സൂപ്പർ ക്യാരിയുടെ വിൽപ്പനയിലും മാരുതിക്ക് നേട്ടം; ഡിസംബറിൽ നിരത്തിലെത്തിയത് 5,726 യൂണിറ്റുകൾ

ബി‌എസ് VI മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ഇന്ത്യയിലെ ആദ്യത്തെ ലൈറ്റ് കൊമേർഷ്യൽ വെഹിക്കിളായ മാരുതി സൂപ്പർ ക്യാരിയുടെ വിൽപ്പനയിൽ കമ്പനിക്ക് ശ്രദ്ധേയമായ നേട്ടം.

സൂപ്പർ ക്യാരിയുടെ വിൽപ്പനയിലും മാരുതിക്ക് നേട്ടം; ഡിസംബറിൽ നിരത്തിലെത്തിയത് 5,726 യൂണിറ്റുകൾ

വാഹനത്തിന്റെ വാർഷിക അടിസ്ഥാനത്തിലുള്ള വിൽപ്പനയിൽ 259.9 ശതമാനം വിൽപ്പന വളർച്ചയാണ് മാരുതി സുസുക്കി കൈപ്പിടിയിലാക്കിയത്. 2020 ഡിസംബറിൽ സൂപ്പർ ക്യാരിയുടെ മൊത്തം 5,726 യൂണിറ്റുകൾ നിരത്തിലെത്തി.

സൂപ്പർ ക്യാരിയുടെ വിൽപ്പനയിലും മാരുതിക്ക് നേട്ടം; ഡിസംബറിൽ നിരത്തിലെത്തിയത് 5,726 യൂണിറ്റുകൾ

2019 ഡിസംബറിൽ വിൽപ്പന 1,591 യൂണിറ്റായിരുന്നു. പ്രതിമാസ അടിസ്ഥാനത്തിൽ മാരുതി മിനി ട്രക്ക് 80 ശതമാനം വളർച്ച രേഖപ്പെടുത്തി. 2020 നവംബറിൽ 3,181 യൂണിറ്റുകളാണ് വിറ്റത്. മാരുതി സുസുക്കിയെ സംബന്ധിച്ചിടത്തോളം വർഷാവസാന വിൽപ്പന ശക്തമാണ്.

MOST READ: ഇന്ത്യക്ക് പിന്നാലെ ഇന്തോനേഷ്യൻ വിപണിയിലും മാഗ്നൈറ്റ് എത്തി

സൂപ്പർ ക്യാരിയുടെ വിൽപ്പനയിലും മാരുതിക്ക് നേട്ടം; ഡിസംബറിൽ നിരത്തിലെത്തിയത് 5,726 യൂണിറ്റുകൾ

മാത്രമല്ല കമ്പനിയുടെ ലൈറ്റ് കൊമേർഷ്യൽ വെഹിക്കിളിന്റെ വിൽ‌പനയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നത് വളരെ ശ്രദ്ധേയമാണ്. 2016 സെപ്റ്റംബറിലാണ് മാരുതി സുസുക്കി സൂപ്പർ ക്യാരി പുറത്തിറക്കുന്നത്.

സൂപ്പർ ക്യാരിയുടെ വിൽപ്പനയിലും മാരുതിക്ക് നേട്ടം; ഡിസംബറിൽ നിരത്തിലെത്തിയത് 5,726 യൂണിറ്റുകൾ

തുടർന്ന് 2020 ഡിസംബർ മാസത്തോടെ വാഹനം 70,000 യൂണിറ്റ് വിൽപ്പനയെന്ന നാഴികക്കല്ലും പിന്നിട്ടു. 2019-2020-ൽ സൂപ്പർ ട്രിക്ക് മിനി ട്രക്ക് വിഭാഗത്തിൽ ഏകദേശം 15 ശതമാനം ഓഹരി കൈവശം വെച്ചിട്ടുണ്ടെന്നും ഇത് 2020-2021ൽ 20 ശതമാനമായി ഉയർന്നതായും കമ്പനി പറഞ്ഞു.

MOST READ: സ്ഥാനമുറപ്പിച്ച് ടാറ്റ; ഡിസംബറിലെ വിൽപ്പനയിൽ 84 ശതമാനം വളർച്ച

സൂപ്പർ ക്യാരിയുടെ വിൽപ്പനയിലും മാരുതിക്ക് നേട്ടം; ഡിസംബറിൽ നിരത്തിലെത്തിയത് 5,726 യൂണിറ്റുകൾ

3,800 മില്ലിമീറ്റർ നീളവും 1,562 മില്ലിമീറ്റർ വീതിയും 1,883 മില്ലിമീറ്റർ ഉയരവുമുള്ള 2,110 മില്ലീമീറ്റർ നീളമുള്ള വീൽബേസിനൊപ്പം മാരുതി സൂപ്പർ ക്യാരി തികച്ചും ഒതുക്കമുള്ള വാഹനമാണ്.

സൂപ്പർ ക്യാരിയുടെ വിൽപ്പനയിലും മാരുതിക്ക് നേട്ടം; ഡിസംബറിൽ നിരത്തിലെത്തിയത് 5,726 യൂണിറ്റുകൾ

ക്യാരിക്ക് വളരെ അടിസ്ഥാനപരമായ ഇന്റീരിയറാണുള്ളത്. രണ്ട് പേർക്ക് മാത്രം ഇരിക്കാൻ കഴിയുന്ന അകത്തളത്തിൽ ഒരു 12V ചാർജിംഗ് സോക്കറ്റ് സ്റ്റാൻഡേർഡായി ലഭ്യമാണ്. എന്നാൽ എസി ഒരു ഓപ്ഷനായി തെരഞ്ഞെടുക്കേണ്ടി വരും എന്നത് ശ്രദ്ധേയമാണ്.

MOST READ: കിയയുടെ പുത്തൻ എംപിവി സെൽറ്റോസിന്റെ അതേ പ്ലാറ്റ്ഫോമിൽ ഒരുങ്ങും

സൂപ്പർ ക്യാരിയുടെ വിൽപ്പനയിലും മാരുതിക്ക് നേട്ടം; ഡിസംബറിൽ നിരത്തിലെത്തിയത് 5,726 യൂണിറ്റുകൾ

മാരുതി സുസുക്കി സൂപ്പർ ക്യാരി സ്റ്റാൻഡേർഡ്, എസ്-സി‌എൻ‌ജി, ക്യാബ് ചാസി എന്നീ മൂന്ന് വേരിയന്റുകളിൽ ലഭ്യമാണ്. 1.2 ലിറ്റർ, നാല് സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനുള്ള സ്റ്റാൻഡേർഡ് വേരിയന്റിൽ യഥാക്രമം 74 bhp പവറും 98 Nm torque ഉം ഉത്പാദിപ്പിക്കും.

സൂപ്പർ ക്യാരിയുടെ വിൽപ്പനയിലും മാരുതിക്ക് നേട്ടം; ഡിസംബറിൽ നിരത്തിലെത്തിയത് 5,726 യൂണിറ്റുകൾ

ക്യാബ് ചാസി വേരിയൻറ് സ്റ്റാൻഡേർഡ് വകഭേദത്തിന് തുല്യമാണ്. പക്ഷേ സ്റ്റാൻഡേർഡായി ഒരു ലോഡിംഗ് ബെഡ് ഇതിന് ലഭിക്കുന്നില്ല. എസ്-സി‌എൻ‌ജി വേരിയൻറ് അതേ 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഉപയോഗിക്കുന്നത്. പക്ഷേ ഒരു സി‌എൻ‌ജി കിറ്റ് മിശ്രിതത്തിലേക്കാണ് അത് ജോടിയാക്കിയിരിക്കുന്നത്.

MOST READ: ഇന്ത്യയിലെ ആദ്യ ഡീലർഷിപ്പ് ഡൽഹിയിൽ; സിട്രൺ C5 എയർക്രോസിന്റെ അരങ്ങേറ്റം അടുക്കുന്നു

സൂപ്പർ ക്യാരിയുടെ വിൽപ്പനയിലും മാരുതിക്ക് നേട്ടം; ഡിസംബറിൽ നിരത്തിലെത്തിയത് 5,726 യൂണിറ്റുകൾ

കൂടാതെ 65 bhp പവറും 85 Nm torque ഉം കുറഞ്ഞ ഔട്ട്പുട്ടാണ് ഈ എഞ്ചിന് ലഭിക്കുന്നത്. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സ് മാത്രമാണ് മാരുതി സുസുക്കി സൂപ്പർ ക്യാരിയിൽ ലഭ്യമാകുന്നത്.

സൂപ്പർ ക്യാരിയുടെ വിൽപ്പനയിലും മാരുതിക്ക് നേട്ടം; ഡിസംബറിൽ നിരത്തിലെത്തിയത് 5,726 യൂണിറ്റുകൾ

മിനി ട്രക്കിന് ഏകദേശം 860 കിലോഗ്രാം ഭാരം (എസ്-സി‌എൻ‌ജിക്ക് 975 കിലോഗ്രാം) ഉണ്ട്. കൂടാതെ 740 കിലോഗ്രാം വരെ പേലോഡും വഹിക്കാൻ ഇതിന് കഴിയും. 4.25 ലക്ഷം മുതൽ 5.18 ലക്ഷം രൂപ വരെയാണ് മാരുതി സൂപ്പർ ക്യാരിയുടെ എക്സ്ഷോറൂം വില.

Most Read Articles

Malayalam
English summary
Maruti Suzuki Super Carry Posted Impressive Sales Figures In December 2020. Read in Malayalam
Story first published: Saturday, January 2, 2021, 10:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X