കിയ സോനെറ്റിന് ചെലവേറും; വില വിരങ്ങള്‍ പുറത്ത്

കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്ക് 2020 സെപ്റ്റംബര്‍ 18 -നാണ് കിയ മോട്ടോര്‍സ് സോനെറ്റിനെ അവതരിപ്പിക്കുന്നത്. വിപണിയില്‍ എത്തി ചുരുങ്ങിയ നാളുകള്‍കൊണ്ട് ശ്രേണിയില്‍ ജനപ്രീയ മോഡലാകാനും വാഹനത്തിന് സാധിച്ചു.

കിയ സോനെറ്റിന് ചെലവേറും; വില വിരങ്ങള്‍ പുറത്ത്

പുതുവര്‍ഷത്തോടെ മോഡലുകള്‍ക്ക് വില വര്‍ധിപ്പിക്കുമെന്ന് കമ്പനി അറിയിച്ചിരുന്നു. എന്നാല്‍ ഔദ്യോഗിക വില പ്രഖ്യാപനത്തിന് മുന്നോടിയായി സോനെറ്റിന്റെ വില വിവരങ്ങള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നിരിക്കുകയാണ്.

കിയ സോനെറ്റിന് ചെലവേറും; വില വിരങ്ങള്‍ പുറത്ത്

പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച് 20,000 രൂപ വരെ വില വര്‍ധിക്കാം. എന്നാല്‍ വേരിയന്റുകളെ ആശ്രയിച്ച് വിലയില്‍ വ്യത്യാസവും വരാം. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ 6.71 ലക്ഷം മുതല്‍ 12.89 ലക്ഷം രൂപ വരെയാണ് സോനെറ്റിന്റെ എക്‌സ്‌ഷോറൂം വില.

MOST READ: ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍ R സ്വന്തമാക്കി ജോജു ജോര്‍ജ്

കിയ സോനെറ്റിന് ചെലവേറും; വില വിരങ്ങള്‍ പുറത്ത്

പുതിയ വില വര്‍ധനവ് അനുസരിച്ച് പ്രാരംഭ പതിപ്പിന് 6.79 ലക്ഷം രൂപയും ഉയര്‍ന്ന പതിപ്പിന് 13.19 ലക്ഷം രൂപയായും വില ഉയരും. അതേസമയം 1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ വേരിയന്റുകളുടെ വില മാറ്റമില്ലാതെ തുടരും (9.49 ലക്ഷം മുതല്‍ 12.99 ലക്ഷം രൂപ വരെ).

കിയ സോനെറ്റിന് ചെലവേറും; വില വിരങ്ങള്‍ പുറത്ത്

1.2 ലിറ്റര്‍ HTE പെട്രോളിന് ഏകദേശം 8,000 രൂപയും 1.2 ലിറ്റര്‍ HTK, HTK+ പെട്രോള്‍ മോഡലുകള്‍ക്ക് 10,000 രൂപയും വില വര്‍ധന ലഭിക്കും. എല്ലാ കിയ സോനെറ്റ് ഡീസല്‍ വേരിയന്റുകളുടെയും വില 20,000 രൂപ വര്‍ദ്ധിപ്പിക്കുമെന്നും പുറത്തുവന്ന രേഖകള്‍ വ്യക്തമാക്കുന്നു.

Variant New Price Difference
HTE 1.2L Petrol Rs 6.79 lakh Rs 8,000
HTK 1.2L Petrol Rs 7.69 lakh Rs 10,000
HTK+ 1.2L Petrol Rs 8.55 lakh Rs 10,000
HTK+ Turbo Petrol Rs 9.49 lakh Same As Before
HTK+ DCT Turbo Petrol Rs 10.49 lakh Same As Before
HTX Turbo Petrol Rs 9.99 lakh Same As Before
HTX+ Turbo Petrol Rs 11.65 lakh Same As Before
HTX+ DT Turbo Petrol Rs 11.75 lakh Same As Before
GTX+ Turbo Petrol Rs 11.99 lakh Same As Before
GTX+ DT Turbo Petrol Rs 12.09 lakh Same As Before
GTX+ DCT Turbo Petrol Rs 12.89 lakh Same As Before
GTX+ DT DCT Turbo Petrol Rs 12.99 lakh Same As Before
HTE Diesel Rs 8.25 lakh Rs 20,000
HTK Diesel Rs 9.19 lakh Rs 20,000
HTK+ Diesel Rs 9.69 lakh Rs 20,000
HTK+ AT Diesel Rs 10.59 lakh Rs 20,000
HTX Diesel Rs 10.19 lakh Rs 20,000
HTX+ Diesel Rs 11.85 lakh Rs 20,000
HTX+ DT Diesel Rs 11.95 lakh Rs 20,000
GTX+ Diesel Rs 12.19 lakh Rs 20,000
GTX+ DT Diesel Rs 12.29 lakh Rs 20,000
GTX+ AT Diesel Rs 13.09 lakh Rs 20,000
GTX DT AT Diesel Rs 13.19 lakh Rs 20,000

MOST READ: സൂപ്പർ ക്യാരിയുടെ വിൽപ്പനയിലും മാരുതിക്ക് നേട്ടം; ഡിസംബറിൽ നിരത്തിലെത്തിയത് 5,726 യൂണിറ്റുകൾ

കിയ സോനെറ്റിന് ചെലവേറും; വില വിരങ്ങള്‍ പുറത്ത്

ആറ് വേരിയന്റുകളിലാണ് കിയ സോനെറ്റ് വാഗ്ദാനം ചെയ്യുന്നത്. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകള്‍, ഒന്നിലധികം ട്രാന്‍സ്മിഷന്‍ ചോയിസുകള്‍ എന്നിവയെല്ലാം വാഹനത്തില്‍ വാഗ്ദാനം ചെയ്യുന്നു.

കിയ സോനെറ്റിന് ചെലവേറും; വില വിരങ്ങള്‍ പുറത്ത്

1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ 83 bhp കരുത്തും 115 Nm torque ഉം ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ഈ എഞ്ചിന്‍ ജോടിയാക്കുന്നു.

MOST READ: ആള്‍ട്രോസ് ടര്‍ബോയുടെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു; സ്ഥിരീകരിക്കാതെ ടാറ്റ

കിയ സോനെറ്റിന് ചെലവേറും; വില വിരങ്ങള്‍ പുറത്ത്

1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് എഞ്ചിന്‍ 120 bhp കരുത്തും 172 Nm torque ഉം സൃഷ്ടിക്കും. ഇത് ആറ് സ്പീഡ് iMT (ഇന്റലിജന്റ് മാനുവല്‍ ട്രാന്‍സ്മിഷന്‍) അല്ലെങ്കില്‍ ഏഴ് സ്പീഡ് DCT (ഡ്യുവല്‍-ക്ലച്ച് ട്രാന്‍സ്മിഷന്‍) എന്നിവയുമായി ജോടിയാകും.

കിയ സോനെറ്റിന് ചെലവേറും; വില വിരങ്ങള്‍ പുറത്ത്

1.5 ലിറ്റര്‍ CRDi ഡീസല്‍ എഞ്ചിനും കമ്പനി ഓഫര്‍ ചെയ്യുന്നുണ്ട്. ഈ എഞ്ചിന്‍ രണ്ട് തരത്തിലാണ് ട്യൂണിംഗ് ചെയ്തിരിക്കുന്നത്. ചെറിയ ട്യൂണിംഗ് 100 bhp കരുത്തും, 240 Nm torque ഉം ഉത്പാദിപ്പിക്കും. ആറ് സ്പീഡ് മാനുവലുമായി ഗിയര്‍ബോക്‌സുമായി ഈ എഞ്ചിന്‍ വിപണിയില്‍ എത്തും.

MOST READ: കൂട്ടുകച്ചവടത്തിനില്ല; ഫോർഡും മഹീന്ദ്രയും വേർപിരിഞ്ഞു

കിയ സോനെറ്റിന് ചെലവേറും; വില വിരങ്ങള്‍ പുറത്ത്

ഉയര്‍ന്ന ട്യൂണിംഗ് 115 bhp കരുത്തും, 250 Nm torque ഉം വാഗ്ദാനം ചെയ്യുന്നു. ആറ് സ്പീഡ് ടോര്‍ക്ക്-കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായിട്ടാണ് ഈ എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്.

കിയ സോനെറ്റിന് ചെലവേറും; വില വിരങ്ങള്‍ പുറത്ത്

ടൈഗര്‍ നോസ് ഗ്രില്ല്, എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡിആര്‍എല്‍, ഫോഗ് ലാമ്പ്, ഹണികോമ്പ് ഡിസൈനിലുള്ള എയര്‍ഡാം, ബ്ലാക്ക് ക്ലാഡിങ്ങ്, ഡയമണ്ട് കട്ട് ഫിനീഷിങ്ങില്‍ ഒരുങ്ങിയിരിക്കുന്ന അലോയി വീല്‍, ചുവന്ന നിറത്തിലുള്ള കാലിപ്പേഴ്‌സ് തുടങ്ങിയവയാണ് പുറമേയുള്ള സവിശേഷതകള്‍.

കിയ സോനെറ്റിന് ചെലവേറും; വില വിരങ്ങള്‍ പുറത്ത്

10.25 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ക്ലൈമറ്റ് കണ്‍ട്രോള്‍ യൂണിറ്റ്, ഗ്ലോസി ബ്ലാക്ക് എസി വെന്റുകള്‍, ഡിജിറ്റല്‍ ഡിസ്‌പ്ലേ, പിന്‍നിര എസി വെന്റുകള്‍, വയര്‍ലെസ് ചാര്‍ജിങ്ങ് തുടങ്ങിയവ വാഹനത്തിലെ അകത്തളത്തെ സവിശേഷതകളാണ്.

കിയ സോനെറ്റിന് ചെലവേറും; വില വിരങ്ങള്‍ പുറത്ത്

വിപണിയില്‍ മാരുതി ബ്രെസ, ടാറ്റ നെക്‌സോണ്‍, ഹ്യുണ്ടായി വെന്യു, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട്, മഹീന്ദ്ര XUV300, നിസാന്‍ മാഗ്നൈറ്റ് എന്നീ മോഡലുകള്‍ക്ക് എതിരെയാണ് വാഹനം മത്സരിക്കുന്നത്.

Most Read Articles

Malayalam
English summary
Kia Sonet Price List Leaked, Gets Expensive. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X