സുരക്ഷയുടെ കാര്യത്തിലും കേമൻ തന്നെ; ആസിയാൻ NCAP ക്രാഷ് ടെസ്റ്റിൽ 4-സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കി മാഗ്നൈറ്റ്

ഒരു കോംപാക്‌ട് എസ്‌യുവിയിലൂടെ ഇന്ത്യൻ വിപണിയിലെ തലവര മാറിമറിഞ്ഞവരാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാന്റേത്. മാഗ്നൈറ്റിലൂടെ വിജയം കൈവരിച്ച് പുതുവർഷത്തിലേക്ക് കടന്നിരിക്കുകയാണ് കമ്പനി.

സുരക്ഷയുടെ കാര്യത്തിലും കേമൻ തന്നെ; ആസിയാൻ NCAP ക്രാഷ് ടെസ്റ്റിൽ 4-സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കി മാഗ്നൈറ്റ്

ഒരു ഹാച്ച്ബാക്കിന് നൽകുന്ന വില നിശ്ചയിച്ചതാണ് നിസാൻ മാഗ്നൈറ്റ് എസ്‌യുവിയുടെ വിജയമന്ത്രം എന്നുവേണം പറയാൻ. വില കുറവാണെങ്കിലും അതിന്റെ പോരായ്മകളൊന്നും വാഹനത്തിൽ ചൂണ്ടിക്കാണിക്കാനില്ല എന്നതാണ് യാഥാർഥ്യം.

സുരക്ഷയുടെ കാര്യത്തിലും കേമൻ തന്നെ; ആസിയാൻ NCAP ക്രാഷ് ടെസ്റ്റിൽ 4-സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കി മാഗ്നൈറ്റ്

ആക്രമണാത്മകമായ വിലയോടൊപ്പം കിടിലൻ ഫീച്ചറും ഒത്തുചേർന്നപ്പോൾ മാഗ്നൈറ്റിനായി ആളുകൾ ഇടിച്ചുകയറി. എന്നാൽ സുരക്ഷയുടെ കാര്യത്തിലും താൻ ഒട്ടുംപിറകിലല്ലെന്ന് തെളിയിച്ചിരിക്കുകയാണ് നിസാന്റെ ഈ സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവി.

MOST READ: കിയയുടെ പുത്തൻ എംപിവി സെൽറ്റോസിന്റെ അതേ പ്ലാറ്റ്ഫോമിൽ ഒരുങ്ങും

സുരക്ഷയുടെ കാര്യത്തിലും കേമൻ തന്നെ; ആസിയാൻ NCAP ക്രാഷ് ടെസ്റ്റിൽ 4-സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കി മാഗ്നൈറ്റ്

ആസിയാൻ-NCAP ക്രാഷ് ടെസ്റ്റിൽ 4-സ്റ്റാർ റേറ്റിംഗാണ് മാഗ്നൈറ്റ് സ്വന്തമാക്കിയിരിക്കുന്നത്. വാഹനം പുറത്തിറങ്ങിയപ്പോൾ വിമർശകരുടെ പക്ഷമായിരുന്നു എസ്‌യുവിയ്ക്ക് സുരക്ഷയില്ല എന്നത്. എന്നാൽ ഏവരെയും വായടപ്പിച്ചുകൊണ്ടാണ് നിസാൻ തങ്ങളുടെ കരുത്ത് ഇപ്പോൾ തെളിയിച്ചിരിക്കുന്നത്.

സുരക്ഷയുടെ കാര്യത്തിലും കേമൻ തന്നെ; ആസിയാൻ NCAP ക്രാഷ് ടെസ്റ്റിൽ 4-സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കി മാഗ്നൈറ്റ്

ഇതോടെ മാഗ്നൈറ്റിന്റെ വിൽപ്പന ഇനിയും കൂടുമെന്നാണ് വിലയിരുത്തൽ. മൊത്തത്തിലുള്ള സ്‌കോറിനെ അടിസ്ഥാനമാക്കി നിസാൻ മാഗ്നൈറ്റ് 4-സ്റ്റാർ റേറ്റിംഗ് നേടിയിട്ടുണ്ടെന്ന് ആസിയാൻ-NCAP വെളിപ്പെടുത്തി. എന്നിരുന്നാലും വിശദമായ വിഭാഗം തിരിച്ചുള്ള സ്‌കോറുകളും പരീക്ഷിച്ച വേരിയന്റിനെക്കുറിച്ചുള്ള വിവരങ്ങളും ഇനിയും പുറത്തുവരാനുണ്ട്.

MOST READ: കൂട്ടുകച്ചവടത്തിനില്ല; ഫോർഡും മഹീന്ദ്രയും വേർപിരിഞ്ഞു

സുരക്ഷയുടെ കാര്യത്തിലും കേമൻ തന്നെ; ആസിയാൻ NCAP ക്രാഷ് ടെസ്റ്റിൽ 4-സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കി മാഗ്നൈറ്റ്

നിസാൻ ഇപ്പോൾ മാഗ്നൈറ്റ് ഇന്ത്യക്ക് മാത്രമായാണ് നിർമിക്കുന്നത്. കൂടാതെ വാഹനത്തിനായുള്ള കയറ്റുമതി ഒന്നും ആരംഭിച്ചിട്ടില്ലെന്നും കണക്കിലെടുക്കുമ്പോൾ ക്രാഷ് ടെസ്റ്റ് ചെയ്തത് ഇന്ത്യൻ പതിപ്പായിരിക്കും. അതിനാൽ തന്നെ ഗ്ലോബൽ NCAP പരീക്ഷണത്തിനായി ഇനിയും കാത്തിരിക്കേണ്ടി വരും.

സുരക്ഷയുടെ കാര്യത്തിലും കേമൻ തന്നെ; ആസിയാൻ NCAP ക്രാഷ് ടെസ്റ്റിൽ 4-സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കി മാഗ്നൈറ്റ്

പുതിയ കാറുകളുടെ ക്രാഷ് യോഗ്യതയുടെ പ്രാധാന്യത്തെക്കുറിച്ച് ഇന്ത്യൻ ഉപഭോക്താക്കൾ കൂടുതൽ ബോധവാന്മാരാകുമ്പോൾ മാഗ്നൈറ്റിന്റെ 4-സ്റ്റാർ റേറ്റിംഗ് വാഹനത്തിന്റെ മൊത്തത്തിലുള്ള ആകർഷണത്തിന് ഒരു പ്രധാന ഉത്തേജനമായി തീരും എന്നതിൽ സംശയമൊന്നുമില്ല.

MOST READ: മിനി കണ്‍ട്രിമാന്‍ S JCW സ്വന്തമാക്കി യുവരാജ്; ചിത്രങ്ങള്‍ വൈറലാക്കി ആരാധകര്‍

സുരക്ഷയുടെ കാര്യത്തിലും കേമൻ തന്നെ; ആസിയാൻ NCAP ക്രാഷ് ടെസ്റ്റിൽ 4-സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കി മാഗ്നൈറ്റ്

നിസാൻ ഇന്ത്യയുടെ ഭാവി മാഗ്നൈറ്റിന്റെ വിജയവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നതും നേരത്തെ ചർച്ചയായ വിഷമായിരുന്നു. XE, XL, XV, XV പ്രീമിയം എന്നീ നാല് പതിപ്പുകളിലെത്തുന്ന മാഗ്നൈറ്റിന്റെ പ്രാരംഭ പതിപ്പിന് നിലവില്‍ 4.99 ലക്ഷം രൂപയായിരുന്നു എക്‌സ്‌ഷോറൂം വില.

സുരക്ഷയുടെ കാര്യത്തിലും കേമൻ തന്നെ; ആസിയാൻ NCAP ക്രാഷ് ടെസ്റ്റിൽ 4-സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കി മാഗ്നൈറ്റ്

എന്നാൽ 2021 ജനുവരിയോടെ വില വര്‍ധനവ് ഉണ്ടാകുമെന്ന് ഇതിനോടകം നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയിരുന്നു അതിനാൽ തന്നെ ഇനി മുതൽ എസ്‌യുവി ബുക്ക് ചെയ്യുന്നവർ പ്രാരംഭ വേരിയന്റിന് 5.54 ലക്ഷം രൂപ മുടക്കേണ്ടി വരും.

സുരക്ഷയുടെ കാര്യത്തിലും കേമൻ തന്നെ; ആസിയാൻ NCAP ക്രാഷ് ടെസ്റ്റിൽ 4-സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കി മാഗ്നൈറ്റ്

രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുമായാണ് നിസാൻ മാഗ്നൈറ്റ് വിൽപ്പനയ്ക്ക് എത്തുന്നത്. അതിൽ അതിൽ 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ്, ടർബോചാർജ്ഡ് യൂണിറ്റ് എന്നിവ ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം. ആദ്യത്തെ യൂണിറ്റ് 6,250 rpm-ൽ 72 bhp കരുത്തും 3,500 rpm-ൽ 96 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

സുരക്ഷയുടെ കാര്യത്തിലും കേമൻ തന്നെ; ആസിയാൻ NCAP ക്രാഷ് ടെസ്റ്റിൽ 4-സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കി മാഗ്നൈറ്റ്

അതേസമയം ടർബോ യൂണിറ്റ് 5,000 rpm-ൽ 100 bhp പവറും 2,800-3,600 rpm-ൽ 160 Nm torque ഉം വികസിപ്പിക്കും. അഞ്ച് സ്പീഡ് മാനുവൽ ഒരു സിവിടി യൂണിറ്റ് ഓപ്ഷൻ എന്നിവയാണ് ഗിയർബോക്‌സ് ഓപ്ഷനിൽ വാഗ്‌ദാനം ചെയ്യുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #നിസ്സാൻ #nissan
English summary
Nissan Magnite Scores 4-Star Safety Rating In ASEAN NCAP Crash Test. Read in Malayalam
Story first published: Friday, January 1, 2021, 15:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X