അരങ്ങേറ്റത്തിന് മുന്നോടിയായി നിരത്തിലിറങ്ങി ജീപ്പ് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ്

ജനപ്രിയ കോമ്പസ് എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ജീപ്പ്. പുതിയ എസ്‌യുവി ജനുവരി ഏഴിന് വിൽപ്പനയ്ക്ക് എത്തിക്കുമെന്നാണ് കമ്പനിയുടെ സ്ഥിരീകരണം.

അരങ്ങേറ്റത്തിന് മുന്നോടിയായി നിരത്തിലിറങ്ങി ജീപ്പ് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ്

പുതിയ ഗ്രീൻ കളർ ഓപ്ഷനിൽ എത്തുന്ന പുതിയ കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന്റെ ആദ്യ ഔദ്യോഗിക ടീസറും ജീപ്പ് അടുത്തിടെ പുറത്തിറക്കിയിരുന്നു. ഇന്ത്യൻ അരങ്ങേറ്റത്തിന് മുന്നോടിയായി പുതിയ ജീപ്പ് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ് വീണ്ടും പരീക്ഷണയോട്ടം നടത്തിയിരിക്കുകയാണിപ്പോൾ.

അരങ്ങേറ്റത്തിന് മുന്നോടിയായി നിരത്തിലിറങ്ങി ജീപ്പ് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ്

ഷിഫ്റ്റിംഗ്-ഗിയേഴ്‌സ്.കോം പുറത്തിറക്കിയ 2021 കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ഏറ്റവും പുതിയ സ്പൈ ചിത്രങ്ങളിൽ വാഹനം തീരെ മറകളൊന്നുമില്ലാതെയാണ് കാണാൻ സാധിക്കുക. ടാറ്റ ഹാരിയർ കാമോ പതിപ്പിന് സമാനമാണ് എസ്‌യുവിയിലെ പുതിയ ഗ്രീൻ കളർ ഓപ്ഷനെന്ന് കമ്പനി വ്യക്തമാക്കുന്നു.

MOST READ: ഇലക്‌ട്രിക് പരിവേഷമണിയാൻ ടാറ്റ നാനോ; ആദ്യ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

അരങ്ങേറ്റത്തിന് മുന്നോടിയായി നിരത്തിലിറങ്ങി ജീപ്പ് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ്

എക്സ്റ്റീരിയർ ഡിസൈനിനെക്കുറിച്ച് പറയുമ്പോൾ പുതിയ ജീപ്പ് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിൽ പുതുക്കിയ ഫ്രണ്ട് ഗ്രില്ലാകും ഏറ്റവും ശ്രദ്ധേയം. ഇരുവശത്തും സ്ലീക്കർ എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ സംയോജിത എൽഇഡി ഡിആർഎല്ലുകളും ഇടംപിടിച്ചിട്ടുണ്ട്.

അരങ്ങേറ്റത്തിന് മുന്നോടിയായി നിരത്തിലിറങ്ങി ജീപ്പ് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ്

അതോടൊപ്പം പുതുതായി രൂപകൽപ്പന ചെയ്ത അലോയ് വീലുകളും പുതുക്കിയ സെറ്റ് എൽഇഡി ടെയിൽ ലൈറ്റുകളും എസ്‌യുവിക്ക് ഒരു പുതുരൂപം സമ്മാനിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

MOST READ: 2022 ഓടെ റഷ്യയില്‍ കാറുകള്‍ വില്‍ക്കുന്നത് നിര്‍ത്താനൊരുങ്ങി ഹോണ്ട

അരങ്ങേറ്റത്തിന് മുന്നോടിയായി നിരത്തിലിറങ്ങി ജീപ്പ് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ്

കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിലെ ഫ്രണ്ട്, റിയർ ബമ്പറുകളും ചെറുതായി ട്വീക്ക് ചെയ്‌തിട്ടുണ്ട്. പുതിയ പെയിന്റ് സ്കീമും സൂക്ഷ്മമായ ബാഹ്യ പുനരവലോകനങ്ങളും കൂടാതെ പുതിയ കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ പുതുക്കിയ ഇന്റീരിയറിന്റെ ഒരു കാഴ്ചയും സ്പൈ ചിത്രങ്ങൾ നൽകുന്നു.

അരങ്ങേറ്റത്തിന് മുന്നോടിയായി നിരത്തിലിറങ്ങി ജീപ്പ് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ്

എസ്‌യുവിയുടെ അകത്തളത്തിൽ ആപ്പിൾ കാർ പ്ലേയും ആൻഡ്രോയിഡ് ഓട്ടോയുമുള്ള വലിയ 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന്റെ സാന്നിധ്യമാണ് ആദ്യം കണ്ണിൽപെടുക.

MOST READ: മാഗ്നൈറ്റിനെ ആഗോള വിപണിയില്‍ എത്തിക്കാനൊരുങ്ങി നിസാന്‍; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

അരങ്ങേറ്റത്തിന് മുന്നോടിയായി നിരത്തിലിറങ്ങി ജീപ്പ് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ്

ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിലെ വലിയ എംഐഡി, മൗണ്ട് ചെയ്ത നിയന്ത്രണങ്ങളുള്ള പുതിയ സ്റ്റിയറിംഗ് വീൽ എന്നിവയും ശ്രദ്ധേയമാണ്. അതോടൊപ്പം സ്ലിക്ക് എസി വെന്റുകൾ, സീറ്റുകൾക്കായുള്ള പ്രീമിയം ലെതർ അപ്ഹോൾസ്റ്ററി തുടങ്ങിയവയും 2021 മോഡലിൽ വാഗ്ദാനം ചെയ്യും.

അരങ്ങേറ്റത്തിന് മുന്നോടിയായി നിരത്തിലിറങ്ങി ജീപ്പ് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ്

തീർന്നില്ല, അതോടൊപ്പം പനോരമിക് സൺറൂഫ്, പുതിയ കൺട്രോളുകൾ, ബ്രഷ്ഡ് അലുമിനിയം ആക്സന്റുകൾ, 360 ഡിഗ്രി ക്യാമറ എന്നിവയും എസ്‌യുവിയുടെ മറ്റ് സവിശേഷതകളും ജീപ്പ് ഉൾപ്പെടുത്തും.

അരങ്ങേറ്റത്തിന് മുന്നോടിയായി നിരത്തിലിറങ്ങി ജീപ്പ് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ്

കാഴ്ച്ചയിൽ മാറ്റങ്ങളൊക്കെയുണ്ടെങ്കിലും മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ പുതിയ ജീപ്പ് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ് നിലവിലെ മോഡലിന് സമാനമായിരിക്കും. അതേ 1.4 ലിറ്റർ ടർബോ-പെട്രോൾ, 2.0 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിവ അമേരിക്കൻ ബ്രാൻഡ് മുന്നോട്ട് കൊണ്ടുപോകും.

അരങ്ങേറ്റത്തിന് മുന്നോടിയായി നിരത്തിലിറങ്ങി ജീപ്പ് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ്

രണ്ട് യൂണിറ്റുകളും സ്റ്റാൻഡേർഡായി 6 സ്പീഡ് മാനുവൽ ഗിയർബോക്സുമായി ജോടിയാക്കും. എന്നാൽ പെട്രോൾ യൂണിറ്റിന് 7 സ്പീഡ് ഡിസിടിയും ഡീസൽ യൂണിറ്റിന് 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സും തെരഞ്ഞെടുക്കാനുള്ള ഓപ്ഷനും ജീപ്പ് ഒരുക്കും.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
2021 Jeep Compass Facelift Spied In India Ahead Of Unveil. Read in Malayalam
Story first published: Thursday, December 31, 2020, 12:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X