ഇന്ത്യൻ വിപണിയിലേക്ക് ചുവടുവെക്കാൻ സിട്രൺ; C5 എയർക്രോസ് ഫെബ്രുവരി ഒന്നിന് അരങ്ങേറും

2020 മധ്യത്തോടെ C5 എയർക്രോസ് എസ്‌യുവിയുമായി സിട്രൺ ഇന്ത്യയിൽ പ്രവർത്തനങ്ങൾ ആരംഭിക്കാൻ ഒരുങ്ങിയിരുന്നു, എന്നാൽ കൊവിഡ് -19 മഹാമാരി മൂലം ഈ പദ്ധതികൾ നിർത്തിവെക്കുകയായിരുന്നു.

ഇന്ത്യൻ വിപണിയിലേക്ക് ചുവടുവെക്കാൻ സിട്രൺ; C5 എയർക്രോസ് ഫെബ്രുവരി ഒന്നിന് അരങ്ങേറും

ഇപ്പോൾ ഫെബ്രുവരി ഒന്നിന് പ്രീമിയം മിഡ്‌സൈസ് എസ്‌യുവി ഇന്ത്യൻ വിപണിയിൽ അരങ്ങേറുമെന്ന് കാർ നിർമ്മാതാക്കൾ വെളിപ്പെടുത്തിയിരിക്കുകയാണ്. വാഹനം തമിഴ്‌നാട്ടിലെ സിട്രണിന്റെ തിരുവല്ലൂർ പ്ലാന്റിൽ പ്രാദേശികമായി അസംബിൾ ചെയ്യും.

ഇന്ത്യൻ വിപണിയിലേക്ക് ചുവടുവെക്കാൻ സിട്രൺ; C5 എയർക്രോസ് ഫെബ്രുവരി ഒന്നിന് അരങ്ങേറും

മുൻവശത്ത് ഒരു സ്പ്ലിറ്റ് ഗ്രില്ല്, ഇരുവശത്തും ഡി‌ആർ‌എല്ലുകൾ, ഡ്യുവൽ ബീം ഹെഡ്‌ലാമ്പുകൾ, ഒപ്പം സ്‌പ്ലിറ്റ് എൽഇഡി ടെയിൽ ലാമ്പുകളുള്ള അപ്പ്റൈറ്റ് ടെയിൽ‌ഗേറ്റ് എന്നിവയുൾപ്പെടെയുള്ള ഹൈലൈറ്റുകൾ ഉൾക്കൊള്ളുന്ന ക്രോസ്ഓവർ ശൈലിയിലാണ് വാഹനം ഒരുങ്ങുന്നത്.

MOST READ: വിപണിയിൽ ജൈത്രയാത്ര തുടർന്ന് മഹീന്ദ്ര ഥാർ; ഡിസംബറിൽ നേടിയത് 6,500 ബുക്കിംഗുകൾ

ഇന്ത്യൻ വിപണിയിലേക്ക് ചുവടുവെക്കാൻ സിട്രൺ; C5 എയർക്രോസ് ഫെബ്രുവരി ഒന്നിന് അരങ്ങേറും

പ്രീമിയം ഡിസൈൻ‌ എല്ലായിടത്തും റെഡ് ആക്‌സന്റുകളാൽ‌ പൂർ‌ത്തിയാക്കുന്നു. സ്പ്ലിറ്റ് എസി വെന്റുകളുടെ സാന്നിധ്യമാണ് ശ്രദ്ധേയമായ ക്യാബിൻ ഹൈലൈറ്റ്.

ഇന്ത്യൻ വിപണിയിലേക്ക് ചുവടുവെക്കാൻ സിട്രൺ; C5 എയർക്രോസ് ഫെബ്രുവരി ഒന്നിന് അരങ്ങേറും

12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയുമുള്ള 8.0 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു.

MOST READ: പുറംമോടി പോലെ അകത്തളത്തിലും കാര്യമായ പുതുമകൾ; ഹെക്‌ടർ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലേക്ക്

ഇന്ത്യൻ വിപണിയിലേക്ക് ചുവടുവെക്കാൻ സിട്രൺ; C5 എയർക്രോസ് ഫെബ്രുവരി ഒന്നിന് അരങ്ങേറും

കൂടാതെ പനോരമിക് സൺറൂഫ്, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, വയർലെസ് സ്മാർട്ട്‌ഫോൺ ചാർജിംഗ്, മസാജ് ഫംഗ്ഷനുള്ള ഹീറ്റഡ് മുൻ സീറ്റുകൾ എന്നിവയും യൂറോപ്യൻ മോഡലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യൻ വിപണിയിലേക്ക് ചുവടുവെക്കാൻ സിട്രൺ; C5 എയർക്രോസ് ഫെബ്രുവരി ഒന്നിന് അരങ്ങേറും

ഒന്നിലധികം എയർബാഗുകൾ, ABS+EBD, ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവ സുരക്ഷാ കിറ്റിൽ അടങ്ങിയിരിക്കുന്നു.

MOST READ: എല്ലാവരും വില കൂട്ടിയപ്പോൾ ഫോർഡ് വില കുറച്ചു; 2021 ഇക്കോസ്പോർട്ട് വിപണിയിൽ

ഇന്ത്യൻ വിപണിയിലേക്ക് ചുവടുവെക്കാൻ സിട്രൺ; C5 എയർക്രോസ് ഫെബ്രുവരി ഒന്നിന് അരങ്ങേറും

ഇന്ത്യ-സ്പെക്ക് C5 എയർക്രോസ് ഒരു ഡീസൽ എഞ്ചിൻ ഓപ്ഷനിൽ മാത്രം എത്തുമെന്ന് പ്രതീക്ഷിക്കുന്നു. 177 bhp കരുത്തും 400 Nm torque ഉം പുറപ്പെടുവിക്കുന്ന 2.0 ലിറ്റർ ഓപ്ഷനായിരിക്കാം ഇത്. എഞ്ചിൻ മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളുമായി ജോടിയാകാം.

ഇന്ത്യൻ വിപണിയിലേക്ക് ചുവടുവെക്കാൻ സിട്രൺ; C5 എയർക്രോസ് ഫെബ്രുവരി ഒന്നിന് അരങ്ങേറും

സിട്രൺ C5 എയർക്രോസ് എസ്‌യുവി മാർച്ചോടെ രാജ്യത്ത് വിൽപ്പനയ്ക്കെത്തും. വാഹനത്തിന്റെ വില 30 ലക്ഷം രൂപയിൽ നിന്ന് (എക്സ്-ഷോറൂം) ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

MOST READ: മികച്ച ഫിനാൻസ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്ത് കര്‍ണാടക ബാങ്കുമായി സഹകരിച്ച് ടാറ്റ മോട്ടോർസ്

ഇന്ത്യൻ വിപണിയിലേക്ക് ചുവടുവെക്കാൻ സിട്രൺ; C5 എയർക്രോസ് ഫെബ്രുവരി ഒന്നിന് അരങ്ങേറും

ഇന്ത്യയിൽ ഫോക്‌സ്‌വാഗൺ ടിഗുവാൻ ഓൾസ്‌പേസ്, സ്‌കോഡ കോഡിയാക് എന്നിവയിൽ നിന്ന് ഇതിന് കടുത്ത മത്സരം ഉണ്ടാകും.

Most Read Articles

Malayalam
കൂടുതല്‍... #സിട്രണ്‍ #citroen
English summary
Citroen To Unveil India Spec C5 Aircross SUV On 1st February. Read in Malayalam.
Story first published: Tuesday, January 5, 2021, 11:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X