ഇന്ത്യക്ക് പിന്നാലെ ഇന്തോനേഷ്യൻ വിപണിയിലും മാഗ്നൈറ്റ് എത്തി

ഇന്ത്യയിലെ മികച്ച തുടക്കത്തിന് ശേഷം നിസാൻ മാഗ്നൈറ്റ് ഇന്തോനേഷ്യയിലും അരങ്ങേറ്റം കുറിച്ചു. ഒരു ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനും മൂന്ന് വേരിയന്റുകളിലുമായാണ് സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവി വിപണിയിൽ എത്തിയിരിക്കുന്നത്.

ഇന്ത്യക്ക് പിന്നാലെ ഇന്തോനേഷ്യൻ വിപണിയിലും മാഗ്നൈറ്റ് എത്തി

ഇന്ത്യയിലെന്നപോലെ ഇന്തോനേഷ്യയിലും മാഗ്നൈറ്റിന് ആക്രമണാത്മകമായാണ് നിസാൻ വില നിശ്ചയിച്ചിരിക്കുന്നത്. ഇത് വിലയുടെ കാര്യത്തിൽ അതിന്റെ എല്ലാ എതിരാളികളെയും മറികടക്കുന്നു എന്ന കാര്യവും ശ്രദ്ധേയമാണ്.

ഇന്ത്യക്ക് പിന്നാലെ ഇന്തോനേഷ്യൻ വിപണിയിലും മാഗ്നൈറ്റ് എത്തി

ഇന്ത്യയിലെ ഉയർന്ന മത്സരം കാരണം നിസാന് XE, XL, XV, XV പ്രീമിയം, XV പ്രീമിയം (O) എന്നിങ്ങനെ ഒന്നിലധികം വേരിയന്റുകളിലും മാഗ്നൈറ്റ് പരിചയപ്പെടുത്തേണ്ടി വന്നു. അതുപോലെ തന്നെ രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലും എസ്‌യുവി ആഭ്യന്തര വിപണിയിൽ എത്തി.

MOST READ: ആള്‍ട്രോസ് ടര്‍ബോയുടെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു; സ്ഥിരീകരിക്കാതെ ടാറ്റ

ഇന്ത്യക്ക് പിന്നാലെ ഇന്തോനേഷ്യൻ വിപണിയിലും മാഗ്നൈറ്റ് എത്തി

ഇന്ത്യയിൽ രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ ഒരു ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.0 ലിറ്റർ HR0 ടർബോചാർജ്ഡ് പെട്രോൾ മോട്ടോർ എന്നിവ ഉപയോഗിച്ച് നിസാൻ മാഗ്നൈറ്റ് തെരഞ്ഞെടുക്കാം. എന്നാൽ ഇന്തോനേഷ്യയിൽ 1.0 ലിറ്റർ HR0 ടർബോചാർജ്ഡ് യൂണിറ്റ് മാത്രമേ നൽകാനെ കമ്പനി തീരുമാനിച്ചിട്ടുള്ളൂ.

ഇന്ത്യക്ക് പിന്നാലെ ഇന്തോനേഷ്യൻ വിപണിയിലും മാഗ്നൈറ്റ് എത്തി

ഈ ടർബോ യൂണിറ്റിന് 100 bhp കരുത്തും 160 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇന്ത്യയിലെന്നപോലെ 5 സ്പീഡ് മാനുവലും X-ട്രോണിക് സിവിടി ഗിയർ‌ബോക്സും ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ നിസാൻ വാഗ്‌ദാനം ചെയ്യുന്നു.

MOST READ: സ്ഥാനമുറപ്പിച്ച് ടാറ്റ; ഡിസംബറിലെ വിൽപ്പനയിൽ 84 ശതമാനം വളർച്ച

ഇന്ത്യക്ക് പിന്നാലെ ഇന്തോനേഷ്യൻ വിപണിയിലും മാഗ്നൈറ്റ് എത്തി

എസ്‌യുവിയുടെ രണ്ട് വേരിയന്റുകളിൽ മാഗ്നൈറ്റ് അപ്പർ, മാഗ്നൈറ്റ് പ്രീമിയം എന്നിവ ഉൾപ്പെടുന്നു. അപ്പർ പതിപ്പിൽ ഒരു മാനുവൽ ഗിയർബോക്‌സ് ഓപ്ഷൻ സ്റ്റാൻ‌ഡേർഡായി വരുന്നു. എന്നിരുന്നാലും ഉപഭോക്താക്കൾക്ക് പ്രീമിയം പതിപ്പിൽ മാനുവൽ, സിവിടി ഓപ്ഷനുകൾ തെരഞ്ഞെടുക്കാം.

ഇന്ത്യക്ക് പിന്നാലെ ഇന്തോനേഷ്യൻ വിപണിയിലും മാഗ്നൈറ്റ് എത്തി

മാഗ്നൈറ്റ് അപ്പർ മാനുവൽ വേരിയന്റിന് ഇന്തോനേഷ്യയിൽ IDR 208,800,000 ആണ് വില. അതായത് ഏകദേശം 10.74 ലക്ഷം രൂപ. പ്രീമിയം മാനുവൽ വകഭേദത്തിന് IDR 226,300,000 (11.34 ലക്ഷം രൂപ), ടോപ്പ് എൻഡ് പ്രീമിയം സിവിടി വേരിയന്റിന് IDR 238,800,000 (12.28 ലക്ഷം രൂപ) എന്നിങ്ങനെയാണ് മുടക്കേണ്ടത്.

MOST READ: കൂട്ടുകച്ചവടത്തിനില്ല; ഫോർഡും മഹീന്ദ്രയും വേർപിരിഞ്ഞു

ഇന്ത്യക്ക് പിന്നാലെ ഇന്തോനേഷ്യൻ വിപണിയിലും മാഗ്നൈറ്റ് എത്തി

താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയിലെ ടർബോ പെട്രോൾ മാനുവലിന് ഏഴ് ലക്ഷം രൂപയിൽ നിന്ന് ആരംഭിച്ച് 10 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. സൂചിപ്പിച്ച വില സിംഗിൾ കളർ വേരിയന്റുകളാണെന്നും ഡ്യുവൽ ടോൺ കളർ ഓപ്ഷനുകൾക്ക് അധിക വില മുടക്കേണ്ടിയും വരും.

ഇന്ത്യക്ക് പിന്നാലെ ഇന്തോനേഷ്യൻ വിപണിയിലും മാഗ്നൈറ്റ് എത്തി

മാഗ്നൈറ്റിൽ സ്റ്റാൻഡേർഡായി മൂന്ന് വർഷത്തെ അല്ലെങ്കിൽ ഒരു ലക്ഷം കിലോമീറ്റർ വാറണ്ടിയും നിസാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. റെഡ്-ബ്ലാക്ക്, വൈറ്റ്-ബ്ലാക്ക് എന്നിവയാണ് എസ്‌യുവിയിലെ ഡ്യുവൽ ടോൺ കളർ ഓപ്ഷനുകൾ.

ഇന്ത്യക്ക് പിന്നാലെ ഇന്തോനേഷ്യൻ വിപണിയിലും മാഗ്നൈറ്റ് എത്തി

മോണോ ടോൺ ഓപ്ഷനുകളിൽ വൈറ്റ്, ബ്ലാക്ക്, സിൽവർ എന്നിവയാണ് ഉൾപ്പെടുന്നത്. സുരക്ഷയുടെ കാര്യത്തിലും താൻ ഒട്ടുംപിറകിലല്ലെന്ന് തെളിയിച്ചിരിക്കുകയാണ് നിസാന്റെ ഈ സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവി.

ഇന്ത്യക്ക് പിന്നാലെ ഇന്തോനേഷ്യൻ വിപണിയിലും മാഗ്നൈറ്റ് എത്തി

ആസിയാൻ-NCAP ക്രാഷ് ടെസ്റ്റിൽ 4-സ്റ്റാർ റേറ്റിംഗാണ് മാഗ്നൈറ്റ് സ്വന്തമാക്കിയിരിക്കുന്നത്. എന്നിരുന്നാലും വിശദമായ വിഭാഗം തിരിച്ചുള്ള സ്‌കോറുകളും പരീക്ഷിച്ച വേരിയന്റിനെക്കുറിച്ചുള്ള വിവരങ്ങളും ഇനിയും പുറത്തുവരാനുണ്ട്.

Most Read Articles

Malayalam
English summary
Nissan Magnite Launched In Indonesia. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X