ഇന്ത്യയിലെ ആദ്യ ഡീലർഷിപ്പ് ഡൽഹിയിൽ; സിട്രൺ C5 എയർക്രോസിന്റെ അരങ്ങേറ്റം അടുക്കുന്നു

ഇന്ത്യയിലേക്ക് തങ്ങളുടെ ആദ്യ മോഡലിനെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രൺ. മിഡ് സൈസ് എസ്‌യുവി ശ്രേണിയിലേക്ക് C5 എയർക്രോസ് മോഡലുമായാണ് വാഹനം ചുവടുവെക്കാൻ ഒരുങ്ങുന്നത്.

ഇന്ത്യയിലെ ആദ്യ ഡീലർഷിപ്പ് ഡൽഹിയിൽ; സിട്രൺ C5 എയർക്രോസിന്റെ അരങ്ങേറ്റം അടുക്കുന്നു

അവതരണത്തിന് മുന്നോടിയായി കൂടുതൽ പുരോഗതി കൈവരിക്കുന്ന സിട്രൺ രാജ്യത്തിന്റെ തലസ്ഥാനമായ ഡൽഹിയിൽ തങ്ങളുടെ ആദ്യത്തെ ഷോറൂം തുറക്കാനും ഒരുങ്ങി കഴിഞ്ഞു.

ഇന്ത്യയിലെ ആദ്യ ഡീലർഷിപ്പ് ഡൽഹിയിൽ; സിട്രൺ C5 എയർക്രോസിന്റെ അരങ്ങേറ്റം അടുക്കുന്നു

നറീന ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ഏരിയയിൽ ബ്രാൻഡ് ഉടൻ ഡീലർഷിപ്പ് തുറക്കുമെന്നാണ് റിപ്പോർട്ടുകൾ. അതിന്റെ ഭാഗമായി ഒരു സൈൻ ബോർഡ് ചിത്രവും സ്ഥിരീകരിക്കുന്നു.

MOST READ: പുതുതലമുറ സ്‌കോര്‍പിയോയുടെ അരങ്ങേറ്റ വിവരങ്ങള്‍ വെളിപ്പെടുത്തി

ഇന്ത്യയിലെ ആദ്യ ഡീലർഷിപ്പ് ഡൽഹിയിൽ; സിട്രൺ C5 എയർക്രോസിന്റെ അരങ്ങേറ്റം അടുക്കുന്നു

സികെ ബിർള ഗ്രൂപ്പുമായി ചേർന്ന് സിട്രൺ നിലവിൽ തമിഴ്‌നാട്ടിലെ ഹൊസൂർ പ്ലാന്റിൽ എഞ്ചിനുകളും ഗിയർബോക്സുകളും നിർമിച്ചുവരികയാണ്. 90 മുതൽ 95 ശതമാനം വരെ വാഹനങ്ങൾ പ്രാദേശികവൽക്കരിക്കാനാണ് ബ്രാൻഡ് ലക്ഷ്യമിടുന്നത് എന്ന കാര്യവും ഏറെ ശ്രദ്ധേയമാണ്.

ഇന്ത്യയിലെ ആദ്യ ഡീലർഷിപ്പ് ഡൽഹിയിൽ; സിട്രൺ C5 എയർക്രോസിന്റെ അരങ്ങേറ്റം അടുക്കുന്നു

ആഗോളതലത്തിലെ എല്ലാ റൈറ്റ് ഹാൻഡ് ഡ്രൈവ് മോഡലുകൾക്കുമുള്ള കയറ്റുമതി കേന്ദ്രമായും ഇന്ത്യയെ മാറ്റാനും ഫ്രഞ്ച് ബ്രാൻഡിന് പദ്ധതിയുണ്ട്. 2021-ൽ സിട്രൺ C5 എയർക്രോസ് പുറത്തിറക്കും. പിന്നീട് 2023 വരെ എല്ലാ വർഷവും ഒരു പുതിയ മോഡലും കമ്പനി നിരയിൽ നിന്ന് ആഭ്യന്തര വിപണിയിൽ ഇടംപിടിക്കും.

MOST READ: സോയി ഇല‌ക്‌ട്രിക്കിന് പുതിയ വെൻ‌ചർ‌ എഡിഷൻ സമ്മാനിച്ച് റെനോ

ഇന്ത്യയിലെ ആദ്യ ഡീലർഷിപ്പ് ഡൽഹിയിൽ; സിട്രൺ C5 എയർക്രോസിന്റെ അരങ്ങേറ്റം അടുക്കുന്നു

ഡൽഹിയിൽ ഷോറൂം ആരംഭിച്ചതിനുശേഷം കമ്പനി മുംബൈ, പൂനെ, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങളെ ലക്ഷ്യമാക്കി രാജ്യത്ത് സെയിൽസ്-സർവിസ് ശൃംഖല വിപുലീകരിക്കും.

ഇന്ത്യയിലെ ആദ്യ ഡീലർഷിപ്പ് ഡൽഹിയിൽ; സിട്രൺ C5 എയർക്രോസിന്റെ അരങ്ങേറ്റം അടുക്കുന്നു

C5 എയർക്രോസ് എസ്‌യുവിയുടെ പരീക്ഷണയോട്ടം നടത്തുന്ന കമ്പനി ഇന്ത്യൻ നിരത്തുകളിൽ ഒരു സബ്-നാല് മീറ്റർ എസ്‌യുവിയുടെയും ബെർലിംഗോ എംപിവിയുടെയും പരീക്ഷണയോട്ടം നടത്തിവരുന്നുണ്ട്.

MOST READ: അരങ്ങേറ്റത്തിന് മുന്നോടിയായി നിരത്തിലിറങ്ങി ജീപ്പ് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ്

ഇന്ത്യയിലെ ആദ്യ ഡീലർഷിപ്പ് ഡൽഹിയിൽ; സിട്രൺ C5 എയർക്രോസിന്റെ അരങ്ങേറ്റം അടുക്കുന്നു

സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലാമ്പ് യൂണിറ്റുകൾ, 16 ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകൾ, പനോരമിക് സൺറൂഫ്, ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സിഗ്‌നേച്ചർ ഗ്രിൽ എന്നിവ വരാനിരിക്കുന്ന C5 എയർക്രോസ് മിഡ്-സൈസ് എസ്‌യുവിയുടെ സവിശേഷതകളിൽ ഉണ്ട്.

ഇന്ത്യയിലെ ആദ്യ ഡീലർഷിപ്പ് ഡൽഹിയിൽ; സിട്രൺ C5 എയർക്രോസിന്റെ അരങ്ങേറ്റം അടുക്കുന്നു

സുരക്ഷ സംവിധാനങ്ങളിൽ 360 ഡിഗ്രി ക്യാമറ, റിവേഴ്സ് ക്യാമറ, ഇലക്ട്രിക്ക് പാര്‍ക്കിങ് ബ്രേക്ക്, കീലെസ് എന്‍ട്രി ആന്‍ഡ് സ്റ്റാര്‍ട്ട്, ഹില്‍ അസിസ്റ്റ്, സ്റ്റെബിലിറ്റി കണ്‍ട്രോള്‍, പാര്‍ക്ക് അസിസ്റ്റന്‍സ് എന്നീ ഫീച്ചറുകളും സിട്രൺ വാഗ്‌ദാനം ചെയ്യും.

ഇന്ത്യയിലെ ആദ്യ ഡീലർഷിപ്പ് ഡൽഹിയിൽ; സിട്രൺ C5 എയർക്രോസിന്റെ അരങ്ങേറ്റം അടുക്കുന്നു

2.0 ലിറ്റര്‍ ഇന്‍ലൈന്‍ ഫോര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ ഓപ്ഷനിലാകും എസ്‌യുവി വിപണിയില്‍ എത്തുക. ഈ എഞ്ചിനില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഇടംപിടിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇന്ത്യയിലെ ആദ്യ ഡീലർഷിപ്പ് ഡൽഹിയിൽ; സിട്രൺ C5 എയർക്രോസിന്റെ അരങ്ങേറ്റം അടുക്കുന്നു

ഈ യൂണിറ്റ് 176 bhp കരുത്തിൽ 400 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാകും എന്നതാണ് ശ്രദ്ധേയം. അതോടൊപ്പം തന്നെ 1.5 ലിറ്റര്‍ ഓയില്‍ ബര്‍ണറും വാഗ്ദാനം ചെയ്യാന്‍ കമ്പനി പദ്ധതിയിട്ടിരുന്നു. എന്നാൽ നിലവിൽ C5 എയർക്രോസിന്റെ പ്രീമിയം മാര്‍ക്കറ്റ് പ്ലെയ്സ്മെന്റ് കണക്കിലെടുത്ത് പദ്ധതി ഉപേക്ഷിച്ചുവെന്നും അഭ്യൂഹങ്ങളുണ്ട്.

ഇന്ത്യയിലെ ആദ്യ ഡീലർഷിപ്പ് ഡൽഹിയിൽ; സിട്രൺ C5 എയർക്രോസിന്റെ അരങ്ങേറ്റം അടുക്കുന്നു

വിലയെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും നടത്തിയിട്ടില്ലെങ്കിലും ഏകദേശം 25 ലക്ഷം രൂപ മുതല്‍ 30 ലക്ഷം രൂപ വരെ ആയിരിക്കും 5 എയർക്രോസിന്റെ എക്‌സ്‌ഷോറൂം വില. ഈ എസ്‌യുവിയുടെ അവതരണത്തിന് ശേഷം ഇന്ത്യയില്‍ നിര്‍മിക്കുന്ന കോംപാക്ട് എസ്‌യുവിയും അടുത്ത വര്‍ഷം അവസാനത്തോടെ വിൽപ്പനയ്ക്ക് എത്തും.

Most Read Articles

Malayalam
കൂടുതല്‍... #സിട്രണ്‍ #citroen
English summary
Citroen Will Be Opening Up The First Dealership In Delhi. Read in Malayalam
Story first published: Friday, January 1, 2021, 11:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X