടകം മോഡല്‍ സ്വന്തമാക്കി കഴിഞ്ഞു. വാഹനത്തിന് ആവശ്യക്കാര്‍ കൂടിയതോടെ കാത്തിരിപ്പ് കാലയളവ് ഒമ്പത് മാസമായി ഉയര്‍ത്തിയതായി കമ്പനി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

MOST READ: ഗ്രാവിറ്റാസിന്റെ പ്രൊഡക്ഷന്‍ പതിപ്പിനെ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി ടാറ്റ

മാഗ്നൈറ്റിനെ ആഗോള വിപണിയില്‍ എത്തിക്കാനൊരുങ്ങി നിസാന്‍; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

നേരത്തെ ആറ് മാസം വാരെ വാഹനത്തിനായി കാത്തിരിക്കണമായിരുന്നു. എന്നാല്‍ ഇപ്പോഴത് ഒമ്പത് മാസമായി ഉയര്‍ന്നു. ചില വേരിയന്റുകള്‍ക്ക് മാത്രമാണ് ഒമ്പത് മാസത്തെ കാത്തിരിപ്പ് വേണ്ടത്.

മാഗ്നൈറ്റിനെ ആഗോള വിപണിയില്‍ എത്തിക്കാനൊരുങ്ങി നിസാന്‍; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

മാഗ്‌നൈറ്റിന്റെ ഭാവിയെക്കുറിച്ചും അതിന്റെ ഏറ്റവും പുതിയ ഓഫറിനെക്കുറിച്ച് നിസാന്റെ വരാനിരിക്കുന്ന പദ്ധതികളെക്കുറിച്ചും നിസാന്‍ മോട്ടോര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ രാകേഷ് ശ്രീവാസ്തവ അടുത്തിടെ ഏതാനും കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നു.

MOST READ: മോഹന്‍ലാലിനും സുരേഷ് ഗോപിക്കും പിന്നാലെ ടൊയോട്ട വെല്‍ഫയര്‍ സ്വന്തമാക്കി ഫഹദ് ഫാസില്‍

മാഗ്നൈറ്റിനെ ആഗോള വിപണിയില്‍ എത്തിക്കാനൊരുങ്ങി നിസാന്‍; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

മാഗ്നൈറ്റിലൂടെ മറ്റ് ആഗോള വിപണികളിലേക്കുള്ള കയറ്റുമതി സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്ന് ശ്രീവാസ്തവ പറഞ്ഞു. കൊവിഡ് -19 ന് ശേഷം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും തുടര്‍ന്നുള്ള ഇന്ത്യയിലും ആഗോളതലത്തിലും ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണുകളും മൂലം 2020-ലെ കയറ്റുമതി മന്ദഗതിയിലാണെന്ന് അദ്ദേഹം സമ്മതിച്ചു.

മാഗ്നൈറ്റിനെ ആഗോള വിപണിയില്‍ എത്തിക്കാനൊരുങ്ങി നിസാന്‍; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

സപ്ലൈ ചെയിന്‍ മാനേജ്മെന്റിലും കമ്പനി വെല്ലുവിളികള്‍ നേരിട്ടു. അടുത്ത മാസങ്ങളില്‍ വിതരണ ശൃംഖല ഒരു പരിധിവരെ പുനസ്ഥാപിക്കുന്നതോടെ, ആഭ്യന്തര ആവശ്യങ്ങള്‍ നിറവേറ്റുക എന്നതാണ് നിസാന്റെ ആദ്യ മുന്‍ഗണന.

MOST READ: പരീക്ഷണയോട്ടം നടത്തി മാരുതി ബലേനോ; ഹൈബ്രിഡ് ആണോ എന്ന് വാഹനപ്രേമികള്‍

മാഗ്നൈറ്റിനെ ആഗോള വിപണിയില്‍ എത്തിക്കാനൊരുങ്ങി നിസാന്‍; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

വിവിധ വിപണികളുടെ ആവശ്യകതകള്‍ മനസിലാക്കാന്‍ ജാപ്പനീസ് കാര്‍ നിര്‍മ്മാതാവ് ലോകമെമ്പാടുമുള്ള വിതരണക്കാരുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നും ശ്രീവാസ്തവ കൂട്ടിച്ചേര്‍ത്തു. മാഗ്‌നൈറ്റിന്റെ കയറ്റുമതിയെക്കുറിച്ചും ആദ്യം കയറ്റുമതി ചെയ്യാന്‍ പോകുന്ന വിപണികളെക്കുറിച്ചും ഔദ്യോഗി വിവരങ്ങള്‍ നിസാന്‍ ഉടന്‍ വെളിപ്പെടുത്തും.

മാഗ്നൈറ്റിനെ ആഗോള വിപണിയില്‍ എത്തിക്കാനൊരുങ്ങി നിസാന്‍; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

XE, XL, XV, XV പ്രീമിയം എന്നീ നാല് പതിപ്പുകളിലെത്തുന്ന മാഗ്നൈറ്റിന്റെ പ്രാരംഭ പതിപ്പിന് നിലവില്‍ 4.99 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. 2021 ജനുവരിയോടെ വില വര്‍ധനവ് ഉണ്ടാകുമെന്ന് ഇതിനോടകം നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി കഴിഞ്ഞു.

MOST READ: മുഖംമിനുക്കിയ കോമ്പസ് എസ്‌യുവിയുടെ ആദ്യ ടീസർ പങ്കുവെച്ച് ജീപ്പ്

മാഗ്നൈറ്റിനെ ആഗോള വിപണിയില്‍ എത്തിക്കാനൊരുങ്ങി നിസാന്‍; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

ടോപ്പ് എന്‍ഡ് ഓട്ടോമാറ്റിക് ട്രിമിന് 9.59 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, ടാറ്റ നെക്‌സണ്‍, മാരുതി വിറ്റാര ബ്രെസ എന്നിവരാണ് വിപണിയിലെ മുഖ്യഎതിരാളികള്‍.

മാഗ്നൈറ്റിനെ ആഗോള വിപണിയില്‍ എത്തിക്കാനൊരുങ്ങി നിസാന്‍; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

1.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ്, 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാഹനം വാഗ്ദാനം ചെയ്യുന്നു. 1.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റ് 71 bhp കരുത്തും 96 Nm torque ഉം സൃഷ്ടിക്കുന്നു.

മാഗ്നൈറ്റിനെ ആഗോള വിപണിയില്‍ എത്തിക്കാനൊരുങ്ങി നിസാന്‍; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

ഇത് 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി സ്റ്റാന്‍ഡേര്‍ഡായി ജോടിയാക്കുന്നു. 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനൊപ്പം CVT ഗിയര്‍ബോക്സ് വാഗ്ദാനം ചെയ്യുന്നു. ഇത് 99 bhp കരുത്തും 160 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #നിസ്സാൻ #nissan
English summary
Nissan Planning To Exports Magnite From India. Read in Malayalam.
Story first published: Wednesday, December 30, 2020, 15:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X