Just In
- just now
ശരിക്കും ഞെട്ടിച്ചു! പുതിയ ഭാവത്തിൽ പോണി ഹെറിറ്റേജ് സീരീസിനെ പരിചയപ്പെടുത്തി ഹ്യുണ്ടായി
- 26 min ago
EQS മുൻനിര ഇലക്ട്രിക് സെഡാന് പിന്നാലെ EQB എസ്യുവിയും അവതരിപ്പിക്കാൻ മെർസിഡീസ്
- 1 hr ago
നവീകരണത്തിനൊപ്പം പേരും മാറും; 2021 ടാറ്റ ടിഗോര്‍ ഇവിയുടെ അവതരണം ഉടന്‍
- 1 hr ago
2021 സാമ്പത്തിക വര്‍ഷം വിറ്റത് 1.35 ലക്ഷം ഇവികള്‍; വളര്‍ച്ച അതിവേഗമെന്ന് റിപ്പോര്‍ട്ട്
Don't Miss
- Sports
IPL 2021: പൈസ വസൂലാവും! ആദ്യ സൂചനകള്‍ ഇങ്ങനെ, ഫ്രാഞ്ചൈസികളുടെ പ്രതീക്ഷ കാത്തവര്
- Movies
സൂര്യയെ നിങ്ങള്‍ക്ക് മനസിലായിക്കോളും, പുതിയ വീട് ഡിഎഫ്കെ ആര്‍മിയുടെ പേരില്‍; ഫിറോസും സജ്നയും ലൈവില്‍
- News
'അർദ്ധരാത്രിയിൽ മൂക്കാതെ വിരിഞ്ഞ നാട്ടു രാജാവിന്റെ ലീലാ വിലാസങ്ങൾ', ജലീലിനെ പരിഹസിച്ച് അബ്ദുറബ്ബ്
- Finance
ജൂലായ് 1 മുതല്‍ ക്ഷാമബത്ത പുനഃസ്ഥാപിക്കും; കേന്ദ്ര ജീവനക്കാര്‍ക്ക് ലോട്ടറി!
- Travel
രാമനെ രാജാവായി ആരാധിക്കുന്ന ക്ഷേത്രം മുതല്‍ സ്വര്‍ണ്ണ ക്ഷേത്രം വരെ...ഇന്ത്യയിലെ രാമ ക്ഷേത്രങ്ങളിലൂടെ
- Lifestyle
വ്രതാനുഷ്ഠാന സമയത്ത് ആരോഗ്യത്തോടെ ഫിറ്റ്നസ് നിലനിര്‍ത്താന്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പ്രൊഡക്ഷൻ റെഡി! രൂപം വ്യക്തമാക്കി ടാറ്റയുടെ പുതിയ മൈക്രോ എസ്‌യുവി
പുതുവർഷത്തിൽ ടാറ്റ നിരയിൽ നിന്ന് നിരവധി മോഡലുകളാണ് വിപണിയിൽ അണിനിരക്കാൻ ഒരുങ്ങുന്നത്. അതിൽ ഹാരിയർ അടിസ്ഥാനമാക്കിയുള്ള ഗ്രാവിറ്റാസ് ഏഴ് സീറ്റർ എസ്‌യുവി, ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സോടുകൂടിയ ആൾട്രോസിന്റെ ടർബോചാർജ്ഡ് പതിപ്പ്, ഹെക്സയുടെ സഫാരി എഡിഷൻ, ആൾട്രോസ് ഇലക്ട്രിക് എന്നിവയെല്ലാം ഉൾപ്പെടുന്നു.

അതോടൊപ്പം ഒരു ചെറിയ മൈക്രോ എസ്‌യുവി കൂടി ഈ വർഷത്തിന്റെ ആദ്യപാദത്തിൽ വിൽപ്പനയ്ക്ക് എത്തും. കൺസെപ്റ്റ് രൂപത്തിൽ അവതരിപ്പിച്ചപ്പോൾ തന്നെ ഇന്ത്യൻ വാഹന പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മോഡലാണ് ടാറ്റ HBX മൈക്രോ എസ്‌യുവിയുടേത്.

ഗ്രാവിറ്റാസിനെ ജനുവരിയിൽ പരിചയപ്പെടുത്തിയതിനു ശേഷമായിരിക്കും HBX കൺസെപ്റ്റ് അധിഷ്ഠിത മൈക്രോ എസ്‌യുവി നിരത്തുകളിൽ ഇടംപിടിക്കുക. ടൈമെറോ എന്ന് പേര് നൽകാൻ ഒരുങ്ങുന്ന ഈ കാറിന്റെ സജീവ പരീക്ഷണയോട്ടത്തിലാണ് കമ്പനിയിപ്പോൾ.
MOST READ: കൂട്ടുപിരിഞ്ഞെങ്കിലും ഫോർഡ്-മഹീന്ദ്ര എസ്‌യുവി വിപണിയിൽ എത്തും

അതിന്റെ ഭാഗമായി വാഹനത്തിന്റെ പുതിയ സ്പൈ ചിത്രങ്ങളും ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്. പ്രൊഡക്ഷന് തയാറെടുത്തിരിക്കുന്ന മൈക്രോ എസ്‌യുവിയുടെ രൂപഘടനയെ കുറിച്ചുള്ള വ്യക്തമായ സൂചനയാണ് ഈ ചിത്രങ്ങളിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത്.

ബ്രാൻഡിന്റെ ആഭ്യന്തര ശ്രേണിയിൽ നെക്‌സോണിന് താഴെയായി ആകും HBX ഇടംപിടിക്കുക. ഏകദേശം 4.5 ലക്ഷം മുതൽ ഏഴ് ലക്ഷം രൂപ വരെയാണ് കുഞ്ഞൻ എസ്‌യുവിയുടെ എക്സ്ഷോറൂം വില പ്രതീക്ഷിക്കുന്നതും.
MOST READ: ഗ്രാവിറ്റാസ് മുതല്‍ കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ് വരെ; ഈ മാസം വിപണിയിലെത്തുന്ന എസ്‌യുവികള്‍

ടിയാഗൊയിലും ആൾട്രോസിലും കാണപ്പെടുന്ന അതേ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാകും ഈ മോഡലിന് കരുത്തേകുക. പെട്രോൾ എഞ്ചിൻ മാത്രം ഉപയോഗിച്ച് വാഗ്ദാനം ചെയ്യുന്ന എസ്‌യുവി അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ അഞ്ച് സ്പീഡ് എഎംടി ഗിയർബോക്സുമായി ടാറ്റ ജോടിയാക്കും.

മഹീന്ദ്ര KUV NXT,, മാരുതി സുസുക്കി ഇഗ്നിസ് എന്നീ മോഡലുകൾക്കെതിരെ മാറ്റുരയ്ക്കാൻ ഒരുങ്ങുന്ന ഈ ടാറ്റ കാറിന്റെ മുൻവശം ഹാരിയറിൽ അരങ്ങേറ്റം കുറിച്ച ഇംപാക്റ്റ് ഡിസൈൻ 2.0 തത്ത്വചിന്തയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും എന്നതും ശ്രദ്ധേയമാണ്.
MOST READ: ഇന്ത്യക്ക് പിന്നാലെ ഇന്തോനേഷ്യൻ വിപണിയിലും മാഗ്നൈറ്റ് എത്തി

അതോടൊപ്പം ഇത് സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് ക്ലസ്റ്റർ, മുകളിൽ എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, നേർത്ത ഫ്രണ്ട് ഗ്രിൽ, വൈഡ് സെൻട്രൽ എയർ ഇൻലെറ്റ്, സാധ്യമായ ഫോക്സ് സ്‌കിഡ് എന്നിവ മുൻവശത്ത് നൽകുന്നതിനാൽ ഒരു ബേബി ഹാരിയർ പോലെ HBX കാണപ്പെടും എന്നതും കൗതുകമാകും.

ടു-ടോൺ 15 ഇഞ്ച് അലോയ് വീലുകൾ, വൈ-ആകൃതിയിലുള്ള എൽഇഡി ടെയിൽ ലാമ്പുകൾ, റൂഫ് റെയിലുകൾ, സ്‌കൾപ്പഡ് ടെയിൽഗേറ്റ്, ബോഡി ക്ലാഡിംഗ്, ചതുരാകൃതിയിലുള്ള വീൽ ആർച്ചുകൾ, റാക്ക്ഡ് വിൻഡ്ഷീൽഡ്, ടേൺ സിഗ്നൽ ഇന്റഗ്രേറ്റഡ് ഒആർവിഎമ്മുകൾ എന്നിവയാണ് മൈക്രോ എസ്‌യുവിയിലെ മറ്റ് പ്രധാന സവിശേഷതകൾ.
MOST READ: ടിവിഎസ് ജുപ്പിറ്ററിന് 125 വേരിയന്റ് ഒരുങ്ങുന്നു; അരങ്ങേറ്റം മെയ് മാസത്തോടെ

ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്കിനെ തുടർന്ന് ആൽഫ (എജൈൽ ലൈറ്റ് ഫ്ലെക്സിബിൾ അഡ്വാൻസ്ഡ്) പ്ലാറ്റ്ഫോം അടിസ്ഥാനമാക്കിയുള്ള രണ്ടാമത്തെ മോഡലായിരിക്കും HBX കൺസെപ്റ്റ് അധിഷ്ഠിത എസ്‌യുവി.

ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുമുള്ള ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ആംബിയന്റ് ലൈറ്റിംഗ്, സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, മൾട്ടി-ഫങ്ഷണൽ ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീൽ, ലേയേർഡ് ഡാഷ്‌ബോർഡ് തുടങ്ങിയ സവിശേഷതകളും വാഹനത്തിന്റെ ഇന്റീരിയറിൽ ഇടംപിടിക്കും.