Just In
- 28 min ago
കൈനിറയെ ഫീച്ചറും, ആഢംബരവും; ടൈഗൂണില്‍ പ്രതീക്ഷവെച്ച് ഫോക്സ്വാഗണ്
- 56 min ago
പുനരുധാരണത്തിലൂടെ പുതുജീവൻ നേടി ടൊയോട്ട ക്വാളിസ്; വീഡിയോ
- 1 hr ago
അരുണാചലിന്റെ റോഡുകൾ ഇളക്കി മറിച്ച് ഹൈനെസ് CB 350; 2021 ഹാണ്ട സൺചേസേർസ് റാലി ആദ്യ ദിന വീഡിയോ
- 1 hr ago
പരീക്ഷണയോട്ടവുമായി ഹണ്ടര്‍ 350; അവതരണം ഉടനെന്ന് റോയല്‍ എന്‍ഫീല്‍ഡ്
Don't Miss
- Movies
ഫിറോസും ഭാര്യ സജ്നയും ഇപ്പോള്‍ കളിക്കുന്ന കളി വെറും ചീപ്പ് ഷോയാണ്;രമ്യ പണിക്കര്‍ക്ക് പിന്തുണയുമായി ഒമര്‍ ലുലു
- News
സമൃദ്ധിയുടെ പുതിയ നാളെകൾക്കായി നമുക്കൊരുമിച്ചു നിൽക്കാം, വിഷു ആശംസകൾ നേർന്ന് മുഖ്യമന്ത്രി
- Sports
IPL 2021: ഓസീസ് പര്യടനത്തിനിടെ കോലി സൂചന നല്കി, പിന്നെ നടന്നത് അക്കാര്യമെന്ന് മാക്സ്വെല്
- Finance
തിരിച്ചുവരവിന്റെ പാതയിൽ സമ്പദ്വ്യവസ്ഥ; രാജ്യത്തെ 59 ശതമാനം കമ്പനികളും ശമ്പള വർധനവിന് ഒരുങ്ങുന്നു
- Lifestyle
കുക്കുമ്പര്‍ ആരോഗ്യത്തിന് ദോഷമോ, അറിഞ്ഞിരിക്കണം ഇതെല്ലാം
- Travel
മസാല തേനില്‍ പ്രസിദ്ധമായ നാട്..എല്ലാവര്ക്കും കാറ്..യൂറോപ്പിലെ ആദ്യ ആസൂത്രിത നഗരം...
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഫാസ്ടാഗ് നാളെ മുതല്‍ നിര്‍ബന്ധമില്ല; സമയപരിധി നീട്ടി
ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നതിന്റെ സമയപരിധി നീട്ടി നല്കി ദേശീയപാതാ അതോറിറ്റി. 2021 ഫെബ്രുവരി 15 വരെ സമയപരിധി നീട്ടിയതായി അധികൃതര്‍ അറിയിച്ചു.

നേരത്തെ ജനുവരി ഒന്നു മുതല്‍ ഫാസ്ടാഗ് സംവിധാനം നടപ്പാക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ വിവിധ കോണുകളില്‍ നിന്നുള്ള പ്രതിഷേധം കണക്കിലെടുത്ത് സമയപരിധി നീട്ടിയെന്നാണു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

2017 ഡിസംബര്‍ ഒന്നിന് മുമ്പ് നിരത്തിലിറങ്ങിയ വാഹനങ്ങള്‍ ഫാസ്ടാഗ് നിര്‍ബന്ധമാകും. അതിനുശേഷം ഇറങ്ങിയ എല്ലാ വാഹനങ്ങള്‍ക്കും ഡീലര്‍മാര്‍ ഫാസ്ടാഗ് നല്‍കിയിട്ടുണ്ട്.
MOST READ: പരീക്ഷണയോട്ടം നടത്തി 2021 റോയല്‍ എന്‍ഫീല്‍ഡ് കോണ്ടിനെന്റല് ജിടി; സ്പൈ ചിത്രങ്ങള്‍

ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കാനും ഫാസ്ടാഗ് നിര്‍ബന്ധമാണ്. 2021 ഏപ്രില്‍ ഒന്ന് മുതല്‍ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് എടുക്കാനും ഫാസ്ടാഗ് വേണം.

ഗതാഗത മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്തെ 70 ശതമാനത്തില്‍ അധികം വാഹനങ്ങളിലും ഫാസ്ടാഗ് സംവിധാനം നടപ്പാക്കികഴിഞ്ഞു. ഉപഭോക്താക്കളുടെ എണ്ണത്തില്‍ ഒരു വര്‍ഷം കൊണ്ട് 400 ശതമാനമാണ് വര്‍ധന ഉണ്ടായിരിക്കുന്നത്.
MOST READ: കോംപാക്ട് എസ്യുവി നിരയിൽ മിന്നിതിളങ്ങി കിയ സോനെറ്റ്; വിജയഗാഥ ഇങ്ങനെ

ഫാസ്ടാഗ് സംവിധാനം പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതായും നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു. പ്രതിദിന ഫാസ്ടാഗ് കളക്ഷന്‍ 80 കോടി രൂപ കടന്നതായി ദേശീയപാതാ അതോറിറ്റി അടുത്തിടെ വ്യക്തമാക്കിയിരുന്നു.

ഇതുവരെ 2.20 കോടി ഫാസ്ടാഗുകള്‍ നല്‍കിയിട്ടുണ്ടെന്നും അതോറിറ്റി വ്യക്തമാക്കി. ടോള്‍ ബൂത്തുകളില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് ഫാസ്ടാഗ് സംവിധാനം ഏര്‍പ്പെടുത്തിയത്. 50 ലക്ഷം ഫാസ്ടാഗ് ട്രാന്‍സാക്ഷനുകളാണ് ഒരു ദിവസം നടക്കുന്നത്.
MOST READ: ആൾട്രോസ് ടർബോ വേരിയന്റ് വിപണിയിലേക്ക്; പുതിയ ടീസറുമായി ടാറ്റ

ഹൈവേകളിലെ യാത്രക്കാര്‍ക്ക് ടോള്‍ പ്ലാസകളില്‍ സമയനഷ്ടവും ഇന്ധനനഷ്ടവും കുറയ്ക്കാന്‍ ഫാസ്ടാഗുകള്‍ സഹായിക്കുമെന്നും അതോറിറ്റി ചൂണ്ടിക്കാട്ടി. റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ സ്റ്റിക്കറാണ് ഫാസ്ടാഗ്.

വാഹനങ്ങളുടെ വിന്‍ഡ് സ്ക്രീനുകളില്‍ പതിപ്പിക്കുന്ന സ്റ്റിക്കര്‍ വഴി നേരിട്ട് അക്കൗണ്ടില്‍ നിന്നും ടോള്‍ നിരക്ക് ഈടാക്കുന്നതാണ് ഈ സംവിധാനം. കൊറോണയുടെ വ്യാപനത്തോടെ ടോള്‍ ബൂത്തുകളില്‍ ഫാസ്ടാഗുകള്‍ വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയതായി ദേശീയപാതാ അതോറിറ്റി ചൂണ്ടിക്കാട്ടുന്നു.
MOST READ: മാഗ്നൈറ്റിനെ ആഗോള വിപണിയില്‍ എത്തിക്കാനൊരുങ്ങി നിസാന്‍; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

നേരിട്ടുളള പണം കൈമാറ്റം ഒഴിവാകുമെന്നതിനാല്‍ അധികം വാഹനങ്ങളും ഈ മാര്‍ഗമാണ് തെരഞ്ഞെടുക്കുന്നത്. അതേസമയം അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ദേശീയ പാതകളില്‍ ടോള്‍ബൂത്തുകള്‍ ഒഴിവാകുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിധിന് ഗഡ്കരി അടുത്തിടെ അറിയിച്ചിരുന്നു.

ടോള്‍ പിരിക്കാന്‍ ജിപിഎസ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പുതിയ സംവിധാനം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. ഈ സംവിധാനം വഴി സഞ്ചാര ദിശ കൃത്യമായി മനസിലാക്കാനും പണം സാങ്കേതിക വിദ്യ വഴി ഈടാക്കാനും സാധിക്കും. ഇപ്പോള്‍ എല്ലാ പുതിയ വാണിജ്യ വാഹനങ്ങള്‍ക്കും ജിപിഎസ് സംവിധാനമുണ്ട്.

പഴയ വാഹനങ്ങളിലും ജിപിഎസ് സാങ്കേതികവിദ്യ കൊണ്ടുവരാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്കരിക്കുന്നുണ്ട്. ഫലത്തില്‍ ടോള്‍ പ്ലാസകള്‍ ഒഴിവാകുമെങ്കിലും ടോള്‍ പിരിക്കുന്നത് ഒഴിയില്ല എന്ന് വ്യക്തം. അതിനാല്‍ തന്നെ യാത്രക്കാര്‍ക്ക് പ്ലാസകളില്‍ നിര്‍ത്തേണ്ടി വരുന്ന സമയം ഇല്ലാതാക്കാന്‍ മാത്രമായിരിക്കും ഇത് ഉപകരിക്കുക.