Just In
- 2 hrs ago
കൈനിറയെ ഫീച്ചറും, ആഢംബരവും; ടൈഗൂണില്‍ പ്രതീക്ഷവെച്ച് ഫോക്സ്വാഗണ്
- 2 hrs ago
പുനരുധാരണത്തിലൂടെ പുതുജീവൻ നേടി ടൊയോട്ട ക്വാളിസ്; വീഡിയോ
- 3 hrs ago
അരുണാചലിന്റെ റോഡുകൾ ഇളക്കി മറിച്ച് ഹൈനെസ് CB 350; 2021 ഹാണ്ട സൺചേസേർസ് റാലി ആദ്യ ദിന വീഡിയോ
- 3 hrs ago
പരീക്ഷണയോട്ടവുമായി ഹണ്ടര്‍ 350; അവതരണം ഉടനെന്ന് റോയല്‍ എന്‍ഫീല്‍ഡ്
Don't Miss
- Movies
ഭാര്യയെയും ഭര്‍ത്താവിനെയും ഒരുമിച്ച് പുറത്താക്കി മോഹന്‍ലാല്‍; ബിഗ് ബോസില്‍ നിന്ന് സജ്നയും ഫിറോസും ഔട്ട്
- Finance
കൊവിഡ് രണ്ടാം തരംഗം ബാധിക്കില്ല, നികുതി പിരിവ് മുകളിലേക്ക് തന്നെയെന്ന് വിലയിരുത്തൽ
- News
'പ്രചാരണമഴിച്ചുവിട്ടിട്ട് ഇത്തരക്കാർക്ക് എന്ത് കിട്ടാനാണ്? ഇവരുടെ മനോനില ശവം തീനികൾക്ക് സമാനമാണ്';സലാം ബാപ്പു
- Sports
IPL 2021: അവന് കെകെആറിന്റെ തുറുപ്പീട്ടാണ്, ലേലത്തില്‍ കൈവിടാതിരുന്നത് അതുകൊണ്ടെന്ന് ഓജ
- Lifestyle
കുക്കുമ്പര്‍ ആരോഗ്യത്തിന് ദോഷമോ, അറിഞ്ഞിരിക്കണം ഇതെല്ലാം
- Travel
മസാല തേനില്‍ പ്രസിദ്ധമായ നാട്..എല്ലാവര്ക്കും കാറ്..യൂറോപ്പിലെ ആദ്യ ആസൂത്രിത നഗരം...
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
"ലവ്ബേർഡ്" ഇന്ത്യയിലെ ആദ്യത്തെ ഇലക്‌ട്രിക് കാർ
വർഷങ്ങളായി ലോകത്തിലെ ഏറ്റവും വലിയ വാഹന വിപണികളിൽ ഒന്നായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമാണ് പുത്തൻ വിദേശ കമ്പനികളുടെ കടന്നുവരവും.

എന്നാൽ ഇപ്പോൾ ഏവരും ഇലക്ട്രിക് മോഡലുകളിലേക്ക് പരിവർത്തനം ചെയ്യുമ്പോൾ ഇന്ത്യയിലെ ആദ്യത്തെ ഇലകട്രിക് കാർ ഏതെന്ന ചോദ്യത്തിന് പലർക്കും ഉത്തരം അറിയില്ല. അതിന്റെ വിശദാംശങ്ങളിലേക്ക് നമുക്ക് ഒന്ന് കടക്കാം.
ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് വാഹനമെന്ന് ഖ്യാതി ലവ്ബേർഡിനുള്ളതാണ്. ഇതൊരു ഇന്ത്യൻ ബ്രാൻഡ് തന്നെയായിരുന്നു എന്നതാണ് മറ്റൊരു കൗതുകം. അതായത് എഡ്ഡി ഇലക്ട്രിക് സീരീസ് കമ്പനിയാണ് 1993-ൽ ലവ്ബേർഡ് എന്ന കുഞ്ഞൻ ഇലക്ട്രിക് കാറിനെ രാജ്യത്ത് പരിചപ്പെടുത്തിയത്.
MOST READ: പ്രൊഡക്ഷൻ റെഡി! രൂപം വ്യക്തമാക്കി ടാറ്റയുടെ പുതിയ മൈക്രോ എസ്‌യുവി

ഡൽഹിയിൽ നടക്കുന്ന ഓട്ടോ എക്സ്പോയിൽ ഈ വാഹനം പ്രദർശിപ്പിക്കുകയും ചടങ്ങിൽ കുറച്ച് അവാർഡുകളും ലഭിക്കുകയും ചെയ്‌തതും ഏറെ ശ്രദ്ധേയമാണ്. തുടർന്ന് കേന്ദ്ര സർക്കാരും കാറിന് പച്ചക്കൊടി കാട്ടി.

എന്നിരുന്നാലും വിൽപ്പന തീരെ കുറവായതിനാൽ ഇന്ത്യയിലെ പ്രവർത്തനങ്ങൾ കമ്പനി അവസാനിപ്പിക്കുകയായിരുന്നു. ജപ്പാനിലെ ടോക്കിയോയിൽ നിന്നുള്ള യാസ്കവ ഇലക്ട്രിക് മാനുഫാക്ച്ചറിംഗ് കമ്പനിയുമായി സഹകരിച്ചാണ് എഡ്ഡി കറന്റ് കൺട്രോൾസ് (ഇന്ത്യ) ലിമിറ്റഡ് കാർ നിർമിച്ചത്.
MOST READ: ടിവിഎസ് ജുപ്പിറ്ററിന് 125 വേരിയന്റ് ഒരുങ്ങുന്നു; അരങ്ങേറ്റം മെയ് മാസത്തോടെ

ചാലക്കുടി, കോയമ്പത്തൂർ എന്നിവിടങ്ങളിലാണ് ലവ്ബേർഡിന്റെ ഉത്പാദനം നടന്നത്. ഈ രണ്ട് സീറ്റർ കാർ റീചാർജ് ചെയ്യാവുന്ന പോർട്ടബിൾ ബാറ്ററിയുടെ നേരിട്ടുള്ള കറന്റ് ഇലക്ട്രിക് മോട്ടോറാണ് വാഗ്ദാനം ചെയ്‌തതും.

അക്കാലത്ത് ബാറ്ററി പായ്ക്കുകൾ അത്ര വിപുലമായിരുന്നില്ലാത്തതിനാൽ ഒരു ലീഡ് ആസിഡ് ബാറ്ററി പായ്ക്കാണ് ബ്രാൻഡ് ഉപയോഗിച്ചിരുന്നതും. സെല്ലുകളുടെ കൃത്യമായ എണ്ണം അറിവല്ല. മാത്രമല്ല ബാറ്ററിയുടെ ശക്തിയെക്കുറിച്ചും ഒരു വിവരവും ഇപ്പോൾ ലഭ്യമല്ല.
MOST READ: ബൈക്ക് റൈഡുകള്‍ ആസ്വദിക്കുന്നു; ഡ്യുക്കാട്ടി പാനിഗാലെ V2 സ്വന്തമാക്കി ഉണ്ണി മുകുന്ദന്‍

ഡ്രൈവർക്ക് സുഗമമായ സ്പീഡ് കൺട്രോൾ സംവിധാനം നൽകുന്ന ഇലക്ട്രോണിക് ചോപ്പർ കൺട്രോളും ലവ്ബേർഡിന്റെ മറ്റൊരു പ്രത്യേകതയായിരുന്നു. കുഞ്ഞൻ കാറിന് റിവേഴ്‌സ് ഗിയറോടെയുള്ള നാല് സ്‌പീഡ് ഗിയർബോക്‌സും എഡ്ഡി ഇലക്ട്രിക് വാഗ്‌ദാനം ചെയ്‌തിരുന്നു.

ലവ്ബേർഡിന് ഒരൊറ്റ ചാർജിൽ 60 കിലോമീറ്റർ സഞ്ചരിക്കാനാകുമായിരുന്നു. നഗര ഉപയോഗത്തിനായി മാത്രം കാറുകൾ ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ഈ ഇലക്‌ട്രിക് കാർ പുറത്തിറക്കിയിരുന്നതും.
MOST READ: കൂട്ടുപിരിഞ്ഞെങ്കിലും ഫോർഡ്-മഹീന്ദ്ര എസ്‌യുവി വിപണിയിൽ എത്തും

അക്കാലത്ത് ഫാസ്റ്റ് ചാർജിംഗ് സംവിധാനമൊന്നും ഉണ്ടായിരുന്നില്ല. ബാറ്ററി പായ്ക്ക് പൂർണമായും ചാർജ് ചെയ്യാൻ ഏകദേശം എട്ട് മണിക്കൂറുകളോളം എടുക്കുമായിരുന്നു. 15 ഡിഗ്രി ഗ്രേഡ് പരിധി ഉൾപ്പെടെ മറ്റ് നിയന്ത്രണങ്ങളും ഇലക്ട്രിക് കാറിന് ഉണ്ടായിരുന്നു.

അതായത് കാറിന് കുത്തനെയുള്ള ചരിവുകളിൽ കയറാൻ കഴിയില്ലെന്നാണ് ഇതിനർത്ഥം. എന്നിരുന്നാലും അക്കാലത്ത് കുത്തനെയുള്ള ഫ്ലൈ ഓവറുകൾ ഇല്ലായിരുന്നു എന്ന കാര്യം ഓർമിക്കേണ്ടതാണ്. ലവ്‌ബേർഡിന്റെ വിൽപ്പന ഒരിക്കലും മൂന്നക്കം കടന്നില്ല എന്ന കാരണം കൊണ്ടാണ് ഇത് നിർത്തലാക്കേണ്ടി വന്നതും.