പരീക്ഷണയോട്ടം നടത്തി 2021 റോയല്‍ എന്‍ഫീല്‍ഡ് കോണ്ടിനെന്റല്‍ ജിടി; സ്‌പൈ ചിത്രങ്ങള്‍

റോയല്‍ എന്‍ഫീല്‍ഡ് ബ്രാന്‍ഡില്‍ നിന്നുള്ള ജനപ്രീയ മോഡലുകളാണ് 650 ഇരട്ടകള്‍. 2018 അവസാനത്തോടെയാണ് മോഡലുകള്‍ വിപണിയില്‍ എത്തുന്നത്.

പരീക്ഷണയോട്ടം നടത്തി 2021 റോയല്‍ എന്‍ഫീല്‍ഡ് കോണ്ടിനെന്റല്‍ ജിടി; സ്‌പൈ ചിത്രങ്ങള്‍

ഇന്ന് അന്താരാഷ്ട്ര വിപണികളില്‍ പോലും 650 ഇരട്ടകള്‍ വന്‍ വിജയമാണ്. ഈ വിജയത്തിന് ഇരട്ടി മധുരം സമ്മാനിക്കാനുള്ള ഒരുക്കത്തിലാണ് നിര്‍മ്മാതാക്കള്‍. മറ്റൊന്നുമല്ല, 650 ഇരട്ടകള്‍ക്ക് നവീകരണം നല്‍കാനൊരുങ്ങുന്നുവെന്ന് വേണം പറയാന്‍.

പരീക്ഷണയോട്ടം നടത്തി 2021 റോയല്‍ എന്‍ഫീല്‍ഡ് കോണ്ടിനെന്റല്‍ ജിടി; സ്‌പൈ ചിത്രങ്ങള്‍

ഇതിന്റെ ഭാഗമായി പരീക്ഷണയോട്ടം നടത്തുന്ന ബൈക്കിന്റെ 2021 കോണ്ടിനെന്റല്‍ ജിടിയുടെ ചിത്രങ്ങള്‍ പുറത്തുവരുകയും ചെയ്തു. ചെന്നൈയിലെ ECR-ന് സമീപം പരീക്ഷണയോട്ടം നടത്തുന്ന ബൈക്കിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

MOST READ: കോംപാക്‌ട് എസ്‌യുവി നിരയിൽ മിന്നിതിളങ്ങി കിയ സോനെറ്റ്; വിജയഗാഥ ഇങ്ങനെ

പരീക്ഷണയോട്ടം നടത്തി 2021 റോയല്‍ എന്‍ഫീല്‍ഡ് കോണ്ടിനെന്റല്‍ ജിടി; സ്‌പൈ ചിത്രങ്ങള്‍

ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി മോഡലുകളുടെ നവീകരണം സംബന്ധിച്ച് കമ്പനിയുടെ ഭാഗത്തുനിന്നും ഔദ്യോഗിക അറിയിപ്പുകളൊന്നും തന്നെ വന്നിട്ടില്ല.

പരീക്ഷണയോട്ടം നടത്തി 2021 റോയല്‍ എന്‍ഫീല്‍ഡ് കോണ്ടിനെന്റല്‍ ജിടി; സ്‌പൈ ചിത്രങ്ങള്‍

അടുത്ത ഏഴു വര്‍ഷത്തിനുള്ളില്‍ കുറഞ്ഞത് 28 പുതിയ മോട്ടോര്‍സൈക്കിളുകളെങ്കിലും പുറത്തിറക്കുമെന്ന് റോയല്‍ എന്‍ഫീല്‍ഡ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. അതായത് ഓരോ പാദത്തിലും ഒരു പുതിയ മോട്ടോര്‍സൈക്കിള്‍.

MOST READ: ഇലക്‌ട്രിക് പരിവേഷമണിയാൻ ടാറ്റ നാനോ; ആദ്യ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

പരീക്ഷണയോട്ടം നടത്തി 2021 റോയല്‍ എന്‍ഫീല്‍ഡ് കോണ്ടിനെന്റല്‍ ജിടി; സ്‌പൈ ചിത്രങ്ങള്‍

650 ഇരട്ടകളിലേക്കുള്ള മിഡ്-ലൈഫ് ഫെയ്‌സ്‌ലിഫ്റ്റ് മോഡലും ഈ കൂട്ടത്തില്‍ ഇടംപിടിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. 2021 ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി മോഡലുകളില്‍ വലിയ മാറ്റങ്ങളൊന്നും ഉള്‍പ്പെടുത്താന്‍ സാധ്യതയില്ല.

പരീക്ഷണയോട്ടം നടത്തി 2021 റോയല്‍ എന്‍ഫീല്‍ഡ് കോണ്ടിനെന്റല്‍ ജിടി; സ്‌പൈ ചിത്രങ്ങള്‍

ഒരുപക്ഷേ ചെറിയ കോസ്‌മെറ്റിക് മാറ്റങ്ങള്‍, പുതിയ നിറങ്ങള്‍, ഫീച്ചറുകള്‍ എന്നിവയില്‍ മാത്രമായി നവീകരണം ഒതുങ്ങിയേക്കും. എല്ലാ സാധ്യതയിലും, റോയല്‍ എന്‍ഫീല്‍ഡ് ഒരേ സമയം കോണ്ടിനെന്റല്‍ ജിടി, ഇന്റര്‍സെപ്റ്റര്‍ എന്നിവയ്ക്ക് ഫെയ്‌സ്‌ലിഫ്റ്റ് നല്‍കും.

MOST READ: മാഗ്നൈറ്റിനെ ആഗോള വിപണിയില്‍ എത്തിക്കാനൊരുങ്ങി നിസാന്‍; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

പരീക്ഷണയോട്ടം നടത്തി 2021 റോയല്‍ എന്‍ഫീല്‍ഡ് കോണ്ടിനെന്റല്‍ ജിടി; സ്‌പൈ ചിത്രങ്ങള്‍

നിലവില്‍ മാര്‍ക്ക് ത്രീ, ഗ്ലിറ്റര്‍ ആന്‍ഡ് ഡസ്റ്റ്, ഓറഞ്ച് ക്രഷ്, റാവിഷിംഗ് റെഡ്, സില്‍വര്‍ സ്പെക്ടര്‍, ബേക്കര്‍ എക്സ്പ്രസ് നിറങ്ങള്‍ ഇന്റര്‍സെപ്റ്റര്‍ 650 വിപണിയില്‍ ലഭ്യമാകും. ബ്ലാക് മാജിക്, വെന്റ്യൂറ ബ്ലൂ, മിസ്റ്റര്‍ ക്ലീന്‍, ഐസ് ക്വീന്‍ നിറങ്ങളിലാണ് കോണ്‍ടിനന്റല്‍ ജിടി 650 വിപണിയില്‍ എത്തുന്നത്.

പരീക്ഷണയോട്ടം നടത്തി 2021 റോയല്‍ എന്‍ഫീല്‍ഡ് കോണ്ടിനെന്റല്‍ ജിടി; സ്‌പൈ ചിത്രങ്ങള്‍

അടുത്തിടെ വിപണിയില്‍ എത്തിയ മീറ്റിയോര്‍ 350-യില്‍ കണ്ടിരിക്കുന്ന മിക്ക ഫീച്ചറുകളും 2021 ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി മോഡലുകളിലും കമ്പനി സമ്മാനിച്ചേക്കും.

MOST READ: ഫോക്‌സ്‌വാഗൺ വെന്റോയുടെ പകരക്കാരനാവാൻ വിർചസ് ഇന്ത്യയിലേക്ക്

പരീക്ഷണയോട്ടം നടത്തി 2021 റോയല്‍ എന്‍ഫീല്‍ഡ് കോണ്ടിനെന്റല്‍ ജിടി; സ്‌പൈ ചിത്രങ്ങള്‍

മീറ്റിയോര്‍ 350-യില്‍ അവതരിപ്പിച്ച ട്രിപ്പര്‍ എന്ന ഫീച്ചറാകും ഇതില്‍ പ്രധാനി. പ്രത്യേക പോഡ് വഴി ബ്ലൂടൂത്തും നാവിഗേഷന്‍ സഹായവും ലഭിച്ച ആദ്യത്തെ മോട്ടോര്‍സൈക്കിളാണ് റോയല്‍ എന്‍ഫീല്‍ഡ് മീറ്റിയോര്‍.

പരീക്ഷണയോട്ടം നടത്തി 2021 റോയല്‍ എന്‍ഫീല്‍ഡ് കോണ്ടിനെന്റല്‍ ജിടി; സ്‌പൈ ചിത്രങ്ങള്‍

ഈ ആക്സസറി ഉടന്‍ തന്നെ വലിയ ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 എന്നിവയിലേക്ക് ഒരു ആക്സസറി ഫിറ്റ്മെന്റായി നല്‍കുമെന്നാണ് കമ്പനി അറിയിച്ചിരുന്നു. 650 സിസി ബൈക്കിന്റെ ഇരട്ട-പോഡ് ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ സജ്ജീകരണത്തിന് അടുത്തായി ട്രിപ്പര്‍ പോഡ് ഇന്‍സ്റ്റാള്‍ ചെയ്യും.

പരീക്ഷണയോട്ടം നടത്തി 2021 റോയല്‍ എന്‍ഫീല്‍ഡ് കോണ്ടിനെന്റല്‍ ജിടി; സ്‌പൈ ചിത്രങ്ങള്‍

മോട്ടോര്‍ സൈക്കിള്‍ ബാറ്ററിയില്‍ നിന്നാകും ഇത് പവര്‍ എടുക്കുക. ട്രിപ്പര്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണുമായി ബ്ലൂടൂത്ത് വഴി സമന്വയിപ്പിക്കുകയും അതിന്റെ കളര്‍ ടിഎഫ്ടി സ്‌ക്രീന്‍ വഴി ദിശകളും ദൂരങ്ങളും പ്രദര്‍ശിപ്പിക്കുന്നതിന് ഗൂഗുിള്‍ മാപ്‌സ് ഉപയോഗിക്കുകയും ചെയ്യുന്നു.

പരീക്ഷണയോട്ടം നടത്തി 2021 റോയല്‍ എന്‍ഫീല്‍ഡ് കോണ്ടിനെന്റല്‍ ജിടി; സ്‌പൈ ചിത്രങ്ങള്‍

നിലവില്‍ ബിഎസ് VI മോഡലുകളാണ് വില്‍പ്പനയ്ക്ക് എത്തുന്നത്. നവീകരിച്ച ഇന്റര്‍സെപ്റ്റര്‍ 650-യ്ക്ക് 2.65 ലക്ഷം രൂപയും, കോണ്ടിനെന്റല്‍ ജിടി 650 2.80 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. സ്റ്റാന്റേര്‍ഡ്, ക്രോം, കസ്റ്റം എന്നീ മൂന്ന് വകഭേദങ്ങളിലാണ് ഇരുമോഡലുകളും വിപണിയില്‍ എത്തുന്നത്.

പരീക്ഷണയോട്ടം നടത്തി 2021 റോയല്‍ എന്‍ഫീല്‍ഡ് കോണ്ടിനെന്റല്‍ ജിടി; സ്‌പൈ ചിത്രങ്ങള്‍

648 സിസി പാരലല്‍ ട്വിന്‍ സിലിണ്ടര്‍എഞ്ചിനാണ് കരുത്ത് നല്‍കുന്നത്. ഈ എഞ്ചിന്‍ 47 bhp കരുത്തും 52 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് ഗിയര്‍ബോക്സിനൊപ്പം സ്ലിപ്പ് അസിസ്റ്റ് ക്ലച്ച്, ഡ്യുവല്‍ ചാനല്‍ എബിഎസ് എന്നീ സംവിധാനങ്ങളും വാഹനത്തിലുണ്ട്.

പരീക്ഷണയോട്ടം നടത്തി 2021 റോയല്‍ എന്‍ഫീല്‍ഡ് കോണ്ടിനെന്റല്‍ ജിടി; സ്‌പൈ ചിത്രങ്ങള്‍

റോയല്‍ എന്‍ഫീല്‍ഡ് നിരകളില്‍ കാണുന്ന ബൈക്കുകളില്‍ നിന്നും തികച്ചും വ്യത്യസ്തമായി കാണപ്പെടുന്ന ഇന്റര്‍സെപ്റ്റര്‍ 650 ഉപഭോക്തക്കളുടെ ശ്രദ്ധ ആകര്‍ഷിച്ചു. കരുത്തുറ്റ ഒരു എഞ്ചിനില്‍ കോണ്ടിനെന്റല്‍ ജിടി 650 -നെ കൂടി വിപണിയില്‍ എത്തിയതോടെയാണ് ഇത്രയും ജനശ്രദ്ധ ആകര്‍ഷിക്കാന്‍ സാധിച്ചു.

Source: Rushlane

Most Read Articles

Malayalam
English summary
2021 Royal Enfield Continental GT650 Spied Ahead Of Launch. Read in Malayalam.
Story first published: Thursday, December 31, 2020, 16:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X