Just In
- 9 hrs ago
കൈനിറയെ ഫീച്ചറും, ആഢംബരവും; ടൈഗൂണില്‍ പ്രതീക്ഷവെച്ച് ഫോക്സ്വാഗണ്
- 10 hrs ago
പുനരുധാരണത്തിലൂടെ പുതുജീവൻ നേടി ടൊയോട്ട ക്വാളിസ്; വീഡിയോ
- 10 hrs ago
അരുണാചലിന്റെ റോഡുകൾ ഇളക്കി മറിച്ച് ഹൈനെസ് CB 350; 2021 ഹാണ്ട സൺചേസേർസ് റാലി ആദ്യ ദിന വീഡിയോ
- 11 hrs ago
പരീക്ഷണയോട്ടവുമായി ഹണ്ടര്‍ 350; അവതരണം ഉടനെന്ന് റോയല്‍ എന്‍ഫീല്‍ഡ്
Don't Miss
- Lifestyle
കഠിനാധ്വാനം വിജയം കാണുന്ന രാശിക്കാര്‍; രാശിഫലം
- Finance
പച്ചക്കറി വില കത്തിക്കയറിയോ... ഇല്ല! ഈ വിഷുവിന് വിലക്കയറ്റമില്ലാത്ത പച്ചക്കറി വിപണി, കീശയ്ക്ക് ആശ്വാസം
- News
ബിജെപിക്ക് അധികാരം ലഭിച്ചാൽ ഗൂർഖകളുടെ പ്രശ്നങ്ങൾ പരിഹരിക്കും; അമിത് ഷാ
- Movies
കല്യാണം പോലും കഴിച്ചിട്ടില്ല, പ്രശ്നങ്ങള്‍ വേറെയും ഉണ്ട്; ഫിറോസിനെതിരെ ആരോപണങ്ങളുമായി വനിതാ മത്സരാര്‍ഥികള്‍
- Sports
രാജസ്ഥാന് വന്‍ തിരിച്ചടി; ബെന്‍ സ്റ്റോക്ക്സ് ഐപിഎല്ലില്‍ നിന്ന് പുറത്ത്
- Travel
മസാല തേനില്‍ പ്രസിദ്ധമായ നാട്..എല്ലാവര്ക്കും കാറ്..യൂറോപ്പിലെ ആദ്യ ആസൂത്രിത നഗരം...
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വിപണി കീഴടക്കി ഹോണ്ട ആക്‌ടിവയുടെ ജൈത്രയാത്ര; പിന്നിട്ടത് 2.5 കോടി യൂണിറ്റ് വിൽപ്പന
ഇന്ത്യൻ സ്‌കൂട്ടർ വിപണിയിലെ രാജാവ് ആരെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമാകും ഏവർക്കും പറയാനുള്ളത്. അത് മാറ്റാരുമല്ല ജാപ്പനീസ് പൈതൃകവുമായി രാജ്യം കീഴടക്കിയ ഹോണ്ട ആക്‌ടിവ തന്നെയാണ്.

ഇപ്പോൾ രാജ്യത്ത് മറ്റൊരു സ്‌കൂട്ടറിനും എത്തിപ്പിടിക്കാൻ സാധിക്കാതിരുന്ന നേട്ടവും ഹോണ്ട ആക്‌ടിവ കൈയ്യെത്തിപ്പിടിച്ചിരിക്കുകയാണ്. ഇന്ത്യയിൽ 2.5 കോടി യൂണിറ്റ് വിൽപ്പനയാണ് ഇരുചക്ര വാഹന വിഭാഗത്തിൽ ആക്‌ടിവ ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്.

രണ്ട് പതിറ്റാണ്ടായി ഇന്ത്യൻ വിപണിയിൽ ഹോണ്ട ആക്‌ടിവയുടെ ഈ ആധിപത്യം തകർക്കാൻ എതിരാളി മോഡലുകൾക്ക് ഇതുവരെ സാധിച്ചിട്ടില്ല എന്നതും ചരിത്രതാളുകളിൽ എഴുതിച്ചേർക്കും. സാധാരണക്കാരൻ മുതൽ ഏത് വമ്പൻമാരുടെയും വീട്ടാവശ്യങ്ങൾക്കും ഹ്രസ്വദൂര യാത്രകൾക്കും ഈ മോഡൽ വഹിക്കുന്ന പങ്കുംവലുതാണ്.
MOST READ: ഹോണ്ട ഹൈനസ് CB350 മോഡലിന് വില വർധനവ്; വിൽപ്പനയെ ബാധിക്കുമോ?

പതിറ്റാണ്ടുകളായി സ്‌കൂട്ടർ ശ്രേണിയിലെ എതിരാളികളും മത്സരിക്കുന്നത് രണ്ടാംസ്ഥാനത്തിനായി മാത്രമാണ്. കാരണം അവർക്കു് എത്തിപ്പിടിക്കാൻ സാധിക്കാത്ത അത്ര ഉരത്തിലാണ് വിപണിയിലെ ആക്‌ടിവയുടെ സ്ഥാനം.

മോഡലിന്റെ 2.5 കോടി വിൽപ്പനയെന്ന നാഴികക്കല്ല് പിന്നിട്ടതായി ഹോണ്ട ടൂ വീലേഴ്‌സ് ഇന്ത്യ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്‌തു. റ്റൊരു സ്‌കൂട്ടർ ബ്രാൻഡും ഇതിനുമുമ്പ് ഈ നാഴികക്കല്ലിലെത്തിയിട്ടില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
MOST READ: പുതിയ ടി-റെക്സ് ഇ-ബൈക്ക് പുറത്തിറക്കാനൊരുങ്ങി ഇ-മോടോറാഡ്

ആക്‌ടിവയിലേക്കുള്ള യാത്ര
2001-ൽ 102 സിസി ആക്‌ടിവ പുറത്തിറക്കിയതോടെയാണ് ഇന്ത്യയിൽ പുതുയുഗത്തിന് തുടക്കം കുറിച്ചത്. അത്രയും നാൾ സ്‌കൂട്ടർ അല്ലെങ്കിൽ സ്‌കൂട്ടി എന്ന വാക്കിന്റെ പര്യായമായിരുന്ന കൈനറ്റിക് ഹോണ്ട. അതിനുശേഷമുള്ള കാലഘട്ടമാണ് ജാപ്പനീസ് ബ്രാൻഡിന്റെ ഇന്ത്യയിലെ തലവര മാറ്റിയതെന്നും പറയാം.

വിപണിയിൽ എത്തി മൂന്ന് വർഷത്തെ ചുരുങ്ങിയ സമയത്തിനുള്ളിൽ സ്കൂട്ടർ സെഗ്മെന്റിലെ രാജാവാവുകയായിരുന്നു ആക്‌ടിവ. 2005-06 ഓടെ ഇത് 10 ലക്ഷം വിൽപ്പനയെന്ന നാഴികക്കല്ല് പിന്നിടുകയും ചെയ്‌തു. തുടർന്ന് 2015 ഓടെ ഒരു കോടി ഉപഭോക്താക്കളെ കണ്ടെത്താനും സാധിച്ചു.
MOST READ: ഇന്ത്യൻ വിപണിയിൽ കോളിളക്കം സൃഷ്ടിക്കാൻ ടാറ്റ സഫാരി തിരിച്ചെത്തുന്നു

അതിനർഥം പിന്നീടുള്ള ആക്‌ടിവയുടെ 1.5 കോടി ഉപഭോക്താക്കളെ വെറും അഞ്ച് വർഷത്തിനുള്ളിൽ കണ്ടെത്താൻ ഹോണ്ടയ്ക്ക് സാധിച്ചുവെന്ന് ചുരുക്കം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ വർഷങ്ങൾ കടന്നുപോയെങ്കിലും ഹോണ്ടയുടെ ഈ സ്‌കൂട്ടറിന്റെ പ്രതാപം ഇതുവരെ മങ്ങിയില്ലെന്നും കണക്കാക്കാം.

ആക്‌ടിവയെപ്പോലെ സമൂഹത്തിന്റെ ആത്മാവിനെ കൈപ്പിടിയിലാക്കുന്ന തരത്തിലുള്ള വികാരത്തിലേക്ക് ഒരു ഇരുചക്ര വാഹനം വളരെ അപൂർവമായി മാത്രമേ മാറുന്നുള്ളൂ. ഈ കാലയളവിൽ നമുക്ക് ചുറ്റും വളരെയധികം മാറ്റങ്ങൾ സംഭവിച്ചെങ്കിലും ആക്‌ടിവ ഇപ്പോഴും ഇന്ത്യയുടെ ആദ്യ പ്രണയമായി തുടരുന്നു.
MOST READ: ഫാസ്ടാഗ് സംവിധാനത്തില്‍ വന്‍ വര്‍ധനവ്; ഡിസംബറില്‍ 13.84 കോടി ഇടപാടുകള്‍

ചുമ്മാതൊന്നുമല്ല, കാലത്തിനൊത്ത മാറ്റവും ആധുനികതയും തക്കസമയത്ത് പരിഷിക്കരിക്കാനും നടപ്പിലാക്കാനും ഹോണ്ട കൈക്കൊണ്ട തീരുമാനങ്ങളും ഇവിടെ പരാമർശിക്കേണ്ടതുണ്ട്. അതായത് ആക്‌ടിവയുടെ ജനപ്രീതിയും വിൽപ്പനയും നിലനിർത്താനും കഴിഞ്ഞതിന്റെ ഒരു പ്രധാന കാരണം വർഷങ്ങൾ കടന്നുപോകുമ്പോൾ അതിന് സമയബന്ധിതമായ അപ്‌ഡേറ്റുകൾ ലഭിച്ചു എന്നതാണ്.

2009-ൽ കോംബി-ബ്രേക്ക് സിസ്റ്റം, 2013 ൽ ഹോണ്ട ഇക്കോ ടെക്നോളജി, മെച്ചപ്പെടുത്തിയ സ്മാർട്ട് പവർ (eSP) സാങ്കേതികവിദ്യ, 2020 ആക്‌ടിവ 6G-യിൽ 26 പുതിയ പേറ്റന്റ് ആപ്ലിക്കേഷനുകൾ എന്നിവയെല്ലാം ഹോണ്ട കൊണ്ടുവരുന്നു.

ഇവയെല്ലാം സ്കൂട്ടറിനെ പ്രസക്തമാക്കി ഈ വിഭാഗത്തിൽ ആധിപത്യം സ്ഥാപിക്കാൻ ഹോണ്ടയെ ഏറെ സഹായിച്ചു. വർഷങ്ങളായി രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ആക്‌ടിവയുടെ ജൈത്രയാത്ര ഇനിയും മിന്നിതിളങ്ങാൻ പ്രാപ്‌തമാണ്.