ആർഭാടമല്ല, അത്യാവശ്യം! ഇന്ത്യൻ കാറുകളിൽ സ്റ്റാൻഡേർഡ് ആക്കേണ്ട 8 ഫീച്ചറുകൾ
ലക്ഷങ്ങള്‍ മുടക്കി പുത്തന്‍ കാര്‍ വാങ്ങുമ്പോള്‍ അത്യാധുനിക ഫീച്ചറുകളുടെ വലിയൊരു പട്ടിക തന്നെ ഇന്ന് കമ്പനികള്‍ നിരത്താറുണ്ട്. എന്നാല്‍ കണ്ണഞ്ചിപ്പിക്കുന്ന ലക്ഷ്വറി ഫീച്ചറുകള്‍ക്കിടയിലും ഡ്രൈവിംഗ് സുഗമമാക്കാനും ജീവന് രക്ഷയൊരുക്കുകയും ചെയ്യുന്ന ചില 'ബേസിക്' ഫീച്ചറുകള്‍ പലപ്പോഴും വിലകൂടിയ മോഡലുകളില്‍ മാത്രമാണ് ഒതുങ്ങാറുള്ളത്. ഒരു ശരാശരി ഇന്ത്യക്കാരനെ സംബന്ധിച്ച് ആഡംബരത്തേക്കാളുപരി അത്യാവശ്യമായ ചില സുപ്രധാനമായ ഫീച്ചറുകള്‍ ആണ് അവ. സുരക്ഷയും പ്രായോഗികതയും മുന്‍നിര്‍ത്തി എല്ലാ കാറുകളിലും സ്റ്റാന്‍ഡേര്‍ഡ് ആയി നല്‍കേണ്ട 8 സുപ്രധാന ഫീച്ചറുകളെ കുറിച്ചാണ് ഈ ലേഖനത്തില്‍ പറയാന്‍ പോകുന്നത്.
1. റിയര്‍ വൈപ്പറും ഡിഫോഗറും
കനത്ത മഴയുള്ളപ്പോഴും മൂടല്‍മഞ്ഞുള്ളപ്പോഴും ഡ്രൈവര്‍മാരുടെ കാഴ്ച വര്‍ദ്ധിപ്പിക്കാന്‍ റിയര്‍ വൈപ്പര്‍, വാഷര്‍, ഡിഫോഗര്‍ എന്നിവ അത്യാവശ്യമാണ്. നിര്‍മാതാക്കള്‍ മിക്ക കാറുകളുടെയും ബേസ് വേരിയന്റുകളിലും ഈ സംവിധാനങ്ങള്‍ ഒഴിവാക്കുന്നത് വലിയ സുരക്ഷാ ഭീഷണിയാണ്. റിയര്‍ വൈപ്പര്‍ പിന്‍വശത്തെ ഗ്ലാസ് ക്ലിയര്‍ ആക്കുമ്പോള്‍, ഡിഫോഗര്‍ ഗ്ലാസിലെ മൂടല്‍മഞ്ഞ് നീക്കം ചെയ്യുന്നു. വൈവിധ്യമാര്‍ന്ന കാലാവസ്ഥയുള്ള ഇന്ത്യയില്‍ ഇവ ഇനി മുതല്‍ ഓപ്ഷണല്‍ ഫീച്ചറുകളായി തുടരരുത്.

2. പാര്‍ക്കിംഗ് സെന്‍സറുകളും ക്യാമറയും
തിരക്കേറിയ നഗരങ്ങളിലും ഇടുങ്ങിയ പാര്‍ക്കിംഗ് ലോട്ടുകളിലും വാഹനം സുരക്ഷിതമായി പാര്‍ക്ക് ചെയ്യുകയെന്നത് വലിയ വെല്ലുവിളിയാണ്. ഫ്രണ്ട്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകളും റിയര്‍ വ്യൂ ക്യാമറയും എല്ലാ വേരിയന്റുകളിലും സ്റ്റാന്‍ഡേര്‍ഡ് ആയി നല്‍കുന്നത് ചെറിയ അപകടങ്ങളും ഉരസലുകളും ഒഴിവാക്കാന്‍ സഹായിക്കും. ഡ്രൈവര്‍മാര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്ന ഇത്തരം ഫീച്ചറുകള്‍ പ്രീമിയം മോഡലുകളിലും മാസ് മാര്‍ക്കറ്റ് കാറുകളുടെ ഉയര്‍ന്ന വേരിയന്റുകളിലും മാത്രം ഒതുക്കേണ്ടതല്ല.
3. അഡ്ജസ്റ്റബിള്‍ ഹെഡ്റെസ്റ്റുകള്‍
യാത്രക്കാരുടെ സുരക്ഷയ്ക്കും കംഫര്‍ട്ടിനും അഡ്ജസ്റ്റ് ചെയ്യാവുന്ന ഹെഡ്റെസ്റ്റുകള്‍ അത്യന്താപേക്ഷിതമാണ്. സഡന്‍ ബ്രേക്കിംഗ് സമയത്തോ അപകടങ്ങള്‍ സംഭവിക്കുമ്പോഴോ കഴുത്തിന് പരിക്കേല്‍ക്കാതെ സംരക്ഷിക്കാന്‍ ഇവ സഹായിക്കും. ഫിക്‌സഡ് ഹെഡ്റെസ്റ്റുകള്‍ക്ക് പകരം ദൂരയാത്രകളില്‍ കഴുത്തിന് കൃത്യമായ സപ്പോര്‍ട്ട് നല്‍കുന്ന ഹെഡ്റെസ്റ്റുകള്‍ എല്ലാ എന്‍ട്രി ലെവല്‍ മോഡലുകളിലും ഉള്‍പ്പെടുത്തേണ്ടതുണ്ട്.

4. പവര്‍ വിന്‍ഡോകളും ഇലക്ട്രിക് ഒആര്‍വിഎമ്മുകളും
ഡ്രൈവറുടെ ശ്രദ്ധ തെറ്റാതിരിക്കാന്‍ പവര്‍ വിന്‍ഡോകളും ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഔട്ട്‌സൈഡ് റിയര്‍വ്യൂ മിററുകളും (ORVM) സഹായിക്കും. ഡ്രൈവിംഗിനിടെ മാനുവലായി ഗ്ലാസുകള്‍ ക്രമീകരിക്കുന്നത് വലിയ ബുദ്ധിമുട്ടാണ്. അതിനാല്‍ എല്ലാ ഡോറുകള്‍ക്കും പവര്‍ വിന്‍ഡോയും ഓട്ടോ ഡിമ്മിംഗ് ഐആര്‍വിഎമ്മും (IRVM) സ്റ്റാന്‍ഡേര്‍ഡ് ആക്കുന്നത് സൗകര്യത്തിനപ്പുറം ഡ്രൈവറുടെ ശ്രദ്ധതെറ്റാതിരിക്കാന്‍ ചെയ്യുന്ന സഹായിക്കുന്ന ഫീച്ചറുകളായി കരുതണം.
5. ഫോഗ് ലാമ്പുകള്‍
മൂടല്‍മഞ്ഞുള്ള സമയത്തും കനത്ത മഴക്കാലത്തും ഡ്രൈവര്‍മാര്‍ക്ക് ദൃശ്യപരത ഉറപ്പാക്കാന്‍ ഫോഗ് ലാമ്പുകള്‍ സഹായകമാണ്. പ്രത്യേകിച്ച് മലയോര മേഖലകളിലും അതിശൈത്യമുള്ള പ്രദേശങ്ങളിലും ഇത് വലിയ സുരക്ഷാ കവചം തീര്‍ക്കുന്നു. കാര്‍ നിര്‍മാതാക്കള്‍ ഫോഗ് ലാമ്പ് ടോപ്പ് എന്‍ഡ് മോഡലുകളില്‍ മാത്രം നല്‍കുന്നത് ഒഴിവാക്കി, എല്ലാ വേരിയന്റുകളിലും സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഉള്‍പ്പെടുത്തുന്നത് ജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമായിരിക്കും.

6. ടച്ച്സ്‌ക്രീനും വയര്‍ലെസ് കണക്റ്റിവിറ്റിയും
സ്മാര്‍ട്ട്‌ഫോണുകള്‍ നിത്യജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നായി മാറിയ ഈ കാലത്ത് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റവും വയര്‍ലെസ് കണക്റ്റിവിറ്റിയും പല കാറുകളിലും സ്റ്റാന്‍ഡേര്‍ഡ് അല്ല. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവ സ്റ്റാന്‍ഡേര്‍ഡ് ആയി നല്‍കുന്നത് വഴി ഗുണനിലവാരമില്ലാത്ത ആഫ്റ്റര്‍മാര്‍ക്കറ്റ് ചൈനീസ് ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ കാറുകളില്‍ ഘടിപ്പിക്കുന്നത് ഒഴിവാക്കാം. ഇത് വാഹനത്തിന് ഇലക്ട്രിക്കല്‍ പ്രശ്‌നങ്ങള്‍ വരാതിരിക്കാനും വാറണ്ടി സംരക്ഷിക്കാനും ഉപകരിക്കും.
7. റിയര്‍ എസി വെന്റുകളും ചാര്‍ജിംഗ് പോര്‍ട്ടും
നമ്മുടെ രാജ്യത്തെ അത്യുഷ്ണം പരിഗണിക്കുമ്പോള്‍ കാറുകളില്‍ റിയര്‍ എസി വെന്റുകള്‍ ആഡംബരമല്ല മറിച്ച്, ഒരു അത്യാവശ്യ ഫീച്ചറാണെന്ന് വേണം പറയാന്‍. ക്യാബിന്‍ വേഗത്തില്‍ തണുപ്പിക്കാനും ദുര്‍ഘദൂര യാത്രകളില്‍ പിന്‍ സീറ്റുകളില്‍ ഇരിക്കുന്നവര്‍ക്ക് സുഖകരമായ യാത്ര ഉറപ്പാക്കാനും റിയര്‍ എസി വെന്റുകള്‍ സഹായിക്കും. യാത്രകളില്‍ എപ്പോഴും കണക്റ്റഡായി ഇരിക്കാന്‍ എല്ലാവരും ആഗ്രഹിക്കുന്നതിനാല്‍ പിറകില്‍ ചാര്‍ജിംഗ് പോര്‍ട്ടുകള്‍ നല്‍കുന്നതും വളരെ ഉപകാരപ്രദമാണ്.

8. അലോയ് വീലുകള്‍
ബേസ് മോഡലുകളില്‍ സ്റ്റീല്‍ വീലുകൾ വരുന്നതിനാൽ കാറിന്റെ ലുക്ക് കൂട്ടാന്‍ ഉപഭോക്താക്കള്‍ പുറത്തുനിന്ന് ഗുണനിലവാരമില്ലാത്ത അലോയ് വീലുകൾ ഘടിപ്പിക്കുന്നത് പതിവാണ്. ഇത് സുരക്ഷയെ ബാധിക്കും. ഈ പ്രവണത തടയാനും സുരക്ഷ കൂട്ടാനും ഫാക്ടറിയില്‍ നിന്ന് തന്നെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് നിര്‍മ്മിച്ച അലോയ് വീലുകള്‍ ബേസ് വേരിയന്റിലടക്കം നല്‍കാനായാല്‍ അത് സ്റ്റബിലിറ്റി വര്‍ദ്ധിപ്പിക്കും.പ്രായോഗികമായ ഇത്തരം ഫീച്ചറുകള്‍ എല്ലാ കാറുകളിലും ലഭ്യമാക്കുന്നത്


Click it and Unblock the Notifications








