6.49 ലക്ഷത്തിന് ഇത്രയും നല്ല ഇലക്‌ട്രിക് എസ്‌യുവി വേറെയില്ല, ബേസ് മോഡലിൽ വരെ കൊതിപ്പിക്കുന്ന ഫീച്ചറുകൾ

ഇന്ത്യൻ ഇലക്‌ട്രിക് വാഹന വിപണിയെ ഞെട്ടിച്ചുകൊണ്ട് ഈയടുത്ത് അവതാരപ്പിറവിയെടുത്തിരിക്കുകയാണ് ടാറ്റ പഞ്ച് ഇവി ഫെയ്‌സ്‌ലിഫ്റ്റ്. മുഖംമിനുക്കിയതിനൊപ്പം മുമ്പുണ്ടായിരുന്നതിലും വിലക്കുറവിലാണ് ഇലക്ട്രിക് എസ്‌യുവി ലോഞ്ച് ചെയ്‌തിരിക്കുന്നത്. BaaS സ്കീമിലൂടെ വാങ്ങുകയാണെങ്കിൽ വെറും 6.49 ലക്ഷത്തിന് ടാറ്റയുടെ മിടുക്കനെ സ്വന്തമാക്കാനാവുന്നതാണ്. ഇത്രയും നല്ലൊരു ഇവി ഈ വിലയ്ക്ക് കിട്ടുമ്പോൾ ആർക്കെങ്കിലും മുഖംതിരിക്കാനാവുമോ. സ്മാര്‍ട്ട്, സ്മാര്‍ട്ട്+, അഡ്വഞ്ചര്‍, എംപവേര്‍ഡ്, എംപവേര്‍ഡ്+ എന്നീ അഞ്ച് വേരിയന്റുകളിലാണ് 2026 പഞ്ച് ഇവി ലഭ്യമാകുന്നത്. 9.69 ലക്ഷം രൂപ മുതല്‍ 12.59 ലക്ഷം രൂപ വരെയാണ് എക്‌സ്ഷോറൂം വില.

ഇത് ബാറ്ററി സ്വന്തമായി വാങ്ങുകയാണെങ്കിലുള്ള വിലയാണ് പറഞ്ഞത് കേട്ടോ. ബേസ് വേരിയൻ്റ് ബാറ്ററി ആസ് എ സർവീസ് വഴി വാങ്ങിക്കുകയാണെങ്കിൽ 6.49 ലക്ഷത്തിന് ബേസ് മോഡൽ വീട്ടിലെത്തിക്കാനാവും. പകരം ഓടുന്ന ഓരോ കിലോമീറ്ററിനും ഏകദേശം 2.60 രൂപ ബാറ്ററി വാടകയായി കമ്പനിക്ക് നൽകേണ്ടി വരുമെന്ന് മാത്രം. ഇത്രയും കുറഞ്ഞ വിലയിൽ ലഭിക്കുന്ന ഇലക്ട്രിക് എസ്‌യുവിയുടെ ബേസ് മോഡലിൽ എന്തെല്ലാം ലഭിക്കുമെന്ന് നോക്കിയാലോ?

Tata Punch EV Facelift Base Smart Variant Features Explained

പുതിയ പഞ്ച് ഇവി ഫെയ്‌സ്‌ലിഫ്റ്റിലെ സ്മാർട്ട് എന്ന എൻട്രി ലെവൽ വേരിയൻ്റ് സൂപ്പർനോവ കോപ്പർ, പ്യുവർ ഗ്രേ, പ്രിസ്റ്റൈൻ വൈറ്റ്, ബംഗാൾ റൂഷ് എന്നിവയുൾപ്പെടെ നാല് നിറങ്ങളിൽ മാത്രമാണ് വാങ്ങാൻ ഒക്കുക. കാരാമൽ, എംപവേർഡ് ഓക്സൈഡ്, ഫിയർലെസ് യെല്ലോ തുടങ്ങിയ അധിക കളർ ഓപ്ഷനുകൾ മറ്റ് വേരിയൻ്റുകളിലാണ് ടാറ്റ മോട്ടോർസ് ലഭ്യമാക്കിയിരിക്കുന്നത്. ഫീച്ചറുകളുടെ കാര്യത്തിലേക്ക് നോക്കിയാലും ആർക്കും നിരാശപ്പെടേണ്ടി വരില്ല കേട്ടോ.

ബേസ് വേരിയൻ്റിൽ പോലും പുതിയ ടച്ച് അധിഷ്ഠിത HVAC പാനൽ, സിറ്റി, സ്‌പോർട്ട് എന്നിങ്ങനെ രണ്ട് ഡ്രൈവ് മോഡുകൾ, iRA കണക്റ്റഡ് കാർ സാങ്കേതികവിദ്യ, ഫ്രണ്ട് പവർ വിൻഡോകൾ, റിയർ സീറ്റിൽ അഡ്ജസ്റ്റബിൾ ഹെഡ്‌റെസ്റ്റുകൾ, എൽഇഡി ഡിആർഎല്ലുകൾ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, മൾട്ടി-മോഡ് റീജൻ ബ്രേക്കിംഗ്, ഇലക്ട്രിക് ടെയിൽഗേറ്റ് റിലീസ്, പുതിയ രണ്ട്-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, വീൽ കവറുകൾ ഉള്ള 15 ഇഞ്ച് സ്റ്റീൽ വീലുകൾ എന്നിവയെല്ലാം ടാറ്റ ഒരുക്കിയിട്ടുണ്ട്.

Tata Punch EV Facelift Base Smart Variant Features Explained

സേഫ്റ്റിയുടെ കാര്യമെടുത്താൽ ബേസ് മോഡൽ മുതൽ ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിംഗ് ലഭ്യമാണ്. അതോടൊപ്പം 6 എയർബാഗുകൾ, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്‌ട്രിബ്ല്യൂഷനുള്ള (EBD) ആൻ്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS), i-TPMS, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, റിവേഴ്‌സ് പാർക്കിംഗ് സെൻസറുകൾ, സീറ്റ്-ബെൽറ്റ് റിമൈൻഡർ സിസ്റ്റം, സ്പീഡ് അലേർട്ട് സിസ്റ്റം, ഹൈ ബീം അലേർട്ട്, ഹിൽ ഹോൾഡ് അസിസ്റ്റ് എന്നിവ ഉൾപ്പെടുന്ന വലിയ ഫീച്ചറുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

2026 പഞ്ച് ഇവി സ്മാർട്ട് വേരിയൻ്റ് 30kWh ബാറ്ററി പായ്ക്കിനൊപ്പമാണ് വാങ്ങിക്കാനാവുക. പെർഫോൻസ് കണക്കുകളിലേക്ക് നോക്കിയാൽ സിംഗിൾ ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയിരിക്കുന്ന ഇവിക്ക് 87 bhp പവറിൽ പരമാവധി 154 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും. ഫുൾ ചാർജിൽ ഇവിക്ക് 355 കിലോമീറ്റർ റേഞ്ചാണ് ടാറ്റ മോട്ടോർസ് അവകാശപ്പെടുന്നത്. അങ്ങനെ നോക്കുമ്പോൾ 10 ലക്ഷം രൂപയിൽ താഴെ വിലയിൽ ലഭിക്കുന്ന ഏറ്റവും മികച്ച ഇന്ത്യൻ ഇവികളിൽ ഒന്നായി ഇത് മാറുന്നുണ്ട്.

Tata Punch EV Facelift Base Smart Variant Features Explained

പഞ്ച് ഇവിയുടെ പുത്തൻ മോഡലുകൾ 65 kW ഡിസി ഫാസ്റ്റ് ചാര്‍ജിംഗ് വരെ സപ്പോർട്ട് ചെയ്യുന്ന വിധത്തിലാണ് വിപണിയിലെത്തുന്നത്. അങ്ങനെ വെറും 26 മിനിറ്റിനുള്ളില്‍ 20 ശതമാനം മുതല്‍ 80 ശതമാനം വരെ ബാറ്ററി ചാര്‍ജ് ചെയ്യാനും 15 മിനിറ്റിനുള്ളില്‍ 135 കിലോമീറ്റര്‍ റേഞ്ച് ടോപ്പ്-അപ്പ് നേടാനും കഴിയും. ഈ രണ്ട് ബാറ്ററി പായ്ക്കുകള്‍ക്കും ടാറ്റ ലൈഫ് ടൈം വാറണ്ടി വാഗ്ദാനം ചെയ്യുന്നു. ഇത് ടാറ്റക്ക് തങ്ങളുടെ പവര്‍ട്രെയിനിലുള്ള ആത്മവിശ്വാസം പ്രകടമാക്കുന്നു.

ഇതിനോടകം ബുക്കിംഗ് ആരംഭിച്ച ടാറ്റ പഞ്ച് ഇവി ഫെയ്‌സ്‌ലിഫ്റ്റിനായുള്ള ഡെലിവറി ഉടന്‍ ആരംഭിക്കുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. കുറഞ്ഞ വിലയില്‍ കൂടുതല്‍ റേഞ്ചുള്ള ഇലക്ട്രിക് എസ്‌യുവി തേടുന്നവര്‍ക്ക് പഞ്ച് ഇവി മികച്ച ചോയ്‌സാണ്. ബാസ് സ്‌കീം ഇവി ഉടമസ്ഥാവകാശ ചെലവുകള്‍ കുറയ്ക്കുന്നതിനാല്‍ ഇനി കൂടുതല്‍ പേര്‍ ഇവികളിലേക്ക് ചുവടുമാറുമെന്ന് പ്രതീക്ഷിക്കാം. ഇന്ത്യയിൽ സിട്രൺ eC3 ഇവിയാണ് പഞ്ചിൻ്റെ നേരിട്ടുള്ള എതിരാളി.

More from DriveSpark

Article Published On: Friday, February 27, 2026, 11:02 [IST]
English summary
Tata punch ev facelift base smart variant features explained
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X