Just In
- 10 hrs ago
കൈനിറയെ ഫീച്ചറും, ആഢംബരവും; ടൈഗൂണില് പ്രതീക്ഷവെച്ച് ഫോക്സ്വാഗണ്
- 10 hrs ago
പുനരുധാരണത്തിലൂടെ പുതുജീവൻ നേടി ടൊയോട്ട ക്വാളിസ്; വീഡിയോ
- 11 hrs ago
അരുണാചലിന്റെ റോഡുകൾ ഇളക്കി മറിച്ച് ഹൈനെസ് CB 350; 2021 ഹാണ്ട സൺചേസേർസ് റാലി ആദ്യ ദിന വീഡിയോ
- 11 hrs ago
പരീക്ഷണയോട്ടവുമായി ഹണ്ടര് 350; അവതരണം ഉടനെന്ന് റോയല് എന്ഫീല്ഡ്
Don't Miss
- Lifestyle
കഠിനാധ്വാനം വിജയം കാണുന്ന രാശിക്കാര്; രാശിഫലം
- Finance
പച്ചക്കറി വില കത്തിക്കയറിയോ... ഇല്ല! ഈ വിഷുവിന് വിലക്കയറ്റമില്ലാത്ത പച്ചക്കറി വിപണി, കീശയ്ക്ക് ആശ്വാസം
- News
ബിജെപിക്ക് അധികാരം ലഭിച്ചാൽ ഗൂർഖകളുടെ പ്രശ്നങ്ങൾ പരിഹരിക്കും; അമിത് ഷാ
- Movies
കല്യാണം പോലും കഴിച്ചിട്ടില്ല, പ്രശ്നങ്ങള് വേറെയും ഉണ്ട്; ഫിറോസിനെതിരെ ആരോപണങ്ങളുമായി വനിതാ മത്സരാര്ഥികള്
- Sports
രാജസ്ഥാന് വന് തിരിച്ചടി; ബെന് സ്റ്റോക്ക്സ് ഐപിഎല്ലില് നിന്ന് പുറത്ത്
- Travel
മസാല തേനില് പ്രസിദ്ധമായ നാട്..എല്ലാവര്ക്കും കാറ്..യൂറോപ്പിലെ ആദ്യ ആസൂത്രിത നഗരം...
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ക്ലിക്ക് ടു ബൈ ഹിറ്റായി! ആക്സിസ് ബാങ്കുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ഹ്യുണ്ടായി
ലോക്ക്ഡൗണ് കാലത്തും ഉപഭോക്താക്കള്ക്ക് വാഹനങ്ങള് വാങ്ങുന്നതിനായിട്ടാണ് ഹ്യുണ്ടായി ക്ലിക്ക് ടു ബൈ എന്നൊരു ഓണ്ലൈന് വില്പ്പനയ്ക്ക് തുടക്കം കുറിച്ചത്.

പദ്ധതി ആരംഭിച്ച് മാസങ്ങള് പിന്നിടുമ്പോഴും വലിയ സ്വീകാര്യതയാണ് ഓണ്ലൈന് വില്പ്പനയ്ക്ക് ലഭിക്കുന്നതെന്നാണ് റിപ്പോര്ട്ട്. ഈ പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി ഇപ്പോഴിതാ കമ്പനി ആക്സിസ് ബാങ്കുമായി പങ്കാളിത്തം പ്രഖ്യാപിച്ചു.

ഹ്യുണ്ടായിയുടെ ക്ലിക്ക് ടു ബൈ പ്ലാറ്റ്ഫോമില് നേരിട്ട് കാണാനും പ്രോസസ്സ് ചെയ്യാനും വാഹന ലോണ് അനുമതി നേടാനും ആക്സിസ് ബാങ്ക് ഉപഭോക്താക്കളെ അനുവദിക്കും.
MOST READ: ഹോണ്ട ഹൈനസ് CB350 മോഡലിന് വില വർധനവ്; വിൽപ്പനയെ ബാധിക്കുമോ?

ഈ സേവനം ഉപഭോക്താക്കള്ക്ക് ആവശ്യമുള്ള ഹ്യുണ്ടായി കാറിനായി ഒരു 'വണ്-സ്റ്റോപ്പ്-ഷോപ്പ്' പ്ലാറ്റ്ഫോം വഴി പണം സ്വായത്തമാക്കുന്നതിനുള്ള സൗകര്യം പ്രദാനം ചെയ്യുന്നുണ്ടെങ്കിലും, നഗര-ഗ്രാമീണ വിപണികള്ക്ക് കൂടുതല് ഫലപ്രദമായി ഓണ്ലൈന് കാര് ധനസഹായം ലഭ്യമാക്കുന്നതിനും ഇത് സഹായിക്കും.

ഉപഭോക്താക്കളുടെ താത്പര്യമനുസരിച്ച് ഇഷ്ടമുള്ള ഹ്യുണ്ടായി വാഹനങ്ങള് അതിവേഗം തെരഞ്ഞെടുക്കുന്നതിനാണ് സംവിധാനം ഒരുക്കുന്നതെന്ന് ഹ്യുണ്ടായി ഇന്ത്യ സിഇഒ എസ്.എസ് കിം അറിയിച്ചു.
MOST READ: വിപണിയിലെത്തും മുമ്പ് ടാറ്റ ആൾട്രോസ് ടർബോ-പെട്രോൾ വേരിയന്റിന്റെ സവിശേഷതകൾ പുറത്ത്

കൂടുതല് പ്രദേശങ്ങളിലുള്ള ആളുകള്ക്ക് ഷോറൂമുകളില് എത്താന് കഴിയാത്ത വ്യക്തികള്ക്കും ഈ സംവിധാനം പ്രയോജനപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്ക്ഡൗണിന് മുമ്പ് തന്നെ ഈ പദ്ധതി ഡല്ഹിയിലെ ചില ഡീലര്ഷിപ്പുകളില് കമ്പനി ആരംഭിച്ചിരുന്നു.

എന്നാല് ഇപ്പോഴത്തെ സാഹചര്യം മനസ്സിലാക്കിയാണ് ഈ പദ്ധതി വ്യാപിപ്പിക്കുകയാണെന്ന് കമ്പനി അറിയിച്ചത്. രാജ്യത്ത് 500 -ല് അധികം ഡീലര്ഷിപ്പുകളാണ് ഹ്യുണ്ടായിക്ക് ഉളളത്. ഇവിടെയല്ലാം ഈ സേവനം ലഭ്യമാകും.
MOST READ: പുതുവര്ഷത്തില് ഹോണ്ടയുടെ സമ്മാനം; മോഡലുകള്ക്ക് 2.50 ലക്ഷം രൂപ വരെ ആനുകൂല്യങ്ങള്

ഇതിനായി ഉപഭോക്താക്കള് ചെയ്യേണ്ട്ത്, ആദ്യം കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റില് പ്രവേശിക്കണം. ക്ലിക്ക് ടു ബൈ എന്നൊരു ഒപ്ഷന് അവിടെ ഉപഭോക്താക്കള്ക്ക് കാണാന് സാധിക്കും.

ഇവിടെ കാര് തെരഞ്ഞെടുക്കാന് ഉള്ള ഒരു ഓപ്ഷന് നല്കിയിട്ടുണ്ടാകും. അവിടെ ക്ലിക്ക് ചെയ്ത് ഇഷ്ടപ്പെട്ട വാഹനം വാഹനം തെരഞ്ഞെടുത്തു കഴിഞ്ഞാല് വാഹനം സംബന്ധിച്ച് എല്ലാം വിവരങ്ങളും മനസ്സിലാക്കാന് സാധിക്കും.

അതോടൊപ്പം തന്നെ കാര് ഡെലിവറി ഓപ്ഷനും ഇതിനൊപ്പം കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഒന്നുകില് ഉപഭോക്താക്കള്ക്ക് വാഹനം അവര് തെരഞ്ഞെടുക്കുന്ന ഡീലര്ഷിപ്പില് എത്തി സ്വന്തമാക്കാം.

അതുമല്ലെങ്കില് നിങ്ങള് ആഗ്രഹിക്കുന്ന സ്ഥലത്ത് കാര് എത്തിക്കുന്നതിനുള്ള സൗകര്യവും കമ്പനി ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് JK ടയറുമായി കമ്പനി പങ്കാളിത്തം പ്രഖ്യാപിച്ചത്. ജനപ്രീയ മോഡലായ ക്രെറ്റയ്ക്ക് ടയറുകള് നിര്മ്മിക്കുകയാണ് പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്.

ഇന്ത്യന് റോഡുകള്ക്ക് ഏറ്റവും അനുയോജ്യമായ ഹൈ-ടെക്നോളജിക്കല് ഉത്പ്പന്നങ്ങള് വര്ഷങ്ങളായി അവതരിപ്പിച്ചതായി JK ടയര് അഭിപ്രായപ്പെട്ടു. ഈ പങ്കാളിത്തത്തിലൂടെ, UX റോയല് 215/60 R 17 റേഡിയല് ടയറിനൊപ്പം ഹ്യുണ്ടായി ക്രെറ്റയുടെ ഉയര്ന്ന പതിപ്പുകളില് മികച്ച പ്രകടനവും കൈകാര്യം ചെയ്യലും JK ടയറുകള് വാഗ്ദാനം ചെയ്യും.