Just In
- 11 hrs ago
കൈനിറയെ ഫീച്ചറും, ആഢംബരവും; ടൈഗൂണില്‍ പ്രതീക്ഷവെച്ച് ഫോക്സ്വാഗണ്
- 11 hrs ago
പുനരുധാരണത്തിലൂടെ പുതുജീവൻ നേടി ടൊയോട്ട ക്വാളിസ്; വീഡിയോ
- 12 hrs ago
അരുണാചലിന്റെ റോഡുകൾ ഇളക്കി മറിച്ച് ഹൈനെസ് CB 350; 2021 ഹാണ്ട സൺചേസേർസ് റാലി ആദ്യ ദിന വീഡിയോ
- 12 hrs ago
പരീക്ഷണയോട്ടവുമായി ഹണ്ടര്‍ 350; അവതരണം ഉടനെന്ന് റോയല്‍ എന്‍ഫീല്‍ഡ്
Don't Miss
- News
രാജ്യസഭ തിരഞ്ഞെടുപ്പ്; യുഡിഎഫിന് 2 വോട്ട് കുറയും, ജോണ്‍ ബ്രിട്ടാസും സിപിഎം പരിഗണയില്‍
- Lifestyle
കഠിനാധ്വാനം വിജയം കാണുന്ന രാശിക്കാര്‍; രാശിഫലം
- Finance
പച്ചക്കറി വില കത്തിക്കയറിയോ... ഇല്ല! ഈ വിഷുവിന് വിലക്കയറ്റമില്ലാത്ത പച്ചക്കറി വിപണി, കീശയ്ക്ക് ആശ്വാസം
- Movies
കല്യാണം പോലും കഴിച്ചിട്ടില്ല, പ്രശ്നങ്ങള്‍ വേറെയും ഉണ്ട്; ഫിറോസിനെതിരെ ആരോപണങ്ങളുമായി വനിതാ മത്സരാര്‍ഥികള്‍
- Sports
രാജസ്ഥാന് വന്‍ തിരിച്ചടി; ബെന്‍ സ്റ്റോക്ക്സ് ഐപിഎല്ലില്‍ നിന്ന് പുറത്ത്
- Travel
മസാല തേനില്‍ പ്രസിദ്ധമായ നാട്..എല്ലാവര്ക്കും കാറ്..യൂറോപ്പിലെ ആദ്യ ആസൂത്രിത നഗരം...
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വെന്യു, സാൻട്രോ, ഗ്രാൻഡ് i10 മോഡലുകളുടെ ഏതാനും വേരിയന്റുകൾ നിർത്തലാക്കി ഹ്യുണ്ടായി
പുതുവർഷത്തിനായി തങ്ങളുടെ വേരിയൻറ് ലൈനപ്പ് പുതുക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളായ ഹ്യുണ്ടായി ഇന്ത്യ. അതിന്റെ ഭാഗമായി വെന്യു, സാൻട്രോ, ഗ്രാൻഡ് i10 മോഡലുകളുടെ ഏതാനും വേരിയന്റുകൾ കമ്പനി നിർത്തലാക്കുകയും ചെയ്തു.

നിർത്തലാക്കാനുള്ള കൃത്യമായ കാരണം ഹ്യുണ്ടായി വ്യക്തമാക്കിയിട്ടില്ല. വെന്യുവിന്റെ 1.0 ലിറ്റർ S മാനുവൽ, ഗ്രാൻഡ് i10 നിയോസ് കോർപ്പറേറ്റ് എഡിഷൻ, സാൻട്രോ കോർപ്പറേറ്റ് എഡിഷൻ എന്നിവയാണ് വിപണിയിൽ നിന്നും പിൻവലിച്ച വേരിയന്റുകൾ.

നിലവിലുള്ള സ്റ്റോക്കുകൾ അവസാനിക്കുന്നതുവരെ മാത്രമേ ഈ വേരിയന്റുകളുടെ ബുക്കിംഗ് ഡീലർഷിപ്പുകൾ സ്വീകരിക്കുകയുള്ളൂ. 8.52 ലക്ഷം രൂപ വിലയുള്ള വെന്യുവിന്റെ ഏറ്റവും താങ്ങാവുന്ന ടർബോ പെട്രോൾ വേരിയന്റാണ് വിപണിയിൽ നിന്നും പിൻവലിച്ച 1.0 ലിറ്റർ ടർബോ S മാനുവൽ.

ഒരേ എഞ്ചിൻ, ഗിയർബോക്സ് കോമ്പിനേഷൻ സജ്ജീകരിച്ച SX, SX(0) മോഡലുകൾ മാത്രമാകും ഈ നിരയിൽ ഇനിയുണ്ടാവുക. കൂടാതെ ഇതേ ഓപ്ഷനിൽ iMT ഗിയർബോക്‌സും ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഉപയോഗിച്ച് തെരഞ്ഞെടുക്കാനും സാധിക്കും.

ജനപ്രീതി കുറവായ വകഭേദങ്ങൾ പിൻവലിച്ച് ഉത്പാദനം കാര്യക്ഷമമാക്കാനാണ് ഈ തീരുമാനത്തിലൂടെ ബ്രാൻഡ് ലക്ഷ്യമിടുന്നത്. മാരുതി വിറ്റാര ബ്രെസ, ടാറ്റ നെക്സോൺ, കിയ സോനെറ്റ്, മഹീന്ദ്ര XUV300, ഫോർഡ് ഇക്കോസ്പോർട്ട്, പുതുതായി സമാരംഭിച്ച നിസാൻ മാഗ്നൈറ്റ് എന്നിവയോടൊപ്പം വിജയകരമായി മുന്നേറുന്ന ഹ്യുണ്ടായിയുടെ മോഡലാണ് വെന്യു.
MOST READ: 2021 ഫോർച്യൂണറിന് കൂടുതൽ കരുത്തുറ്റ എഞ്ചിനൊരുക്കി ടൊയോട്ട

സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവി ശ്രേണിയിൽ നാച്ചുറലി ആസ്പിറേറ്റഡ് 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ, 1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ, 1.5 ലിറ്റർ ഡീസൽ എന്നിവ ഉപയോഗിച്ച് മിനി എസ്‌യുവി തെരഞ്ഞെടുക്കാൻ സാധിക്കും.

ഉത്സവ സീസണിൽ വിൽപ്പന വർധിപ്പിക്കുന്നതിനായി ഹ്യുണ്ടായി പുറത്തിറക്കിയ വേരിയന്റുകളായിരുന്നു ഗ്രാൻഡ് i10, സാൻട്രോ ഹാച്ച്ബാക്കുകളുടെ കോർപ്പറേറ്റ് എഡിഷൻ. 2020 സെപ്റ്റംബറിൽ ആരംഭിച്ച i10-ന്റെ ഈ വകഭേദം മാഗ്ന വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതാണ്.
MOST READ: മാരുതി എസ്-ക്രോസിന് പുതുതലമുറ മോഡൽ അവതരിപ്പിക്കും; അരങ്ങേറ്റം ഉടൻ ഉണ്ടായേക്കില്ല

കൂടാതെ നാമമാത്രമായ വില വർധനവിനോടൊപ്പം നിരവധി അധിക സവിശേഷതകളും കമ്പനി ഇതിൽ ഉൾപ്പെടുത്തി. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്ക്കൊപ്പം 6.7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഹെപ്പ എയർ ഫിൽട്ടർ, ആൻറി ബാക്ടീരിയൽ, ആന്റി-ഫംഗസ് സീറ്റ് ഫാബ്രിക് എന്നിവയെല്ലാം വാഹനത്തിലെ പ്രധാന സവിശേഷതകളായി.

അതോടൊപ്പം കോർപ്പറേറ്റ് എഡിഷൻ ബാഡ്ജുകൾ, ഇന്റഗ്രേറ്റഡ് ടേൺ ഇൻഡിക്കേറ്ററുകളുള്ള ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഒആർവിഎം, 15 ഇഞ്ച് അലോയ് വീലുകൾ എന്നിവയും മോഡലിന്റെ ഹൈലൈറ്റുകളിൽ ഉൾപ്പെടുത്തി.

2020 ഒക്ടോബറിൽ ആരംഭിച്ച ഹ്യൂണ്ടായി സാൻട്രോ കോർപ്പറേറ്റ് പതിപ്പും മിഡ് ലെവൽ മാഗ്ന വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതാണ്. അതിൽ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ടേൺ ഇൻഡിക്കേറ്ററുകളുള്ള ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ORVM, ഡേ-നൈറ്റ് IRVM, സ്പെഷ്യൽ എഡിഷൻ ബാഡ്ജുകൾ എന്നിവ സജ്ജീകരിച്ചിരുന്നു.