Just In
- 11 min ago
ഇന്ത്യയെ ഇരുചക്ര വാഹനങ്ങളുടെ കയറ്റുമതി കേന്ദ്രമായി പ്രഖ്യാപിച്ച് ഹോണ്ട
- 25 min ago
ശരിക്കും ഞെട്ടിച്ചു! പുതിയ ഭാവത്തിൽ പോണി ഹെറിറ്റേജ് സീരീസിനെ പരിചയപ്പെടുത്തി ഹ്യുണ്ടായി
- 51 min ago
EQS മുൻനിര ഇലക്ട്രിക് സെഡാന് പിന്നാലെ EQB എസ്യുവിയും അവതരിപ്പിക്കാൻ മെർസിഡീസ്
- 2 hrs ago
നവീകരണത്തിനൊപ്പം പേരും മാറും; 2021 ടാറ്റ ടിഗോര് ഇവിയുടെ അവതരണം ഉടന്
Don't Miss
- Movies
അനു സിത്താര ഷൂട്ടില് സെറ്റില് വഴക്കിടുന്നത് ഇക്കാര്യത്തില്; വെളിപ്പെടുത്തി നടി
- Lifestyle
ശരീരം കൃത്യമായ ആരോഗ്യത്തിലാണോ, അറിയാന് ഈ ടെസ്റ്റുകള്
- News
ഇഡിയുടേത് കള്ള തെളിവുകൾ സൃഷ്ടിക്കൽ,സത്യം ഹൈക്കോടതിയും തിരിച്ചറിഞ്ഞു;ജയരാജൻ
- Sports
IPL 2021: പൈസ വസൂലാവും! ആദ്യ സൂചനകള് ഇങ്ങനെ, ഫ്രാഞ്ചൈസികളുടെ പ്രതീക്ഷ കാത്തവര്
- Finance
ജൂലായ് 1 മുതല് ക്ഷാമബത്ത പുനഃസ്ഥാപിക്കും; കേന്ദ്ര ജീവനക്കാര്ക്ക് ലോട്ടറി!
- Travel
രാമനെ രാജാവായി ആരാധിക്കുന്ന ക്ഷേത്രം മുതല് സ്വര്ണ്ണ ക്ഷേത്രം വരെ...ഇന്ത്യയിലെ രാമ ക്ഷേത്രങ്ങളിലൂടെ
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കൂട്ടുപിരിഞ്ഞെങ്കിലും ഫോർഡ്-മഹീന്ദ്ര എസ്‌യുവി വിപണിയിൽ എത്തും
മഹീന്ദ്ര-ഫോര്‍ഡ് കൂട്ടുകെട്ടില്‍ പുത്തന്‍ വാഹനങ്ങള്‍ പ്രതീക്ഷിച്ചിരുന്ന വാഹനപ്രേമികളെ നിരാശരാക്കി കൂട്ടുകച്ചവടത്തിന് നിൽക്കാതെ ഫോർഡും മഹീന്ദ്രയും വേർപിരിഞ്ഞുവെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

എന്നാൽ സി-സെഗ്മെന്റ് എസ്‌യുവികൾ സംയുക്തമായി ഇന്ത്യൻ വിപണിയിൽ നിർമിക്കാനുള്ള പദ്ധതിയുമായി മഹീന്ദ്രയും ഫോർഡും മുന്നോട്ട് പോകുമെന്നതാണ് സ്ഥിരീകരണം.

അതായത് മഹീന്ദ്രയുടെ വരാനിരിക്കുന്ന പുതുതലമുറ XUV500 അടിസ്ഥാനമാക്കിയുള്ള ഫോർഡ് സി-എസ്‌യുവി ഇന്ത്യയിൽ വിപണിയിലെത്തുമെന്ന് സാരം. ഫോർഡും മഹീന്ദ്രയും ചേർന്ന് പുതിയ സി-സെഗ്മെന്റ് എസ്‌യുവിയിൽ "പ്രോജക്ട് ബ്ലാക്ക്" എന്ന പ്രത്യേക കരാർ പ്രകാരം പ്രവർത്തിക്കാനാണ് തീരുമാനിച്ചിരുന്നത്.
MOST READ: ആള്‍ട്രോസ് ടര്‍ബോയുടെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു; സ്ഥിരീകരിക്കാതെ ടാറ്റ

അതിനാൽ തന്നെ രണ്ട് ബ്രാൻഡുകളും ഈ എസ്‌യുവിയുടെ പ്രവർത്തനം വളരെ മുമ്പുതന്നെ ആരംഭിക്കുകയും കാര്യമായ നിക്ഷേപം നടത്തുകയും ചെയ്തു. അതുകൊണ്ട് 2021 XUV500-യുടെ അരങ്ങേറ്റത്തിന് ശേഷം ബ്ലൂ ഓവലിൽ നിന്നുള്ള ഈ മോഡൽ എട്ട് മുതൽ ഒമ്പത് മാസത്തെ ഇടവേളയ്ക്ക് ശേഷം ഷോറൂമുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതായത് 2022 ന്റെ തുടക്കത്തിൽ അരങ്ങേറ്റം പ്രതീക്ഷിക്കാം. പ്ലാറ്റ്ഫോം മാത്രമല്ല വരാനിരിക്കുന്ന ഫോർഡ് സി-എസ്‌യുവി XUV500-ൽ നിന്നുള്ള നിരവധി ഘടകങ്ങളും പങ്കിടും. രണ്ട് കാറുകളും ഒരേ ഉത്‌പാദന നിരയിൽ തന്നെയാകും നിർമിക്കുക.

തുടർന്ന് ഫോർഡ് എഞ്ചിനീയർമാർ ചാസിയും സസ്പെൻഷൻ സജ്ജീകരണവും മാറ്റും. അതിൽ ഫോർഡിന്റെ ഡ്രൈവിംഗ് ഡൈനാമിക്സും ഉണ്ടാകുമെന്നത് വളരെ ശ്രദ്ധേയമാണ്. 5, 7 സീറ്റുകളിലായി ഫോർഡ് സി-എസ്‌യുവി വാഗ്ദാനം ചെയ്യും.

എംജി ഹെക്ടർ, ടാറ്റ ഹാരിയർ, ജീപ്പ് കോമ്പസ്, ടാറ്റ ഗ്രാവിറ്റാസ് എന്നിവരെയും അതിന്റെ വിഭാഗത്തിലെ മറ്റ് എതിരാളികളുമായി മാറ്റുരയ്ക്കുമ്പോൾ ഫോർഡ് ഇന്ത്യയ്ക്ക് അതൊരു പുതുജീവനായിരിക്കും നൽകുക എന്നാണ് വിശ്വാസം.
MOST READ: കിയയുടെ പുത്തൻ എംപിവി സെൽറ്റോസിന്റെ അതേ പ്ലാറ്റ്ഫോമിൽ ഒരുങ്ങും

2.0 എഞ്ചിൻ ടർബോചാർജ്ഡ് പെട്രോൾ, പുതിയ 2.2 അല്ലെങ്കിൽ 2.0 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് എസ്‌യുവിയിൽ ഇടംപിടിക്കുകയെന്നാണ് സൂചന.

ഗിയർബോക്സ് ഓപ്ഷനുകളിൽ മാനുവൽ, ഓട്ടോമാറ്റിക് പതിപ്പുകൾ ഓഫർ ചെയ്യും. ഫ്രണ്ട്-വീൽ ഡ്രൈവ്, ഓൾ-വീൽ ഡ്രൈവ് സിസ്റ്റം എന്നിവയും കമ്പനി ഓഫർ ചെയ്യും.

സി-എസ്‌യുവി മാത്രമല്ല മഹീന്ദ്രയുടെ 1.2 ലിറ്റർ ടിജിഡി ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനൊപ്പം ഫോർഡ് ഇക്കോസ്‌പോർട്ട് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെയും അമേരിക്കൻ വാഹന നിർമാതാക്കൾ അവതരിപ്പിക്കും.

ഇക്കോസ്‌പോർട്ടിന്റെ 1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിന് പകരമായി ഈ എഞ്ചിൻ സ്ഥാനംപിടിക്കിം. ഇത് ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങളുടെ വരവോടെ വിപണിയിൽ നിന്നും പിൻവാങ്ങിയിരുന്നു. ഫെബ്രുവരിയോടെ കോംപാക്‌ട് എസ്‌യുവി അവതരിപ്പിക്കാനാണ് സാധ്യത.