Just In
- 23 min ago
ഇന്ത്യയെ ഇരുചക്ര വാഹനങ്ങളുടെ കയറ്റുമതി കേന്ദ്രമായി പ്രഖ്യാപിച്ച് ഹോണ്ട
- 38 min ago
ശരിക്കും ഞെട്ടിച്ചു! പുതിയ ഭാവത്തിൽ പോണി ഹെറിറ്റേജ് സീരീസിനെ പരിചയപ്പെടുത്തി ഹ്യുണ്ടായി
- 1 hr ago
EQS മുൻനിര ഇലക്ട്രിക് സെഡാന് പിന്നാലെ EQB എസ്യുവിയും അവതരിപ്പിക്കാൻ മെർസിഡീസ്
- 2 hrs ago
നവീകരണത്തിനൊപ്പം പേരും മാറും; 2021 ടാറ്റ ടിഗോര്‍ ഇവിയുടെ അവതരണം ഉടന്‍
Don't Miss
- Movies
അനു സിത്താര ഷൂട്ടില്‍ സെറ്റില്‍ വഴക്കിടുന്നത് ഇക്കാര്യത്തില്‍; വെളിപ്പെടുത്തി നടി
- Lifestyle
ശരീരം കൃത്യമായ ആരോഗ്യത്തിലാണോ, അറിയാന്‍ ഈ ടെസ്റ്റുകള്‍
- News
ഇഡിയുടേത് കള്ള തെളിവുകൾ സൃഷ്ടിക്കൽ,സത്യം ഹൈക്കോടതിയും തിരിച്ചറിഞ്ഞു;ജയരാജൻ
- Sports
IPL 2021: പൈസ വസൂലാവും! ആദ്യ സൂചനകള്‍ ഇങ്ങനെ, ഫ്രാഞ്ചൈസികളുടെ പ്രതീക്ഷ കാത്തവര്
- Finance
ജൂലായ് 1 മുതല്‍ ക്ഷാമബത്ത പുനഃസ്ഥാപിക്കും; കേന്ദ്ര ജീവനക്കാര്‍ക്ക് ലോട്ടറി!
- Travel
രാമനെ രാജാവായി ആരാധിക്കുന്ന ക്ഷേത്രം മുതല്‍ സ്വര്‍ണ്ണ ക്ഷേത്രം വരെ...ഇന്ത്യയിലെ രാമ ക്ഷേത്രങ്ങളിലൂടെ
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
സ്ഥാനമുറപ്പിച്ച് ടാറ്റ; ഡിസംബറിലെ വിൽപ്പനയിൽ 84 ശതമാനം വളർച്ച
എല്ലാ ശ്രേണികളും പുതുമയോടെ നിലനിർത്തുക എന്ന തന്ത്രം ഉപയോഗിച്ച് നിരവധി പുതിയ മോഡലുകളെയാണ് പോയ വർഷം ടാറ്റ മോട്ടോർസ് വിപണിയിൽ അണിനിരത്തിയത്.

ഇംപാക്റ്റ് ഡിസൈൻ 2.0 അടിസ്ഥാനമാക്കിയുള്ള ഫെയ്‌സ്‌ലിഫ്റ്റഡ് ടിയാഗൊ, ടിഗോർ, നെക്‌സോൺ എന്നിവയ്‌ക്കൊപ്പം ഏറ്റവും പുതിയ ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്കും സിപ്‌ട്രോൺ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ മോഡലായ നെക്‌സോൺ ഇലക്‌ട്രിക്കും കമ്പനി ഇന്ത്യയിൽ പരിചയപ്പെടുത്തി.

അതോടൊപ്പം ഹാരിയറിനും ശ്രദ്ധേയമായ അപ്‌ഡേറ്റുകളും ലഭിച്ചു. ഇതിന്റെ ഫലം വിൽപ്പനയിലും പ്രതിഫലിച്ചു. കഴിഞ്ഞ വർഷം കൊവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ പോലും ടാറ്റ വിൽപ്പനയിൽ മിന്നിത്തിളങ്ങി.
MOST READ: കിയയുടെ പുത്തൻ എംപിവി സെൽറ്റോസിന്റെ അതേ പ്ലാറ്റ്ഫോമിൽ ഒരുങ്ങും

മാരുതി സുസുക്കിക്കും ഹ്യുണ്ടായിക്കും പിന്നിൽ സ്ഥിരമായ അടിസ്ഥാനത്തിൽ രാജ്യത്തെ മൂന്നാമത്തെ വലിയ കാർ നിർമാതാക്കളായി ടാറ്റ മാറുകയും ചെയ്‌തു. വിജയകരമായ ഉത്സവ സീസണിനെത്തുടർന്ന് ആകർഷകമായ കിഴിവുകളും സാമ്പത്തിക പദ്ധതികളും ഉപയോഗിച്ച് ടാറ്റ വർഷാവസാനവും മികച്ച വിൽപ്പനയാണ സ്വന്തമാക്കിയത്.

തൽഫലമായി 2020 ഡിസംബർ മാസത്തെ വിൽപ്പനയിൽ ശ്രദ്ധേയമായ മുന്നേറ്റമാണ് കാഴ്ച്ചവെച്ചത്. ടാറ്റ കഴിഞ്ഞ മാസം 23,546 യൂണിറ്റുകൾ നേടി. 2020 നവംബറിൽ ഇത് 21,640 ആയിരുന്നു. അതായത് ഒമ്പത് ശതമാനം വളർച്ചയാണ് ടാറ്റ ഡിസംബറിൽ നേടിയെടുത്തതെന്ന് സാരം.
MOST READ: കൂട്ടുകച്ചവടത്തിനില്ല; ഫോർഡും മഹീന്ദ്രയും വേർപിരിഞ്ഞു

2019 ലെ ഇതേ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോൾ ടാറ്റയ്ക്ക് ശ്രദ്ധേയമായി 84 ശതമാനം വർധനയുണ്ടായി. 2019 ഡിസംബറിൽ 12,785 യൂണിറ്റുകൾ മാത്രമാണ് കമ്പനി വിറ്റത്.

മഹീന്ദ്ര, കിയ, റെനോ, ഹോണ്ട, ടൊയോട്ട എന്നിവയേക്കാൾ ഒരുപടി മുന്നിലെത്തി. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന നിർമാണ കമ്പനിയാകാനും ടാറ്റയ്ക്ക് പോയ വർഷം സാധിച്ചു.
MOST READ: ഇന്ത്യയിലെ ആദ്യ ഡീലർഷിപ്പ് ഡൽഹിയിൽ; സിട്രൺ C5 എയർക്രോസിന്റെ അരങ്ങേറ്റം അടുക്കുന്നു

അതോടൊപ്പം വിപണി വിഹിതം 8.5 ശതമാനമായി ഉയർന്നു. 2019 ഡിസംബറിൽ ഇത് വെറും 5.4 ശതമാനമായിരുന്നു. ഒരുപാട് പുതിയ മോഡലുകൾ വിപണിയിൽ എത്താൻ കാത്തിരിക്കുന്നതിനാൽ പുതുവർഷത്തിലും മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

ജനുവരി 13-ന് ഹ്യുണ്ടായി i20 ടർബോയ്‌ക്കെതിരെ മത്സരിക്കുന്ന ആൾട്രോസിന്റെ ടർബോചാർജ്ഡ് പതിപ്പ് ടാറ്റ അവതരിപ്പിക്കും. തുടർന്ന് ജനുവരി 26 ന് ഗ്രാവിറ്റാസ് എന്നറിയപ്പെടുന്ന ഏഴ് സീറ്റർ ഹാരിയറിന്റെ വരവും കമ്പനി അറിയിക്കും.

2019 ലെ ജനീവ മോട്ടോർ ഷോയിൽ 'ബസാർഡ്' എന്ന പേരിൽ ആദ്യമായി പ്രദർശിപ്പിച്ച ടാറ്റ ഗ്രാവിറ്റാസ് ആറ്, ഏഴ് സീറ്റർ ഓപ്ഷനുകളിലാകും കളംനിറയുക.അതോടൊപ്പം ഈ വർഷം പകുതിയോടെ ടാറ്റ HBX കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ പതിപ്പും പുറത്തിറക്കും.

ഇത് മൈക്രോ എസ്‌യുവി വിഭാഗത്തിൽ വലിയ സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തൽ. ഇതിനുപുറമെ, 2021 ന്റെ ആദ്യഘട്ടങ്ങളിൽ ആൾട്രോസിന്റെ ഇലക്ട്രിക് പതിപ്പും അരങ്ങേറ്റം കുറിച്ചേക്കും.