Just In
- 10 hrs ago
കൈനിറയെ ഫീച്ചറും, ആഢംബരവും; ടൈഗൂണില്‍ പ്രതീക്ഷവെച്ച് ഫോക്സ്വാഗണ്
- 10 hrs ago
പുനരുധാരണത്തിലൂടെ പുതുജീവൻ നേടി ടൊയോട്ട ക്വാളിസ്; വീഡിയോ
- 11 hrs ago
അരുണാചലിന്റെ റോഡുകൾ ഇളക്കി മറിച്ച് ഹൈനെസ് CB 350; 2021 ഹാണ്ട സൺചേസേർസ് റാലി ആദ്യ ദിന വീഡിയോ
- 11 hrs ago
പരീക്ഷണയോട്ടവുമായി ഹണ്ടര്‍ 350; അവതരണം ഉടനെന്ന് റോയല്‍ എന്‍ഫീല്‍ഡ്
Don't Miss
- Lifestyle
കഠിനാധ്വാനം വിജയം കാണുന്ന രാശിക്കാര്‍; രാശിഫലം
- Finance
പച്ചക്കറി വില കത്തിക്കയറിയോ... ഇല്ല! ഈ വിഷുവിന് വിലക്കയറ്റമില്ലാത്ത പച്ചക്കറി വിപണി, കീശയ്ക്ക് ആശ്വാസം
- News
ബിജെപിക്ക് അധികാരം ലഭിച്ചാൽ ഗൂർഖകളുടെ പ്രശ്നങ്ങൾ പരിഹരിക്കും; അമിത് ഷാ
- Movies
കല്യാണം പോലും കഴിച്ചിട്ടില്ല, പ്രശ്നങ്ങള്‍ വേറെയും ഉണ്ട്; ഫിറോസിനെതിരെ ആരോപണങ്ങളുമായി വനിതാ മത്സരാര്‍ഥികള്‍
- Sports
രാജസ്ഥാന് വന്‍ തിരിച്ചടി; ബെന്‍ സ്റ്റോക്ക്സ് ഐപിഎല്ലില്‍ നിന്ന് പുറത്ത്
- Travel
മസാല തേനില്‍ പ്രസിദ്ധമായ നാട്..എല്ലാവര്ക്കും കാറ്..യൂറോപ്പിലെ ആദ്യ ആസൂത്രിത നഗരം...
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
എല്ലാവരും വില കൂട്ടിയപ്പോൾ ഫോർഡ് വില കുറച്ചു; 2021 ഇക്കോസ്പോർട്ട് വിപണിയിൽ
ഇന്ത്യൻ വിപണിയിലെ ആദ്യത്തെ സബ്-4 മീറ്റർ എസ്‌യുവികളിൽ ഒന്നാണ് ഫോർഡ് ഇക്കോസ്‌പോർട്ട്. എന്നാൽ കാറിന് ഇതുവരെ ഒരു തലമുറ മാറ്റമോ കാര്യമായ പരിഷ്ക്കരണങ്ങളോ ലഭിക്കാത്ത ഒറ്റ കാരണത്താൽ സെഗ്മെന്റിൽ വാഹനം അൽപ്പം പിന്നിലാണ്.

എന്നാൽ ചെറിയ മാറ്റങ്ങളോടെ 2021 മോഡൽ വർഷത്തിലേക്ക് ഇക്കോസ്പോർട്ടിനെ കമ്പനി ഇപ്പോൾ വിപണിയിൽ എത്തിച്ചിരിക്കുകയാണ്. അതിൽ ഏറ്റവും ശ്രദ്ധേയമാണ് വില പരിഷ്ക്കരണം. എല്ലാവരും വില കൂട്ടിയപ്പോൾ ഫോർഡ് മോഡലിന്റെ വില കുറച്ചാണ് ഇത്തവണ തന്ത്രം മാറ്റിയിരിക്കുന്നത്.

കൂടാതെ പുതിയ ഫോർഡ് ഇക്കോസ്പോർട്ടിന്റെ ലൈനപ്പിലെ ടൈറ്റാനിയം വേരിയന്റിലും സൺറൂഫ് കമ്പനി അവതരിപ്പിക്കുന്നുണ്ട് എന്ന കാര്യമാണ് ഏറെ ശ്രദ്ധേയം. ഇതോടെ എസ്‌യുവിയുടെ വേരിയന്റുകളിൽ പകുതിയും സൺ-റൂഫ് ഉപഭോക്താക്കൾക്ക് ലഭിക്കുമെന്ന് സാരം.
MOST READ: വിപണിയിൽ ജൈത്രയാത്ര തുടർന്ന് മഹീന്ദ്ര ഥാർ; ഡിസംബറിൽ നേടിയത് 6,500 ബുക്കിംഗുകൾ

2021 ഫോർഡ് ഇക്കോസ്പോർട്ടിന് 7.99 ലക്ഷം രൂപയാണ് പുതുക്കിയ പ്രാരംഭ വില. ടൈറ്റാനിയം പ്ലസ് വേരിയന്റിനായി ആവേശകരമായ ഒരു നവീകരണം ഉടൻ ഉണ്ടാകുമെന്നും ഫോർഡ് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ഇപ്പോൾ ഇതിൽ നിന്നും മാനുവൽ ഗിയർബോക്‌സ് പിൻവലിച്ച് ഒരു ഓട്ടോമാറ്റിക് മോഡലായി മാത്രമാണ് ലഭ്യാമാവുക.

വില വെട്ടക്കുറച്ചിതിനു പിന്നാലെ ഇക്കോസ്പോർട്ടിലെ പല വകഭേദങ്ങളും കമ്പനി വെട്ടക്കുറച്ചിട്ടുമുണ്ട്. ഇക്കോസ്പോർട്ട് ആംബിയന്റ് മാനുവൽ ബേസ് പെട്രോൾ വേരിയന്റിന് 7.99 ലക്ഷം രൂപയാണ് ഇനി മുതൽ എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്.
MOST READ: പ്രൊഡക്ഷൻ റെഡി! രൂപം വ്യക്തമാക്കി ടാറ്റയുടെ പുതിയ മൈക്രോ എസ്‌യുവി

അതായത് നേരത്തത്തെ വിലയേക്കാൾ 20,000 രൂപ കുറവാണിതെന്ന് ചുരുക്കം. ട്രെൻഡ് മാനുവൽ പെട്രോൾ വേരിയന്റിന് ഇപ്പോൾ 35,000 രൂപ കുറഞ്ഞ് 8.64 ലക്ഷം രൂപയുമായി മാറി. അതേസമയം ടൈറ്റാനിയം മാനുവലിന് 1000 രൂപ വർധിച്ച് 9.79 ലക്ഷമായി ഇപ്പോൾ.

ടൈറ്റാനിയം ഓട്ടോമാറ്റിക്, ടൈറ്റാനിയം പ്ലസ് മാനുവൽ, തണ്ടർ മാനുവൽ പെട്രോൾ എന്നീ വേരിയന്റുകൾ കമ്പനി നിർത്തലാക്കുകയും ചെയ്‌തു. ഉയർന്ന മോഡലായ സ്‌പോർട്ട് 2021 ഫോർഡ് ഇക്കോസ്‌പോർട്ടിന്റെ ഫീച്ചറുകളിൽ ആറ് എയർബാഗുകൾ, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ്, ഫോർഡ് പാസ്‌ടിഎം ഉൾച്ചേർത്ത നാവിഗേഷൻ എന്നിവയും അതിലേറെയും ഉൾപ്പെടുന്നു.
MOST READ: കൂട്ടുപിരിഞ്ഞെങ്കിലും ഫോർഡ്-മഹീന്ദ്ര എസ്‌യുവി വിപണിയിൽ എത്തും

100,000 കിലോമീറ്റർ അല്ലെങ്കിൽ മൂന്ന് വർഷത്തെ വാറണ്ടിയും ഏറ്റവും കുറഞ്ഞ അറ്റകുറ്റപ്പണി ചെലവ് 36 പൈസ / കിലോമീറ്ററുമാണ് ഇപ്പോൾ ഇക്കോസ്പോർട്ടിൽ ഫോർഡ് വാഗ്‌ദാനം ചെയ്യുന്നത്.

കോംപാക്‌ട് എസ്‌യുവിയുടെ എഞ്ചിൻ ഓപ്ഷനുകളിൽ 1.5 ലിറ്റർ Ti-VCT പെട്രോളും 1.5 ലിറ്റർ TDCi ഡീസൽ യൂണിറ്റും ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം. പെട്രോൾ എഞ്ചിൻ 122 bhp കരുത്തിൽ 149 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.
MOST READ: കിയ സോനെറ്റിന് ചെലവേറും; വില വിരങ്ങള്‍ പുറത്ത്

മറുവശത്ത് ഓയിൽ ബർണർ യൂണിറ്റ് പരമാവധി 100 bhp പവറും 125 Nm torque ഉം വികസിപ്പിക്കും. ഇക്കോസ്പോർട്ടിന്റെ പെട്രോളിൽ ഒരു മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ഗിയർബോക്സ് ഉപയോഗിച്ച് തെരഞ്ഞെടുക്കാം. ഡീസൽ എഞ്ചിൻ വേരിയന്റുകൾ ഒരു മാനുവൽ ഓപ്ഷൻ ഉപയോഗിച്ച് മാത്രമേ ലഭ്യമാകൂ.

സബ് 4 മീറ്റർ സെഗ്മെന്റിൽ പുതിയ കോംപാക്‌ട് യുവികളുടെ വരവ് വിപണി കാണുന്ന സമയത്താണ് ഫോർഡ് ഇക്കോസ്പോർട്ട് വില കുറയ്ക്കുന്നത്. കിയ സോനെറ്റ്, ഹ്യുണ്ടായി വെന്യു, മാരുതി ബ്രെസ എന്നിവരാണ് ഈ വിഭാഗത്തിലെ മികച്ച മൂന്ന് വിൽപ്പന നേടുന്ന മോഡലുകൾ.

തുടർന്ന് ടാറ്റ നെക്സോൺ, മഹീന്ദ്ര xuv300 മോഡലുകളും ശ്രദ്ധേയമായ പ്രകടനം വിപണിയിൽ കാഴ്ച്ചവെക്കുന്നുണ്ട്. നിസാൻ മാഗ്നൈറ്റിലേക്കും ഉപഭോക്താക്കൾ ഇപ്പോൾ എത്തുന്നുണ്ട്.