Just In
- 4 hrs ago
സിഎൻജി കരുത്തിൽ മാരുതി മാത്രമല്ല ബെൻസും അധികം ചെലവില്ലാതെ ഓടിക്കാം
- 6 hrs ago
പ്രീമിയത്തോടൊപ്പം സ്പോർട്ടിയും, ഒക്ടാവിയയ്ക്ക് പുതിയ സ്പോർട്ലൈൻ വേരിയന്റ് സമ്മാനിച്ച് സ്കോഡ
- 9 hrs ago
പുതുതലമുറ അരങ്ങേറ്റത്തിന് സജ്ജം; നിവലിലെ RC390 വെബ്സൈറ്റില്‍ നിന്നും നീക്കംചെയ്ത് കെടിഎം
- 22 hrs ago
കിയയുടെ പുത്തൻ ഏഴ് സീറ്റർ എംപിവിക്ക് ഇലക്ട്രിക് തേർഡ് റോ ആക്സസ് ലഭിക്കാൻ സാധ്യത
Don't Miss
- News
വാക്സിൻ ക്ഷാമം മറികടക്കാൻ നടപടികളുമായി ഇന്ത്യ; അഞ്ച് വാക്സിനുകൾക്ക് കൂടി ഉടൻ അനുമതി നൽകും
- Movies
ഒരു കഥ പറയാനുണ്ട്. പിന്നെ വിലപ്പെട്ടൊരു സമ്മാനത്തെ കുറിച്ചും; മനസ് നിറഞ്ഞ് സൂരജ് പറയുന്നു
- Sports
IPL 2021: ചെറുതല്ല ഗില്ലിന്റെ സ്വപ്നം, ഏറ്റവും വലിയ ലക്ഷ്യം വെളിപ്പെടുത്തി കെകെആര്‍ ഓപ്പണര്‍
- Finance
ഭവന വായ്പാ ഇഎംഐ എത്ര വരുമെന്ന് അറിയണോ? ഇതാണ് അതിനുള്ള എളുപ്പ വഴി
- Lifestyle
വ്യക്തിജീവിതത്തില്‍ നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക് സ്വന്തം
- Travel
യൂക്കാലി തോട്ടത്തിലെ ടെന്റിലുറങ്ങാം... മൂന്നാറില്‍ ടെന്റ് ടൂറിസവുമായി കെഎസ്ആര്‍ടിസി
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വരും വർഷം 70 മുതൽ 80 ശതമാനം വരെ വിൽപ്പന വർധിപ്പിക്കാൻ എംജി; പുതിയ മോഡലുകളും വിപണിയിലേക്ക്
മികച്ച മോഡലുകൾ ഇല്ലെങ്കിൽ ഒരു വമ്പനും പിടിച്ചുനിൽക്കാൻ സാധിക്കാത്ത വാഹന വിപണിയാണ് ഇന്ത്യയുടേത്. അതിനുള്ള ഉത്തമ ഉദാഹരണങ്ങളാണ് ഷെവർലെ, ഫിയറ്റ് തുടങ്ങിയ കമ്പനികളുടെ പരാജയങ്ങൾ.

എന്നിരുന്നാലും ഇക്കാരണങ്ങളൊന്നും പുതിയ ബ്രാൻഡുകൾ ഇന്ത്യയിലേക്ക് വരുന്നതിനെ തടഞ്ഞിട്ടില്ല. മാത്രമല്ല വന്നവരിൽ പലരും വിപണി കീഴടക്കി ഇന്ന് അരങ്ങുവാഴുകയാണ്. കിയയും എംജിയും അതിന്റെ പ്രധാന ഉദാഹരണങ്ങളാണ്

ആഭ്യന്തര വിപണിയിലെ വളർച്ചാ സാധ്യതയാണ് വർഷങ്ങളായി നിരവധി അന്താരാഷ്ട്ര വാഹന നിർമാതാക്കളെ ഇന്ത്യൻ വിപണിയിലേക്ക് ആകർഷിക്കുന്നത്.

അത്തരത്തിലുള്ള ഒരു കമ്പനിയാണ് എംജി മോട്ടോർ. 2019 ന്റെ ആദ്യ പകുതിയിൽ ഇന്ത്യയിൽ എത്തിയ ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ബ്രാൻഡ് ഹെക്‌ടർ എസ്‌യുവിയിലൂടെയാണ് കളംനിറഞ്ഞത്. തുടർന്ന് ഈ വർഷത്തിന്റെ തുടക്കത്തിൽ എംജി രാജ്യത്തിനായി തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് ഓഫർ eZS പുറത്തിറക്കുകയും ചെയ്‌തു.

പിന്നീട് എംജി ഹെക്ടർ പ്ലസും (6 സീറ്റർ ഹെക്ടർ) പുതിയ മുൻനിര ഫോർച്യൂണർ എതിരാളിയായ ഗ്ലോസ്റ്ററിനെയും വിൽപ്പനയ്ക്ക് എത്തിച്ചു. ഇന്നുവരെ എംജിയുടെ യാത്ര ഒരു സ്വപ്‌നത്തേരിൽ തന്നെയാണ്. ഉൽപ്പന്നങ്ങളുടെ ഡിമാന്റ് കമ്പനിയുടെ മൊത്തത്തിലുള്ള ഉത്‌പാദന ശേഷിയെ മറികടന്നു.
MOST READ: ഇലക്‌ട്രിക് പരിവേഷമണിയാൻ ടാറ്റ നാനോ; ആദ്യ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

വരാനിരിക്കുന്ന വർഷത്തിലും സമാനമായ പ്രകടനം തുടരാനാണ് എംജി ഉദ്ദേശിക്കുന്നത്. അതിനാൽ ഹെക്ടറിനായി ഒരു ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ്, ഹെക്ടർ പ്ലസിന്റെ 7 സീറ്റർ പതിപ്പും പുറത്തിറക്കാനും പദ്ധതിയിട്ടിട്ടുണ്ട്. മിനുങ്ങിയെത്തുന്ന ഹെക്‌ടറിന് ADAS, 4× 4 ഉള്ള പുതിയ സാവി വേരിയൻറ് ലഭിക്കും.

ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് കാർ നിർമാതാക്കൾക്ക് ഈ രണ്ട് ലോഞ്ചുകളും സഹായകമാകുമെങ്കിലും കമ്പനിക്കുള്ള വളർച്ചാ അഭിലാഷത്തിന് ഇവ പര്യാപ്തമല്ലെന്ന് എംജി വിശ്വസിക്കുന്നത്.
MOST READ: 2022 ഓടെ റഷ്യയില്‍ കാറുകള്‍ വില്‍ക്കുന്നത് നിര്‍ത്താനൊരുങ്ങി ഹോണ്ട

2021-ൽ എംജി ഇന്ത്യ 70-80 ശതമാനം വളർച്ച കൈവരിക്കാനാണ് പദ്ധതിയിടുന്നതെന്ന് എംജി മോട്ടോർ ഇന്ത്യ പ്രസിഡന്റും എംഡിയുമായ രാജീവ് ചബ അടുത്തിടെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. ഇതിനായി ബ്രാൻഡ് ഉയർന്ന വിൽപ്പന അളവ് കൈവരിക്കാണ കമ്പനിയെ സഹായിക്കുന്ന ഉൽപ്പന്നങ്ങൾ പുതിയതായി കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ആദ്യ വർഷത്തിൽ അതായത് 2019-ൽ എംജി ഇന്ത്യയിൽ ഏകദേശം 16,000 കാറുകളാണ് വിറ്റഴിച്ചത്. കൊവിഡ്-19 സാഹചര്യവും ലോക്ക്ഡൗണും ഉണ്ടായിരുന്നിട്ടും ഈ വർഷം 30,000 യൂണിറ്റുകളാണ് എംജി നിരത്തിലെത്തിച്ചത്.
MOST READ: കൂട്ടുകച്ചവടത്തിനൊരുങ്ങി ബജാജ്-ട്രയംഫ്; ആദ്യ മോഡല്‍ 2023-ഓടെ

ഇപ്പോൾ 2021-ൽ വിൽപ്പന 70 മുതൽ 80 ശതമാനം വരെ വർധിപ്പിക്കാനാണ് എംജി ലക്ഷ്യമിടുന്നത്. അടുത്ത വർഷം 51,000 മുതൽ 54,000 വരെ കാറുകൾ വിൽക്കാനാണ് പദ്ധതിയെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

അടുത്ത വർഷം തുടക്കത്തിൽ 2021 ഹെക്ടർ, ഹെക്ടർ 7 സീറ്റർ എന്നിവ വിൽപ്പനയ്ക്ക് എത്തിച്ച ശേഷം എംജി ZS എസ്‌യുവിയുടെ പെട്രോൾ മോഡൽ കൊണ്ടുവരാൻ എംജി തയാറെടുത്തിട്ടുണ്ട്. അതോടൊപ്പം രാജ്യത്തെ എംപിവി സെഗ്മെന്റിലേക്കും കമ്പനി പ്രവേശിക്കും.