ഇലക്‌ട്രിക് പരിവേഷമണിയാൻ ടാറ്റ നാനോ; ആദ്യ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

രാജ്യത്തെ ഏറ്റവും കുഞ്ഞൻ കാറായിരുന്ന ടാറ്റ നാനോ വിപണിയൊഴിഞ്ഞിട്ട് അധികമായില്ല. അതിനാൽ തന്നെ ഈ മിടുക്കനെ ആരും മറക്കാനുമിടയില്ല. എന്നാൽ നാനോ ഇലക്‌ട്രിക് പരിവേഷത്തിൽ തിരിച്ചെത്താൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ.

ഇലക്‌ട്രിക് പരിവേഷമണിയാൻ ടാറ്റ നാനോ; ആദ്യ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

2017 നവംബറിൽ ടാറ്റ മോട്ടോർസും ജയം ഓട്ടോമോട്ടീവും ജയം നിയോ ബ്രാൻഡിന് കീഴിൽ നാനോയുടെ ഇലക്ട്രിക് പതിപ്പ് അവതരിപ്പിക്കുന്നതിനുള്ള ഒരു പങ്കാളിത്തം പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതി ഉടൻ യാഥാർഥ്യമാകും.

ഇലക്‌ട്രിക് പരിവേഷമണിയാൻ ടാറ്റ നാനോ; ആദ്യ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

നിയോ യഥാർഥത്തിൽ ഓല ഇലക്ട്രിക്കിന്റെ ഫ്ലീറ്റിലേക്ക് കീഴിൽ ഉൾപ്പെടുത്തേണ്ടതായിരുന്നു. അതിനായി 400 യൂണിറ്റുകളുടെ ഓർഡറും കമ്പനിക്ക് ലഭിച്ചിരുന്നു.

MOST READ: 2022 ഓടെ റഷ്യയില്‍ കാറുകള്‍ വില്‍ക്കുന്നത് നിര്‍ത്താനൊരുങ്ങി ഹോണ്ട

ഇലക്‌ട്രിക് പരിവേഷമണിയാൻ ടാറ്റ നാനോ; ആദ്യ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

സിറ്റി ടാക്‌സി ആയി ജയം നിയോ ഇവി വാങ്ങാനായി 2019 മധ്യത്തിൽ ഓല ഇലക്ട്രിക് ടാറ്റ മോട്ടോർസ് ഫിനാൻസിൽ നിന്ന് 40 കോടി രൂപയുടെ കടം വാങ്ങിയിരുന്നു. ഏകദേശം രണ്ട് വർഷത്തെ കാലതാമസത്തിനുശേഷം ഇപ്പോൾ 2021 ടാറ്റ നാനോ ഇലക്ട്രിക്കിന്റെ പരീക്ഷണയോട്ട ഘട്ടത്തിലേക്ക് കമ്പനി കടന്നിരിക്കുകയാണ്.

ഇലക്‌ട്രിക് പരിവേഷമണിയാൻ ടാറ്റ നാനോ; ആദ്യ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ആദ്യ പ്രഖ്യാപനത്തിന് മൂന്ന് വർഷത്തിന് ശേഷവും ടാറ്റ നാനോ ഇവി എന്ന ജയം നിയോ ഒരു സിറ്റി ടാക്സിയോ സ്വകാര്യ വാഹനമോ ആയി അവതരിപ്പിച്ചിട്ടില്ല. എന്നിരുന്നാലും ടാറ്റയും ജയവും ഈ പദ്ധതി പൂർണമായും ഉപേക്ഷിച്ചിട്ടില്ലെന്നാണ് പരീക്ഷണയോട്ടം തെളിയിക്കുന്നത്.

MOST READ: മാഗ്നൈറ്റിനെ ആഗോള വിപണിയില്‍ എത്തിക്കാനൊരുങ്ങി നിസാന്‍; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

ഇപ്പോൾ പ്രവർത്തനരഹിതമായിരിക്കുന്ന ടാറ്റ നാനോയ്ക്ക് സമാനമാണ് ജയം നിയോയുടെ ഡിസൈനും. പക്ഷേ ടാറ്റ ബ്രാൻഡിംഗ് എവിടെയും അവതരിപ്പിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. ചെലവ് കുറയ്ക്കുന്നതിന് ഈ മോഡൽ കറുത്ത ബമ്പറാകും മുമ്പോട്ടുകൊണ്ടുപോവുക.

ഇലക്‌ട്രിക് പരിവേഷമണിയാൻ ടാറ്റ നാനോ; ആദ്യ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

സെന്റർ കൺസോളിന് മുകളിൽ ഘടിപ്പിച്ചിരിക്കുന്ന പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ഡിസ്പ്ലേയാണ് നിയോ ഇവിയിൽ വാഗ്‌ദാനം ചെയ്യുകയെന്ന് പരീക്ഷണയോട്ട ചിത്രങ്ങളിൽ നിന്ന് സൂചന ലഭിക്കുന്നു.

MOST READ: പുതുമകളുമായി 2021 മോഡൽ കിയ റിയോ; ഇനി അമേരിക്കൻ വിപണിയിലും

ഇലക്‌ട്രിക് പരിവേഷമണിയാൻ ടാറ്റ നാനോ; ആദ്യ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ടാറ്റ നാനോ ഇവിയുടെ കരുത്ത് 17.7 കിലോവാട്ട്, 48V (23 bhp) ഇലക്ട്രിക് മോട്ടോർ ആണ്. ഇലക്ട്രാ ഇവി വിതരണം ചെയ്യുന്ന ഈ പവർട്രെയിൻ ടിയാഗോയിലും ടിഗോറിലും കാണാൻ സാധിക്കും.

ഇലക്‌ട്രിക് പരിവേഷമണിയാൻ ടാറ്റ നാനോ; ആദ്യ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

മൂന്ന് വർഷം മുമ്പ് നടത്തിയ കരാർ അനുസരിച്ച് ടാറ്റ മോട്ടോർസ് കാറിന്റെ പൂർണമായ ബോഡി പാനലുകൾ ജയമിന് നൽകണമെന്നും കോയമ്പത്തൂർ ആസ്ഥാനമായുള്ള കമ്പനി ഇലക്ട്രിക് പവർട്രെയിൻ സ്ഥാപിച്ച് ചില്ലറ വിൽപ്പന നടത്താനുമാണ് ഉദ്ദേശിക്കുന്നത്.

MOST READ: റാപ്പിഡിന് പുതിയ മോഡൽ ഇല്ല, ഒരുങ്ങുന്നത് മറ്റൊരു പ്രീമിയം സെഡാൻ; സ്ഥിരീകരിച്ച് സ്കോഡ

ഇലക്‌ട്രിക് പരിവേഷമണിയാൻ ടാറ്റ നാനോ; ആദ്യ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഏറ്റവും പുതിയ വാഹന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ കഴിയാത്തതിനാലാണ് ടാറ്റ നാനോ നിർത്തലാക്കിയത്. എന്നിരുന്നാലും വളർന്നുവരുന്ന ഇലക്ട്രിക് വാഹന വിപണിയിൽ ചെറിയ കാറിന്റെ ഉപയോഗിക്കാത്ത സാധ്യതകൾ പ്രയോജനപ്പെടുത്താൻ കമ്പനിക്ക് കഴിയും എന്നാണ് വിശ്വാസം. എങ്കിലും കാറിന് സമഗ്രമായ സുരക്ഷാ നവീകരണങ്ങൾ ആവശ്യമാണ്.

ഇലക്‌ട്രിക് പരിവേഷമണിയാൻ ടാറ്റ നാനോ; ആദ്യ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ടാറ്റ നാനോ ഇവി അല്ലെങ്കിൽ ജയം നിയോ എന്നിങ്ങനെ വിപണനം ചെയ്യാൻ പോകുകയാണെങ്കിലും ഡ്രൈവർ എയർബാഗ്, എബിഎസ്, ഫ്രണ്ട് പാസഞ്ചർ സീറ്റ് ബെൽറ്റ് റിമൈൻഡർ, റിവേഴ്‌സ് പാർക്കിംഗ് സെൻസർ എന്നിവ സ്റ്റാൻഡേർഡായി ഘടിപ്പിക്കേണ്ടതുണ്ട്.

Image Courtesy: SMILEY TAMILAN TECH And Pravin Nair/Rushlane Spylane

Most Read Articles

Malayalam
English summary
2021 Tata Nano Electric Spied For The First Time. Read in Malayalam
Story first published: Thursday, December 31, 2020, 10:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X