2022 ഓടെ റഷ്യയില്‍ കാറുകള്‍ വില്‍ക്കുന്നത് നിര്‍ത്താനൊരുങ്ങി ഹോണ്ട
2022 മുതല്‍ റഷ്യയില്‍ കാറുകള്‍ വില്‍ക്കുന്നത് നിര്‍ത്താനൊരുങ്ങി ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളായ ഹോണ്ട. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഹോണ്ട റഷ്യന്‍ ഡിവിഷന്‍ പ്രാദേശിക ഡീലര്‍മാര്‍ക്ക് പുതിയ വാഹനങ്ങള്‍ നല്‍കുന്നത് നിര്‍ത്തുമെന്ന് ഔദ്യോഗിക അറിയിപ്പില്‍ വ്യക്തമാക്കുന്നു.

വാഹന വ്യവസായത്തിന്റെ വികസന ഭാഗമായിട്ടാണ് റഷ്യന്‍ വിപണിയില്‍ നിന്ന് പിന്മാറുന്നതെന്ന് കമ്പനി വിശദീകരിച്ചു. ആഗോള വാഹന വ്യവസായത്തിലെ മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ നിര്‍മ്മാതാവ് ആഗോള പ്രവര്‍ത്തനങ്ങള്‍ പുനസംഘടിപ്പിക്കുകയാണ്.

2022-ന് ശേഷവും കാറുകള്‍ക്ക് വില്‍പ്പനാനന്തര സേവനം നല്‍കുന്നത് തുടരുമെന്നും ഹോണ്ട അറിയിച്ചു. കൂടാതെ, ജാപ്പനീസ് നിര്‍മ്മിത മോട്ടോര്‍സൈക്കിളും പവര്‍ ഉപകരണങ്ങളും വില്‍ക്കുന്നത് ബ്രാന്‍ഡ് തുടരും.
MOST READ: മോഹന്‍ലാലിനും സുരേഷ് ഗോപിക്കും പിന്നാലെ ടൊയോട്ട വെല്‍ഫയര്‍ സ്വന്തമാക്കി ഫഹദ് ഫാസില്‍

സമീപ വര്‍ഷങ്ങളില്‍, ഹോണ്ടയുടെ റഷ്യന്‍ മോഡല്‍ ശ്രേണി വ്യവസ്ഥാപിതമായി കുറച്ചിട്ടുണ്ട്. ഇന്നുവരെ, അതില്‍ CR-V, പൈലറ്റ് ക്രോസ്ഓവറുകള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ.

അസോസിയേഷന്‍ ഓഫ് യൂറോപ്യന്‍ ബിസിനസ്സിന്റെ (AEB) വാഹന നിര്‍മ്മാതാക്കളുടെ സമിതി പറയുന്നതനുസരിച്ച് 2020-ല്‍ 11 മാസത്തിനുള്ളില്‍ ഹോണ്ട രാജ്യത്ത് 1,383 കാറുകള്‍ മാത്രമാണ് വിറ്റത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 15 ശതമാനം കുറവ്. അതേസമയം, നവംബറില്‍ വില്‍പ്പന 50 ശതമാനം ഇടിഞ്ഞ് 79 യൂണിറ്റായി.
MOST READ: ഗ്രാവിറ്റാസിന്റെ പ്രൊഡക്ഷന്‍ പതിപ്പിനെ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി ടാറ്റ

ഇന്ത്യയിലും ഏതാനും മോഡലുകളുടെ വില്‍പ്പന അവസാനിപ്പിച്ചതായി കമ്പനി അടുത്തിടെ അറിയിച്ചിരുന്നു. തങ്ങളുടെ ഗ്രേറ്റര്‍ നോയിഡയിലെ പ്രൊഡക്ഷന്‍ യൂണിറ്റ് അടച്ചുപൂട്ടിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. രാജസ്ഥാനിലെ കമ്പനിയുടെ തപുകര പ്ലാന്റിലാണ് ഇപ്പോള്‍ ഉത്പാദനം നടക്കുന്നത്.

ഗ്രേറ്റര്‍ നോയിഡയിലെ പ്രൊഡക്ഷന്‍ യൂണിറ്റില്‍ നിന്നാണ് ആഭ്യന്തര വിപണിയിലേക്കുള്ള സിവിക്, CR-V തുടങ്ങിയ കാറുകള്‍ നിര്‍മ്മിച്ചിരുന്നത്. ഈ മോഡലുകളുടെ വില്‍പ്പന രാജ്യത്ത് അവസാനിപ്പിക്കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍.
MOST READ: മാഗ്നൈറ്റിനെ ആഗോള വിപണിയില്‍ എത്തിക്കാനൊരുങ്ങി നിസാന്‍; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

CR-V ഇപ്പോള്‍ വര്‍ഷങ്ങളായി ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തുന്നുണ്ട്. എന്നാല്‍ വിപണിയില്‍ വേണ്ടത്ര വിറ്റഴിക്കാന്‍ ബ്രാന്‍ഡിന് സാധിക്കുന്നില്ല. എല്ലാ രൂപങ്ങളുടെയും വലുപ്പങ്ങളുടെയും ക്രോസ്ഓവറുകള്‍ ഇന്ത്യന്‍ പ്രേക്ഷകര്‍ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും, ഏറ്റവും പുതിയ CR-V വില്‍പ്പന കുറയുന്നു.

ഈ ഒക്ടോബറില്‍ മോഡലിന്റെ 31 യൂണിറ്റുകള്‍ മാത്രമാണ് കമ്പനിക്ക് വിറ്റഴിക്കാന്‍ സാധിച്ചത്. മറുവശത്ത് ഹോണ്ട സിവികും ഇതേ പ്രശനമാണ് അഭിമുഖികരിക്കുന്നത്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സിവിക് വിപണിയില്‍ മടങ്ങി എത്തിയത്.
MOST READ: ഫോക്‌സ്‌വാഗൺ വെന്റോയുടെ പകരക്കാരനാവാൻ വിർചസ് ഇന്ത്യയിലേക്ക്

പ്രതിമാസ വില്‍പ്പനയുടെ കാര്യത്തില്‍ സിവിക്, CR-V യേക്കാള്‍ അല്പം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെങ്കിലും, വില്‍പ്പന സംഖ്യ തപുകരയില്‍ ഒരു പുതിയ CKD അസംബ്ലി ലൈന്‍ സ്ഥാപിക്കുന്നതിനെ ന്യായീകരിക്കുന്നില്ല, അത് മാസ്-മാര്‍ക്കറ്റ് മിഡ്-സൈസ് കാറുകള്‍ നിര്‍മ്മിക്കാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നു.

ബിസിനസ് കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനസ്ഥാപിക്കാനുള്ള തീരുമാനം എടുത്തതെന്ന് കമ്പനി അറിയിച്ചു. വാഹന നിര്‍മ്മാതാവ് പറയുന്നതനുസരിച്ച്, തപുകരയിലേക്ക് മാറുന്നത് ഉത്പാദനത്തെയും വിതരണ ശൃംഖലയെയും സഹായിക്കും.


Click it and Unblock the Notifications








