കൂട്ടുകച്ചവടത്തിനില്ല; ഫോർഡും മഹീന്ദ്രയും വേർപിരിഞ്ഞു

വാഹന വിപണിയിൽ ഏറെ ചർച്ചചെയ്യപ്പെട്ട പ്രഖ്യാപനമായിരുന്നു ഫോര്‍ഡിന്റെയും മഹീന്ദ്രയുടെയും കൂട്ടുകെട്ട്. തുടർന്ന് നിരവധി മോഡലുകളുടെ അരങ്ങേറ്റത്തിനും രാജ്യത്ത് സാധ്യത തെളിഞ്ഞു.

കൂട്ടുകച്ചവടത്തിനില്ല; ഫോർഡും മഹീന്ദ്രയും വേർപിരിഞ്ഞു

എന്നാൽ ഇക്കാര്യത്തിൽ സന്തോഷിച്ചവർക്കെല്ലാം നിരാശാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കൂട്ടുകച്ചവടത്തിന് നിൽക്കാതെ ഫോർഡും മഹീന്ദ്രയും വേർപിരിയുകയാണ്.

കൂട്ടുകച്ചവടത്തിനില്ല; ഫോർഡും മഹീന്ദ്രയും വേർപിരിഞ്ഞു

മഹീന്ദ്ര-ഫോര്‍ഡ് കൂട്ടുകെട്ടില്‍ പുത്തന്‍ വാഹനങ്ങള്‍ പ്രതീക്ഷിച്ചിരുന്ന വാഹനപ്രേമികളെ നിരാശരാക്കി ഈ തീരുമാനത്തില്‍നിന്നു ഇരുകമ്പനികളും പിന്‍മാറിയെന്ന് അമേരിക്കൻ വാഹന നിർമാതാക്കളായ ഫോർഡ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.

MOST READ: പരീക്ഷണയോട്ടത്തിനിറങ്ങി ടൊയോട്ട ഫോര്‍ച്യൂണര്‍ ലെജന്‍ഡര്‍; ചിത്രങ്ങള്‍ പുറത്ത്

കൂട്ടുകച്ചവടത്തിനില്ല; ഫോർഡും മഹീന്ദ്രയും വേർപിരിഞ്ഞു

2019 ഒക്ടോബർ ഒന്നിനാണ് മഹീന്ദ്ര-ഫോർഡ് പങ്കാളിത്തം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. പുതിയ കമ്പനിയില്‍ മഹീന്ദ്രക്ക് 51 ശതമാനം ഓഹരിയും ഫോർഡിന് 49 ശതമാനം ഓഹരിയുമായിരുന്നു ധാരണ.

കൂട്ടുകച്ചവടത്തിനില്ല; ഫോർഡും മഹീന്ദ്രയും വേർപിരിഞ്ഞു

തുടർന്ന് ഇന്ത്യയിലെ ഫോർഡിന്റെ പ്രവർത്തനങ്ങളുടെ നിയന്ത്രണവും മഹീന്ദ്ര ഏറ്റെടുത്തു. ഈ പങ്കാളിത്തത്തിന് കീഴിൽ ഏകദേശം 2,000 കോടി രൂപയുടെ നിക്ഷേപം, പുതിയ കാറുകളുടെ സംയുക്ത വികസനം, സാങ്കേതികവിദ്യകൾ പങ്കുവയ്ക്കൽ തുടങ്ങിയ ധാരണകളായിരുന്നു ഉണ്ടായിരുന്നതും.

MOST READ: ഹോണ്ട BR-V മുതൽ റെനോ ക്യാപ്ച്ചർ വരെ; ഈ വർഷം നിരത്തൊഴിഞ്ഞ അഞ്ച് കാറുകൾ

കൂട്ടുകച്ചവടത്തിനില്ല; ഫോർഡും മഹീന്ദ്രയും വേർപിരിഞ്ഞു

ഇന്ത്യയിൽ ഫോർഡ് കാറുകൾ നിർമിക്കാൻ മാത്രമല്ല, വിൽക്കാനും കയറ്റുമതി ചെയ്യാനും ഇതിലൂടെ മഹീന്ദ്രയ്ക്ക് അവകാശം ലഭിക്കുമായിരുന്നു. ഒരു തുടക്കം എന്ന നിലയിൽ ഫോർഡ് ഡീലർഷിപ്പുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ ചില മഹീന്ദ്ര ഡീലർമാർ ഫോർഡിന്റെ കാറുകൾ വിൽക്കാനും തുടങ്ങിയിരുന്നു.

കൂട്ടുകച്ചവടത്തിനില്ല; ഫോർഡും മഹീന്ദ്രയും വേർപിരിഞ്ഞു

2019-ൽ ഒപ്പിട്ട പദ്ധതി പ്രകാരം ഫോർഡ് ഇന്ത്യയുടെ പ്രവർത്തനങ്ങൾ സംയുക്ത സംരംഭത്തിലേക്ക് മാറ്റും. അതോടൊപ്പം അമേരിക്കൻ ബ്രാൻഡിന്റെ ആസ്തികളും ജീവനക്കാരും പുതിയ കമ്പനിയുടെ ഭാഗമാകുമെന്നും സൂചനയുണ്ടായിരുന്നു.

MOST READ: ആൾട്രോസ് ടർബോ വേരിയന്റ് വിപണിയിലേക്ക്; പുതിയ ടീസറുമായി ടാറ്റ

കൂട്ടുകച്ചവടത്തിനില്ല; ഫോർഡും മഹീന്ദ്രയും വേർപിരിഞ്ഞു

കഴിഞ്ഞ 15 മാസത്തിനിടെ ആഗോള സാമ്പത്തിക, വ്യാപാര സാഹചര്യങ്ങളിലെ അടിസ്ഥാനപരമായ മാറ്റങ്ങളാണ് പങ്കാളിത്തത്തിൽ നിന്നും പിൻവാങ്ങാൻ തങ്ങളെ പ്രേരിപ്പിച്ചതെന്ന് ഫോർഡ് വ്യക്തമാക്കി.

കൂട്ടുകച്ചവടത്തിനില്ല; ഫോർഡും മഹീന്ദ്രയും വേർപിരിഞ്ഞു

എന്നാൽ ഫോർഡ് ഇന്ത്യയിൽ തങ്ങളുടെ സ്വതന്ത്ര പ്രവർത്തനങ്ങൾ തുടരും. അതേസമയം ഈ വേർപിരിയൽ തങ്ങളുടെ ഉൽപ്പന്ന പദ്ധതികളെ ഒന്നും ബാധിക്കില്ലെന്ന് മഹീന്ദ്രയും അറിയിച്ചിട്ടുണ്ട്.

MOST READ: വരും വർഷം 70 മുതൽ 80 ശതമാനം വരെ വിൽപ്പന വർധിപ്പിക്കാൻ എംജി; പുതിയ മോഡലുകളും വിപണിയിലേക്ക്

കൂട്ടുകച്ചവടത്തിനില്ല; ഫോർഡും മഹീന്ദ്രയും വേർപിരിഞ്ഞു

ഇറ്റലിയിൽ പിനിൻഫറീന എഞ്ചിനീയറിംഗ് അടച്ചുപൂട്ടിയതിന്റെ പശ്ചാത്തലത്തിലാണ് പ്രഖ്യാപനം. ദക്ഷിണ കൊറിയയിൽ പാപ്പരത്തത്തിനായി സാങ്‌യോങും കോടതിയെ സമീപിച്ചിട്ടുണ്ട്.

കൂട്ടുകച്ചവടത്തിനില്ല; ഫോർഡും മഹീന്ദ്രയും വേർപിരിഞ്ഞു

പ്രവർത്തന ചെലവ് കുറയ്ക്കുന്നതിനും ഉത്പാദന തോത് വർധിപ്പിക്കുന്നതിനുമായി ഫോർഡിന്റെ ആഗോള പുനസംഘടന പദ്ധതിയുടെ ഭാഗമായാണ് കരാർ ഒപ്പിട്ടത്.

Most Read Articles

Malayalam
English summary
Ford-Mahindra JV Has Been Called Off. Read in Malayalam
Story first published: Friday, January 1, 2021, 12:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X