Just In
Don't Miss
- News
'അന്വേഷണ ഏജൻസികളെ വീട്ടിലേക്ക് ക്ഷണിക്കുന്ന സാഹസമൊന്നും ചെയ്തു കളയല്ലേ', ജലീലിനെ ട്രോളി ചാമക്കാല
- Movies
ഫിറോസും സജ്നയും 13ാം സ്ഥാനത്ത്, ബിഗ് ബോസില്‍ ഒന്നാം സ്ഥാനം നേടിയെടുത്ത് രമ്യ
- Sports
IPL 2021: 'പ്രതിരോധിച്ച് തുടങ്ങും, പിന്നെ ഗിയര്‍ മാറ്റും'- പണി കിട്ടിയ അഞ്ച് പ്രകടനമിതാ
- Finance
2020-21 സാമ്പത്തിക വര്‍ഷത്തില്‍ പരോക്ഷ നികുതിവരവില്‍ 12 ശതമാനം വര്‍ദ്ധന, ജിഎസ്ടി വരുമാനം ഇടിഞ്ഞു
- Lifestyle
കുക്കുമ്പര്‍ ആരോഗ്യത്തിന് ദോഷമോ, അറിഞ്ഞിരിക്കണം ഇതെല്ലാം
- Travel
മസാല തേനില്‍ പ്രസിദ്ധമായ നാട്..എല്ലാവര്ക്കും കാറ്..യൂറോപ്പിലെ ആദ്യ ആസൂത്രിത നഗരം...
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പുതുക്കിയ TUV300 മോഡലുകൾ വിപണിയിലേക്ക്; പുതിയ പരീക്ഷണ ചിത്രങ്ങൾ പുറത്ത്
പുതുതലമുറ XUV500, സ്കോർപിയോ എന്നീ മോഡലുകൾ പുറത്തിറക്കാൻ ഒരുങ്ങുകയാണ് മഹീന്ദ്ര. രണ്ട് എസ്‌യുവികളേയും വിപണിയും ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നതും.

എന്നാൽ ഏവരും മറന്ന ഒരു കോംപാക്‌ട് എസ്‌യുവിയുണ്ട് മഹീന്ദ്രയ്ക്ക്. ബിഎസ്-VI മലിനീകരണ ചട്ടങ്ങൾ നിലവിൽ വന്നതോടെ താത്ക്കാലികമായി നിരത്തൊഴിഞ്ഞ TUV300 പ്ലസിനെ തങ്ങളുടെ നിരയിലേക്ക് വീണ്ടും എത്തിക്കാൻ ഒരുങ്ങുകയാണ് കമ്പനി.

വാഹനത്തിന്റെ അരങ്ങേറ്റത്തോടെ തങ്ങളുടെ മോഡൽ ലൈനപ്പ് വിപുലീകരിക്കാനും മഹീന്ദ്രയ്ക്ക് സാധിക്കും. നിലവിൽ ഫെയ്‌സ്‌ലിഫ്റ്റ് TUV300, TUV300 പ്ലസ് എസ്‌യുവികളുടെ പരീക്ഷണയോട്ടത്തിലാണ് കമ്പനി. 2021 തുടക്കത്തോടെ വിൽപ്പനയ്ക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്ന കാറിന്റെ പുതിയ സ്പൈ ചിത്രങ്ങളും ഇപ്പോൾ ഗാഡിവാഡി പുറത്തുവിട്ടിട്ടുണ്ട്.
MOST READ: ആവശ്യക്കാര്‍ കൂടി; മാഗ്നൈറ്റിന്റെ കാത്തിരിപ്പ് കാലയളവ് 9 മാസമായി ഉയര്‍ത്തി നിസാന്‍

സബ്-4 മീറ്റർ എസ്‌യുവികളുടെ വർധിച്ചുവരുന്ന ആവശ്യത്തിന് മഹീന്ദ്രയുടെ ഉത്തരമായിരുന്നു കുറച്ച് വർഷങ്ങൾക്ക് മുമ്പ് വിപണിയിൽ ഇടംപിടിച്ച TUV300. അതിന്റെ മൂന്നുവരി മോഡലായിരുന്നു പ്ലസ് വകഭേദം.

തുടക്കത്തിൽ മാന്യമായ വിൽപ്പന സംഖ്യകൾ സ്വന്തമാക്കിയിരുന്നെങ്കിലും മാരുതി സുസുക്കി വിറ്റാര ബ്രെസയുടെയും മറ്റ് കോംപാക്‌ട് എസ്‌യുവികളുടെയും സമാനമായ ഉയരങ്ങളിൽ എത്താൻ മോഡലിന് സാധിക്കാതെ പോയി.
MOST READ: മുഖംമിനുക്കിയ കോമ്പസ് എസ്‌യുവിയുടെ ആദ്യ ടീസർ പങ്കുവെച്ച് ജീപ്പ്

മുഖംമിനുക്കി എത്തുമ്പോൾ ചെറിയ ചില അപ്‌ഡേറ്റുകൾ ഒഴികെ TUV300 പ്ലസ് മുൻഗാമിയെ പോലെ സമാനമായി തുടരുന്നു. ഏതാണ്ട് പരന്ന രൂപഘടനയും ഉയരമുള്ള പില്ലറുകളും അതേപടി നിലനിർത്തിയിട്ടുണ്ടെന്ന് സ്പൈ ചിത്രങ്ങളിൽ നിന്ന് വ്യക്തമാകുന്നു. പക്ഷേ മുൻവശം പുതുക്കിയത് ഏറെ ശ്രദ്ധേയമാണ്.

ആറ് വെർട്ടിക്കൽ സ്ലേറ്റുകളുള്ള പരിഷ്ക്കരിച്ച ഗ്രിൽ, ആംഗുലർ ഫോഗ് ലാമ്പ് ഹൗസിംഗും വിശാലമായ സെൻട്രൽ എയർ ഇൻലെറ്റും ഉപയോഗിച്ച് പുനർനിർമിച്ച ഫ്രണ്ട് ബമ്പർ എന്നിവ 2021 മഹീന്ദ്ര TUV300 പ്ലസിൽ ഉൾപ്പെടുന്നു.
MOST READ: മോഡലുകള്‍ക്ക് വില വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് സ്‌കോഡ

ചതുരാകൃതിയിലുള്ള വീൽ ആർച്ചുകൾ പോലെ ലംബമായി സ്ഥാപിച്ചിരിക്കുന്ന ടെയിൽ ലാമ്പുകളും ടെയിൽഗേറ്റ് ഘടിപ്പിച്ച സ്പെയർ വീലും വാഹനത്തിൽ നിലനിർത്തിയിട്ടുണ്ട്. അതോടൊപ്പം പുതിയ അലോയ് വീലുകളും മഹീന്ദ്ര ഒരുക്കിയേക്കാം.

പ്രകടനത്തെ സംബന്ധിച്ചിടത്തോളം ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ പാലിച്ച1.5 ലിറ്റർ ഡീസൽ എഞ്ചിൻ TUV300 പ്ലസിന് കരുത്തേകും സ്റ്റാൻഡേർഡ് ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് എഎംടിയുമായി ഗിയർബോക്‌സ് ഓപ്ഷൻ തെരഞ്ഞെടുക്കാം.
MOST READ: ഹൈനസ് CB350-യുടെ കാത്തിരിപ്പ് കാലയളവ് വെളിപ്പെടുത്തി ഹോണ്ട

TUV300 കോംപാക്റ്റ് എസ്‌യുവിയുടെ പെട്രോൾ വേരിയന്റ് മഹീന്ദ്ര അവതരിപ്പിക്കാനുള്ള സാധ്യതയും നിലവിലുണ്ട്. 1.2 ലിറ്റർ ഗ്യാസോലിൻ മോട്ടോറിനെ ആറ് സ്പീഡ് മാനുവലുമായി ബന്ധിപ്പിക്കാൻ കമ്പനിക്ക് കഴിയും.

ആറ് സ്പീഡ് മാനുവലുമായി ജോടിയാക്കിയ 2.2 ലിറ്റർ ഡീസലാണ് ബിഎസ്-VI TUV300 പ്ലസ് വാഗ്ദാനം ചെയ്തത്. സാധാരണ TUV300-ന് വലിയ TUV300 പ്ലസിന് സമാനമായ വിഷ്വൽ അപ്ഡേറ്റുകളും ലഭിക്കും.

സവിശേഷതകളുടെ പട്ടികയിലേക്ക് മഹീന്ദ്രയ്ക്ക് കൂടുതൽ ഉപകരണങ്ങൾ ചേർക്കാനും ഇന്റീരിയറിന് സൂക്ഷ്മമായ പുനരവലോകനങ്ങൾ നൽകാനും കഴിയും.