ഹോണ്ട ഹൈനസ് CB350 മോഡലിന് വില വർധനവ്; വിൽപ്പനയെ ബാധിക്കുമോ?

ക്ലാസിക് മോട്ടോർസൈക്കിൾ ശ്രേണിപിടിക്കാൻ എത്തിയ ഹോണ്ട ഹൈനസ് CB350 മോഡലിന് വമ്പൻ സ്വീകരണമാണ് ഇന്ത്യൻ വിപണിയിൽ നിന്നും ലഭിക്കുന്നത്. വിൽപ്പനയ്ക്ക് എത്തി രണ്ട് മാസം പിന്നിടുമ്പോൾ ബൈക്കിനായുള്ള വില വർധിപ്പിച്ചിരിക്കുകയാണ് ഹോണ്ട.

ഹോണ്ട ഹൈനസ് CB350 മോഡലിന് വില വർധനവ്; വിൽപ്പനയെ ബാധിക്കുമോ?

ജനുവരി നാല് മുതൽ ക്ലാസിക് ബൈക്കിനായുള്ള വില വർധനവ് പ്രാബല്യത്തിൽ വന്നതായാണ് ഡീലർഷിപ്പുകൾ അറിയിച്ചിരിക്കുന്നത്. അടിസ്ഥാന DLX വേരിയന്റിന് 1,500 രൂപ ഉയർത്തിയപ്പോൾ ഉയർന്ന DLX പ്രോ വേരിയന്റിന് 2,500 രൂപയാണ് ഹോണ്ട വർധിപ്പിച്ചത്.

ഹോണ്ട ഹൈനസ് CB350 മോഡലിന് വില വർധനവ്; വിൽപ്പനയെ ബാധിക്കുമോ?

കഴിഞ്ഞ വർഷം ഒക്ടോബറിൽ വിപണിയിൽ എത്തിയപ്പോൾ ഹൈനസിന്റെ ബേസ് പതിപ്പിന് 1.85 ലക്ഷം രൂപയും ടോപ്പ് എൻഡ് മോഡലിന് 1.90 ലക്ഷം രൂപയുമായിരുന്നു എക്സ്ഷോറൂം വിലയായി മുടക്കേണ്ടിയിരുന്നത്.

MOST READ: പ്രീമിയമാക്കാൻ പുതിയ XUV500 എസ്‌യുവിയിൽ പനോരമിക് സൺറൂഫും

ഹോണ്ട ഹൈനസ് CB350 മോഡലിന് വില വർധനവ്; വിൽപ്പനയെ ബാധിക്കുമോ?

റോയൽ എൻഫീൽഡും ജാവ മോട്ടോർസൈക്കിൾസും അരങ്ങുവാഴുന്ന സെഗ്മെന്റിൽ മാറ്റുരയ്ക്കാൻ ഹോണ്ടയിൽ നിന്നുള്ള ആദ്യത്തെ റെട്രോ ക്ലാസിക് ഓഫറാണ് ഹൈനസ് CB350.

ഹോണ്ട ഹൈനസ് CB350 മോഡലിന് വില വർധനവ്; വിൽപ്പനയെ ബാധിക്കുമോ?

നിലവിൽ ഇന്ത്യക്കായി മാത്രം വികസിപ്പിച്ചെടുത്ത ഈ ക്രൂയിസർ മോട്ടോർസൈക്കിൾ ഭാവിയിൽ മറ്റ് വിപണികളിലേക്കും കയറ്റുമതി ചെയ്യുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

MOST READ: 2021 മോഡൽ Z650 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് കവസാക്കി

ഹോണ്ട ഹൈനസ് CB350 മോഡലിന് വില വർധനവ്; വിൽപ്പനയെ ബാധിക്കുമോ?

350-500 സിസി മോഡേൺ ക്ലാസിക് സെഗ്മെന്റിൽ റോയൽ എൻഫീൽഡ് ക്ലാസിക് 350, ജാവ മോട്ടോർസൈക്കിൾസ്, ബെനലി ഇംപെരിയാലെ 400 എന്നിവയ്‌ക്കെതിരെയാണ് ഹൈനസ് മാറ്റുരയ്ക്കുന്നത്.

ഹോണ്ട ഹൈനസ് CB350 മോഡലിന് വില വർധനവ്; വിൽപ്പനയെ ബാധിക്കുമോ?

അതിനായി 350 സിസി, 4 സ്ട്രോക്ക് OHC സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ജാപ്പനീസ് ബ്രാൻഡ് ഹൈനസിൽ ഒരുക്കിയിരിക്കുന്നത്. അതിൽ പിജിഎം-എഫ്ഐ സാങ്കേതികവിദ്യയും ഉണ്ടെന്ന കാര്യം ശ്രദ്ധേയമാണ്. ഈ എഞ്ചിൻ പരമാവധി 21 bhp കരുത്തിൽ 30 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

MOST READ: വിപണിയിലെത്തും മുമ്പ് ടാറ്റ ആൾട്രോസ് ടർബോ-പെട്രോൾ വേരിയന്റിന്റെ സവിശേഷതകൾ പുറത്ത്

ഹോണ്ട ഹൈനസ് CB350 മോഡലിന് വില വർധനവ്; വിൽപ്പനയെ ബാധിക്കുമോ?

സ്ലിപ്പർ ക്ലച്ച് ജോടിയാക്കിയ അഞ്ച് സ്പീഡാണ് ഗിയർബോക്‌സ്. പരിഷ്കരിച്ചതും സുഗമവുമായ സവാരി അനുഭവത്തിലേക്ക് വിവർത്തനം ചെയ്യുന്നതിനായി ഒരു കൗണ്ടർ ബാലൻസറുമായാണ് എഞ്ചിൻ വരുന്നത്.

ഹോണ്ട ഹൈനസ് CB350 മോഡലിന് വില വർധനവ്; വിൽപ്പനയെ ബാധിക്കുമോ?

ഹൈനസിന്റെ ഫീച്ചർ പട്ടികയിൽ ചെറിയ ഡിസ്പ്ലേയുള്ള അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഈ ഡിസ്‌പ്ലേ, ടേൺ-ബൈ-ടേൺ നാവിഗേഷൻ, മെസേജ്, കോൾ അലേർട്ടുകൾ, വോയ്‌സ് കൺട്രോൾ ടെക് എന്നിവയുൾപ്പെടെയുള്ള ആധുനിക സവിശേഷതകളാണ് ഹോണ്ട അവതരിപ്പിക്കുന്നത്.

MOST READ: മികച്ച വേഗതയും സുഗമമായ സവാരിയും; ക്രെറ്റയുടെ ഉയര്‍ന്ന പതിപ്പുകളില്‍ ഇനി JK ടയറുകള്‍

ഹോണ്ട ഹൈനസ് CB350 മോഡലിന് വില വർധനവ്; വിൽപ്പനയെ ബാധിക്കുമോ?

ക്രൂയിസറിന് വെറും 181 കിലോഗ്രാം ഭാരം മാത്രമാണുള്ളത് എന്നതും റൈഡർമാരെ ആകർഷിക്കാൻ തക്കവിധമാണ്. മുൻവശത്ത് ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ ഇരട്ട ഹൈഡ്രോളിക് ഷോക്കുകളുമാണ് സസ്പെൻഷൻ കൈകാര്യം ചെയ്യുന്നത്.

ഹോണ്ട ഹൈനസ് CB350 മോഡലിന് വില വർധനവ്; വിൽപ്പനയെ ബാധിക്കുമോ?

സ്റ്റാൻഡേർഡായി ഡ്യുവൽ-ചാനൽ എബിഎസ് ലഭിക്കുന്ന ബൈക്കിന്റെ മുൻവശത്ത് ബ്രേക്കിംഗിനായി 310 mm ഡിസ്ക്കും പിൻവശത്ത് 240 mm ഡിസ്ക്കുമാണ് ഹോണ്ട വാഗ്ദാനം ചെയ്യുന്നത്. 19 ഇഞ്ച് അലോയ് വീൽ മുൻവശത്തും പിന്നിൽ 18 ഇഞ്ച് യൂണിറ്റുമാണ് ഇടംപിടിച്ചിരിക്കുന്നത്.

Most Read Articles

Malayalam
English summary
Honda India Hiked The Prices Of H'Ness CB350. Read in Malayalam
Story first published: Thursday, January 7, 2021, 10:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X