കോംപാക്‌ട് എസ്‌യുവി നിരയിൽ മിന്നിതിളങ്ങി കിയ സോനെറ്റ്; വിജയഗാഥ ഇങ്ങനെ

കിയ മോട്ടോർസിൽ നിന്നുള്ള ആദ്യത്തെ സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവിയാണ് സോനെറ്റ്. മോഡലിന്റെ കൺസെപ്റ്റ് പതിപ്പ് 2020 ഓട്ടോ എക്‌സ്‌പോയിൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചതു മുതൽ വാഹന പ്രേമികളെല്ലാം ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന അവതരണമായിരുന്നു സോനെറ്റിന്റേത്.

കോംപാക്‌ട് എസ്‌യുവി നിരയിൽ മിന്നിതിളങ്ങി കിയ സോനെറ്റ്; വിജയഗാഥ ഇങ്ങനെ

സെൽറ്റോസിന്റെ വിജയത്തെത്തുടർന്ന് സോനെറ്റ് അതിന്റെ എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ ശരിക്കും വേറിട്ടുനിന്നു എന്നുതന്നെ വേണം പറയാൻ. 2020 ഒക്ടോബറിൽ കിയയിൽ രണ്ട് എസ്‌യുവികളും 84 ശതമാനം വളർച്ചയാണ് ഇന്ത്യയിൽ നിന്നും നേടിയെടുത്തത്.

കോംപാക്‌ട് എസ്‌യുവി നിരയിൽ മിന്നിതിളങ്ങി കിയ സോനെറ്റ്; വിജയഗാഥ ഇങ്ങനെ

ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ യൂട്ടിലിറ്റി വെഹിക്കിൾ രംഗത്ത് തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു. പ്രതീക്ഷിച്ചതുപോലെ കിയ സോനെറ്റിനുള്ള ബുക്കിംഗ് ആദ്യ ദിവസം തന്നെ 6,523 യൂണിറ്റ് കടന്ന് പുതിയ റെക്കോർഡ് സൃഷ്ടിച്ചു.

MOST READ: മാഗ്നൈറ്റിനെ ആഗോള വിപണിയില്‍ എത്തിക്കാനൊരുങ്ങി നിസാന്‍; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

കോംപാക്‌ട് എസ്‌യുവി നിരയിൽ മിന്നിതിളങ്ങി കിയ സോനെറ്റ്; വിജയഗാഥ ഇങ്ങനെ

ബുക്കിംഗ് ആരംഭിച്ച് രണ്ട് മാസത്തിനുള്ളിൽ 50,000 യൂണിറ്റെന്ന നാഴികക്കല്ലും സോനെറ്റ് പിന്നിട്ടിരിക്കുകയാണ്. അതായത് ഓരോ മൂന്ന് മിനിറ്റിലും വാഹനം ഒരു ബുക്കിംഗ് എങ്കിലും സ്വന്തമാക്കുന്നുവെന്ന് സാരം.

കോംപാക്‌ട് എസ്‌യുവി നിരയിൽ മിന്നിതിളങ്ങി കിയ സോനെറ്റ്; വിജയഗാഥ ഇങ്ങനെ

വിൽപ്പനയുടെ ആദ്യ മാസത്തിൽ തന്നെ പ്രധാന എതിരാളികളായ മാരുതി സുസുക്കി വിറ്റാര ബ്രെസയെയും ഹ്യൂണ്ടായി വെന്യുവിനെയും തോൽപ്പിച്ച് സോനെറ്റ് കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിന്റെ തലപ്പത്തെത്തി. വരും മാസങ്ങളിലും വാഹനം മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

MOST READ: പുതുമകളുമായി 2021 മോഡൽ കിയ റിയോ; ഇനി അമേരിക്കൻ വിപണിയിലും

കോംപാക്‌ട് എസ്‌യുവി നിരയിൽ മിന്നിതിളങ്ങി കിയ സോനെറ്റ്; വിജയഗാഥ ഇങ്ങനെ

സോനെറ്റിനൊപ്പം ശ്രദ്ധേയമായ ഡിസൈൻ തത്ത്വചിന്ത കിയ പിന്തുടർന്നു. ഇത് അഞ്ച് സീറ്റർ മോഡലിനെ ഈ വിഭാഗത്തിലെ ഏറ്റവും മികച്ച എസ്‌യുവികളിലൊന്നായി മാറ്റുന്നതിൽ ശ്രദ്ധേയമായ പങ്കാണ് വഹിച്ചിരിക്കുന്നത്.

കോംപാക്‌ട് എസ്‌യുവി നിരയിൽ മിന്നിതിളങ്ങി കിയ സോനെറ്റ്; വിജയഗാഥ ഇങ്ങനെ

പരമ്പരാഗത ടൈഗർ നോസ് ഗ്രിൽ, ഇന്റഗ്രേറ്റഡ് എൽഇഡി ഡിആർഎല്ലുകളുള്ള ഷാർപ്പ് ഹെഡ്‌ലാമ്പ് അസംബ്ലി, സ്‌പോർടി ഫ്രണ്ട് ബമ്പർ, ക്രോം ആക്‌സന്റുകൾ, ഫോക്‌സ് സ്‌കൂപ്പുകൾ, 16 ഇഞ്ച് അലോയ് വീലുകൾ, പൂർണ വീതിയുള്ള എൽഇഡി ടെയിൽ ലാമ്പുകൾ എന്നിവയെല്ലാം വിജയത്തിന് മേമ്പൊടിയേകി.

MOST READ: 2022 ഓടെ റഷ്യയില്‍ കാറുകള്‍ വില്‍ക്കുന്നത് നിര്‍ത്താനൊരുങ്ങി ഹോണ്ട

കോംപാക്‌ട് എസ്‌യുവി നിരയിൽ മിന്നിതിളങ്ങി കിയ സോനെറ്റ്; വിജയഗാഥ ഇങ്ങനെ

സ്റ്റൈലിംഗിനു പുറമെ കിയ സോനെറ്റ് വാങ്ങുന്നവരെ ശരിക്കും ആകർഷിച്ച വകുപ്പാണ് എഞ്ചിന്റേത്. മൂന്ന് എഞ്ചിൻ ഓപ്ഷനുകളോടെ എസ്‌യുവി കളംനിറഞ്ഞതിനാൽ ഉപഭോക്താക്കളുടെ ആവശ്യകതകളെല്ലാം നിറവേറ്റുമെന്ന് കിയ ഉറപ്പുവരുത്തി.

കോംപാക്‌ട് എസ്‌യുവി നിരയിൽ മിന്നിതിളങ്ങി കിയ സോനെറ്റ്; വിജയഗാഥ ഇങ്ങനെ

അതിലൂടെ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.5 ലിറ്റർ നാല് സിലിണ്ടർ ഡീസൽ, 1.0 ലിറ്റർ ത്രീ സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിൻ എന്നിവയെല്ലാം സോനെറ്റിൽ അണനിരന്നു. ഡീസലിലെ ആറ് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റികകും ഒരു സെഗ്മെന്റ്-ഫസ്റ്റ് സവിശേഷതയായായിരുന്നു.

കോംപാക്‌ട് എസ്‌യുവി നിരയിൽ മിന്നിതിളങ്ങി കിയ സോനെറ്റ്; വിജയഗാഥ ഇങ്ങനെ

മറുവശത്ത് ചെറുതും ശക്തവുമായ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിന് ഏഴ് സ്പീഡ് ഡിസിടിയും തെരഞ്ഞെടുക്കാനുള്ള ഓപ്ഷൻ കിയ ഒരുക്കി. പുറത്ത് മാത്രമല്ല അകത്തും കിയ സോനെറ്റ് ആകെ വ്യത്യസ്‌തനായിരുന്നു.

കോംപാക്‌ട് എസ്‌യുവി നിരയിൽ മിന്നിതിളങ്ങി കിയ സോനെറ്റ്; വിജയഗാഥ ഇങ്ങനെ

വിശാലമായ എഞ്ചിൻ ശ്രേണിയിൽ കിയ ഇന്റീരിയറും ആകർഷകമാണെന്ന് ഉറപ്പുവരുത്തി. ഉപകരണങ്ങളുടെ പട്ടിക തീർച്ചയായും സുഖം സൗകര്യം, സുരക്ഷ, കണക്റ്റിവിറ്റി എന്നിവയുമായി ബന്ധപ്പെട്ട സവിശേഷതകളാൽ വേറിട്ടു നിർത്തി.

കോംപാക്‌ട് എസ്‌യുവി നിരയിൽ മിന്നിതിളങ്ങി കിയ സോനെറ്റ്; വിജയഗാഥ ഇങ്ങനെ

ടോപ്പ് എൻഡ് ജിടി ലൈൻ വേരിയന്റിന് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, നാവിഗേഷൻ, ലൈഫ് ട്രാഫിക്, വൈറസ് പരിരക്ഷയുള്ള എയർ പ്യൂരിഫയർ, ഏഴ് സീറ്റർ ബോസ് ഓഡിയോ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ എന്നിവയെല്ലാം ലഭ്യമാണ്.

കോംപാക്‌ട് എസ്‌യുവി നിരയിൽ മിന്നിതിളങ്ങി കിയ സോനെറ്റ്; വിജയഗാഥ ഇങ്ങനെ

അതോടൊപ്പം വയർലെസ് ചാർജർ, മൾട്ടിപ്പിൾ ഡ്രൈവിംഗ് മോഡുകൾ, ട്രാക്ഷൻ മോഡുകൾ, ആംബിയന്റ് മൂഡ് ലൈറ്റിംഗ്, റിമോട്ട് എഞ്ചിൻ സ്റ്റാർട്ട്, 4.2 ഇഞ്ച് നിറമുള്ള ഇൻസ്ട്രുമെന്റേഷൻ, യുവിഒ കണക്റ്റ് എന്നിവ പ്രത്യേകമായി ക്യൂറേറ്റുചെയ്‌ത 57 ഇൻ-കാർ കണക്റ്റിവിറ്റി സവിശേഷതകളായ AI അടിസ്ഥാനമാക്കിയുള്ള വോയ്‌സ് റെക്കഗ്നിഷൻ, ഒടിആർ അപ്‌ഡേറ്റുകൾ എന്നിവയും ഉൾപ്പെടുന്നു.

Most Read Articles

Malayalam
English summary
Kia Sonet Success Story In The Compact SUV Segment. Read in Malayalam
Story first published: Thursday, December 31, 2020, 16:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X