Just In
- 2 hrs ago
കൈനിറയെ ഫീച്ചറും, ആഢംബരവും; ടൈഗൂണില് പ്രതീക്ഷവെച്ച് ഫോക്സ്വാഗണ്
- 2 hrs ago
പുനരുധാരണത്തിലൂടെ പുതുജീവൻ നേടി ടൊയോട്ട ക്വാളിസ്; വീഡിയോ
- 2 hrs ago
അരുണാചലിന്റെ റോഡുകൾ ഇളക്കി മറിച്ച് ഹൈനെസ് CB 350; 2021 ഹാണ്ട സൺചേസേർസ് റാലി ആദ്യ ദിന വീഡിയോ
- 3 hrs ago
പരീക്ഷണയോട്ടവുമായി ഹണ്ടര് 350; അവതരണം ഉടനെന്ന് റോയല് എന്ഫീല്ഡ്
Don't Miss
- Movies
ജാഡയാണോ മോനൂസെ? ഇന്ദ്രജിത്തിനെ നോക്കി പൂര്ണിമ, ചിത്രം ഏറ്റെടുത്ത് ആരാധകര്
- Finance
കൊവിഡ് രണ്ടാം തരംഗം ബാധിക്കില്ല, നികുതി പിരിവ് മുകളിലേക്ക് തന്നെയെന്ന് വിലയിരുത്തൽ
- News
'പ്രചാരണമഴിച്ചുവിട്ടിട്ട് ഇത്തരക്കാർക്ക് എന്ത് കിട്ടാനാണ്? ഇവരുടെ മനോനില ശവം തീനികൾക്ക് സമാനമാണ്';സലാം ബാപ്പു
- Sports
IPL 2021: അവന് കെകെആറിന്റെ തുറുപ്പീട്ടാണ്, ലേലത്തില് കൈവിടാതിരുന്നത് അതുകൊണ്ടെന്ന് ഓജ
- Lifestyle
കുക്കുമ്പര് ആരോഗ്യത്തിന് ദോഷമോ, അറിഞ്ഞിരിക്കണം ഇതെല്ലാം
- Travel
മസാല തേനില് പ്രസിദ്ധമായ നാട്..എല്ലാവര്ക്കും കാറ്..യൂറോപ്പിലെ ആദ്യ ആസൂത്രിത നഗരം...
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മികച്ച വേഗതയും സുഗമമായ സവാരിയും; ക്രെറ്റയുടെ ഉയര്ന്ന പതിപ്പുകളില് ഇനി JK ടയറുകള്
കൊറിയന് നിര്മ്മാതാക്കളായ ഹ്യുണ്ടായിയുമായി പങ്കാളിത്തം പ്രഖ്യാപിച്ച് പ്രമുഖ ടയര് നിര്മ്മാതാക്കളായ JK ടയര്. ജനപ്രീയ മോഡലായ ക്രെറ്റയ്ക്ക് ടയറുകള് നിര്മ്മിക്കുകയാണ് പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്.

ഇന്ത്യന് റോഡുകള്ക്ക് ഏറ്റവും അനുയോജ്യമായ ഹൈ-ടെക്നോളജിക്കല് ഉത്പ്പന്നങ്ങള് വര്ഷങ്ങളായി അവതരിപ്പിച്ചതായി JK ടയര് അഭിപ്രായപ്പെട്ടു. ഈ പങ്കാളിത്തത്തിലൂടെ, UX റോയല് 215/60 R 17 റേഡിയല് ടയറിനൊപ്പം ഹ്യുണ്ടായി ക്രെറ്റയുടെ ഉയര്ന്ന പതിപ്പുകളില് മികച്ച പ്രകടനവും കൈകാര്യം ചെയ്യലും JK ടയറുകള് വാഗ്ദാനം ചെയ്യും.

5-റിബ് ഡിസൈന്, വേരിയബിള് ഡ്രാഫ്റ്റ് ടെക്നോളജി, സ്റ്റേബിള് ഹോള്ഡര് ട്രെഡ് ബ്ലോക്കുകള്, എയ്റോ വിംഗ് ഡിസൈന് എന്നിവയുമായാണ് ടയര് വരുന്നത്. UX റോയല് 215/60 R 17 ഹ്യുണ്ടായി ക്രെറ്റയ്ക്ക് അനുയോജ്യമാണെന്നും JK ടയര് അഭിപ്രായപ്പെട്ടു.
MOST READ: ഇലക്ട്രിക് വാഹന രംഗത്തേയ്ക്ക് യമഹയും; ഭാവി പദ്ധതികള് ഇങ്ങനെ

ടയറിന് മികച്ച വേഗതയില് മികച്ച സവാരി സുഖം നല്കാന് കഴിയുമെന്നും റിപ്പോര്ട്ടില് പറയുന്നു. പങ്കാളിത്തത്തെക്കുറിച്ച് JK ടയര് ആന്റ് ഇന്ഡസ്ട്രീസിന്റെ ടെക്നിക്കല് ഡയറക്ടര് വി.കെ മിശ്ര പറയുന്നതിങ്ങനെ, ''ഇന്ത്യയില് ഏറ്റവും കൂടുതല് വിറ്റഴിക്കപ്പെടുന്ന എസ്യുവിയായ ക്രെറ്റയ്ക്കായി, ഹ്യുണ്ടായി ഇന്ത്യയുമായുള്ള പങ്കാളിത്തം കൂടുതല് ശക്തിപ്പെടുത്തുന്നതില് ഞങ്ങള് അഭിമാനിക്കുന്നു.

ഈ സഹകരണത്തിലൂടെ, ഉപഭോക്താവിന് സവാരി ഗുണനിലവാരത്തെ പൂര്ത്തിയാക്കുന്നതിന് അത്യാധുനിക സവിശേഷതകളും മികച്ച നിലവാരമുള്ള ടയറുകളും നല്കാന് ഞങ്ങള് ലക്ഷ്യമിടുന്നു. റേഡിയല് ടയറുകളിലെയും ടയര് ടെസ്റ്റിംഗ് സംവിധാനത്തിലെയും JK ടയറിന്റെ ഏറ്റവും മികച്ച സാങ്കേതികവിദ്യകള് ഒന്നിലധികം ഭൂപ്രദേശങ്ങളില് ക്രെറ്റ ഓടിക്കുന്ന ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കും.

ഈ പങ്കാളിത്തം ഞങ്ങളുടെ വിപണി സാന്നിധ്യം കൂടുതല് ശക്തിപ്പെടുത്തുമെന്ന് ഞങ്ങള്ക്ക് ഉറപ്പുണ്ടെന്നും കൂടാതെ ഹ്യുണ്ടായി മോട്ടോര്സുമായി തുടര്ച്ചയായതും ശക്തിപ്പെടുത്തിയതുമായ പങ്കാളിത്തം പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പോയ വര്ഷം വിപണിയില് എത്തിയ രണ്ടാം തലമുറ ഹ്യുണ്ടായി ക്രെറ്റ വിപണിയില് മികച്ച മുന്നേറ്റമാണ് നടത്തുന്നത്. ഡിസൈനില് ഉള്പ്പടെ നിരവധി പുതുമകളോടെയാണ് 2020 ക്രെറ്റ വിപണിയില് എത്തുന്നത്.
MOST READ: വിപണിയിലെത്തും മുമ്പ് ടാറ്റ ആൾട്രോസ് ടർബോ-പെട്രോൾ വേരിയന്റിന്റെ സവിശേഷതകൾ പുറത്ത്

അതോടൊപ്പം സവിശേഷതകള്, സുരക്ഷാ സാങ്കേതികത, നിരവധി പവര്ട്രെയിനുകള്, ഗിയര്ബോക്സ് ഓപ്ഷനുകള് എന്നിവയും വാഹനം ഉള്ക്കൊള്ളുന്നു.

1.5 ലിറ്റര് പെട്രോള്, ഡീസല് എഞ്ചിനുകള് യഥാക്രമം ഒരേ 115 bhp, 144 Nm torque, 250 Nm torque എന്നിവ ഉത്പാദിപ്പിക്കുന്നു. ഉയര്ന്ന വകഭേദങ്ങളില് 1.4 ലിറ്റര് ടര്ബോ പെട്രോള് യൂണിറ്റും കൊറിയന് ബ്രാന്ഡ് വാഗ്ദാനം ചെയ്യുന്നു.
MOST READ: പുതുവര്ഷത്തില് ഹോണ്ടയുടെ സമ്മാനം; മോഡലുകള്ക്ക് 2.50 ലക്ഷം രൂപ വരെ ആനുകൂല്യങ്ങള്

1.4 ലിറ്റര് ടി-ജിഡിഐ യൂണിറ്റ് കിയ സെല്റ്റോസില് ചെയ്യുന്ന അതേ 140 bhp കരുത്ത് തന്നെയാണ് 2020 ക്രെറ്റയിലും സൃഷ്ടിക്കുന്നത്. മൂന്ന് എഞ്ചിനുകളും ഒരു സ്റ്റാന്ഡേര്ഡ് ആറ് സ്പീഡ് മാനുവല് ഗിയര്ബോക്സിലേക്ക് ജോടിയാക്കിയിരിക്കുന്നു.

മൂന്ന് എഞ്ചിനുകള്ക്കും പ്രത്യേക ഓട്ടോമാറ്റിക് ഗിയര്ബോക്സ് ഓപ്ഷനും തെരഞ്ഞെടുക്കാന് സാധിക്കും. 1.5 ലിറ്റര് പെട്രോളിനൊപ്പം ആറ് സ്പീഡ് സിവിടി, 1.5 ലിറ്റര് ഡീസലിന് ടോര്ക്ക് കണ്വെര്ട്ടര്, 1.4 ലിറ്റര് പെട്രോള് യൂണിറ്റുകളില് ഏഴ് സ്പീഡ് ഡിസിടി എന്നിവയാണ് നല്കിയിരിക്കുന്നത്.

കാസ്കേഡ് ഡിസൈനിലുള്ള റേഡിയേറ്റര് ഗ്രില്ല്, ട്രിയോ ബീം എല്ഇഡി ഹെഡ്ലാമ്പ്, ക്രെസന്റ് ഗ്ലോ എല്ഇഡി ഡിആര്എല്, മസ്കുലര് വീല് ആര്ച്ച്, ലൈറ്റനിങ്ങ് ആര്ച്ച് C-പില്ലര്, ട്വിന് ടിപ് എക്സ്ഹോസ്റ്റ്, എയറോ ഡൈനാമിക് റിയര് സ്പോയിലര്, എന്നിവ ഡിസൈനിലെ പുതുമകളാണ്.

ബ്ലൂലിങ്ക് സംവിധാനമുള്ള 10.25 ഇഞ്ച് വലിപ്പമുള്ള ഇന്ഫോടെയ്ന്മെന്റ് സിസ്റ്റം, 17.78 സെന്റീമീറ്റര് സൂപ്പര് വിഷന് ക്ലെസ്റ്റര് വിത്ത് ഡിജിറ്റല് ഡിജിറ്റല് ഡിസ്പ്ലേ, റിമോട്ട് എന്ജിന് സ്റ്റാര്ട്ട്, പാഡില് ഷിഫ്റ്റ്, ഡിഷേപ്പ് സ്റ്റിയറിങ്ങ് വീല് എന്നിവ അകത്തളത്തെ സവിശേഷതയാണ്. 9.81 ലക്ഷം രൂപ മുതല് 17.31 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.