Just In
- 1 hr ago
കൈനിറയെ ഫീച്ചറും, ആഢംബരവും; ടൈഗൂണില്‍ പ്രതീക്ഷവെച്ച് ഫോക്സ്വാഗണ്
- 1 hr ago
പുനരുധാരണത്തിലൂടെ പുതുജീവൻ നേടി ടൊയോട്ട ക്വാളിസ്; വീഡിയോ
- 1 hr ago
അരുണാചലിന്റെ റോഡുകൾ ഇളക്കി മറിച്ച് ഹൈനെസ് CB 350; 2021 ഹാണ്ട സൺചേസേർസ് റാലി ആദ്യ ദിന വീഡിയോ
- 2 hrs ago
പരീക്ഷണയോട്ടവുമായി ഹണ്ടര്‍ 350; അവതരണം ഉടനെന്ന് റോയല്‍ എന്‍ഫീല്‍ഡ്
Don't Miss
- News
കൊവിഡ് വ്യാപനം രൂക്ഷം, ഗവർണർമാരുമായി കൂടിക്കാഴ്ച നടത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി
- Movies
ഫിറോസും ഭാര്യ സജ്നയും ഇപ്പോള്‍ കളിക്കുന്ന കളി വെറും ചീപ്പ് ഷോയാണ്;രമ്യ പണിക്കര്‍ക്ക് പിന്തുണയുമായി ഒമര്‍ ലുലു
- Sports
IPL 2021: വെടിക്കെട്ടിന് അപ്പുറത്തുള്ള തകര്‍ത്തടിക്കല്‍, 4 മത്സരങ്ങളില്‍ പിറന്നത് 67 സിക്സറുകള്‍
- Finance
തിരിച്ചുവരവിന്റെ പാതയിൽ സമ്പദ്വ്യവസ്ഥ; രാജ്യത്തെ 59 ശതമാനം കമ്പനികളും ശമ്പള വർധനവിന് ഒരുങ്ങുന്നു
- Lifestyle
കുക്കുമ്പര്‍ ആരോഗ്യത്തിന് ദോഷമോ, അറിഞ്ഞിരിക്കണം ഇതെല്ലാം
- Travel
മസാല തേനില്‍ പ്രസിദ്ധമായ നാട്..എല്ലാവര്ക്കും കാറ്..യൂറോപ്പിലെ ആദ്യ ആസൂത്രിത നഗരം...
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പുതുവർഷത്തിൽ പുതിയ തുടക്കത്തിനായി മാരുതി; മോഡലുകൾക്ക് കിടിലൻ ഓഫറുകൾ
ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി ഉപഭോക്താക്കൾക്കായി മികച്ച കിഴിവുകളും ഓഫറുകളുമായി രംഗത്തെത്തിയിരിക്കുകയാണ്.

പുതുവർഷത്തിൽ മികച്ച വിൽപ്പന ലക്ഷ്യമിട്ടാണ് കമ്പനിയുടെ ഈ പ്രഖ്യാപനം. 2021 ജനുവരിയിൽ മാരുതി സുസുക്കിയുടെ അരീന ഡീലർഷിപ്പുകൾ വഴി ലഭ്യമായ ഓഫറുകളും ആനുകൂല്യങ്ങളും ഇങ്ങനെ

1. മാരുതി ആൾട്ടോ
കമ്പനിയുടെ നിരയിലെ ഏറ്റവും താങ്ങാനാവുന്ന ഓഫറാണ് ആൾട്ടോ 800. ഈ വർഷം ഒരു തലമുറ മാറ്റത്തിന് വഴിയൊരുക്കുന്ന ചെറുഹാച്ച്ബാക്കിൽ 15,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ടും 15,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും ഉൾപ്പെടുന്നു.
MOST READ: ഇന്ത്യൻ വിപണിയിൽ ഉടൻ എത്താനൊരുങ്ങുന്ന നാല് എസ്‌യുവികൾ

ഇത് നിങ്ങൾ എക്‌സ്ചേഞ്ച് ചെയ്യാൻ കൊണ്ടുവരുന്ന വാഹനത്തിന്റെ മൂല്യത്തിലേക്കാകും ചേർക്കുക. ഇതിനുപുറമെ 4,000 വരെ കോർപ്പറേറ്റ് കിഴിവും മാരുതി ഒരുക്കിയിട്ടുണ്ട്.

2. മാരുതി എസ്-പ്രെസോ
2019 സെപ്റ്റംബറിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച മാരുതിയുടെ മൈക്രോ എസ്‌യുവി മോഡലായ എസ്-പ്രെസോയ്ക്ക് വിപണിയിൽ നിന്നും വൻ സ്വീകരണമാണ് ലഭിച്ചത്. അതിനാൽ തന്നെ ജനുവരി ഓഫറിൽ 20,000 രൂപ ക്യാഷ് ഡിസ്കൗണ്ടും 20,000 രൂപയുടെ എക്സ്ചേഞ്ച് ബോണസുമാണ് വാഗ്‌ദാനം. അതോടൊപ്പം 4,000 രൂപയുടെ കോർപ്പറേറ്റ് കിഴിവും ലഭിക്കുന്നതാണ്.
MOST READ: കൈ നിറയെ ആനുകൂല്യങ്ങളുമായി നിസാന്‍ കിക്‌സ് ഇപ്പോള്‍ സ്വന്തമാക്കാം

3. മാരുതി സെലെറിയോ
ഈ വർഷം ആദ്യ പാദത്തിൽ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന സെലെറിയോയുടെ പുതുതലമുറ മോഡൽ ഒരുങ്ങുന്നതിനാൽ നിലവിലെ ഹാച്ച്ബാക്കിൽ 20,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ടും 4,000 രൂപയുടെ കോർപ്പറേറ്റ് ഡിസ്കൗണ്ടും അതോടൊപ്പം തന്നെ 20,000 രൂപയുടെ എക്സ്ചേഞ്ച് ബോണസുമാണ് ഉപഭോക്താക്കൾക്കായി ജനുവരിയിൽ വാഗ്‌ദാനം ചെയ്യുന്നത്.

4. മാരുതി വാഗൺആർ
ഇന്റീരിയർ സ്പേസ്, മിതമായ എഞ്ചിൻ ഓപ്ഷനുകൾ, വളരെ താങ്ങാവുന്ന വില എന്നിവ കാരണം മാരുതി വാഗൺആർ ഇന്ത്യയിലെ ഏറ്റവും മികച്ച ഫാമിലി കാറുകളിൽ ഒന്നാണ്. നിലവിൽ 8,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ടോടെ മോഡൽ ലഭ്യമാണ്.
MOST READ: വിപണി കീഴടക്കി ഹോണ്ട ആക്‌ടിവയുടെ ജൈത്രയാത്ര; പിന്നിട്ടത് 2.5 കോടി യൂണിറ്റ് വിൽപ്പന

കൂടാതെ എക്സ്ചേഞ്ച് ബോണസായി 15,000 രൂപയും 4,000 രൂപയുടെ കോർപ്പറേറ്റ് കിഴിവും മാരുതി സുസുക്കിയുടെ 2021 ജനുവരി ഓഫറിലൂടെ സ്വന്തമാക്കാം.

5. മാരുതി സ്വിഫ്റ്റ്
രാജ്യത്തെ ഏറ്റവും ജനപ്രിയമായ വാഹനങ്ങളിൽ ഒന്നാണ് മാരുതിയുടെ സ്വിഫ്റ്റ്. നിലവിൽ മൂന്നാംതലമുറ ആവർത്തനത്തിൽ വിപണിയിൽ എത്തുന്ന കാറിന് ഉടൻ തന്നെ ഒരു ഫെയ്‌സ്‌ലിഫ്റ്റ് മോഡലും എത്തും. അതോടൊപ്പം 1.2 ലിറ്റർ ഡ്യുവൽജെറ്റ് എഞ്ചിൻ ഓപ്ഷനും സ്വിഫ്റ്റിൽ ഇടംപിടിച്ചേക്കും.
MOST READ: പുത്തൻ പ്രതീക്ഷകളുമായി കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിനെ അവതരിപ്പിച്ച് ജീപ്പ്

ജനുവരിയിൽ കോംപാക്‌ട് ഹാച്ച്ബാക്ക് സ്വന്തമാക്കുകയാണെങ്കിൽ 10,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ട്, 4,000 രൂപയുടെ കോർപ്പറേറ്റ് കിഴിവ്, 20,000 രൂപ എക്സ്ചേഞ്ച് ബോണസ് എന്നീ ആനുകൂല്യങ്ങളോടെ വാഹനം വീട്ടിലെത്തിക്കാം.

6. മാരുതി ഡിസയർ
കോംപാക്‌ട് സെഡാൻ ശ്രേണിയിലെ മിന്നുംതാരമായ ഡിസയറിന് 8,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ബോണസായി 20,000 രൂപ, 4,000 രൂപയുടെ കോർപ്പറേറ്റ് കിഴിവ് എന്നവയെല്ലാമാണ് ജനുവരി ഓഫറിൽ മാരുതി സുസുക്കി ഒരുക്കിയിരിക്കുന്നത്.

7. മാരുതി വിറ്റാര ബ്രെസ
2016 ലാണ് മാരുതി ബ്രെസ ആദ്യമായി ഇന്ത്യയിൽ എത്തുന്നത്. തുടർന്ന് പോയ വർഷം ഒരു പെട്രോൾ എഞ്ചിനൊപ്പം ഫെയ്‌സ്‌ലിഫ്റ്റും നൽകിയ മോഡലിന് വിപണിയിൽ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. കോപാക്‌ട് എസ്‌യുവി ശ്രേണിയിൽ എത്തുന്ന മോഡലിന് 10,000 രൂപ ക്യാഷ് ഡിസ്കൗണ്ടും 20,000 രൂപ എക്സ്ചേഞ്ച് ബോണസും 4,000 രൂപയുടെ കോർപ്പറേറ്റ് കിഴിവും ഉപയോഗിച്ച് സ്വന്തമാക്കാം.

8. മാരുതി ഈക്കോ
വാണിജ്യ ആവശ്യങ്ങൾക്കും കൊറിയർ സേവന ദാതാക്കൾക്കുമിടയിൽ വളരെ പ്രചാരമുള്ള വാഹനമാണ് മാരുതി ഈക്കോ. വളരെ കുറഞ്ഞ വിലയ്ക്ക് വാഗ്ദാനം ചെയ്യുന്ന വിശാലമായ ക്യാബിൻ ഇടമാണ് ഇതിന്റെ സെല്ലിംഗ് പോയിന്റ്.

മാരുതി ഈക്കോയിൽ ഒരു ക്യാഷ് ഡിസ്കൗണ്ടും കോർപ്പറേറ്റ് കിഴിവും യഥാക്രമം 10,000 രൂപായായും 4,000 രൂപയായും ഉപഭോക്താക്കൾക്ക് ലഭിക്കും അതോടൊപ്പം 20,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും കമ്പനി ഒരുക്കിയിട്ടുണ്ട്.

9. മാരുതി എർട്ടിഗ
ഇന്ത്യൻ വിപണിയിലെ ഏറ്റവും ജനപ്രിയമായ എംപിവികളിലൊന്നാണ് എർട്ടിഗ. ഇക്കാരണത്താൽ തന്നെ മാരുതി സുസുക്കി ക്യാഷ് ഡിസ്കൗണ്ടോ എക്‌സ്‌ചേഞ്ച് ബോണസോ വാഹനത്തിൽ വാഗ്ദാനം ചെയ്യുന്നില്ല. രെതിരഞ്ഞെടുത്ത വേരിയന്റുകളിൽ 4,000 രൂപയുടെ കോർപ്പറേറ്റ് കിഴിവ് ലഭ്യമാണ്. കൂടാതെ ഒരാൾക്ക് സൗജന്യ ആക്സസറികൾ പോലുള്ള കുറച്ച് ഡീലർ ലെവൽ ഓഫറുകളും ഉപഭോക്താക്കൾക്കായി ലഭിക്കും.