ഫാസ്ടാഗ് സംവിധാനത്തില്‍ വന്‍ വര്‍ധനവ്; ഡിസംബറില്‍ 13.84 കോടി ഇടപാടുകള്‍

ഫാസ്ടാഗുകളിലൂടെയുള്ള ടോള്‍ പിരിവില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്. 2020 ഡിസംബറില്‍ ടോള്‍ പിരിവ് 2,303.79 കോടിയിലെത്തി. മുന്‍ മാസത്തെ അപേക്ഷിച്ച് 201 കോടി രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തിയതായും ദേശീയപാതാ അതോറിറ്റി അറിയിച്ചു.

ഫാസ്ടാഗ് സംവിധാനത്തില്‍ വന്‍ വര്‍ധനവ്; ഡിസംബറില്‍ 13.84 കോടി ഇടപാടുകള്‍

അതോടൊപ്പം, ഫാസ്ടാഗുകളിലൂടെയുള്ള ടോള്‍ ഇടപാടുകള്‍ 2020 ഡിസംബറില്‍ 1.35 കോടി വളര്‍ച്ച കൈവരിച്ചു. ജനങ്ങള്‍ക്ക് അസൗകര്യം ഉണ്ടാകാതിരിക്കാന്‍ ഫെബ്രുവരി 15 വരെ ദേശീയപാതകളില്‍ ഹൈബ്രിഡ് പാതകള്‍ അനുവദിച്ചിട്ടുണ്ടെങ്കിലും 2021 ജനുവരി 1 മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധിതമാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് വര്‍ധനവ്.

ഫാസ്ടാഗ് സംവിധാനത്തില്‍ വന്‍ വര്‍ധനവ്; ഡിസംബറില്‍ 13.84 കോടി ഇടപാടുകള്‍

2020 നവംബറില്‍ 2,102 കോടി രൂപയില്‍ നിന്ന് ഡിസംബറില്‍ ഫാസ്ടാഗ് വഴിയുള്ള ടോള്‍ ശേഖരം 201 കോടിയിലധികം വര്‍ധിച്ച് 2,303.79 കോടി രൂപയായി ഉയര്‍ന്നുവെന്ന് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) പ്രസ്താവനയില്‍ പറഞ്ഞു.

MOST READ: ടൈഗണ്‍ എസ്‌യുവിയുടെ പുതിയ ടീസര്‍ ചിത്രവുമായി ഫോക്‌സ്‌വാഗണ്‍

ഫാസ്ടാഗ് സംവിധാനത്തില്‍ വന്‍ വര്‍ധനവ്; ഡിസംബറില്‍ 13.84 കോടി ഇടപാടുകള്‍

ഫാസ്ടാഗില്‍ ഡിസംബറില്‍ 13.84 കോടി ഇടപാടുകളാണ് രേഖപ്പെടുത്തിയത്. ഇത് 2020 നവംബറിലെ 12.48 കോടി ഇടപാടുകളെ അപേക്ഷിച്ച് 10.83 ശതമാനം കൂടുതലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫാസ്ടാഗ് സംവിധാനത്തില്‍ വന്‍ വര്‍ധനവ്; ഡിസംബറില്‍ 13.84 കോടി ഇടപാടുകള്‍

അതുപോലെ തന്നെ 2.30 കോടി ഫാസ്ടാഗ് ഉപഭോക്താക്കളുള്ള ഇത് മൊത്തം ടോള്‍ ശേഖരണത്തിന്റെ 75 ശതമാനത്തിലധികം സംഭാവന ചെയ്യുന്നു. ഹൈവേ ഉപഭോക്താക്കളുടെയും മറ്റ് പങ്കാളികളുടെയും സ്വീകാര്യമായ സമീപനം ടോള്‍ പ്ലാസകളില്‍ ഡിജിറ്റല്‍ മോഡ് ഇടപാട് സ്വീകരിക്കുന്നതില്‍ ഗണ്യമായ വര്‍ധനവിന് കാരണമായി.

MOST READ: വെന്യു, സാൻട്രോ, ഗ്രാൻഡ് i10 മോഡലുകളുടെ ഏതാനും വേരിയന്റുകൾ നിർത്തലാക്കി ഹ്യുണ്ടായി

ഫാസ്ടാഗ് സംവിധാനത്തില്‍ വന്‍ വര്‍ധനവ്; ഡിസംബറില്‍ 13.84 കോടി ഇടപാടുകള്‍

100 ശതമാനം ഇ-ടോളിംഗ് നേടുന്നതിന്, എല്ലാ ടോള്‍ പേയ്മെന്റുകളും 2021 ഫെബ്രുവരി 15 മുതല്‍ ഫസ്ടാഗ് വഴി നടത്തപ്പെടും. നേരത്തെ 2021 ജനുവരി മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നിട് സമയ പരിധി നീട്ടി നല്‍കുകയായിരുന്നു.

ഫാസ്ടാഗ് സംവിധാനത്തില്‍ വന്‍ വര്‍ധനവ്; ഡിസംബറില്‍ 13.84 കോടി ഇടപാടുകള്‍

വിവിധ കോണുകളില്‍ നിന്നുള്ള പ്രതിഷേധം കണക്കിലെടുത്താണ് സമയപരിധി നീട്ടിയതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. 2017 ഡിസംബര്‍ ഒന്നിന് മുമ്പ് നിരത്തിലിറങ്ങിയ വാഹനങ്ങള്‍ ഫാസ്ടാഗ് നിര്‍ബന്ധമാകും.

MOST READ: 2021 ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റ് & ലെജൻഡർ മോഡലുകൾ പുറത്തിറക്കി ടൊയോട്ട; വില 29.98 ലക്ഷം രൂപ

ഫാസ്ടാഗ് സംവിധാനത്തില്‍ വന്‍ വര്‍ധനവ്; ഡിസംബറില്‍ 13.84 കോടി ഇടപാടുകള്‍

അതിനുശേഷം ഇറങ്ങിയ എല്ലാ വാഹനങ്ങള്‍ക്കും ഡീലര്‍മാര്‍ ഫാസ്ടാഗ് നല്‍കിയിട്ടുണ്ട്. ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കാനും ഫാസ്ടാഗ് നിര്‍ബന്ധമാണ്. 2021 ഏപ്രില്‍ ഒന്ന് മുതല്‍ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് എടുക്കാനും ഫാസ്ടാഗ് വേണം.

ഫാസ്ടാഗ് സംവിധാനത്തില്‍ വന്‍ വര്‍ധനവ്; ഡിസംബറില്‍ 13.84 കോടി ഇടപാടുകള്‍

ഗതാഗത മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്തെ 70 ശതമാനത്തില്‍ അധികം വാഹനങ്ങളിലും ഫാസ്ടാഗ് സംവിധാനം നടപ്പാക്കി കഴിഞ്ഞു. ടോള്‍ ബൂത്തുകളില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് ഫാസ്ടാഗ് സംവിധാനം ഏര്‍പ്പെടുത്തിയത്.

MOST READ: സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിയിലേക്ക് പൂതിയ മോഡലുകള്‍ ഉള്‍പ്പെടുത്തി മാരുതി

ഫാസ്ടാഗ് സംവിധാനത്തില്‍ വന്‍ വര്‍ധനവ്; ഡിസംബറില്‍ 13.84 കോടി ഇടപാടുകള്‍

50 ലക്ഷത്തിലധികം ഫാസ്ടാഗ് ട്രാന്‍സാക്ഷനുകളാണ് ഒരു ദിവസം നടക്കുന്നത്. ഹൈവേകളിലെ യാത്രക്കാര്‍ക്ക് ടോള്‍ പ്ലാസകളില്‍ സമയനഷ്ടവും ഇന്ധനനഷ്ടവും കുറയ്ക്കാന്‍ ഫാസ്ടാഗുകള്‍ സഹായിക്കുമെന്നും അതോറിറ്റി ചൂണ്ടിക്കാട്ടി.

ഫാസ്ടാഗ് സംവിധാനത്തില്‍ വന്‍ വര്‍ധനവ്; ഡിസംബറില്‍ 13.84 കോടി ഇടപാടുകള്‍

റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ സ്റ്റിക്കറാണ് ഫാസ്ടാഗ്. വാഹനങ്ങളുടെ വിന്‍ഡ് സ്‌ക്രീനുകളില്‍ പതിപ്പിക്കുന്ന സ്റ്റിക്കര്‍ വഴി നേരിട്ട് അക്കൗണ്ടില്‍ നിന്നും ടോള്‍ നിരക്ക് ഈടാക്കുന്നതാണ് ഈ സംവിധാനം.

ഫാസ്ടാഗ് സംവിധാനത്തില്‍ വന്‍ വര്‍ധനവ്; ഡിസംബറില്‍ 13.84 കോടി ഇടപാടുകള്‍

കൊറോണയുടെ വ്യാപനത്തോടെ ടോള്‍ ബൂത്തുകളില്‍ ഫാസ്ടാഗുകള്‍ വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയതായി ദേശീയപാതാ അതോറിറ്റി ചൂണ്ടിക്കാട്ടുന്നു. നേരിട്ടുളള പണം കൈമാറ്റം ഒഴിവാകുമെന്നതിനാല്‍ അധികം വാഹനങ്ങളും ഈ മാര്‍ഗമാണ് തെരഞ്ഞെടുക്കുന്നത്.

More from DriveSpark

Article Published On: Wednesday, January 6, 2021, 14:44 [IST]
English summary
FASTags Recorded Significant Growth In December 2020. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X