സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിയിലേക്ക് പുതിയ മോഡലുകള്‍ ഉള്‍പ്പെടുത്തി മാരുതി

പുതിയ കാര്‍ സബ്സ്‌ക്രിപ്ഷന്‍ പദ്ധതി കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനൊപ്പം, മോഡലുകളുടെ എണ്ണവും വര്‍ധിപ്പിച്ച് മാരുതി സുസുക്കി. വാഗണ്‍ആര്‍, ഇഗ്‌നിസ്, എസ്-ക്രോസ് മോഡലുകള്‍ കൂടിയാണ് ഇപ്പോള്‍ പദ്ധതിയുടെ ഭാഗമായിരിക്കുന്നത്.

സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിയിലേക്ക് പൂതിയ മോഡലുകള്‍ ഉള്‍പ്പെടുത്തി മാരുതി

നേരത്തെ അറീന ഷോറൂമുകളില്‍ നിന്നുള്ള പുതിയ സ്വിഫ്റ്റ്, ഡിസയര്‍, വിറ്റാര ബ്രെസ, എര്‍ട്ടിഗ എന്നിവ സബ്സ്‌ക്രൈബ് ചെയ്യാന്‍ സാധിച്ചിരുന്നു. ബ്രാന്‍ഡിന്റെ നെക്‌സ പ്രീമിയം ഷോറൂമില്‍ നിന്നും പുതിയ ബലേനോ, സിയാസ്, XL6 എന്നീ മോഡലുകളും ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം.

സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിയിലേക്ക് പൂതിയ മോഡലുകള്‍ ഉള്‍പ്പെടുത്തി മാരുതി

ഈ നിരയിലേക്കാണ് പുതിയ മോഡലുകള്‍ കൂടി എത്തിയിരിക്കുന്നത്. മാരുതി സുസുക്കി സബ്സ്‌ക്രൈബ് എന്ന് വിളിക്കുന്ന പദ്ധതി മുംബൈ, ചെന്നൈ, അഹമ്മദാബാദ്, ഗാന്ധിനഗര്‍ എന്നിവടങ്ങളിലാണ് ഏറ്റവും പുതിയതായി പ്രവര്‍ത്തനം ആരംഭിച്ചത്.

MOST READ: 2021 ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റ് & ലെജൻഡർ മോഡലുകൾ പുറത്തിറക്കി ടൊയോട്ട; വില 29.98 ലക്ഷം രൂപ

സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിയിലേക്ക് പൂതിയ മോഡലുകള്‍ ഉള്‍പ്പെടുത്തി മാരുതി

48 മാസ കാലയളവില്‍ വാഗണ്‍ആര്‍ Lxi പതിപ്പ് പ്രതിമാസം 12,722 പ്രാരംഭ തുകയില്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. അതേസമയം ഇഗ്‌നിസ് സിഗ്മയുടെ പ്രതിമാസ ഫീസ് 13,722 ആണ്. ഇവ ഡല്‍ഹിയിലെ വിലകളാണെന്നും കമ്പനി അറിയിച്ചു.

സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിയിലേക്ക് പൂതിയ മോഡലുകള്‍ ഉള്‍പ്പെടുത്തി മാരുതി

കാറുകള്‍ നിലവില്‍ എട്ട് നഗരങ്ങളില്‍ ലഭ്യമാണ്, കൂടാതെ ഉപഭോക്താവിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വൈറ്റ് നമ്പര്‍ പ്ലേറ്റുകളുമുണ്ട്. പുതിയ സബ്സ്‌ക്രിപ്ഷന്‍ സേവനം ഒരു ഉപഭോക്താവിന് വാഹനം മാരുതി കാര്‍ സ്വന്തമായി വാങ്ങാതെ തന്നെ ഒരു പുതിയ കാര്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്നു.

MOST READ: ടൈഗണ്‍ എസ്‌യുവിയുടെ പുതിയ ടീസര്‍ ചിത്രവുമായി ഫോക്‌സ്‌വാഗണ്‍

സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിയിലേക്ക് പൂതിയ മോഡലുകള്‍ ഉള്‍പ്പെടുത്തി മാരുതി

സമ്പൂര്‍ണ്ണ കാലാവധിക്കുള്ള അറ്റകുറ്റപ്പണികളും ഇന്‍ഷുറന്‍സും എല്ലാം ഉള്‍ക്കൊള്ളുന്ന പ്രതിമാസ ഫീസ് ഉപഭോക്താക്കള്‍ നല്‍കണം. മാരുതി സുസുക്കി സബ്‌സ്‌ക്രൈബ് വ്യക്തിഗത ഉപഭോക്താക്കള്‍ക്ക് സൗകര്യമൊരുക്കുന്നതിനാണ് ഊന്നല്‍ നല്‍കിയിരിക്കുന്നത്.

സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിയിലേക്ക് പൂതിയ മോഡലുകള്‍ ഉള്‍പ്പെടുത്തി മാരുതി

ഇന്‍ഷുറന്‍സും പൂര്‍ണ്ണമായ അറ്റകുറ്റപ്പണികളും ഇതില്‍ ഉള്‍ക്കൊള്ളുന്നു. അടുത്ത 2-3 വര്‍ഷത്തിനുള്ളില്‍ 40-60 നഗരങ്ങളില്‍ മാരുതി സുസുക്കി സബ്സ്‌ക്രൈബ് പദ്ധതി വ്യാപിപ്പിക്കാനും ലക്ഷ്യമിടുന്നു.

MOST READ: വെന്യു, സാൻട്രോ, ഗ്രാൻഡ് i10 മോഡലുകളുടെ ഏതാനും വേരിയന്റുകൾ നിർത്തലാക്കി ഹ്യുണ്ടായി

സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിയിലേക്ക് പൂതിയ മോഡലുകള്‍ ഉള്‍പ്പെടുത്തി മാരുതി

24, 36, 48 മാസം കാലാവധിയില്‍ ഉപഭോക്താക്കള്‍ക്ക് മാരുതി സുസുക്കി വാഹനം സബ്സ്‌ക്രൈബ് ചെയ്യാം. സബ്സ്‌ക്രിപ്ഷന്‍ ചാര്‍ജില്‍ തന്നെയാണ് അറ്റകുറ്റപ്പണി, സീറോ ഡിപ്രീസിയേഷന്‍ ഇന്‍ഷുറന്‍സ്, 24x7 റോഡ്‌സൈഡ് അസിസ്റ്റ് എന്നിവ പോലുള്ള ചെലവുകള്‍ ഉള്‍ക്കൊള്ളുന്നു.

സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിയിലേക്ക് പൂതിയ മോഡലുകള്‍ ഉള്‍പ്പെടുത്തി മാരുതി

സബ്‌സ്‌ക്രിപ്ഷന്‍ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം, ഉപഭോക്താവിന് വാഹനം അപ്‌ഗ്രേഡ് ചെയ്യാം, അല്ലെങ്കില്‍ കാലാവധി നീട്ടാം. പകരമായി, അവര്‍ക്ക് വിപണി വിലയ്ക്ക് കാര്‍ വാങ്ങാനും കഴിയും.

MOST READ: മത്സരം കൊഴുപ്പിക്കാന്‍ റെനോ കിഗറും; പ്രൊഡക്ഷന്‍ പതിപ്പിനെ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി

സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിയിലേക്ക് പൂതിയ മോഡലുകള്‍ ഉള്‍പ്പെടുത്തി മാരുതി

ഈ പദ്ധതിയിലൂടെ കൂടുതല്‍ ഉപഭോക്താക്കളെ നേടാനാകുമെന്നാണ് നിര്‍മ്മാതാക്കളുടെ വിലയിരുത്തല്‍. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കാര്‍ ലീസിങ്ങ് സംവിധാനത്തിന്റെ സാധ്യതകളെക്കുറിച്ചുള്ള പഠനങ്ങളിലായിരുന്നു മാരുതി.

More from DriveSpark

Article Published On: Wednesday, January 6, 2021, 13:58 [IST]
English summary
Maruti Expands Its Subscription Program To Include New Models. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X