35,000 ബുക്കിംഗുകളും കടന്ന് പുത്തൻ ഹ്യുണ്ടായി i20

പോയ വർഷം ഇന്ത്യൻ വാഹന വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അവതരണങ്ങളിലൊന്നായിരുന്നു മൂന്നാംതലമുറ ഹ്യുണ്ടായി i20 പ്രീമിയം ഹാച്ച്ബാക്കിന്റേത്. അത് തെളിയിക്കുന്നതാണ് കാറിന് ലഭിക്കുന്ന സ്വീകാര്യതയും.

35,000 ബുക്കിംഗും കടന്ന് പുത്തൻ ഹ്യുണ്ടായി i20

വെറും രണ്ട് മാസത്തിനുള്ളിൽ പ്രീമിയം ഹാച്ച്ബാക്കിനായി കമ്പനിക്ക് 35,000 ബുക്കിംഗുകളാണ് വാരിക്കൂട്ടിയത്. ശരിക്കും രാജ്യത്ത് 8000 യൂണിറ്റ് കാറുകൾ വിറ്റതായും ഹ്യുണ്ടായി ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

35,000 ബുക്കിംഗും കടന്ന് പുത്തൻ ഹ്യുണ്ടായി i20

K പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് ഏറ്റവും പുതിയ ഹ്യുണ്ടായി i20 ഒരുങ്ങിയിരിക്കുന്നത്. മുൻഗാമിയേക്കാൾ നീളവും വീതിയും വീൽബേസുമുള്ള ഹാച്ച്ബാക്കിന് മികച്ച ഡിസൈനും നിറയെ ഫീച്ചറുകളും ഉണ്ടെന്നതും വളരെ ശ്രദ്ധേയമാണ്.

MOST READ: പുതുതലമുറ സ്‌കോര്‍പിയോയുടെ അരങ്ങേറ്റ വിവരങ്ങള്‍ വെളിപ്പെടുത്തി

35,000 ബുക്കിംഗും കടന്ന് പുത്തൻ ഹ്യുണ്ടായി i20

പെട്രോൾ, ഡീസൽ വേരിയന്റുകളിലാണ് i20 നിരത്തിലെത്തുന്നത്. പെട്രോൾ വേരിയന്റുകൾക്ക് 6.80 ലക്ഷം രൂപയിൽ നിന്ന് തുടങ്ങി 11.18 ലക്ഷം വരെ പോകുന്നു. മറുവശത്ത് ഡീസൽ മോഡലിന് 8.20 ലക്ഷം മുതൽ 10.60 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്.

35,000 ബുക്കിംഗും കടന്ന് പുത്തൻ ഹ്യുണ്ടായി i20

മാഗ്ന, സ്‌പോർട്‌സ്, ആസ്ത, ആസ്ത (O) എന്നീ നാല് വേരിയന്റുകളിലാണ് ഹ്യുണ്ടായി i20 തെരഞ്ഞെടുക്കാൻ സാധിക്കുന്നത്. 3,995 മില്ലീമീറ്റർ നീളവും 1,775 മില്ലീമീറ്റർ വീതിയും 1,505 മില്ലീമീറ്റർ ഉയരവും 2,580 മില്ലീമീറ്റർ വീൽബേസുമാണുള്ളത്. ശരിക്കും വാഹനത്തിന്റെ ഫ്യൂച്ചറിസ്റ്റ് അപ്പീൽ തന്നെയാണ് ഏവരേയും ആകർഷിക്കുന്ന പ്രധാന ഘടകം.

MOST READ: ആള്‍ട്രോസ് ടര്‍ബോയുടെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു; സ്ഥിരീകരിക്കാതെ ടാറ്റ

35,000 ബുക്കിംഗും കടന്ന് പുത്തൻ ഹ്യുണ്ടായി i20

അതിനായി പാരാമെട്രിക് ജ്വല്ലറി ഡിസൈൻ, എൽഇഡി പ്രൊജക്ടർ ഹെഡ്‌ലൈറ്റുകൾ, എൽഇഡി ഡിആർഎൽ, പ്രൊജക്ടർ ഫോഗ് ലാമ്പുകൾ, R16 ഡയമണ്ട് കട്ട് അലോയ് വീലുകൾ, പുതിയ ഫ്രണ്ട് ഗ്രിൽ എന്നിവ i20-യുടെ രൂപത്തിനെ മനോഹരമാക്കുന്നു.

35,000 ബുക്കിംഗും കടന്ന് പുത്തൻ ഹ്യുണ്ടായി i20

അതോടൊപ്പം കാറിന്റെ റൂഫിൽ നൽകിയിരിക്കുന്ന ഷാർക്ക് ഫിൻ ആന്റിന, ഹെഡിലും ടെയിൽ ലാമ്പുകളിലും i20 ലോഗോ എന്നിവ ഉപയോഗിച്ച് വശങ്ങൾ അലങ്കരിച്ചൊരുക്കിയതും ഹാച്ച്ബാക്കിന്റെ ഭംഗി കൂട്ടുന്നുണ്ട്.

MOST READ: ടിവിഎസ് ജുപ്പിറ്ററിന് 125 വേരിയന്റ് ഒരുങ്ങുന്നു; അരങ്ങേറ്റം മെയ് മാസത്തോടെ

35,000 ബുക്കിംഗും കടന്ന് പുത്തൻ ഹ്യുണ്ടായി i20

തീർന്നില്ല, ഒരു ക്രോം അലങ്കരിച്ചൊരുക്കിയ Z ആകൃതിയിലുള്ള എൽഇഡി ടെയിൽ ലാമ്പുകൾ പിൻവശത്തെ ഡിസൈൻ വിശദാംശങ്ങളുടെ പ്രധാന ഹൈലൈറ്റാണ്.

35,000 ബുക്കിംഗും കടന്ന് പുത്തൻ ഹ്യുണ്ടായി i20

1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.0 ലിറ്റർ ടർബോ-പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളാണ് 2020 മോഡൽ i20 തെരഞ്ഞെടുക്കാൻ സാധിക്കുന്നത്. പെട്രോളിനും ഡീസലിനുമൊപ്പം ഒരു മാനുവൽ ഗിയർബോക്സ് ലഭ്യമാകുമ്പോൾ, 1.0 ടർബോയ്ക്ക് ഇന്റലിജന്റ് മാനുവൽ ട്രാൻസ്മിഷൻ ഓപ്ഷൻ മാത്രമേ ലഭിക്കൂ.

35,000 ബുക്കിംഗും കടന്ന് പുത്തൻ ഹ്യുണ്ടായി i20

പുതിയ മോഡലിൽ നിരവധി സെഗ്മെന്റ് ഫസ്റ്റ് സവിശേഷതകളും ഹ്യുണ്ടായി പരിചയപ്പെടുത്തിയിട്ടുണ്ട്. അതിൽ ഹിൽ അസിസ്റ്റ് കൺട്രോൾ, ബ്ലൂലിങ്ക്, ഒടിഎ മാപ്പ് അപ്‌ഡേറ്റുകൾ, മൾട്ടി ഫോൺ ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നിവയെല്ലാം ഉൾപ്പെടുന്നു.

35,000 ബുക്കിംഗും കടന്ന് പുത്തൻ ഹ്യുണ്ടായി i20

തീർന്നില്ല, അതിനൊപ്പം തന്നെ ഓക്സിജനും എക്യുഐയുമുള്ള ഓക്‌സിബൂസ്റ്റ് എയർ പ്യൂരിഫയർ, എമർജൻസി സ്റ്റോപ്പ് സിഗ്നൽ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഇന്റലിജന്റ് മാനുവൽ ട്രാൻസ്മിഷൻ, ഇക്കോ കോട്ടിംഗ് എന്നിവയെല്ലാം വാഗ്‌ദാനം ചെയ്യുന്നതും 2020 ഹ്യുണ്ടായി i20-യുടെ വിജയരഹസ്യമാണ്.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
2020 Hyundai i20 Premium Hatchback Crosses 35,000 Bookings. Read in Malayalam
Story first published: Saturday, January 2, 2021, 17:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X