ടൈഗണ്‍ എസ്‌യുവിയുടെ പുതിയ ടീസര്‍ ചിത്രവുമായി ഫോക്‌സ്‌വാഗണ്‍

ഇന്ത്യന്‍ വിപണിക്കായി വമ്പന്‍ പ്രഖ്യാപനങ്ങളാണ് ഈ വര്‍ഷം ജര്‍മന്‍ കാര്‍ നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍ കരുതിവെച്ചിരിക്കുന്നത്.

ടൈഗണ്‍ എസ്‌യുവിയുടെ പുതിയ ടീസര്‍ ചിത്രവുമായി ഫോക്‌സ്‌വാഗണ്‍

സ്‌കോഡ ഇന്ത്യ നയിക്കുന്ന 'ഇന്ത്യ 2.0' പദ്ധതിയില്‍ ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് 8,000 കോടി രൂപയുടെ നിക്ഷേപം കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു.

ടൈഗണ്‍ എസ്‌യുവിയുടെ പുതിയ ടീസര്‍ ചിത്രവുമായി ഫോക്‌സ്‌വാഗണ്‍

നിലവില്‍ ഇന്ത്യ 2.0 പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്ന ബ്രാന്‍ഡ് അടുത്തതായി ടൈഗണ്‍ എസ്‌യുവിയെ രാജ്യത്ത് അവതരിപ്പിക്കും. പുറത്തിറങ്ങുന്നതിന് മുന്നോടിയായി കമ്പനി തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വരാനിരിക്കുന്ന വാഹനത്തിന്റെ ടീസര്‍ ചിത്രം പങ്കുവെച്ചു.

MOST READ: വെന്യു, സാൻട്രോ, ഗ്രാൻഡ് i10 മോഡലുകളുടെ ഏതാനും വേരിയന്റുകൾ നിർത്തലാക്കി ഹ്യുണ്ടായി

ടൈഗണ്‍ എസ്‌യുവിയുടെ പുതിയ ടീസര്‍ ചിത്രവുമായി ഫോക്‌സ്‌വാഗണ്‍

പ്രൊഡക്ഷന്‍-റെഡി മോഡലിന്റെ ഫ്രണ്ട് എന്റിനെക്കുറിച്ച് വിശദമായി വ്യക്തമാക്കുന്ന ടീസര്‍ വീഡിയോയാണ് കാര്‍ നിര്‍മ്മാതാവ് പുറത്തിറക്കിയിരിക്കുന്നത്. കമ്പനിയുടെ ഔദ്യോഗിക ഇന്ത്യ വെബ്സൈറ്റിലും എസ്‌യുവി ഇതിനകം തന്നെ പട്ടികപ്പെടുത്തിയിട്ടുണ്ട്.

ടൈഗണ്‍ എസ്‌യുവിയുടെ പുതിയ ടീസര്‍ ചിത്രവുമായി ഫോക്‌സ്‌വാഗണ്‍

ഫോക്‌സ്‌വാഗണ്‍ ടൈഗണ്‍ ഇന്ത്യന്‍ വിപണിയില്‍ പ്രത്യേകമായി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്, ഇത് കമ്പനിയുടെ MQB A0 IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും, ഇത് ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ വരാനിരിക്കുന്ന മോഡലുകള്‍ക്കും അടിസ്ഥാനമാകും.

MOST READ: മത്സരം കൊഴുപ്പിക്കാന്‍ റെനോ കിഗറും; പ്രൊഡക്ഷന്‍ പതിപ്പിനെ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി

ടൈഗണ്‍ എസ്‌യുവിയുടെ പുതിയ ടീസര്‍ ചിത്രവുമായി ഫോക്‌സ്‌വാഗണ്‍

പുതിയ പദ്ധതി പ്രകാരം, ഇരുനിര്‍മ്മാതാക്കളും ഇന്ത്യയില്‍ MQB A0 പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി നാല് മോഡലുകള്‍ (സ്‌കോഡയില്‍ നിന്ന് 2 ഉം ഫോക്‌സ്‌വാഗണില്‍ നിന്ന് 2) പുറത്തിറക്കും. ആദ്യ മോഡല്‍ മിഡ്-സൈസ് എസ്‌യുവി ആയിരിക്കുമെന്ന് ഇതിനകം തന്നെ കമ്പനി വ്യക്തമാക്കി കഴിഞ്ഞു.

ടൈഗണ്‍ എസ്‌യുവിയുടെ പുതിയ ടീസര്‍ ചിത്രവുമായി ഫോക്‌സ്‌വാഗണ്‍

ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, നിസാന്‍ കിക്‌സ്, ടാറ്റ ഹാരിയര്‍, എംജി ഹെക്ടര്‍ എന്നിവരാകും ഈ മോഡലിന്റെ എതിരാളി. ടൈഗണിന്റെ രൂപകല്‍പ്പന ആഗോള-സ്‌പെക്ക് മോഡലായ ടി-ക്രോസ് എസ്‌യുവിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ്.

MOST READ: മാരുതി എസ്-ക്രോസിന് പുതുതലമുറ മോഡൽ അവതരിപ്പിക്കും; അരങ്ങേറ്റം ഉടൻ ഉണ്ടായേക്കില്ല

ടൈഗണ്‍ എസ്‌യുവിയുടെ പുതിയ ടീസര്‍ ചിത്രവുമായി ഫോക്‌സ്‌വാഗണ്‍

ടൈഗണ്‍ യൂറോപ്യന്‍ വിപണിയില്‍ വില്‍ക്കുന്ന ടി-ക്രോസുമായി അടുത്ത ബന്ധമുള്ളവയാണെങ്കിലും ദൈര്‍ഘ്യമേറിയതും കൂടുതല്‍ വിശാലവും ഇന്ത്യന്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതുമാണ്.

ടൈഗണ്‍ എസ്‌യുവിയുടെ പുതിയ ടീസര്‍ ചിത്രവുമായി ഫോക്‌സ്‌വാഗണ്‍

ഫോക്‌സ്‌വാഗണ്‍ ടൈഗണിന് എല്‍ഇഡി ലൈറ്റിംഗ്, പിന്‍ഭാഗത്ത് സിംഗിള്‍-ബാര്‍ എല്‍ഇഡി ടെയില്‍ ലാമ്പ്, ബമ്പറിലെ ഫോക്‌സ് ഡിഫ്യൂസറുകള്‍, വളരെ നേരായതും ബോക്‌സി പ്രൊഫൈലും പോലുള്ള ഘടകങ്ങള്‍ ലഭിക്കുന്നു.

MOST READ: ഇന്ത്യൻ വിപണിയിലേക്ക് ചുവടുവെക്കാൻ സിട്രൺ; C5 എയർക്രോസ് ഫെബ്രുവരി ഒന്നിന് അരങ്ങേറും

ടൈഗണ്‍ എസ്‌യുവിയുടെ പുതിയ ടീസര്‍ ചിത്രവുമായി ഫോക്‌സ്‌വാഗണ്‍

ടി-ക്രോസുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് 100 mm നീളമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. രൂപകല്‍പ്പനയുടെ കാര്യത്തില്‍, ടി-ക്രോസില്‍ നിന്നും ടിഗുവാനില്‍ നിന്നും പോലും പ്രചോദനം ഉള്‍ക്കൊണ്ട് ഇത് വളരെ മനോഹരമായി കാണപ്പെടുന്നു.

ടൈഗണ്‍ എസ്‌യുവിയുടെ പുതിയ ടീസര്‍ ചിത്രവുമായി ഫോക്‌സ്‌വാഗണ്‍

ബ്ലാക്ക്, ബ്രൗണ്‍ നിറത്തിലുള്ള കാബിനും എടുത്തുകാണിക്കുന്ന ബാഹ്യ നിറങ്ങള്‍ക്കൊപ്പം പ്രീമിയമായി കാണപ്പെടുന്നു. ഓള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, അതിവേഗ ചാര്‍ജിംഗ് യുഎസ്ബി സ്ലോട്ടുകള്‍, ആപ്ലിക്കേഷന്‍ അധിഷ്ഠിത കണക്റ്റുചെയ്ത സവിശേഷതകള്‍ എന്നിവയും സവിശേഷത പട്ടികയില്‍ ശ്രദ്ധേയമാണ്.

ടൈഗണ്‍ എസ്‌യുവിയുടെ പുതിയ ടീസര്‍ ചിത്രവുമായി ഫോക്‌സ്‌വാഗണ്‍

വിശാലമായ ഹെഡ് റൂമും ലെഗ് റൂമും വാഹനത്തിന്റെ സവിശേഷതയാണ്. ഓട്ടോമാറ്റിക് എസി യൂണിറ്റ്, ആംബിയന്റ് ലൈറ്റിംഗ്, പനോരമിക് സണ്‍റൂഫ്, റിയര്‍ എയര്‍ കോണ്‍ വെന്റുകള്‍, ഒന്നിലധികം എയര്‍ബാഗുകള്‍, സ്പീഡ് അലേര്‍ട്ട്, ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം എന്നിവയും ഇതിന്റെ ചില പ്രധാന സവിശേഷതകളില്‍ ഉള്‍പ്പെടും.

ടൈഗണ്‍ എസ്‌യുവിയുടെ പുതിയ ടീസര്‍ ചിത്രവുമായി ഫോക്‌സ്‌വാഗണ്‍

1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് TSI പെട്രോള്‍ എഞ്ചിനാണ് ടൈഗണിന് കരുത്ത് നല്‍കുന്നത്. ഈ എഞ്ചിന്‍ 113 bhp കരുത്തും 200 Nm torque ഉം സൃഷ്ടിക്കും.

ടൈഗണ്‍ എസ്‌യുവിയുടെ പുതിയ ടീസര്‍ ചിത്രവുമായി ഫോക്‌സ്‌വാഗണ്‍

ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ 6-സ്പീഡ് മാനുവല്‍, 7 സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് എന്നിവ ഉള്‍പ്പെടും. അതേസമയം, ടൈഗണിന്റെ ഓള്‍-വീല്‍ ഡ്രൈവ് (AWD) വേരിയന്റുകളൊന്നും ഉണ്ടാകില്ല.

Most Read Articles

Malayalam
English summary
Volkswagen Teased Taigun SUV Again On Social Media. Read in Malayalam.
Story first published: Wednesday, January 6, 2021, 11:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X